Headlines

ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്റെ സന്ദർശനം: ചങ്ങനാശേരിയിൽ 28ന് ഗതാഗത ക്രമീകരണം

ചങ്ങനാശേരി ∙ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ സന്ദർശനത്തിന്റെ ഭാഗമായി 28ന് ചങ്ങനാശേരിയിൽ ഗതാഗത ക്രമീകരണമേർപ്പെടുത്തി. എസ്ബി, എൻഎസ്എസ് കോളജുകളുടെ പരിസരപ്രദേശങ്ങളിൽ 28ന് ഉച്ചയ്ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.

Read More

സ്പെയിൻ ലോക ചാമ്പ്യന്മാർ

ഫുട്ബോൾ ലോകകപ്പിൽ സ്പെയിൻ ചാമ്പ്യന്മാർ. എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തിൽ ഫെറാൻ ടോറസിനൻറെ ഒറ്റ ഗോളിലാണ് അർജൻറീനയെ സ്പെയിൻ തോൽപ്പിച്ചത്. 106-ാം മിനിറ്റിൽ ഫെറാൻ ടോറസാണ് സ്പാനിഷ് പടയുടെ വിജയഗോൾ നേടിയത്. പോസ്റ്റിനു സമീപത്തുനിന്ന് നിക്കോ വില്യംസ് തലകൊണ്ടു മറിച്ചു നൽകിയ പന്തെടുത്ത് ഷോട്ടെടുത്ത ഫെറാൻ ടോറസിനു പിഴച്ചില്ല. ഫൈനലിൽ കടന്ന രണ്ടു തവണയും വിശ്വവിജയികളായി എന്ന നേട്ടവും സ്പെയിൻ സ്വന്തമാക്കി. മത്സരത്തിൽ മിന്നുന്ന പ്രകടനമായിരുന്നു സ്പെയിൻറേത്. അവസാനനിമിഷം വരെ പോരാടിയെങ്കിലും അർജൻറീനയ്ക്ക് വിജയിക്കാനായില്ല. മത്സരത്തിലെ…

Read More

കെ എസ് ഇ ബി ഓഫീസിലെ ചോർച്ച; പരിഹരിക്കാൻ കയറിയ തൊഴിലാളിക്ക് പരിക്ക്

കടുത്തുരുത്തി: ശക്തമായ മഴയെ തുടർന്ന് ഓഫീസിനുള്ളിൽ വെള്ളം കയറിയതിനെ തുടർന്ന് കെ എസ് ഇ ബി ഓഫീസിന് മുകളിലെ ചോർച്ച പരിഹരിക്കാൻ കയറിയ കരാർ തൊഴിലാളിക്ക് ലാഡർ ഏണിയിൽ നിന്നും താഴെ വീണ് പരിക്കേറ്റു. കുറുപ്പന്തറ കെ എസ് ഇ ബി അസി.എൻജിനീയർ ഓഫീസിലെ കരാർ തൊഴിലാളി വെള്ളൂർ സ്വദേശി കെ.കെ കുഞ്ഞുമോൻ (45) നാണ് പരിക്കേറ്റത്.വെളളിയാഴ്ച രാവിലെ 9.30 ഓടെയാണ് അപകടം. സീലിങ്ങിന് മുകളിലെ ഷീറ്റിട്ടമേൽക്കൂരയിൽ നിന്നും മഴവെള്ളം താഴെ വീഴുന്നതിനെ തുടർന്ന് ഏണിയിൽ കയറി…

Read More

പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ചുമതല ഏറ്റെടുക്കാൻ സാധ്യത; അന്തിമ തീരുമാനം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ

പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ചുമതല ഏറ്റെടുക്കാൻ സാധ്യത. ഇന്നത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനമുണ്ടാകും. പ്രചാരണം നയിച്ച പിണറായി വിജയൻ തന്നെ പ്രതിപക്ഷത്തെ നയിക്കണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടതായും സൂചനയുണ്ട്. ട്വന്റിഫോർ മെഗാ ബ്രേക്കിങ്. പ്രതിപക്ഷത്തെ മുതിർന്നനേതാവ് തന്നെ ഭരിക്കണമെന്നും പത്ത് വർഷം ഭരണ പരിജ്ഞാനമുള്ള പിണറായി വിജയന് ജനവിധി മാനിച്ചുകൊണ്ട് എന്തുകൊണ്ട് പ്രതിപക്ഷത്തെ നയിച്ചുകൂടാ എന്നുള്ള ചോദ്യങ്ങളാണ് മുതിർന്ന നേതാക്കൾ അടക്കം ചോദ്യം ഉയർത്തുന്നത്. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇക്കാര്യത്തിൽ…

Read More

നവീകരിച്ച സ്വർണപ്പാളികൾ സന്നിദാനത്ത് തിരികെയെത്തി; ഒക്ടോബർ 17 നു പുനഃസ്ഥാപിക്കും

പത്തനംതിട്ട: വിവാദങ്ങള്‍ക്കിടെ നവീകരണം പൂര്‍ത്തിയാക്കിയ ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ ഒക്ടോബര്‍ മാസം 17 നു പുനഃസ്ഥാപിക്കും. സ്വര്‍ണപ്പാളികള്‍ പുനഃസ്ഥാപിക്കാന്‍ ഹൈക്കോടതിയുടെ അനുമതി ലഭിച്ചുവെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. നവീകരണം പൂര്‍ത്തിയാക്കിയ സ്വര്‍ണപ്പാളികള്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പേതന്നെ സന്നിധാനത്ത് തിരിച്ചെത്തിച്ചിക്കുകയും അത് സന്നിധാനത്തെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്

Read More

മ്യാൻമറിൽ റോഹിങ്ക്യൻ അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 500 മരണം

മ്യാൻമറിൽ യാത്രാ ബോട്ട് മുങ്ങി അഞ്ഞൂറിലേറെ പേർ മരിച്ചെന്ന് റിപ്പോർട്ടുകൾ. റോഹിങ്ക്യൻ അഭയാർത്ഥികളുമായി പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മേഖലയിൽ അടുത്തകാലത്ത് ഉണ്ടായ ഏറ്റവും വലിയ സമുദ്ര ദുരന്തമെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു. മരണസംഖ്യ ഉയർന്നേക്കുമെന്നും യുഎൻ വ്യക്തമാക്കി. ജൂൺ അവസാനവാരത്തോടെ മ്യാൻമറിലെ രാഖൈൻ സംസ്ഥാനതത് നിന്നാണ് രണ്ട് ബോട്ടുകളും യാത്ര തിരിച്ചത് . അയൽരാജ്യമായ ബംഗ്ലാദശിലെ അഭയാർത്ഥി ക്യാമ്പുകളിൽ നിന്നുള്ളവരും ബോട്ടുകളിൽ ഉണ്ടായിരുന്നു എന്നാണ് വിവരം ഐക്യരാഷ്ട്ര സംഘടനയുടെ ഏജൻസികൾ നൽകുന്ന വിവരമനുസരിച്ച് 250-ൽ അധികം യാത്രക്കാരുമായി…

Read More

‘ചരിത്ര നിമിഷം; മോദി സർക്കാർ പ്രവർത്തിക്കുന്നത് സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി’; വനിതാ സംവരണ ബിൽ അവതരിപ്പിച്ച് അർജുൻ രാം മേഘ്‌വാൾ

