Headlines

കാത്തിരിപ്പിന് വിരാമം; ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ എത്തി

ടെക് ഭീമനായ ആപ്പിളിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആഗോള ലോഞ്ച് ഇവന്റ് നടന്നു. കമ്പനിയുടെ ചരിത്രത്തിലാദ്യമായി അവതരിപ്പിച്ച മടക്കിവെക്കാവുന്ന ഐഫോൺ, പുതിയ പ്രോ മോഡലുകൾ, ഐ ഫോൺ പ്രോ, പ്രോമാക്‌സ്, ആപ്പിൾ വാച്ച് സീരീസ് 12 എന്നിവയായിരുന്നു ഇവന്റിലെ പ്രധാന ആകർഷണങ്ങൾ. ആപ്പിളിന്റെ പുതിയ സി.ഇ.ഒ ജോൺ ടേനസിന്റെ നേതൃത്വത്തിൽ നടന്ന ആദ്യ അവതരണ ചടങ്ങാണ് നടന്നത്. ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഐഫോൺ ഫോൺ ആയിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടത്. മടക്കിവെക്കുമ്പോൾ സാധാരണ സ്മാർട്ട്ഫോണായും നിവർത്തുമ്പോൾ ടാബ്ലെറ്റ് അനുഭവവും…

Read More

PSC പരീക്ഷ ക്രമക്കേട്; ഉദ്യോഗസ്ഥർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പിഎസ്‌സി മൂല്യനിർണയ ക്രമക്കേടിൽ ഉദ്യോഗസ്ഥർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് എസ്ഐടി. മൂല്യനിർണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയെന്ന് കണ്ടെത്തൽ. മുൻ ഡെപ്യൂട്ടി സെക്രട്ടറി, അഡീഷണൽ സെക്രട്ടറി എന്നിവർക്കെതിരെ നടപടി ആവശ്യമെന്ന് ക്രൈംബ്രാഞ്ച്. ക്രിമിനൽ ഗൂഢാലോചനയുണ്ടോയെന്നതിൽ അന്വേഷണം തുടരുന്നു. വീഴ്ച അറിഞ്ഞിട്ടും പിഎസ്‌സി നടപടിയെടുത്തില്ല. ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടി ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. ഡിജിപി വഴി സർക്കാരിന് കത്ത് നൽകി. സർക്കാർ പിഎസ്‌സിക്ക് കത്ത് കൈമാറും. പരീക്ഷയിൽ 9 ചോദ്യങ്ങളുടെ മൂല്യനിർണയം നടത്താതെ പോയത് ഉദ്യോഗസ്ഥരുടെ…

Read More

മാസപ്പടി കേസ്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം കാത്ത് സർക്കാർ

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം കാത്ത് സർക്കാർ. എജിയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും സംയുക്തമായി നിയമോപദേശം നൽകും. പൊലീസ് മേധാവിക്ക് നൽകിയ കത്തിൽ, 20 കോടി രൂപയുടെ ഇടപാടിന്റെ വിവരങ്ങൾ ഇഡി ഉൾപ്പെടുത്തിയിരുന്നു. വീണ ടിയുടെയും പി എ മുഹമ്മദ് റിയാസിന്റെയും വിവാഹത്തിന് ശേഷം നടന്ന സാമ്പത്തിക ഇടപാടുകളുടെ തെളിവുകൾ ഉണ്ടെന്ന് ഇഡി വ്യക്തമാക്കുന്നു. അതേസമയം ഇ ഡി അന്വേഷണത്തിലെ മാധ്യമവാർത്ത തള്ളി പിഎ മുഹമ്മദ് റിയാസ് രംഗത്തെത്തി….

