‘പൊങ്കാല’ റിലീസ് ഒക്ടോബർ 31 ന്

ശ്രീനാഥ്‌ ഭാസി നായകനായി എത്തുന്ന ‘പൊങ്കാല’ ഒക്ടോബർ 8 നു തീയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ തരംഗമായതിനു ശേഷമാണ് റിലീസ് തീയതി അറിയിച്ചത്. ഒരു നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഇത്. ആക്ഷൻ കോമഡി ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം വൈപ്പിൻ ചെറായി ഭാഗങ്ങളിലായിരുന്നു. എ ബി ബിനിൽ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊങ്കാല.

Read More

ലോട്ടറിക്ക് 40% ജി എസ് ടി; 5000 രൂപയുടെയും 1000 രൂപയുടെയും സമ്മാനങ്ങളുടെ എണ്ണം കുറയും

ലോട്ടറിക്ക് 40% ജി എസ് ടി ഏർപ്പെടുത്തും. ഏജന്റ് കമ്മീഷനും ലോട്ടറിയുടെ സമ്മാനങ്ങളുടെ എണ്ണവും കുറച്ചു. ഒരു കോടിയിലധികം തുക സമ്മാന തുകയിലും കുറഞ്ഞു. ടിക്കറ്റ് വില മാറ്റമില്ലാതെ തുടരും. 28% ആയിരുന്ന ലോട്ടറിയുടെ ജി എസ് ടി നിരക്കാണ് 40% ആയി ഉയർത്തിയത്. തിങ്കളാഴച്ച മുതൽ പുതിയ ജി എസ ടി നിരക്കുകൾ നിലവിൽ വരും.

Read More

പമ്പയിൽ ഇന്ന് അയ്യപ്പ സംഗമം; 3500 പ്രതിനിധികൾ പങ്കെടുക്കും

പത്തനംതിട്ട: ശബരിമലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പമ്പാ മണപ്പുറത്ത് ഇന്ന് അയ്യപ്പ സംഗമം നടക്കും. ത്രിവേണിയിൽ ഒരുക്കിയ പന്തലിൽ രാവിലെ 10.30 നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. 3500 പ്രതിനിധികൾ അയ്യപ്പസംഗമത്തിൽ പങ്കെടുക്കും. പാസ് മുഖേനെയാണ് രജിസ്റ്റർ ചെയ്തവർക്ക് പ്രവേശനം. അതേസമയം പരിപാടിയുടെ ഭാഗമായി പോലീസ് ഏര്‍പ്പെടുത്തിയ അധിക സുരക്ഷ ഇന്നലെ 12 മണിയോടെ നിലവില്‍ വന്നു. 8 സുണുകളായി തിരിച്ചാണ് സുരക്ഷ. ആയിരത്തോളം പോലീസുകാരെയാണ് സുരക്ഷ ചുമതലകള്‍ക്കായി നിയോഗിച്ചിരിക്കുന്നത്.

Read More

നിരവധി തൊഴിൽ അവസരങ്ങളുമായി കൊച്ചി; വരാൻ പോകുന്നത് രണ്ട് ലക്ഷം അവസരങ്ങൾ

അന്താരാഷ്ട്ര നിലവാരത്തിൽ എ ഐ അധിഷ്ഠിത ഐ ടി നഗരം നിർമ്മിച്ച് രണ്ട് ലക്ഷം തൊഴിലവസരം ഉറപ്പാക്കാൻ കൊച്ചി ഇൻഫോപാർക്. മൂന്നാം ഘട്ട വികസനത്തിന്റെ ഭാഗമായാണിത്. സ്വകാര്യ കമ്പനികളുമായി സഹകരിച്ച് ഉടനെ തന്നെ നിർമാണം തുടങ്ങും. ഇൻഫോപാർക്കിനോട് ചേർന്ന് കിടക്കുന്ന കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 300 ഏക്കറാകും ഇതിനായി ഉപയോഗിക്കുക. എ ഐ അധിഷ്ഠിത കമ്പനികളായിരിക്കും ഐ ടി നഗരത്തിൽ പ്രവർത്തിക്കുക. പ്രവേശനം മുതൽ വെളിച്ചം, ഗതാഗതം തുടങ്ങിയ സകലതും എ ഐ നിയന്ത്രിതമായിരിക്കും.

