ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകള്‍ തിരികെ എത്തിക്കാന്‍ ഇന്ത്യ; സുരക്ഷിത പാതയൊരുക്കാന്‍ ഇറാനോട് ആവശ്യപ്പെടും

ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകള്‍ തിരികെ എത്തിക്കാന്‍ ഇന്ത്യ. സുരക്ഷിത പാത ഒരുക്കാന്‍ ഇറാനോട് ആവശ്യപ്പെടും. 14 ഇന്ത്യന്‍ കപ്പലുകളാണ് കുടുങ്ങിക്കിടക്കുന്നത്. ഈ കപ്പലുകളെ രാജ്യത്ത് എത്തിക്കാന്‍ ആണ് ഇന്ത്യയുടെ ശ്രമം. ആഗോള സാമ്പത്തിക പാതയായ ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി വ്യാപാര കപ്പലുകളുടെ ഗതിയെ തന്നെ ബാധിച്ചു. ഹോര്‍മുസ് കടലിടുക്കില്‍ സുരക്ഷിത പാത ഒരുക്കാന്‍ ആവിശ്യപ്പെടുന്നതുമായി ബന്ധപ്പെട്ട് ഇറാനുമായി അടുത്ത ബന്ധം പുലര്‍ത്തുകയാണ് ഇന്ത്യ. ഹോര്‍മുസിലെ മറ്റ് വിദേശ കപ്പലുകളില്‍ ഉള്ള ഇന്ത്യന്‍ നാവികരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും ഇന്ത്യ ഇറാനെ അറിയിക്കും. നേരത്തെ ലൈബീരിയന്‍ പതാകയുള്ള ഗുജറാത്തിലെ മുദ്ര തുറമുഖത്തേക്ക് വരികയായിരുന്ന കപ്പല്‍ ഒമാന്‍ തീരത്ത് വച്ച് ഇറാന്‍ സൈന്യം തടഞ്ഞിരുന്നു. ഇറാന്‍ വെടിവെപ്പ് നടത്തിയ യൂഫോറിയ എന്റെ കപ്പലില്‍ 21 ഇന്ത്യന്‍ നാവികരായിരുന്നു ഉണ്ടായത്. മേഖലയിലെ ഇന്ത്യന്‍ നാവികരെല്ലാം സുരക്ഷിതര്‍ എന്നാണ് ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *