നവകേരള സര്‍വേ ദീര്‍ഘിപ്പിച്ച് സര്‍ക്കാരിന്റെ ഉത്തരവ്; മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു

നവകേരള സര്‍വേ ദീര്‍ഘിപ്പിച്ച് സര്‍ക്കാരിന്റെ ഉത്തരവ്. മാര്‍ച്ച് 31 വരെയാണ് ദീര്‍ഘിപ്പിച്ചത്. നേരത്തെ ഫെബ്രുവരി 28 വരെയായിരുന്നു സര്‍വേ നിശ്ചയിച്ചിരുന്നത്. സുപ്രീംകോടതിയില്‍ നിന്ന് സര്‍ക്കാരിനുണ്ടായ ആശ്വാസത്തിന്റെ പശ്ചാത്തലത്തിലാണ് നവകേരള സര്‍വേ നീട്ടിക്കൊണ്ട് ഉത്തരവ് ഇറക്കിയിരിക്കുന്നത്.ക്ഷേമ പദ്ധതികള്‍ എങ്ങനെ നടക്കുന്നവെന്നറിയാന്‍ സംസ്ഥാനത്തിന് അവകാശമുണ്ടെന്ന് കൂടി നിരീക്ഷിച്ചു കൊണ്ടാണ് നവകേരള സര്‍വേ സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തത്.

Read More

ശക്തമായ മഴ തുടരും; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും. എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലേര്‍ട്ടാണ്. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെയുള്ള തീരദേശ ന്യൂനമര്‍ദ്ദപ്പാത്തിയുടെ സ്വാധീനമാണ് മഴയുടെ ശക്തി വര്‍ദ്ധിക്കാനുള്ള കാരണം. വരും ദിവസങ്ങളില്‍ മഴയുടെ ശക്തി കുറയാനാണ് സാധ്യത. സംസ്ഥാനത്തെ പല ഡാമുകളിലും ജലനിരപ്പ് അതിന്റെ പരമാവധി അളവിലാണ്. നാളെ ഒരു ജില്ലയിലും നിലവില്‍ മഴമുന്നറിപ്പില്ല. മഴ തുടര്‍ച്ചയായി പെയ്യുകയാണെങ്കില്‍ നദികള്‍ കരകവിഞ്ഞൊഴുകുന്ന സാഹചര്യവും തള്ളിക്കളയാന്‍ കഴിയില്ല. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിനും വിലക്കേര്‍പ്പെടുത്തി.

Read More

വനിതകൾക്ക് 273 ലോക്സഭാ സീറ്റ് : വനിത സംവരണ ബിൽ 16ന് പാർലമെന്റിൽ

ന്യൂഡൽഹി: ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും 33% വനിതാ സംവരണം വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ബില്ലിന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞദിവസം ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. ഇതുമായി ബന്ധപ്പെട്ട് മണ്ഡല പുനർനിർണയത്തിനുള്ള ബില്ലും അംഗീകരിച്ചു. ഏപ്രിൽ 16ന് ആരംഭിക്കുന്ന മൂന്നു ദിവസത്തെ പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ബില്ലുകൾ അവതരിപ്പിക്കും. 2023ലെ നാരീശക്തി വന്ദൻ അധിനിയമത്തിലാണ് (വനിതാ സംവരണ നിയമം) ഭേദഗതി കൊണ്ടുവരുന്നത്.

Read More

തദ്ദേശ തെരഞ്ഞെടുപ്പ്: വാർഡുകളെ കാറ്റഗറികളാക്കി തിരിച്ച് ചുമതല നൽകി BJP

തദ്ദേശ തെരഞ്ഞെടുപ്പ് പിടിക്കാൻ വാർഡുകളെ കാറ്റഗറികളാക്കി തിരിച്ച് ചുമതല നൽകി ബിജെപി. C1 മുതൽ C5 വരെ അഞ്ച് കാറ്റഗറികളായി തിരിച്ച് പ്രവർത്തനം വ്യാപിപ്പിക്കും. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപി ലീഡ് ചെയ്ത 5000 വാർഡുകളാണ് C1 കാറ്റഗറിയിൽ ഉൾപ്പെടുന്നത്. ഈ വാർഡുകളിൽ പാർട്ടി പ്രത്യേകം നൽകുന്നത് ഒരു ലക്ഷം രൂപ ന‍ൽകും. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശിനാണ് ചുമതല. സംഘടന ശക്തികൊണ്ട് വിജയിക്കേണ്ട വാർഡുകൾ C2 കാറ്റഗറിയിൽ ഉൾപ്പെടുന്നത്. കോൺഗ്രസിൽ നിന്നും പിടിച്ചെടുക്കേണ്ട…

Read More

ബാഹുബലിയെ കീഴടക്കി കാന്താര

റിലീസ് ചെയ്ത് പതിനൊന്നാം ദിനവും കാന്തര ബോക്‌സ് ഓഫീസ് പടയോട്ടം തുടരുന്നു. ഇന്ത്യന്‍ വെള്ളിത്തിരയിലെ ഇതിഹാസ് ഹിറ്റ് എസ്.എസ്. രാജമൗലി-പ്രഭാസ് ടീമിന്റെ ബാഹുബലിയെ കീഴടക്കി. രണ്ടാഴ്ച തികയുന്നതിനു മുമ്പ് 437.35 കോടിരൂപയാണ് കാന്താര നേടിയത്. ലോകമെമ്പാടും തേരോട്ടം തുടരുകയാണ് കാന്താര എന്ന തിരവിസ്മയം. വാരാന്ത്യത്തിലെ ആകെ കളക്ഷനേക്കാള്‍ ബമ്പര്‍ കളക്ഷന്‍ കൂടി കാന്താര നേടി. രണ്ടാമത്തെ ശനിയാഴ്ചയും ഞായറാഴ്ചയും ചിത്രം പ്രതിദിനം 39 കോടി രൂപ നേടി. ഇതോടെ മൊത്തം കളക്ഷന്‍ 437.65 കോടി രൂപയായി എന്ന്…

Read More

മെസി ഇന്ന് ഡൽഹിയിൽ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

അർജന്റീന ഫുട്ബോൾ താരം ലിയോണൽ മെസി ഇന്ന് ഡൽഹിയിൽ. രാവിലെ 10.45ന് ഡൽഹിയിലെത്തുന്ന മെസ്സി 50 മിനിറ്റ് നീണ്ടുനിന്ന ‘മീറ്റ് ആൻഡ് ഗ്രീറ്റ്’ സെഷന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഇവിടെ 20 മിനിറ്റോളം ചിലവഴിക്കുമെന്നാണ് വിവരം. ഇന്ത്യയിലെ അർജന്റീന അംബാസഡർ മരിയാനോ അഗസ്റ്റിൻ കൗസിനോ, ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി എന്നിവരുമായും കൂടിക്കാഴ്ച നടത്തും. പ്രഫുൽ പട്ടേൽ എംപിയുടെ വസതിയിലാണ് കൂടിക്കാഴ്ച. വൈകീട്ട് 3.30ന് ഫിറോസ് ഷാ…

Read More

നിതിൻ രാജിന്റെ മരണം: ‘അധ്യാപകർക്കെതിരെ നേരത്തെയും പരാതികൾ ഉയർന്നിട്ടുണ്ട്; വിദ്യാർഥികൾക്ക് ഭയം’; വെളിപ്പെടുത്തലുമായി മുൻ എക്‌സാമിനർ

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി ആർഎൽ നിതിൻരാജിന്റെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുമായി കോളേജിലെ മുൻ എക്‌സാമിനർ. അധ്യാപകർക്കെതിരെ നേരത്തെയും പരാതികൾ ഉയർന്നിട്ടുണ്ടെന്ന് ഡോ. ഔസാഫ് അഹ്‌സൻ ട്വന്റിഫോറിനോട് പറഞ്ഞു. വിദ്യാർത്ഥികൾ തുറന്നു പറയാത്തത് ഭയം കാരണം. ഡോക്ടർ റാം സമാനമായ കുറ്റകൃത്യങ്ങൾ നേരത്തെയും ചെയ്തിട്ടുള്ളത് തനിക്ക് അറിയാമെന്നും വെളിപ്പെടുത്തൽ. പൂർവവിദ്യാർത്ഥികളടക്കം പലതരത്തിലുള്ള അധിക്ഷേപങ്ങൾക്ക് ഇരയായതാണെന്ന് ഡോ. ഔസാഫ് അഹ്‌സൻ പറഞ്ഞു. പരാതി നൽകിയാൽ വിദ്യാർത്ഥിക്കെതിരെയാണ് നടപടിയെടുക്കുക. വിദ്യാർത്ഥികളോടുള്ള വിദ്വേഷത്തിൽ അവരെ പരീക്ഷയിൽ തോൽപ്പിക്കാനുള്ള നീക്കങ്ങളും ഉണ്ടായിട്ടുണ്ടെന്ന്…

Read More

നേപ്പാള്‍ മിന്നല്‍ പ്രളയം: മരണം 162; എണ്ണൂറിലധികം പേരെ കാണാതായി, 142 ഇന്ത്യക്കാര്‍

കാഠ്മണ്ഡു: നേപ്പാൾ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ 162 ആയി. എട്ട് ജില്ലകളില്‍ നിന്നായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 403 വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ 844 പേരെ കാണാതായിട്ടുണ്ട്. ഇവരില്‍ 341 പേര്‍ വിദേശികളാണ്. 142 ഇന്ത്യക്കാരുമുണ്ട്.പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.ചിത്വാൻ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് 64 മൃതദേഹങ്ങളും നവൽപരാസി ഈസ്റ്റിൽ നിന്ന് 26 മൃതദേഹങ്ങളും കണ്ടെടുത്തു. 28 പൊലീസ് ഉദ്യോഗസ്ഥരെയും കാണാനില്ല. നേപ്പാൾ പ്രധാനമന്ത്രിയെ നരേന്ദ്ര മോദി ഫോണിൽ വിളിച്ച് അടിയന്തര സഹായം വാഗ്ദാനം ചെയ്തു. നേപ്പാളുമായി…

Read More

അമേരിക്കയിൽ സർക്കാർ ഷട്ട് ഡൗൺ 21-ാം ദിവസത്തിലേക്ക്; ജീവനക്കാർക്ക് ശമ്പളമില്ല

അമേരിക്കയിൽ സർക്കാർ സേവനങ്ങളുടെ അടച്ചുപൂട്ടൽ 21-ാം ദിവസത്തിലേക്ക്. സെനറ്റിൽ ഇന്ന് അവതരിപ്പിച്ച ധനാനുമതി ബില്ലും പരാജയപ്പെട്ടതിനെത്തുടർന്നാണിത്. നാൽപത്തിമൂന്നിനെതിരെ അൻപത് വോട്ടിനാണ് ബിൽ പരാജയപ്പെട്ടത്. ബിൽ പാസ്സാകാൻ 60 വോട്ട് ലഭിക്കേണ്ടതുണ്ട്. എന്നാൽ അടച്ചുപൂട്ടൽ ഇരുപത്തിയൊന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ ജനജീവിതം പൊറുതിമുട്ടിയിരിക്കുകയാണ്. ലക്ഷകണക്കിന് സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ സേവനങ്ങള്‍ നിലയ്ക്കുന്നത് സാധാരണക്കാരേയും ഏറെ ബാധിക്കുന്ന വിഷയങ്ങളിൽ ഒന്നാണ്.

Read More

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത; ജാഗ്രതാ നിർദേശം

കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത. ത്രിശൂലി നദിയിലെ അവശിഷ്ടങ്ങൾ ഒഴുക്ക് തടസ്സപ്പെടുത്തുന്നതായി കണ്ടെത്തി. മണ്ണിടിച്ചിലിനെ തുടർന്ന് നദിയിൽ താത്കാലിക തടയണകൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ​തടയണകൾ പൊട്ടിയാൽ ശക്തമായ രണ്ടാം പ്രളയ തരംഗത്തിന് സാധ്യതയെന്ന് ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്‌മെന്റ് (ICIMOD) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ മുന്നറിയിപ്പുള്ളത്. തുടർന്നാണ് ജാഗ്രതാ നിർദേശം നൽകിയത്. അതേസമയം, നേപ്പാളിലെ മിന്നൽ പ്രളയത്തിൽ വഴിയിൽ കുടുങ്ങിയ മലയാളികളുടെ സംഘം സുരക്ഷിത സ്ഥലത്ത് എത്തി. കൊച്ചിയിലെ ട്രാവൽ ഏജൻസി…

Read More