നിയമസഭാ തിരഞ്ഞെടുപ്പ്; നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന്

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാർഥികൾ സമർപ്പിച്ച നാമനിർദേശപത്രികളുടെ സൂഷ്മ പരിശോധന ഇന്ന്. നിലവിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിവരം അനുസരിച്ച് സംസ്ഥാനത്ത് 2117 പത്രികകളാണ് ലഭിച്ചിട്ടുള്ളത്. ആകെ സ്ഥാനാർഥികൾ 1252 ആണ്. ഈ മാസം 26 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. പല മണ്ഡലങ്ങളിലും വിമത സ്ഥാനാർഥികളുടെ ഇടപെടൽ രൂക്ഷമാണ്. ഇവരെ പിന്തിരിപ്പിക്കുവാനുള്ള തിരക്കിലാണ് നേതാക്കൾ. മാർച്ച് 15 ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ആറ് പ്രവർത്തി ദിവസം മാത്രമാണ് പത്രിക സമർപ്പിക്കാൻ ഉണ്ടായിരുന്നത്. 26ന് പത്രിക…

Read More

വയനാട് തുരങ്കപാതക്ക് എതിരായ ഹർജി തള്ളി ഹൈക്കോടതി

വയനാട് തുരങ്കപാത നിർമ്മാണം തുടരാമെന്ന് ഹൈക്കോടതി. തുരങ്കപാതയ്ക്കുള്ള പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജി ഹൈക്കോടതി തള്ളി. കൃത്യമായ പഠനം നടത്തി, വിദഗ്ധരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് അനുമതി നൽകിയതെന്ന് സർക്കാർ അറിയിച്ചു. വയനാട് പ്രകൃതി സംരക്ഷണ സമിതി എന്ന സംഘടന സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്. പദ്ധതിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നൽകിയ പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്നായിരുന്നു ഹർജികാർ ആവശ്യം ഉന്നയിച്ചത്.കൃത്യമായ പാരിസ്ഥിതികാഘാത പഠനം നടത്താതെയാണ് പദ്ധതിക്ക് പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയതെന്നും ഹർജിക്കാർ…

Read More

പി.എം ശ്രീ പദ്ധതി മരവിപ്പിക്കൽ; കേരളം ഇന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയത്തിന് കത്തയക്കും

പി എം ശ്രീ പദ്ധതി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യഭ്യാസമന്ത്രാലയത്തിന് ഇന്ന് കേരളം കത്തയക്കും. കത്തിന്റെ കരട് ഇന്ന് മുഖ്യമന്ത്രി പരിശോധിക്കും. കത്തിൻ്റെ കരട് ഇന്ന് മുഖ്യമന്ത്രി പരിശോധിക്കും. കഴിഞ്ഞ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പി എം ശ്രീ പദ്ധതി മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കാൻ തീരുമാനിച്ചത്. എന്നാൽ ഇതുവരെ കത്തയക്കാത്തത് ഇടതുമുന്നണിയിൽ ഏറെ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. മുഖ്യമന്ത്രി തിരക്കിലായതിനാലാണ് കത്തിന്റെ കരട് പരിശോധിക്കാൻ സാധിക്കാതെ പോയതെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. ഈ സാഹചര്യത്തിലാണ്…

Read More

റഷ്യയിൽ നിന്ന് എൽ എൻ ജി കപ്പൽ ഇന്ത്യയിലേക്ക്

ബാൾട്ടിക് കടലിലെ റഷ്യയുടെ പോർട്ടോവയ പ്ലാന്റിൽ നിന്ന് എൽ എൻ ജി കപ്പൽ ഇന്ത്യയിലേക്ക്. കുൻപെങ് എന്ന കപ്പൽ ദഹേജ് എൽഎൻജി ടെർമിനലിൽ എത്തും എന്നാണ് വിവരം. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിർത്തിയെന്ന യുഎസ് അവകാശവാദത്തിന് ശേഷം റഷ്യയിൽ നിന്നുള്ള ആദ്യ എൽഎൻജി വിതരണമാണിത്. പോർട്ടോവയ പ്ലാന്റിൽ നിന്നാണ് കപ്പൽ തിരിച്ചത്. പ്രതിവർഷം 1.5 ദശലക്ഷം ടൺ എൽഎൻജി ഉൽപ്പാദന ശേഷിയുള്ള പ്ലാന്റാണ് പോർട്ടോവയ. 2022 സെപ്റ്റംബറിലാണ് ഇത് പ്രവർത്തനം ആരംഭിച്ചത്. 2025 ജനുവരിയിൽ…

Read More

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം; 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങാം

കടുത്ത പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ച് കെഎസ്ഇബി. വൈദ്യുതി മുടക്കം ‘പീക്ക് ലോഡ് മാനേജ്മെന്‍റ് “എന്ന പേരില്‍ എസ്എംഎസിലൂടെ അറിയിക്കും. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയായിരിക്കും നിയന്ത്രണം ഉണ്ടാകുക. വൈദ്യുതി ആവശ്യകത പരിധിക്കപ്പുറം ഉയർന്നതോടെ പ്രസരണ വിതരണ ശൃംഖലയും വലിയ സമ്മർദ്ദത്തിലായിരുന്നു. അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണംജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മുൻകൂട്ടി അറിയിച്ചുകൊണ്ടുള്ള തീരുമാനം വന്നിരിക്കുന്നത്. പ്രതിസന്ധി മറികടക്കുന്നതിനായി വൈദ്യുതി നിയന്ത്രണത്തിന് പുറമെ സമാന്തരമായ മറ്റ് മാര്ഗങ്ങളും കെഎസ്ഇബി തേടുന്നുണ്ട്.

