‘പ്രിയ മി’ യാത്ര; കേരളത്തിലെ സ്ത്രീകൾക്ക് സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി, സൗജന്യയാത്രയ്ക്ക് തുടക്കമായി

കേരളത്തിന്റെ ഗതാഗതമേഖലയിൽ പുതുചരിത്രം. KSRTC ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്രയ്ക്ക് തുടക്കമായി. പ്രിയദർശിനി ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു. വനിതകളുടെയും ട്രാൻസ്ജെൻഡേഴ്സിന്റെയും പ്രതിനിധികൾക്ക് സീറോ ടിക്കറ്റ് കൈമാറിയാണ് മുഖ്യമന്ത്രി പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. പദ്ധതിയേ കാണുന്നത് സ്ത്രീകൾക്ക് നൽകുന്ന ഔദാര്യം ആയിട്ടല്ല . കേരളത്തിലെ സ്ത്രീകൾക്ക് സർക്കാർ നൽകുന്ന ആദരവാണ് സൗജന്യ യാത്ര. ഇത് സാമൂഹിക – സാമ്പത്തിക മേഖലയിൽ പ്രതിഫലനം ഉണ്ടാകും. സാമൂഹികം എന്ന് പറയുന്നത് അഭിമാനത്തോടെ…

Read More

റബ‍ർ ബോർഡ് തലപ്പത്ത് രാഷ്ട്രീയ നിയമനം, ബിജെപി നേതാവ് എൻ ഹരി റബർ ബോർഡ് ചെയർമാനാകും; ഉത്തരവിറക്കി കേന്ദ്ര സർക്കാർ

ബിജെപി നേതാവ് എൻ ഹരി റബർ ബോർഡ് ചെയർമാനാകും, ഉത്തരവിറക്കി കേന്ദ്ര സർക്കാർ. നിലവിൽ കോട്ടയം ബി ജെ പി മേഖല പ്രസിഡന്റും റബർ ബോർഡ് അംഗവുമാണ് ഹരി. റബർ ബോർഡിന്റെ തലപ്പത്ത് ഇതാദ്യമായാണ് ഒരു രാഷ്ട്രീയ നേതാവിനെ നിയമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഔദ്യോഗികമായി ഉത്തരവിറക്കി. ചെയർമാൻ സ്ഥാനത്ത് നിന്ന് ഡോ. സവാർ ധനാനിയ ഒഴിഞ്ഞ ശേഷം, വാണിജ്യ മന്ത്രാലയം സെക്രട്ടറിമാർക്ക് ചെയർമാന്റെ ചുമതല നൽകി വരികയായിരുന്നു. റബർ കർഷകർ നേരിടുന്ന പ്രതിസന്ധികൾക്കിടയിൽ ബോർഡിന്‍റെ…

Read More

2027 ലെ ജനസംഖ്യാ കണക്കെടുപ്പ്; സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

2027 ലെ ജനസംഖ്യാ കണക്കെടുപ്പിൻെറ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും. സെൻസസിൻെറ പോർട്ടലിൽ നാളെ മുതൽ 15 ദിവസം കുടുംബവുമായി ബന്ധപ്പെട്ട വിവരങ്ങൾ രേഖപ്പെടുത്താം. വീടുകളിലെത്തിയുളള കണക്കെടുപ്പ് ജൂലൈ 1 മുതൽ 30വരെയാണ്. എവിടെയാണോ താമസിക്കുന്നത് അവിടത്തെ വിവരങ്ങളാണ് ജനസംഖ്യാ കണക്കെടുപ്പിൻെറ ഭാഗമായി കൈമാറേണ്ടത്. സ്വാതന്ത്ര്യം ലഭിച്ച ശേഷം നടക്കുന്ന എട്ടാം ജനസംഖ്യാ കണക്കെടുപ്പിനാണ് നാളെ മുതൽ തുടക്കം കുറിക്കുന്നത്. സെൻസസ് ചരിത്രത്തിൽ ആദ്യമായിട്ടാണ് ഡിജിറ്റൽ സംവിധാനം വഴി വിവരങ്ങൾ സമർപ്പിക്കാൻ അവസരം ഒരുക്കുന്നത്. ഡിജിറ്റൽ…

Read More

മധ്യപ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി; ‘പരിഹാരം കണ്ടെത്തേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷൻ’; ഹർജി തള്ളി സുപ്രീംകോടതി

മധ്യപ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി. കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജന്റെ ഹർജി സുപ്രീംകോടതി തള്ളി. നാമനിർദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയതിനെതിരെയായിരുന്നു ഹർജി. നാമനിർദേശ പത്രിക തള്ളിയാൽ പരിഹാരം കണ്ടെത്തേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനെന്ന് സുപ്രിംകോടതി. ഹർജി അനുവദിച്ചാലോ, കോടതി ഇടപ്പെട്ട് പത്രിക അംഗീകരിച്ചാലോ, അധികാരപരിധിയിൽ ചില പ്രശ്നങ്ങളുണ്ട് എന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.മധ്യപ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ പത്രിക തള്ളിയതിനെതിരെ കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. കേസിൽ കക്ഷിചേരാൻ മധ്യപ്രദേശ് സർക്കാരിനെ…

Read More

മാസപ്പടി കേസ്: ടി വീണയ്ക്ക് വീണ്ടും ED സമൻസ്

സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ ടി വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്. ബുധനാഴ്ച ഹാജരാകാൻ‌ നിർദേശം. ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നേരത്തെ സമൻസ് അയിച്ചിരുന്നെങ്കിലും വീണ ഇന്ന് ഹാജരായില്ല. ഹാജരാകുന്നതിൽ ഇഡിയോട് സാവകാശം ചെദിച്ചിരുന്നു. ആരോ​ഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് രണ്ടാഴ്ചത്തെ സാവകാശമാണ് ആവശ്യപ്പെട്ടിരുന്നത്. വീണയ്ക്ക് സമയം അനുവദിക്കാൻ തയാറല്ലെന്ന് ഇഡി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് വീണ്ടും സമൻസ് അയച്ചിരിക്കുന്നത്. ഇന്ന് രാവിലെ 10.30ന് കൊച്ചിയിലെ ഇഡി ആസ്ഥാനത്ത്…

Read More

ലോകകപ്പ് ആര് തൂക്കും? നെതർലൻഡ്സ് കപ്പ് കൊണ്ടുപോകുമെന്ന് ജോക്കിം ക്ലെമന്റ്

ഫിഫ ലോകകപ്പ് പോരാട്ടങ്ങൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം നിൽക്കെ കപ്പ് ആർക്കെന്ന ചർച്ചകളിലാണ് ആരാധകർ. അർജന്റീന കപ്പ് നിലനിർത്തുമെന്നും ഫ്രാൻസ്, ജർമനി, ബ്രസീൽ, സ്പെയിൻ, പോർച്ചു​ഗൽ വരെ കപ്പ് സ്വന്തമാക്കുമെന്ന ചർച്ചകളും പുരോ​ഗമിക്കുന്നത്. ഇതിനിടെ ജർമനിയിൽ നിന്നുള്ള ​ഗണിത ശാസ്ത്രജ്ഞനായ ജോക്കിം ക്ലെമന്റ് അമ്പരപ്പിക്കുന്ന പ്രവചനമാണ് നടത്തിയത്.

Read More

ചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിൻ്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ആകും; നിയമനം മുഖ്യമന്ത്രി അംഗീകരിച്ചു

ചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിൻ്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ആകും. കെപിസിസി സെക്രട്ടറിയാണ് ചന്ദ്രൻ തില്ലങ്കേരി. ബെന്നി തോമസ് രാജിവച്ച ഒഴിവിലേക്കാണ് നിയമനം. ബന്ധുവിനെ നിയമിച്ചു എന്ന വിവാദങ്ങളുടെ പേരിലാണ് ബെന്നി തോമസ് രാജിവെച്ചത്. ചന്ദ്രൻ തില്ലങ്കേരിയുടെ നിയമനം മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചു. മട്ടന്നൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കൂടി ആയിരുന്നു ചന്ദ്രൻ തില്ലങ്കേരി. അതേസമയം ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ് രംഗത്തെത്തിയിരുന്നു….

Read More

കൊറിയൻ വീര​ഗാഥ; ചെക്കിന് ചെക്ക് വെച്ച് ദക്ഷിണകൊറിയ; ഏഷ്യൻ വമ്പന്മാർക്ക് വിജയം

ഫുട്ബോൾ ലോകകപ്പിൽ ദക്ഷിണകൊറിയക്ക് ജയത്തുടക്കം. ചെക്ക് റിപ്പബ്ലിക്കിനെ പിന്നിൽ നിന്ന് പൊരുതിക്കയറി 2-1 തോൽപ്പിച്ചു. തുടക്കം മുതൽ ആധിപത്യം ദക്ഷിണകൊറിയയ്ക്ക് ആയിരുന്നു. എന്നാൽ ​ഗോൾ കണ്ടെത്തനാായില്ല. എന്നാൽ രണ്ടാം പകുതിയിൽ ഞെട്ടിച്ച് കൊണ്ട് ചെക്കിന്റെ ആദ്യ ​ഗോളെത്തി. പിന്നാലെ 66-ാം മിനിറ്റിലും 80-ാം മിനിറ്റിലും ദക്ഷിണ കൊറിയ വമ്പൻ തിരിച്ചുവരവ് നടത്തുകയായിരുന്നു. യോഗ്യതാ മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറിയ കൊറിയ ലോകകപ്പിലും അത് തുടർക്കഥയാക്കി. കിട്ടിയ അവസരങ്ങൾ ഇരു ടീമുകളും പാഴാക്കുന്നതാണ് ആദ്യ പകുതിയിൽ കണ്ടിരുന്നത്. എന്നാൽ രണ്ടാം…

Read More

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, 9 ജില്ലകളിൽ മഴമുന്നറിയിപ്പ്; 2 ജില്ലകൾക്ക് ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. 9 ജില്ലകളിൽ മഴമുന്നറിയിപ്പ്. എറണാകുളം തൃശൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്. ഇന്ന് തിരുവനന്തപുരം,കോട്ടയം ഇടുക്കി പാലക്കാട്,കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. നാളെ…

Read More

ശബരിമല സ്വർണക്കൊള്ള: എ പത്മകുമാറിനെതിരായ നടപടിക്ക് സിപിഐഎം

ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതി എ പത്മകുമാറിനെതിരായ നടപടിക്ക് സിപിഐഎം. നടപടി ചർച്ച ചെയ്യാൻ സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി ഈമാസം 15 ന് ചേരും. പത്മകുമാറിനെതിരെ നടപടിയെടുക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തൽ. പദ്മകുമാറിനെ പാർട്ടി പരിപാടികളിൽ നിന്ന് മാറ്റി നിർത്താൻ മാത്രമായിരുന്നു ഇതുവരെയുള്ള നിർദേശം. കഴിഞ്ഞ ആഴ്ചയാണ് പദ്മകുമാർ പാർട്ടി അംഗത്വം പുതുക്കിയത്. പാര്‍ട്ടി നടപടി പ്രഖ്യാപിക്കും മുമ്പേ പത്മകുമാറിനെ ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് നീക്കിയത് ഏറെ ചര്‍ച്ചയായിരുന്നു.പത്മകുമാറിനെ ഇതുവരെ…

Read More