കൊറിയൻ വീരഗാഥ; ചെക്കിന് ചെക്ക് വെച്ച് ദക്ഷിണകൊറിയ; ഏഷ്യൻ വമ്പന്മാർക്ക് വിജയം
ഫുട്ബോൾ ലോകകപ്പിൽ ദക്ഷിണകൊറിയക്ക് ജയത്തുടക്കം. ചെക്ക് റിപ്പബ്ലിക്കിനെ പിന്നിൽ നിന്ന് പൊരുതിക്കയറി 2-1 തോൽപ്പിച്ചു. തുടക്കം മുതൽ ആധിപത്യം ദക്ഷിണകൊറിയയ്ക്ക് ആയിരുന്നു. എന്നാൽ ഗോൾ കണ്ടെത്തനാായില്ല. എന്നാൽ രണ്ടാം പകുതിയിൽ ഞെട്ടിച്ച് കൊണ്ട് ചെക്കിന്റെ ആദ്യ ഗോളെത്തി. പിന്നാലെ 66-ാം മിനിറ്റിലും 80-ാം മിനിറ്റിലും ദക്ഷിണ കൊറിയ വമ്പൻ തിരിച്ചുവരവ് നടത്തുകയായിരുന്നു. യോഗ്യതാ മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറിയ കൊറിയ ലോകകപ്പിലും അത് തുടർക്കഥയാക്കി. കിട്ടിയ അവസരങ്ങൾ ഇരു ടീമുകളും പാഴാക്കുന്നതാണ് ആദ്യ പകുതിയിൽ കണ്ടിരുന്നത്. എന്നാൽ രണ്ടാം…