Read More

മഴ പെയ്യേണ്ട സെപ്റ്റംബറില്‍ കൊടുംചൂട്; ഇന്ന് മുതല്‍ ബുധനാഴ്ച വരെ ചൂട് ഉയരാന്‍ സാധ്യത

ഇന്ന് (സെപ്റ്റംബര്‍ 7) മുതല്‍ സെപ്റ്റംബര്‍ 9 വരെ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ചൂടും അന്തരീക്ഷ ഈര്‍പ്പവും കൂടിയ അന്തരീക്ഷ സ്ഥിതി അനുഭവപ്പെടാന്‍ സാധ്യത. ഈ കാലയളവില്‍ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഉയര്‍ന്ന താപനില സാധാരണയേക്കാള്‍ 3-4°C വരെ ഉയരാനാണ് സാധ്യത.

Read More

‘ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണം, മുന്നറിയിപ്പ് സംവിധാനങ്ങൾ വേണം’; കേന്ദ്ര ഗതാഗതമന്ത്രിക്ക് കത്ത് അയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിക്ക് കത്ത് അയച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ആവശ്യപ്പെട്ടു. തൃശൂർ കൈപ്പമംഗലം വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ദേശീയ പാതയിൽ വാഹനങ്ങളുടെ അശാസ്ത്രീയവും നിയമവിരുദ്ധവുമായ പാർക്കിംഗ് തടയുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നും മുന്നറിയിപ്പ് സംവിധാനങ്ങൾ വേണമെന്ന് കേന്ദ്രത്തിന് അയച്ച കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അടിയന്തരമായി പരിശോധനകൾ നടത്തി ഇടപെടണമെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി….

Read More

കറന്റ്, ഗ്യാസ് ബില്ലുകളടക്കാം, ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം; പുതിയ ഫീച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

മെസേജുകള്‍ അയയ്ക്കാന്‍ വേണ്ടി മാത്രമുള്ളൊരു പ്ലാറ്റ്‌ഫോം ആയിക്കണ്ടിരുന്ന വാട്ട്‌സ്ആപ്പ് പിന്നീട് വളരെപ്പെട്ടെന്നാണ് നമ്മുടെ തൊഴില്‍ സംബന്ധിയായ ആശയവിനിമയത്തിന്റേയും കുടുംബ കൂട്ടായ്മകളുടേയും ജീവിതത്തിലെ നല്ല മുഹൂര്‍ത്തങ്ങള്‍ പങ്കുവയ്ക്കലിന്റേയും ഇടമായി മാറിയത്. വാട്ട്‌സ്ആപ്പ് പണമയയ്ക്കലിന്റേയും കൂടി ഇടമായി മാറിയിട്ട് കാലം കുറച്ചായി. എന്നാല്‍ ഇപ്പോഴിതാ ഒരു പടികൂടി കടന്ന് ബില്ല് പേയ്‌മെന്റുകള്‍ക്കുള്ള അവസരം കൂടി ഒരുക്കുകയാണ് വാട്ട്‌സ്ആപ്പ്. ഇതോടെ വാട്ട്‌സ്ആപ്പ് നമ്മുടെ ജീവിതങ്ങളെയൊക്കെ കുറച്ചുകൂടി ആഴത്തില്‍ തൊടുകയാണ്.

Read More

മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ

മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ. അഭിനയജീവിതത്തിൽ അമ്പതാണ്ടുകൾ പിന്നിടുമ്പോഴും നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്നു മമ്മൂക്ക. മികച്ച നടനുള്ള നാലാമത്തെ ദേശീയ പുരസ്‌കാരത്തിന്റെ നിറവിലാണ് മമ്മൂട്ടിയുടെ ഈ ജന്മദിനം. മമ്മൂക്കയ്ക്ക് ജന്മദിനാശംസകൾ. നോട്ടം കൊണ്ടും വാക്കു കൊണ്ടും ഒരനക്കം കൊണ്ടും അരനൂറ്റാണ്ടായി മലയാളി മനസ്സുകളിൽ ഒടുങ്ങാത്ത ആവേശമായി പടർന്നുപന്തലിച്ചു നിൽക്കുന്ന അഭിനയത്തിന്റെ മഹാവൃക്ഷത്തിന്റെ പേരാണ് മമ്മൂട്ടി. ഇന്ത്യൻ സിനിമയെ വിസ്മയിപ്പിച്ചുകൊണ്ട് കാലത്തെ അതിജീവിക്കുന്ന കഥാപാത്രങ്ങൾ മമ്മൂട്ടിയിലൂടെ പിറവിയെടുത്തുകൊണ്ടേയിരുന്നു. വെറുമൊരു നടനല്ല, മറിച്ച് മനുഷ്യാവസ്ഥകളുടെ പര്യവേഷണങ്ങളാണ് മമ്മൂട്ടിയുടെ കഥാപാത്രങ്ങൾ….

