R3Info Solutions

ദീപ്തി മേരി വർഗീസ് കൊച്ചി മേയറാകില്ല; വി.കെ മിനി മോളും ഷൈനി മാത്യുവും മേയർ പദം പങ്കിടും

കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് കൊച്ചി മേയറാകില്ല. വി.കെ മിനി മോളും ഷൈനി മാത്യുവും മേയർ പദം പങ്കിടും. പാർലമെന്ററി പാർട്ടി യോഗത്തിൽ കൗൺസിലർമാരുടെ പിന്തുണയാണ് മിനി മോൾക്ക് അനുകൂലമായത്. ലത്തീൻ സമുദായം എന്നതും അനുകൂലമായി. രണ്ടാമത്തെ ടേം ഷൈനി മാത്യുവിന് നൽകാനും ധാരണയായി. ദീപക് ജോയ് ഡെപ്യൂട്ടി മേയറാകും.

Read More

റേഷന്‍ കട ലൈസന്‍സിയായി തുടരുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തി; 70 വയസില്‍ നിന്ന് 75 വയസാക്കി

റേഷന്‍ കട ലൈസന്‍സിയായി തുടരുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തി. 70 വയസില്‍ നിന്ന് 75 വയസായാണ് പ്രായപരിധി ഉയര്‍ത്തിയത്. ലൈസന്‍സ് സെയില്‍സ് മാനോ സെയില്‍സ് വുമണിനോ കൈമാറ്റം ചെയ്യുമ്പോള്‍ വേണ്ട പ്രവര്‍ത്തി പരിചയത്തിലും ഇളവുവരുത്തി. 10 കൊല്ലമായിരുന്ന പ്രവര്‍ത്തി പരിചയ കാലയളവ് ആറ് വര്‍ഷമായി കുറച്ചു. സംസ്ഥാനത്തെ റേഷന്‍ വ്യാപാരികളുടെ ദീര്‍ഘകാലമായുള്ള ആവശ്യത്തിനാണ് സര്‍ക്കാര്‍ പരിഹാരമുണ്ടാക്കിയിരിക്കുന്നത്. റേഷന്‍ വ്യാപാരികളുടെ സംഘടനകളും മറ്റും നിരന്തരം ഈ ആവശ്യം മുന്നോട്ട് വച്ചിരുന്നു.

Read More

ലക്ഷം തൊട്ട് പൊന്ന്: സ്വർണവില ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു

ചരിത്രത്തിലാദ്യമായി ലക്ഷംകടന്ന് സ്വർണവില. പവന് ഒരു ലക്ഷത്തി ആയിരത്തി അറുന്നൂറ് രൂപയായി. 1760 രൂപയാണ് പവന് ഇന്ന് കൂടിയത്. ഗ്രാമിന് 12,700 രൂപയാണ് വില. ഈ വർഷം മാത്രം കൂടിയത് 44, 800 രൂപയാണ്. കഴിഞ്ഞദിവസം രണ്ട് തവണയാണ് സ്വർണ വില കൂടിയത്. 1440 രൂപയാണ് വര്‍ധിച്ചത്. പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ നേരത്തെ തന്നെ സ്വര്‍ണ വില ഒരു ലക്ഷം കടന്നിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 94,920…

Read More

മെഡിസെപ്പ് പ്രീമിയം തുക വര്‍ധിപ്പിച്ചു; പ്രതിമാസ പ്രീമിയം തുക 500 രൂപയില്‍ നിന്ന് 810 ആയി ഉയര്‍ത്തി

സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പിന്റെ പ്രീമിയം തുക വര്‍ധിപ്പിച്ചു. പ്രതിമാസം 500 രൂപയായിരുന്ന പ്രീമിയം തുക 810 രൂപയായാണ് ഉയര്‍ത്തിയത്. തീരുമാനത്തിന് എതിരെ സര്‍വീസ് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. 310 രൂപയാണ് ഒരുമാസം വര്‍ധിക്കുക. ഒരു വര്‍ഷം 8237 രൂപയും ജിഎസ്ടിയും ആയിരിക്കും പ്രീമിയം തുകയായി നല്‍കേണ്ടി വരും. അടുത്തമാസം ഒന്നു മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഈ മാസത്തെ ശമ്പളം മുതല്‍ പുതുക്കിയ പ്രീമിയം തുക…

Read More

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം: കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി കേരളം ഉള്‍പ്പെടെ നാലിടങ്ങളിലെ കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. കരട് പട്ടിക വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യും. ഹാര്‍ഡ് കോപ്പികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈമാറും. കേരളത്തിന് ഒപ്പം പുറത്തുവരുന്നത് മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ആന്‍ഡമാന്‍ & നിക്കോബാര്‍ എന്നിവിടങ്ങളിലെ പട്ടിക. സ്ഥലംമാറിയതോ,മരിച്ചു പോയതോ, ഇരട്ടിപ്പ് ഉള്ളതോ ആയ വോട്ടര്‍ മാരുടെ പട്ടികയും വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കരട് പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം, https://voters.eci.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച്…

