അഞ്ച് വയസിൽ ഒന്നാം ക്ലാസ് പ്രവേശനം സാധ്യമാകുന്നത് ഈ വർഷം കൂടി മാത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസു കളിലേക്കുള്ള പ്രവേശനം മേയ് രണ്ട് മുതൽ തുടങ്ങും. പരീക്ഷ റിസൾട്ടുകളുടെ പട്ടിക മേയ് രണ്ടിന് സ്‌കൂളുകളിൽ പ്രസിദ്ധീകരി ക്കും. ഓരോ വിഷയത്തിനും 30% മാർക്കു ലഭിക്കാത്തവർക്ക് ഈമാസം അവസാനം വീണ്ടും പരീക്ഷ നടത്തി അവരെക്കൂടി ഉൾപ്പെടുത്തിയാകും പട്ടിക. പ്രവേശന സമയത്ത് ഏതെങ്കിലും രേഖകൾ ഹാജരാക്കാനാവാത്ത കുട്ടികൾക്കും താൽക്കാലിക പ്രവേശനം നൽകും. ഇതര സംസ്‌ഥാനക്കാരായ കു ട്ടികൾ ഉൾപ്പെടെ പൊതുവിദ്യാലയങ്ങളിൽ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവർക്കും അത് ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *