Headlines

നിതിന്‍ രാജിന്റെ മരണം; പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്ന് നിതിന്‍ രാജ് കരഞ്ഞു കൊണ്ട് ഇറങ്ങി പോകുന്ന ദൃശ്യങ്ങള്‍ പൊലീസിന്

ആര്‍ എല്‍ നിതിന്‍ രാജിന്റെ മരണത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്. പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്ന് നിതിന്‍ രാജ് കരഞ്ഞു കൊണ്ട് ഇറങ്ങി പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. നിതിന്‍ രാജ് കരഞ്ഞുകൊണ്ട് പുറത്തേക്ക് വരുന്നത് കണ്ടെന്ന് ദൃക്‌സാക്ഷികളുടെ മൊഴിയും പൊലീസിന് ലഭിച്ചു. മരണത്തിന് തൊട്ടുമുന്‍പ് നിതിന്‍ രാജിനെ പ്രിന്‍സിപ്പല്‍ ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. ഇത് വിദ്യാര്‍ഥികള്‍ സമ്മതിക്കുന്നുണ്ട്. അതിനുമുന്‍പ് റാം എന്ന അധ്യാപകനുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. അതിന് പിന്നാലെയാണ് പ്രിന്‍സിപ്പാള്‍ ഓഫീസിലേക്ക് വിളിപ്പിച്ചത്. ഓഫീസില്‍ പ്രിന്‍സിപ്പല്‍ വിനോദ് മോനിയും മറ്റൊരു…

Read More

വെടിനിർത്തലിൽ ധാരണയായില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇറാനെതിരെ ആക്രമണം ഉണ്ടാകും; അമേരിക്ക പൂർണസജ്ജം, ഡോണൾഡ് ട്രംപ്

ഇറാനെതിരെ ആക്രമണം നടത്താൻ അമേരിക്ക പൂർണസജ്ജമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെ ആക്രമിക്കുന്നതിൽ നിന്നും പിന്മാറിയത് ഒരു മണിക്കൂർ മുമ്പു മാത്രമെന്നും, വെടിനിർത്തൽ വിഷയത്തിൽ ധാരണയായില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇറാനെതിരെ ആക്രമണമുണ്ടാകുമെന്നും ട്രംപ് ആവർത്തിച്ചു. അമേരിക്കയുമായി കരാറിലെത്താൻ ഇറാന്റെ നേതാക്കൾ യാചിക്കുകയാണെന്നും വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കവെ ട്രംപ് പറഞ്ഞു.

Read More

ജപ്പാനിലെ പകർച്ചപ്പനിയിൽ 4000ത്തിൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്തു,സ്കൂളുകൾ അടച്ചു

ജപ്പാനിലെ പകർച്ചപ്പനി ബാധിതരുടെ എണ്ണം 4000 ത്തിൽ അധികം കഴിഞ്ഞു. ഒക്കിനാവ ടോക്കിയോ, കഹോഷിമ എന്നിവിടങ്ങളിലാണ് പകർച്ചപ്പനി രൂക്ഷമായിരിക്കുന്നത്. കുട്ടികളിൽ വൈറസ് അതിവേഗം പകരുന്നത് കൊണ്ട് ഒട്ടേറെ സ്കൂളുകളും ശിശു സംരക്ഷണകേന്ദ്രങ്ങളും അടച്ചു. ഇനിയും രോഗ വ്യാപനം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വിനോദ് വിനോദസഞ്ചാരികളോടും വാക്സിൻ എടുക്കാൻ ജപ്പാനിലെ ആരോഗ്യ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. കുത്തിവെപ്പുകൾ രോഗബാധ തടയാനും രോഗത്തിൻറെ തീവ്രത കുറയ്ക്കാനും സഹായിക്കും.

Read More

രണ്ട് വനിതകള്‍ അടക്കം ലോക കപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ 52 റഫറിമാര്‍; പട്ടിക പുറത്തുവിട്ട് ഫിഫ

കാനഡ, യുഎസ്എ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായി ജൂണ്‍ 12 മുതല്‍ നടക്കാനിരിക്കുന്ന ഫിഫ ലോക കപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള റഫറി പാനല്‍ പുറത്തുവിട്ടു. രണ്ട് വനിതകള്‍ അടക്കം തെരഞ്ഞെടുത്ത 52 റഫറിമാരുടെ പട്ടികയാണ് ഫിഫ പുറത്തിറക്കിയിരിക്കുന്നത്. 88 അസിസ്റ്റന്റ് റഫറിമാരുടെയും 30 പേരടങ്ങുന്ന വീഡിയോ അനലൈസിങ് ഒഫീഷ്യല്‍സിന്റെ പട്ടികയും ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്. യുഎസില്‍ നിന്നുള്ള ടോറി പെന്‍സോ, മെക്‌സിക്കോയില്‍ നിന്നുള്ള കാറ്റിയ ഗാര്‍ഷ്യ എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച വനിതകള്‍. ഇത് രണ്ടാം തവണയാണ് പുരുഷ ലോകകപ്പില്‍…

Read More

ഏലിയൻ കേരളത്തിൽ ; “പ്ലൂട്ടോ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

നീരജ് മാധവ് അൽത്താഫ് സലിം എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സയൻസ് ഫിക്ഷൻ ഏലിയൻ കോമഡി ചിത്രമായ “പ്ലൂട്ടോ”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഒരു കമ്പ്ലീറ്റ് ഫൺ എന്റർടെയ്‌നർ ആയിരിക്കും പ്ലൂട്ടോ എന്ന സൂചനയാണ് പുറത്തിറങ്ങിയ പോസ്റ്റർ നൽകുന്നത്. എങ്കിലും ചന്ദ്രികക്ക് ശേഷം ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് “പ്ലൂട്ടോ”. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രെജു കുമാർ, രശ്മി രെജു എന്നിവർ ചേർന്ന് ചിത്രം നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ അജുവർഗ്ഗീസ്, ആർഷാ ബൈജു,…

Read More

ശബരിമല സ്വര്‍ണക്കൊള്ള; അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണം; എസ്‌ഐടിക്ക് ഹൈക്കോടതി നിര്‍ദേശം

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അന്തിമ റിപ്പോര്‍ട്ട് എത്രയും വേഗം വിചാരണക്കോടതിയlല്‍ സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ച സാഹചര്യത്തിലാണ് എസ്‌ഐടിക്ക് കോടതിയുടെ നിര്‍ദേശം. സ്വമേധയായെടുത്ത ഹര്‍ജി സെപ്റ്റംബര്‍ മൂന്നിന് ഹൈക്കോടതി പരിഗണിക്കും. കട്ടിളപ്പാളി – ദ്വാരപാലക ശില്‍പക്കേസുകളില്‍ ഉടന്‍ അന്തിമ റിപ്പോര്‍ട്ട് വിചാരണ കോടതിയില്‍ നല്‍കാനാണ് ഹൈക്കോടതി എസ്‌ഐടിക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ച സാഹചര്യത്തിലാണ് ദേവസ്വം ബെഞ്ചിന്റെ നിര്‍ദേശം. ദേശീയ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയിലെ ശാസ്ത്രീയ പരിശോധനാ ഫലത്തില്‍ നിന്നും പാളികളിലെ സ്വര്‍ണം നീക്കം…

Read More

വൈക്കത്തഷ്ടമി ഉൽസവത്തിന് ദേവസ്വം ഒരുക്കങ്ങൾ ആരംഭിച്ചു

വൈക്കം: വൈക്കത്തഷ്ടമി ഉൽസവത്തിന് ദേവസ്വം ഒരുക്കങ്ങൾ ആരംഭിച്ചു. ഒരുക്കങ്ങളുടെ ഭാഗമായി വൈക്കം ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ ദേവസ്വം ബോർഡംഗം പി.ഡി. സന്തോഷ് കുമാർ ,കമ്മിഷണർ ബി. സുനിൽ കുമാർ, ദേവസ്വം ഡപ്യൂട്ടി കമ്മിഷണർ എൻ.ശ്രീധര ശർമ, അസിസ്റ്റൻഡ് എക്സിക്യൂട്ടിവ് എൻജിനിയർ വി . യു. ഉപ്പിലിയപ്പൻ, കോട്ടയം ഇലക്ട്രിക്കൽ ഓവർസിയർ ജയരാജ്, അസിസ്റ്റൻഡ് കമ്മിഷണർ സി എസ്. പ്രവീൺ കുമാർ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ജെ.എസ് വിഷ്ണു, അസിസ്റ്റൻഡ് എൻജിനിയർ ജെസ്ന ചാക്യാരത്ത് ഉദയനാപുരം സബ് ഗ്രൂപ്പ്ഓഫിസർ…

