ആറ്റുകാൽ പൊങ്കാല, തലസ്ഥാനം ഭക്തിസാന്ദ്രം; പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നു

ആറ്റുകാൽ പൊങ്കാല, തലസ്ഥാനം ഭക്തിസാന്ദ്രം. പൊങ്കാല അർപ്പിക്കാൻ ഭക്തലക്ഷങ്ങളാണ് അനന്തപുരിയിൽ ഒത്തുകൂടിയിരിക്കുന്നത്. രാവിലെ 9.45 ന് തന്നെ പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നു. തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയ അടുപ്പുകളിൽ ഭക്തർ പൊങ്കാല നിവേദ്യം തയ്യാറാക്കും. ഉച്ച തിരിഞ്ഞ് 2.15 ന് നിവേദ്യ സമർപ്പണം നടത്തും.

Read More

ഓട്ടോറിക്ഷയും ബൈക്കും ഇടിച്ച് തെറിപ്പിച്ച് കാർ;അപകടത്തിൽ സ്ത്രീയ്ക്ക് പരിക്ക്

കോട്ടയം പാലായിൽ ഓട്ടോറിക്ഷയും ബൈക്കും ഇടിച്ച് തെറിപ്പിച്ച് കാർ. അപകടത്തിൽ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന സ്ത്രീക്ക് പരുക്കേറ്റു.ഇടിയുടെ ആഘാതത്തിൽ സ്ത്രീ ഓട്ടോറിക്ഷയുടെ അടിയിൽ കുടുങ്ങി പോയി. പരുക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയിയിലാണ് അപകടം.

Read More

ശബരിമല സ്വര്‍ണക്കൊള്ള; പാര്‍ലമെന്റില്‍ സജീവ ചര്‍ച്ചയാക്കാന്‍ യുഡിഎഫ്

ശബരിമല സ്വര്‍ണക്കൊള്ള വിഷയം പാര്‍ലമെന്റില്‍ സജീവ ചര്‍ച്ചയാക്കാന്‍ യുഡിഎഫ്. ഇതിന്റെ ഭാഗമായി യുഡിഎഫ് എംപിമാര്‍ നാളെ രാവിലെ 10.30ന് പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധിക്കും. ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിലാണ് പാര്‍ലമെന്റ് കവാടത്തിനു മുന്നില്‍ പ്രതിഷേധിക്കുക. കോടതി മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. അന്വേഷണത്തില്‍ പല തടസങ്ങളും നേരിടുന്നു. അതിനാല്‍ സമഗ്രമായ അന്വേഷണം വേണം. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത് – ആന്റോ ആന്റണി പറഞ്ഞു.

Read More

ഇലക്ഷൻ പ്രചരണ ബോർഡുകളടക്കം ഏപ്രിൽ 17 നകം നീക്കം ചെയ്യണം

വൈക്കം: ഇലക്ഷൻ പ്രചരണ ബോർഡുകളടക്കം ഏപ്രിൽ 17 നകം സ്വമേധയാ നീക്കണമെന്ന് വൈക്കം നഗരസഭ അറിയിപ്പ്. അല്ലാത്തപക്ഷം ഇവ നീക്കാനുള്ള ചെലവും പിഴയും അടച്ചാൽ മാത്രം പോര പോലീസ് കേസും ഉണ്ടാകും. നഗരസഭയിലെ പൊതുനിരത്തുകളിലും, പരിധിയിലുള്ള റോഡരികുകളിലും മറ്റിടങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്ലക്‌സ് ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ അടിയന്തരമായി നീക്കം ചെയ്യണമെന്നാണ് നഗരസഭ അറിയിക്കുന്നത്. കേരള ഹൈക്കോടതിയുടെ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് നടപടി. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിട്ടുള്ള പ്രചരണ സാമഗ്രികളും, കൊടി തോരണങ്ങളും, താൽക്കാലിക പ്രചരണ…

Read More

ബി.ബി ഗോപകുമാർ ബിജെപി നിയമസഭാ കക്ഷി നേതാവ്

തിരുവനന്തപുരം: ബിജെപി നിയമസഭാ കക്ഷി നേതാവായി ചാത്തന്നൂർ എംഎൽഎ ബി.ബി ഗോപകുമാറിനെ തിരഞ്ഞെടുത്തു. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണ് ഇക്കാര്യം അറിയിച്ചത്. കൊല്ലം,തിരുവനന്തപുരം ജില്ലകൾ ഉൾപ്പെടുന്ന മേഖലയുടെ ബിജെപി പ്രസിഡന്റായ ഗോപകുമാർ അതിനു മുമ്പ് കൊല്ലം ജില്ലാ പ്രസിഡന്റായിരുന്നു. 2016, 2021 വർഷങ്ങളിൽ ചാത്തന്നൂരിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തി.

Read More

ദുബായ് എയർഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നുവീണു

ദുബായ് എയർഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നുവീണു. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഉച്ചയ്ക്ക് 2.10നാണ് അപകടം സംഭവിച്ചത്. ഏരിയൽ ഷോ നടക്കുന്നതിനിടെയാണ് അപകടം നടന്നത്. പൈലറ്റിന്റെ നില ഗുരുതരമെന്നാണ് വിവരം. വിമാനം താഴേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഏരിയൽ ഷോയ്ക്കിടെ വിമാനം പറക്കുന്നതിനിടെ തന്നെ പുക ഉയരുകയും നിലംപതിക്കുകയുമായിരുന്നു. പൈലറ്റിന് ഇജക്ട് ചെയയ്യാൻ കഴിഞ്ഞിരുന്നില്ല. എച്ച്എഎൽ പ്രാദേശികമായി നിർമിച്ച യുദ്ധവിമാനമാണ് തേജസ്. കഴിഞ്ഞദിവസം തേജസ് എം.കെ 1 യുദ്ധവിമാനത്തിൽ എണ്ണച്ചോർച്ചയെന്ന സോഷ്യൽ മീഡിയാ…