Read More

മെസിയും ടീമും കളിക്കുക കൊച്ചിയിൽ

കൊച്ചി: കേരളത്തിലെത്തുന്ന ലോക കപ്പ് ജേതാക്കളായ അർജന്റീന ടീം കളിക്കുന്നത് കൊച്ചിയിൽ. ലയണൽ മെസ്സി അടക്കമുള്ള ടീം ആണ് കേരളത്തിൽ എത്തുന്നത്. വിദഗ്ദ്ധ സമിതിയുടെ പരിശോധനക്കു ശേഷം നെഹ്‌റു സ്റ്റേഡിയം വേദിയായി തീരുമാനിച്ചു. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയമാണ് നേരത്തെ തീരുമാനിച്ചിരുന്നത്. നവംബർ 15നും 18നും ഇടയിലായിരിക്കും അർജൻ്റീന എത്തുന്നത്. 16നും 17നുമാണ് കളി ആലോചിക്കുന്നത്. രണ്ടാംതവണയാണ്‌ മെസിയും അർജന്റീനയും ഇന്ത്യയിലേക്ക്‌ വരുന്നത്‌.

Read More

വൈക്കം ബോട്ട് ജെട്ടി നവീകരണം മൂന്ന് മാസത്തിനകം പൂർത്തിയാകും

വൈ​ക്കം: സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന്റെ​യും വൈ​ക്കം സ​ത്യ​ഗ്ര​ഹ​ത്തിൻറെയും പ്രതാപo പേറുന്ന വൈക്കം ബോട്ട് ജെട്ടി പഴമ നില നിർത്തി പുതുമോടിയണിയുന്നു. വൈക്കം സത്യാഗ്രഹ സമരത്തിൽ പങ്കെടുക്കാൻ മഹാത്മാഗാന്ധി വൈക്കത്ത് എത്തിയത് ഇവിടെ ബോട്ട് ഇറങ്ങിയാണ്. മേജർ ഇമിഗ്രേഷൻ വകുപ്പിന്റെ പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവിട്ടാണ് നവീകരണം.

Read More

വെള്ളൂരിൽ എയിംസ് വേണമെന്ന് എം എൽ എ; സ്ഥലമില്ലെന്ന് മന്ത്രി രാജീവ്

കോട്ടയം: കേരളത്തിന് എയിംസ് അനുവദിക്കുമ്പോൾ വെള്ളൂരിൽ സ്ഥാപിക്കണമെന്ന് വൈക്കം എം എൽ എ സി കെ ആശ മന്ത്രിസഭയിൽ ആവശ്യപ്പെട്ടു. എന്നാൽ വെള്ളൂരിൽ എയിംസിനായി സ്ഥലമില്ലെന്ന് മന്ത്രി രാജീവ് ഉന്നയിച്ചു. ഹുന്ദുസ്ഥാൻ ന്യൂസ്പ്രിന്റിൽ നിന്നും പിടിച്ചെടുത്ത 700 ഏക്കർ ഭൂമി അവിടെ ലഭ്യമാണെന്നും റോഡ്, റെയിൽ, വിമാനത്താവള കണക്ടിവിറ്റി ഉള്ളതിനാൽ എല്ലാ ജില്ലകളിൽ നിന്നും എത്താൻ എളുപ്പമാണെന്നും എം എൽ എ വിശദീകരിച്ചു.

Read More

നിങ്ങളുടെ വയറിനെ ശുദ്ധീകരിക്കുകഃ നിങ്ങളുടെ വയറ് മാലിന്യങ്ങളിൽ നിന്ന് ശുദ്ധമാകും! രാത്രി ഉറങ്ങുന്നതിനുമുമ്പ് ഈ ഇല കഴിക്കുക.

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry’s standard

Read More

തന്തൈ പെരിയാർ ജന്മദിനാഘോഷം

വൈക്കം: സാമൂഹിക പരിഷ്‌കർത്താവും വൈക്കം സത്യാഗ്രഹ സമരത്തിന്റെ പോരാളിയുമായിരുന്ന ഇ വി രാമസ്വാമി നായ്കരുടെ 147 ആം ജന്മദിന ആഘോഷം വൈക്കത്തു നടന്നു. തമിഴ്‌നാട് സർക്കാർ സംഘടിപ്പിച്ച ഈ പരിപാടി വൈക്കം വല്യകവലയിലുള്ള തന്തൈ പെരിയാർ സ്മാരകത്തിലാണ് നടന്നത്.

Read More

അയ്യപ്പസംഗമം വിളമ്പര ജാഥ

വൈക്കം: ആഗോള അയ്യപ്പ സംഗമത്തിന്റെപ്രചാരണത്തിന്റെ ഭാഗമായി ദേവസ്വംബോർഡ് വൈക്കം ഗ്രൂപ്പിലെ ജീവനക്കാരുടേയും ക്ഷേത്ര കലാപീഠത്തിന്റേയും നേതൃത്വത്തിൽ വൈക്കം നഗരത്തിൽ ഇന്ന് വിളംബര ഘോഷയാത്ര നടത്തും. രാവിലെ 11.30 നു വടക്കേ കൊട്ടാരത്തിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ശബരിമല മുൻ മേൽശാന്തി വി മുരളീധരൻ ഉത്‌ഘാടനം ചെയ്യും.

Read More