Read More

മെഗാസ്റ്റാറിന് ‘പേരിട്ട’ ശശിധരനെ ലോകത്തിന് പരിചയപ്പെടുത്തി മമ്മൂക്ക

എനിക്കറിയാവുന്ന, എനിക്ക് മമ്മൂട്ടി എന്നു പേരിട്ടയാൾ ദാണ്ടെ…അവിടിരിപ്പുണ്ട്…’ – ഹോർത്തൂസ് സാഹിത്യോത്സവ വേദിയിൽ അതുപറഞ്ഞ് മമ്മൂക്ക സദസ്സിലേക്ക് കൈചൂണ്ടിയപ്പോൾ എല്ലാവരും കണ്ണുകൾ ഒരാളിലേക്ക് പതിഞ്ഞു. വേദിയിലേക്ക് ക്ഷണിച്ചു വരുത്തി മലയാളികളുടെ പ്രിയപ്പെട്ട മമ്മൂട്ടി അദ്ദേഹത്തെ സദസിന് പരിചയപ്പെടുത്തി. “ഇദ്ദേഹത്തിന്റെ പേര് ശശിധരൻ… എടവനക്കാടാണ് വീട്…ഇദ്ദേഹമാണ് എനിക്ക് മമ്മൂട്ടിയെന്നു പേരിട്ടത്”. കരഘോഷത്തോടെയാണ് സദസ് മമ്മൂക്കയുടെ വാക്കുകൾ കേട്ടത്. മുഹമ്മദ് കുട്ടിയെന്ന പേര് എങ്ങനെ മമ്മൂട്ടി എന്നായി എന്ന കഥ കേൾക്കാത്ത മലയാളികളില്ല.

Read More

എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ അന്നദാനം മമ്മൂട്ടി ഉദ്ഘാടനം ചെയ്‌തു

എറണാകുളത്തപ്പൻ അമ്പലത്തിൽ പ്രസാദമൂട്ട് ഉദ്ഘാടനം ചെയ്ത് മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി.എട്ട് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന്റെ അഞ്ചാം ദിവസാണ് മെഗാ സ്റ്റാർ എത്തിയത്. പത്മഭൂഷൺ പ്രഖ്യാപിച്ച ശേഷം മമ്മൂട്ടി പങ്കെടുക്കുന്ന പ്രധാന പരിപാടി കൂടിയായിരുന്നു ഇത്.

Read More

ചെമ്പൈ സംഗീതോത്സവം; സംഗീത വിരുന്ന്

വൈക്കം: ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിന്റെ സുവർണ ജൂബിലിയുടെ ഭാഗമായി വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്ന ചെമ്പൈ അനുസ്മരണ സമ്മേളനം ഗവൺമെന്റ് ചീഫ് വിപ്പ് എൻ ജയരാജ് ഉത്‌ഘാടനം ചെയ്തു. തുടർന്ന് നടന്ന സംഗീത വിരുന്നിൽ കേരളത്തിന് അകത്തും പുറത്തുമുള്ള ഒട്ടേറെ കലാകാരന്മാർ പങ്കെടുത്തു. സംസ്ഥാനത്തെ ആറു കേന്ദ്രങ്ങളിലായി നടത്തുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ മൂന്നാമത്തെ കേന്ദ്രമാണ് വൈക്കം മഹാദേവ ക്ഷേത്രം. വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് പതിവായി ചെമ്പൈ സ്വാമി സംഗീതാരാധന നടത്തിയിരുന്നു.

Read More