വനിതാ സംവരണ ഭേദ​ഗതി ബിൽ അവതരിപ്പിച്ച് നിയമമന്ത്രി അർജുൻ രാം മേഘ്‌വാൾ. ചരിത്ര നിമിഷമെന്നാണ് കേന്ദ്രമന്ത്രി ബില്ല് അവതരണത്തെ വിശേഷിപ്പിച്ചത്. 1949 മുതലുള്ള ആവശ്യമാണ് വനിത സംവരണം. മോദി സർക്കാർ സ്ത്രീ ശക്തിക്ക് വേണ്ടി ശക്തമായ നടപടികൾ സ്വീകരിച്ചു. നിരവധി പദ്ധതികൾ നടപ്പിലാക്കി. സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയാണു മോദി പ്രവർത്തിക്കുന്നതെന്ന് അർജുൻ രാം മേഘ്‌വാൾ പറഞ്ഞു. സ്ത്രീകളുടെ സംവരണം വൈകാൻ സാധ്യത ഉള്ളതുകൊണ്ടാണ് ഇപ്പോൾ ഭേദഗതി കൊണ്ടുവരുന്നതെന്ന് നിയമമന്ത്രി അർജുൻ രാം മേഘ്‌വാൾ പറഞ്ഞു. നരേന്ദ്രമോദി വിവിധ…

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: വടക്കന്‍ കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്

തദ്ദേശ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടില്‍ വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകള്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വടക്കന്‍ കേരളത്തിലെ 470 പഞ്ചായത്തുകള്‍, 77 ബ്ലോക്ക് പഞ്ചായത്തുകള്‍, ഏഴ് ജില്ലാ പഞ്ചായത്ത്, 47 നഗരസഭ, മൂന്ന് കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലെ വോട്ടേഴ്‌സാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. ഇതില്‍ കണ്ണൂര്‍ ജില്ലയില്‍ 14 ഉം കാസര്‍കോഡ് രണ്ടും വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടാംഘട്ട വോട്ടെടുപ്പിനായി പോളിങ്ങ് ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. വോട്ടിങ്ങ് യന്ത്രങ്ങളടക്കം,…

Read More

യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചയ്ക്ക് ഇറാന് താൽപ്പര്യമുണ്ടെങ്കിൽ അമേരിക്കയെ വിളിക്കാം; ഡോണൾഡ്‌ ട്രംപ്

ഇറാനുമായുള്ള സമാധാന ചർച്ചയ്ക്ക് ചർച്ചക്ക് വാതിൽ തുറന്ന് ഡോണൾഡ്‌ ട്രംപ്. യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചയ്ക്ക് താത്പ്പര്യമുണ്ടെങ്കിൽ ഇറാന് അമേരിക്കയെ വിളിക്കാം. സംസാരിക്കണമെങ്കിൽ ഇറാന് നേരിട്ട് തന്നെ ഫോണിൽ വിളിക്കാമെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇസ്ലാമബാദിൽ വെച്ച് നടക്കേണ്ടിയിരുന്ന ചർച്ച പാതിവഴിയിൽ അമേരിക്ക ഉപേക്ഷിച്ചിരുന്നു. അതേസമയം, ഇറാൻ വിദേശകാര്യ മന്ത്രി അബാസ് അരാഗ്ച്ചി വീണ്ടും പാകിസ്താനിൽ എത്തി. ഒമാൻ സുൽത്താനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇറാൻ വിദേശകാര്യ മന്ത്രി പാകിസ്താൻ തലസ്ഥാനമായ…

Read More

ശബരിമല ദർശനം നടത്തി രാഷ്‌ട്രപതി; ഇരുമുടിക്കെട്ട് ക്ഷേത്രനടയിൽ സമർപ്പിച്ചു

അയ്യനെ തൊഴുത് രാഷ്ട്രപതി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദർശനം പൂർത്തിയാക്കിയിരിക്കുന്നത്. പമ്പയിലെത്തി പമ്പാസ്നാനത്തിന് ശേഷം 11.30 ഓടെയാണ് സന്നിധാനത്തേക്കുള്ള യാത്ര തിരിച്ചത്. സന്നിധാനത്ത് എത്തിയ രാഷ്ട്രപതിയെ കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിച്ചു. കനത്ത സുരക്ഷയില്‍ പ്രത്യേക വാഹനത്തിലാണ് മല കയറിയത്. ദർശനത്തിനുശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസിലാണ് വിശ്രമം. നിശ്ചയിച്ചതിലും നേരത്തെയാണ് രാഷ്ട്രപതി ശബരിമലയിലേക്ക് പുറപ്പെട്ടത്.

Read More