Read More

മോഹന്‍ലാല്‍ – വിഷ്ണു മോഹന്‍ ചിത്രം ‘ഓപ്പറേഷന്‍ ഗംഗ’; നിര്‍മ്മാണം ഗോകുലം ഗോപാലന്‍

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന മോഹന്‍ലാല്‍ ചിത്രമായ L367-ന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. വിഷ്ണു മോഹന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന് ‘ഓപ്പറേഷന്‍ ഗംഗ’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. കോ-പ്രൊഡ്യൂസേഴ്‌സ്- ബൈജു ഗോപാലന്‍, വി. സി. പ്രവീണ്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കൃഷ്ണമൂര്‍ത്തി. മെഗാ ബജറ്റില്‍ വമ്പന്‍ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും സിനിമാപ്രേമികളും കാത്തിരുന്നത്. ഉക്രൈന്‍-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ നടത്തിയ ചരിത്രപ്രധാനമായ രക്ഷാദൗത്യമാണ് ‘ഓപ്പറേഷന്‍ ഗംഗ’. ഈ…

Read More

വൈകിട്ട് 6 മണിക്കും രാത്രി 12നും ഇടയിൽ പവർക്കട്ടിന് സാധ്യത; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയെന്ന് കെ എസ് ഇ ബി. അന്തരീക്ഷ താപനില ഉയർന്നതിനെ തുടർന്ന് വൈദ്യുതി ഉപയോഗം വർധിച്ച സാഹചര്യത്തിലും കേന്ദ്ര നിലയങ്ങളിൽ നിന്നും പവർ എക്സ്ചേഞ്ചിൽ നിന്നുമുള്ള വൈദ്യുതി ലഭ്യതയിൽ കുറവുണ്ടായതുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വിശദീകരണം. ഈ സാഹചര്യത്തിൽ വൈകുന്നേരം 6 മണിക്കും രാത്രി 12 മണിക്കും ഇടയിൽ സംസ്ഥാനത്ത് ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്നാണ് അറിയിപ്പ്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത ഉയരുകയും 12,000 മെഗാവാട്ടിന്റെ…

Read More

തൂഫാൻ രണ്ടാം ഘട്ടം; കുടുംബശ്രീയും ഹരിതകർമ്മ സേനയും ഭാഗമാകും; ബോധവത്കരണത്തിന് മുൻതൂക്കം

കോഴിക്കോട്: തൂഫാന്‍ രണ്ടാം ഘട്ടം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഒന്നാം ഘട്ടം തുടരുന്നതിനൊപ്പം രണ്ടാം ഘട്ടം ആരംഭിക്കും. ജനങ്ങളെ മുന്‍നിര്‍ത്തിയാകും രണ്ടാം ഘട്ടം. ബോധവത്കരണത്തിനാണ് മുൻതൂക്കം. കുടുംബശ്രീയും ഹരിതകർമ്മ സേനയും തൂഫാന്റെ ഭാഗമാകും. 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരേ ദിവസം തൂഫാൻ പതാക ഉയർത്തും. എല്ലാ രാഷ്ട്രീയ പാർട്ടികളേയും ഉൾപ്പെടുത്തി തൂഫാൻ സമിതി രൂപീകരിക്കും. വാര്‍ഡുകളിലാകും സമിതി രൂപീകരിക്കുക. തൂഫാൻ ഗ്രാമസഭകള്‍ ചേരും, തൂഫാന്‍ വാരിയേഴ്സിനെ കണ്ടെത്തും. ഗ്രാമങ്ങളെ ചേർത്തു നിർത്തുകയാണ് ലക്ഷ്യം….

Read More