Read More

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര ഇടപെടൽ: 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ KSEB

200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷൻ്റെ അനുമതി. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനാണ് അടിയന്തര ഇടപെടൽ. കെഎസ്ഇബി സമർപ്പിച്ച കരാറിന് റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. കെഎസ്ഇബിയുടെ ടെൻഡറിൽ രണ്ട് കമ്പനികൾ വൈദ്യുതി നൽകാൻ തയ്യാറായി. 5.96 രൂപയ്ക്ക് ആണ് വൈദ്യുതി വാങ്ങുക ഒരു വർഷത്തേക്കാണ് കരാർ. NTPS കമ്പനിയിൽ നിന്ന് 100 മെഗാവാട്ട് വൈദ്യുതി വാങ്ങും. അദാനി ഗ്രൂപ്പിൽ നിന്നും 100 മെഗാവാട്ട് വാങ്ങും. വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി ചെയർമാൻ എംജി…

Read More

നിർണായക ഇന്ത്യ സഖ്യ യോഗം ഇന്ന്

നിർണായക ഇന്ത്യ സഖ്യ യോഗം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ഡൽഹിയിൽ ചേരും. ഇരുപത്തിമൂന്ന് പാർട്ടികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. കോൺഗ്രസിനെതിരെ വലിയ അതൃപ്തി സഖ്യ കക്ഷികൾക്കിടയിൽ ഉടലെടുത്ത പശ്ചാത്തലത്തിലാണ് ഇന്നത്തെ യോഗം ശ്രദ്ധേയമാകുന്നത്. ഇന്ത്യ സഖ്യത്തിന്റെ നിലനിൽപ്പിനും യോഗം നിർണായകമാണ്. രാജ്യത്തെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യുക, ബിജെപിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുക എന്നതാണ് യോഗത്തിൻ്റെ പൊതുവായ അജണ്ട. കോൺഗ്രസിൻ്റെ നിലപാടിനെതിരെയുള്ള പ്രതിഷേധം അറിയിക്കാനും സഖ്യ കക്ഷികൾ ഒരുങ്ങിയിട്ടുണ്ട്. തമിഴ്നാട്ടിലെ സാഹചര്യം കണക്കിലെടുത്ത് ഡിഎംകെ യോഗത്തിൽ പങ്കെടുക്കില്ല…

Read More

ശബരിമല മണ്ഡല – മകരവിളക്ക് തീർത്ഥാടനം; വെർച്ച്വൽ ക്യൂ ബുക്കിംഗ് ഇന്ന് മുതൽ

ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന്റെ ഭാഗമായി ഭക്തർക്കായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് നവംബർ ഒന്നിന് വൈകിട്ട് 5 മുതൽ ആരംഭിക്കും. sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ദർശനത്തിനായുള്ള സ്ലോട്ട് ബുക്ക് ചെയ്യേണ്ടത്.ഒരു ദിവസം 70,000 പേർക്കാണ് വെർച്വൽ ക്യൂ വെബ്സൈറ്റ് വഴി സ്ലോട്ട് ബുക്ക് ചെയ്യാൻ സാധിക്കുക.

Read More

സജിത കൊല കേസ്: ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം

പാലക്കാട് നെന്മാറ സജിത വധക്കേസിൽ പ്രതി ചെന്താമരയ്ക്ക് ജീവപര്യന്തം. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഭാര്യയുമായി പിരിയേണ്ടി വന്നതിന്റെ ദേഷ്യത്തിലായിരുന്നു കൊലപാതകം. 2019 ഓഗസ്റ്റ് 31-നാണ് ലോറി ഡ്രൈവറായിരുന്ന ചെന്താമര നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ സജിതയെ കൊലപ്പെടുത്തിയത്.

Read More

സംസ്ഥാനത്തെ മെഡി. കോളജ്​ ഡോക്ടർമാർ ഇന്ന്​ ഒ.പി ബഹിഷ്കരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടേഴ്സ് ഇന്ന് ഒപി ബഹിഷ്കരിക്കും. ലേബർ റൂം , തീവ്രപരിചരണ വിഭാഗം, അടിയന്തര ശസ്ത്രക്രിയകൾ ഒഴികെയുള്ള മുഴുവൻ ഡ്യൂട്ടിയിൽ നിന്നും വിട്ടുനിൽക്കും. ശമ്പള കുടിശിക ഉൾപ്പെടെ വിവിധ വിഷയങ്ങൾ ഉയർത്തിയാണ് പ്രതിഷേധം. ശമ്പള-ക്ഷാമബത്ത കുടിശ്ശിക നൽകുക, അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ ശമ്പളനിർണയ അപാകത പരിഹരിക്കുക, രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡോക്ടർമാരെ നിയമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ജൂനിയര്‍ ഡോക്ടര്‍മാരുടെയും പിജി ഡോക്ടര്‍മാരുടെയും സേവനം മെഡിക്കല്‍ കോളജുകളില്‍ ഉണ്ടായിരിക്കും.

Read More