`പോറ്റിയേ കേറ്റിയേ’ ​പാരഡി വിവാദം; എടുത്ത കേസുകൾ പിൻവലിക്കും, കേസ് എടുക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനം

പോറ്റി പാരഡി വിവാദത്തിൽ നിലപാടിൽ നിന്നും സർക്കാർ പിന്നോട്ട്. കേസ് എടുക്കേണ്ടതില്ലെന്നു തീരുമാനം. ADGP ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. എടുത്ത കേസുകൾ പിൻവലിക്കും. തുടർനീക്കങ്ങൾ മരവിപ്പിക്കാനും തീരുമാനം. സാമൂഹികമാധ്യമങ്ങളിൽ‌ നിന്ന് പാട്ട് നീക്കില്ലെന്നും മെറ്റയ്ക്കും ​ഗൂ​ഗിളിനും കത്ത് അയക്കില്ലെന്നും അറിയിപ്പുണ്ട്. അതേസമയം `പോറ്റിയേ കേറ്റിയേ’ ​ഗാനം നീക്കരുതെന്ന് ആവശ്യപ്പെട്ട് മെറ്റക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കത്ത് നൽകി. പാട്ട് നീക്കണം എന്ന പൊലീസ് നിർദേശത്തിനെതിരെയാണ് വിഡി സതീശൻ്റെ കത്ത്. കോടതിയുടെ നിർദ്ദേശം ഇല്ലാത്ത…

Read More

ശബരിമല സ്വർണക്കൊള്ള ഇനി ഇ ഡി അന്വേഷിക്കും

ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT യ്ക്ക് തിരിച്ചടി. ശബരിമല സ്വർണക്കൊള്ളയിൽ ഇ ഡി കേസെടുത്ത് അന്വേഷിക്കും. ഇ ഡിക്ക് രേഖകളും നൽകാൻ വിജിലൻസ് കോടതി ഉത്തരവ്. SIT യുടെ എതിർപ്പ് വിജിലൻസ് കോടതി തള്ളി. ഈ ഡി സമാന്തര അന്വേഷണം നടത്തുന്നതിനെ SIT എതിർത്തിരുന്നു. റിമാൻഡ് റിപ്പോർട്ടും എഫ്ഐആറും അടക്കമുള്ള രേഖകൾ ഇഡിക്ക് കൈമാറും. ശബരിമല സ്വർണക്കൊള്ളയിൽ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിനാണ് എഫ്ഐആറും റിമാൻഡ് റിപ്പോർട്ടും അടക്കമുള്ള രേഖകൾ ആവശ്യപ്പെട്ടാണ് ഇ ഡി കോടതിയെ സമീപിച്ചത്. എന്നാൽ, മുഴവൻ…

Read More

കനത്ത മൂടൽമഞ്ഞ് സർവീസുകളെ ബാധിച്ചേക്കാം;യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി ഡൽഹി വിമാനത്താവളം

ഡൽഹിയിലെ കനത്ത മൂടൽമഞ്ഞ് വിമാന സർവീസുകളെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് വിമാനത്താവളം അധികൃതരുടെ മുന്നറിയിപ്പ്. ദൃശ്യപരിധി കുറഞ്ഞതിനാൽ കാറ്റഗറി മൂന്ന് അനുസരിച്ച് ആണ് ഡൽഹി വിമാനത്താവളത്തിന്റെ പ്രവർത്തനം നടക്കുന്നത്. വിമാനത്താവളങ്ങളിലേക്ക് എത്തുന്നതിനു മുൻപ് യാത്രക്കാർ ഫ്ലൈറ്റ് സ്റ്റാറ്റസുകൾ പരിശോധിക്കണമെന്ന് ഇൻഡിഗോയും എയർ ഇന്ത്യയും നിർദേശം നൽകി.

Read More

വി ബി- ജി റാം ജി ബില്ല് രാജ്യസഭയും പാസാക്കി

കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഭേദഗതി ചെയ്തുള്ള വിക്സിത് ഭാരത് റാം ജി ബില്ല് രാജ്യസഭയും പാസാക്കി. ബില്ല് പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാക്കണമെന്നും, കാർഷിക നിയമങ്ങൾ പിൻവലിച്ചത് പോലെ ഈ ബില്ലും പിൻവലിക്കേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. എന്നാൽ മല്ലികാർജുൻ ഖാർഗെ സംസാരിക്കുമ്പോൾ റാം റാം വിളിച്ചും ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചും ഭരണപക്ഷം രാജ്യസഭയിൽ ബഹളം ഉണ്ടാക്കി.

Read More

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം

കേന്ദ്രസർക്കാരിന്റെ സിനിമാ നിരോധനമടക്കം ചർച്ചയായ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം. സമാപന പരിപാടി വൈകീട്ട് ആറുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ സംവിധായകൻ സയീദ് മിർസയെ ആദരിക്കും. ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം മൗറിത്തേനിയൻ സംവിധായകൻ അബ്ദേ റഹ്മാൻ സിസാകോയ്ക്ക് മുഖ്യമന്ത്രി സമ്മാനിക്കും.കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടിയുടെ സാന്നിധ്യവും ചടങ്ങിൽ ഉണ്ടാകും.