Read More

ശബരിമല സ്വർണ്ണക്കൊള്ള; എ.പത്മകുമാർ എസ്ഐടിയ്ക്ക് മുന്നിൽ ഹാജരായി

ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ ദേവസ്വം പ്രസിഡന്റ് എ പത്മകുമാർ എസ്ഐടിയ്ക്ക് മുന്നിൽ ഹാജരായി. എസ്ഐടി തലവൻ എസ്.പി ശശിധരന്റെ നേതൃത്വത്തിൽ ചോദ്യംചെയ്യും. ഉണ്ണികൃഷ്ണൻ പോറ്റിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളിൽ ഉൾപ്പടെയുള്ള ചോദ്യങ്ങൾ പത്മകുമാറിന് നേരിടേണ്ടി വരും. തിരുവനന്തപുരത്ത് വെച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. 2019 ൽ ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വർണവും കട്ടിളപ്പാളികളും അറ്റകുറ്റപണിയ്ക്കായി കൊണ്ടുപോകുമ്പോൾ ചുമതയിലുണ്ടായിരുന്നത് എ പത്മകുമാർ ആയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിക്കാൻ എ പത്മകുമാർ നിർബന്ധിച്ചെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് ദേവസ്വം ജീവനക്കാർ…

Read More

രണ്ടരവർഷം, പഞ്ചായത്ത് ഭരണമില്ലാതെ ലക്ഷദ്വീപ്

ആലപ്പുഴ: കേരളം തദ്ദേശതിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോൾ പ‌ഞ്ചായത്ത് ഭരണസമിതിയില്ലാതെ ലക്ഷദ്വീപ്. 2023 ജനുവരി 17ന് വില്ലേജ് ദ്വീപ് പഞ്ചായത്തിന്റെയും 22ന് ജില്ലാ പഞ്ചായത്തിന്റെയും കാലാവധി അവസാനിച്ചതാണ്. വാർഡ് വിഭജനവുമായി ബന്ധപ്പെട്ട തർക്കം കോടതിയിലെത്തിയതാണ് തിരഞ്ഞെടുപ്പുകൾ നീണ്ടുപോകാൻ കാരണം. പഞ്ചായത്ത് ഭരണസ്തംഭനം കാരണം റോഡ് നിർമ്മാണം, നാളികേര സംഭരണ യൂണിറ്റുകൾ, ഫിഷിംഗ് യൂണിറ്റുകൾ എന്നിവയുടെ പ്രവർത്തനം അവതാളത്തിലാണ്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനോ,​ രാഷ്ട്രീയ പാർട്ടികളോ തിരഞ്ഞെടുപ്പിനായി ഒരു നീക്കവും നടത്തുന്നില്ലെന്ന് ദ്വീപുകാർ പറയുന്നു.

Read More

നോര്‍വെ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ പ്രഗ്‌നാനന്ദ ചാമ്പ്യന്‍; ടൂര്‍ണമെന്റ് ജയിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍

നോര്‍വെ ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആര്‍. പ്രഗ്‌നാനന്ദ ചാമ്പ്യന്‍. 18 പോയിന്റ് നേടിയാണ് പ്രഗ്‌നാനന്ദയുടെ കിരീടനേട്ടം. ടൂര്‍ണമെന്റ് ജയിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് പ്രഗ്‌നാനന്ദ. ടൂര്‍ണമെന്റില്‍ 2 തവണ ലോക ഒന്നാം നമ്പര്‍ മാഗ്‌നസ് കാള്‍സനെയും പ്രഗ്‌നാന്ദ തോല്‍പ്പിച്ചിരുന്നു. ഫൈനല്‍ റൗണ്ടില്‍ ജര്‍മനിയുടെ വിന്‍സെന്റ് കെയ്മറെ പരാജയപ്പെടുത്തിയാണ് പ്രഗ്‌നാനന്ദയുടെ ചരിത്രവിജയം. ഇന്ത്യന്‍ ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദ്, നിലവിലെ ലോക ചാമ്പ്യന്‍ ഡി ഗുകേഷ് എന്നിവരെപ്പോലും മറികടന്ന നേട്ടമാണ് 20 വയസുകാരനമായ പ്രഗ്‌നാനന്ദ സ്വന്തമാക്കിയിരിക്കുന്നത്.

Read More

സോഷ്യൽ മീഡിയ കീഴടക്കി നാനോ ബനാന ട്രെൻഡ്

നാനോ ബനാന എന്ന എ ഐ എന്ന ട്രെൻസ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഇൻസ്റ്റാഗ്രാം, ടിക് ടോക്, എക്സ് തുടങ്ങിയ പ്ലാറ്റുഫോമുകളിൽ ഈ ട്രെൻഡ് വലിയ ശ്രദ്ധ നേടി കഴിഞ്ഞു. ഗൂഗിളിന്റെ AI ടൂളായ ജെമിനി 2.5 ഫ്ലാഷ് ഇമേജ് ഉപയോഗിച്ച് സൃഷ്ടിക്കുന്ന മനോഹരമായ 3D ഫിഗറൈനുകൾക്കാണ് ഓൺലൈൻ ലോകം ഈ പേര് നൽകിയിരിക്കുന്നത്.ഏകദേശം 2 കോടിയോളം ചിത്രങ്ങൾ ഇതിനോടകം സൃഷ്ടിക്കപ്പെട്ടു.

Read More