Read More

ശബരിമല സ്വർണക്കൊള്ള: അന്വേഷണം പുരാവസ്തു കടത്ത് സംഘത്തിലേക്ക്

ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം പുരാവസ്തു കടത്ത് സംഘത്തിലേക്ക്. എസ്ഐടി അന്വേഷിക്കുന്ന ചെന്നൈ വ്യവസായി ഡി മണി എന്ന് അറിയപ്പെടുന്നയാൾ. ഇയാൾ പുരാവസ്തു കടത്തുസംഘത്തിന്റെ ഭാഗമെന്നാണ് സൂചന. ഉണ്ണികൃഷ്ണൻ പോറ്റി ഇടനിലക്കാരനായി നാല് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്നും എസ്ഐടിയ്ക്ക് നിർണായക മൊഴി ലഭിച്ചു. 2020 ഒക്ടോബർ 26നാണ് വിഗ്രഹകടത്തിൻ്റെ പണം കൈമാറിയത്. ഡി മണി പണവുമായി തിരുവനന്തപുരത്താണ് എത്തിയിരുന്നത്. പണം വാങ്ങിയത് ശബരിമലയുമായി ബന്ധമുള്ള ഉന്നതനെന്നും മൊഴി ലഭിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചെയ്ത് സ്മാർട്ട് ക്രിയേഷൻസുമായുള്ള ഇടപാടുകൾ…

Read More

ക്രിസ്മസിന്, 25 രൂപ നിരക്കില്‍ 20 കിലോ അരി, 500 രൂപയ്ക്ക് 12 ഇന കിറ്റ്

സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുറയുമെന്ന് മന്ത്രി ജി ആർ അനിൽ. സപ്ലൈകോ നോൺ സബ്‌സിഡി വെളിച്ചെണ്ണയ്ക്ക് 20 രൂപ കുറയ്ക്കും. 329 രൂപയ്ക്ക് ഒരു ലിറ്റർ ശബരി വെളിച്ചെണ്ണ സപ്ലൈകോ വഴി നൽകും. നേരെത്തെ നോൺ സബ്‌സിഡി വെളിച്ചെണ്ണക്ക് ഉണ്ടായിരുന്നത് 349 രൂപയാണ്.സബ്‌സിഡി വെളിച്ചെണ്ണക്ക് 10 രൂപ കുറയും, 309 രൂപക്ക് നൽകും. വിലവർധനയുടെ ഭാരം ജനങ്ങൾ അനുഭവിക്കാതിരിക്കാനാണ് ഇത്തരം ഫെയറുകൾ നടത്തുന്നത്. ഓണക്കാലത്തെ ഇടപെടൽ കണ്ടതാണ്. 386 കോടിയുടെ വിൽപ്പന സപ്ലൈകോ വഴി ഉണ്ടായത്.

Read More

ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലെത്തി; ഷിബുവിന്റെ ഹൃദയം തുടിക്കുക നേപ്പാൾ സ്വദേശിനിയിൽ

ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തയ്യറെടുത്ത് എറണാകുളം ജനറൽ ആശുപത്രി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് ഹൃദയവുമായി എയർ ആംബുലൻസ് എറണാകുളത്തെത്തി. കൊല്ലം ഇടവട്ടം സ്വദേശി ഷിബുവിന്റെ ഹൃദയം നേപ്പാൾ സ്വദേശി ദുർഗയ്ക്ക് മാറ്റിവെക്കും. സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടക്കുന്നത് രാജ്യത്ത് ഇതാദ്യം. വാഹനാപകടത്തിലാണ് ഷിബുവിന് മസ്തിഷ്ക മരണം സംഭവിച്ചത്.ഷിബുവിൻറെ രണ്ട് വൃക്കകൾ, കരൾ, ഹൃദയം, 2 നേത്ര പടലങ്ങൾ, സ്കിൻ എന്നിവ ദാനം ചെയ്യും. ഒരു വൃക്കയും കരളും കിംസിലെ രോഗിയിൽ മാറ്റിവെച്ചു….

Read More

ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎക്കും നോട്ടീസ്; കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച കേസിൽ കോടതി നടപടി

ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കും നോട്ടീസ്. കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച സംഭവത്തിലാണ് കോടതി നടപടി. മുൻ മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കും കോടതി നോട്ടീസ് അയച്ചു. കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയതിനെതിരെ യദു പരാതി നൽകിയിരുന്നു. പിന്നാലെയാണ് നടപടി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെത് ആണ് നടപടി. കേസിൽ വിശദീകരണം നൽകാനാണ് കോടതി നോട്ടീസ് അയച്ചത്. നേരത്തെ മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയേയും കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. മേയറുടെ…

Read More

ശുചിമുറികൾ കണ്ടെത്താൻ ‘ക്ലൂ’ മൊബൈൽ ആപ്പ്

തിരുവനന്തപുരം: യാത്ര ചെയ്യുന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ വൃത്തിയുള്ള ശുചിമുറികളുടെ അഭാവത്തിന് പരിഹാരമാകുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷൻ സജ്ജമാക്കിയ ‘ക്ലൂ’ (KLOO) മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറങ്ങുന്നു. ഡിസംബർ 23-ന് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ തദ്ദേശ സ്വയംഭരണ-എക്‌സൈസ്-പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ക്ലൂ സംവിധാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള പൊതു ശുചിമുറികൾക്ക് പുറമെ, കേരള ഹോട്ടൽ ആൻഡ്…

Read More