Read More

മുനമ്പം ഭൂപ്രശ്നത്തിൽ കലക്ടർ കോടതിയലക്ഷ്യം നടത്തിയെന്ന് ഹൈക്കോടതി

കൊച്ചി: മുനമ്പം ഭൂപ്രശ്നത്തിന് മേലുള്ള ഉത്തരവിൽ കലക്ടർ കോടതിയലക്ഷ്യം നടത്തിയെന്ന് ഹൈക്കോടതി. മുനമ്പത്തെ കൈവശക്കാരില്‍ നിന്ന് കരം മാത്രമേ സ്വീകരിക്കാമെന്നായിരുന്നു കോടതി നിർദ്ദേശം. എന്നാൽ പോക്കുവരവിനും കൈവശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷകള്‍ കളക്ടർ സ്വീകരിച്ചിച്ചു എന്ന് കാട്ടി വഖഫ് സംരക്ഷണ വേദി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.താല്‍ക്കാലിക അടിസ്ഥാനത്തില്‍ നികുതി സ്വീകരിക്കാനാണ് റവന്യൂ വകുപ്പിന് ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്. കേസുകളിലെ അന്തിമ വിധിക്ക് വിധേയമായി റവന്യൂ വകുപ്പിന് കരം സ്വീകരിക്കാമെന്നാണ് കോടതി നിർദേശം.

Read More

125 ദിവസത്തെ തൊഴിൽ ഉറപ്പ് ; ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ഭേദഗതി ബിൽ ലോക്സഭയിൽ പാസാക്കി: ബിൽ അവതരിപ്പിച്ചത് കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ

ന്യൂഡൽഹി: 125 ദിവസത്തെ തൊഴിൽ ഉറപ്പ് നൽകുന്ന വികസിത് ഭാരത് – റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) — വിബി – ജി റാം ജി ബിൽ 2025 ലോക്സഭ പാസാക്കി. ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്.വിക്‌സിത് ഭാരത് @2047 എന്ന ദേശീയ ദർശനവുമായി പൊരുത്തപ്പെടുന്ന ഒരു ഗ്രാമവികസന ചട്ടക്കൂട് സ്ഥാപിക്കുകയാണ് ബിൽ ലക്ഷ്യമിടുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം, 2005 ന് പകരമായിരിക്കും ഈ നിയമനിർമ്മാണം.

Read More

കടമെടുപ്പ് പരിധിയിൽ നിന്ന് കേന്ദ്രം 5900 കോടി കൂടി കുറച്ചു, സർക്കാരിന്റെ അവസാന കാലത്ത് വലിയ പ്രതിസന്ധികൾ ഉണ്ടാക്കും; കെ എൻ ബാലഗോപാൽ

കേന്ദ്ര – സംസ്ഥാന ബന്ധങ്ങളിൽ ഓരോ ഉത്തരവാദിത്വത്തിൽ നിന്ന് കേന്ദ്രം പിന്മാറുന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഫിസ്കൽ ഫെഡറലിസത്തെ കേന്ദ്രം തകർക്കുന്നു. സംസ്ഥാനത്തിന് അധിക ബാധ്യത. കേന്ദ്രം സംസ്ഥാനങ്ങളുടെ വരുമാനം കവരുന്നു. ഇതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി പരുങ്ങലിലാക്കുന്ന തെറ്റായ സാമ്പത്തിക നയം. സാധാരണക്കാരുടെ പണം എടുത്തിട്ട് വൻകിടക്കാർക്ക് കൊടുക്കുന്ന സമീപനം. ഇന്നലെ രാത്രി കേന്ദ്രത്തിൽ നിന്ന് കത്തു വന്നു. കടമെടുപ്പ് പരിധിയിൽ നിന്ന് 5900 കോടി രൂപ കൂടി കുറച്ചു….

Read More

പി ഇന്ദിര കണ്ണൂർ കോർപ്പറേഷൻ മേയർ

പി ഇന്ദിര കണ്ണൂർ കോർപ്പറേഷൻ മേയർ ആകും. നിലവിലെ ഡെപ്യൂട്ടി മേയറാണ് ഇന്ദിര. ഉടൻ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. കെ സുധാകരന്റെ വാർത്ത സമ്മേളനത്തിൽ പ്രഖ്യാപനം ഉണ്ടാകും. പി ഇന്ദിര ജയിച്ചത് പയ്യാമ്പലത്ത് നിന്ന്. കോർപറേഷൻ രൂപീകരിച്ചത് മുതൽ കൗൺസിലർ ആണ്. നിലവിലെ ഡെപ്യൂട്ടി മേയർ പി. ഇന്ദിര മേയറാകുമെന്നതായിരുന്നു സ്ഥാനാർഥി നിർണയ ഘട്ടത്തിലെ പൊതുവായ ആലോചന. കടുത്ത മത്സരം നടന്ന പയ്യാമ്പലം ഡിവിഷനിൽ നിന്നും വിജയിച്ച ഇന്ദിര മൂന്നാം തവണയും കൗൺസിലറായി.

Read More

മുഴുവൻ സർവകലാശാലകളിലും സ്ഥിരം വിസി നിയമനത്തിന് സർക്കാർ; തീരുമാനം മുഖ്യമന്ത്രി- ഗവർണർ സമവായത്തിന് പിന്നാലെ

മുഖ്യമന്ത്രി- ഗവർണർ ധാരണ പ്രകാരം എല്ലാ സർവകലാശാലകളിലും സ്ഥിരം വിസി നിയമനവുമായി സർക്കാർ മുന്നോട്ട്. ഗവർണർ രൂപീകരിക്കുന്ന സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധികളെ നൽകാൻ സർവകലാശാലകൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. കാലിക്കറ്റ് വൈസ് ചാൻസലർ നിയമനത്തിൽ സെർച്ച് കമ്മറ്റി പ്രതിനിധിയെ സർവകലാശാല സെനറ്റ് ഇന്ന് നൽകും.

Read More