Headlines

‘സമരം തകർക്കാൻ BJP ഗുണ്ടകളെ അയയ്ക്കുന്നു: ചർച്ചകൾക്ക് കേന്ദ്ര മന്ത്രിമാരുടെ വസതിയിലേക്ക് പോകില്ല’; അഭിജിത്ത് ദീപ്കെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടിയുടെ സമരം തകർക്കാൻ ബിജെപി ഗുണ്ടകളെ അയയ്ക്കുന്നെന്ന ആരോപണവുമായി സിജെപി സ്ഥാപകൻ അഭിജീത്ത് ദീപ്കെ. സമരത്തിൽ ഗുണ്ടകൾ നുഴഞ്ഞു കയറുന്നു. സമാധാനപരമായ സമരമാണ് നടത്തുന്നതെന്നും അഭിജീത് ദീപ്കെ പറഞ്ഞു. ചർച്ചകൾക്ക് കേന്ദ്ര മന്ത്രിമാരുടെ വസതിയിലേക്ക് പോകില്ലെന്നും അവർക്ക് ജന്തർ മന്തറിലേക്ക് വരാമെന്നും അഭിജിത്ത് ദീപ്കെ പറഞ്ഞു. സംഘർഷത്തിന് പിന്നിൽ നുഴഞ്ഞുകയറ്റക്കാരാണെന്ന് അഭിജിത്ത് ആരോപിച്ചു. പ്രതിഷേധം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ട്. സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കിടയിലേക്ക് ഗുണ്ടകളെ ഇറക്കിവിടുന്നു. ബിജെപി…

Read More

ഗൂഗിള്‍ പേ, വാട്‌സാപ്പ് പേ സേവനങ്ങളെ വെല്ലുവിളിച്ച് സോഹോ പേമെന്റ് ആപ്പ് വരുന്നു

പുതിയ ഡിജിറ്റല്‍ പേമെന്റ് ആപ്പ് പുറത്തിറക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ ടെക്ക് കമ്പനിയായ സോഹോ. ഉഭോക്താക്കള്‍ക്ക് പണമയക്കാനും സ്വീകരിക്കാനും പരിധിയില്ലാതെ ഇടപാടുകള്‍ നടത്താനും ഈ ആപ്പിലൂടെ സാധിക്കും. സോഹോയുടെ അരട്ടൈ മെസേജിങ് പ്ലാറ്റ്‌ഫോമിലും ഈ പേമെന്റ് സേവനം ലഭ്യമാവും. ഗൂഗിള്‍പേ, ഫോണ്‍ പേ, വാട്‌സാപ്പ് പേ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ പേമെന്റ് സേവനങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് സോഹോയുടെ രംഗപ്രവേശം. പേമെന്റ്‌സിന് പുറമെ മറ്റ് സാമ്പത്തിക സേവനങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് സോഹോ പദ്ധതിയിടുന്നത്.

Read More

അടിസ്ഥാന നിരക്കുകളില്‍ മാറ്റമില്ല; ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ ജാഗ്രതയോടെ ധനനയം പ്രഖ്യാപിച്ച് ആര്‍ബിഐ

ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ ജാഗ്രതയോടെ ധനനയം പ്രഖ്യാപിച്ച് ആര്‍ബിഐ. അടിസ്ഥാന നിരക്കുകളില്‍ മാറ്റമില്ലാതെയാണ് നയപ്രഖ്യാപനം. നിരക്കധിഷ്ഠിത വായ്പകളുടെ പലിശ നിരക്ക് കുറയില്ല. ഇന്ധന പ്രതിസന്ധി മൂലമുണ്ടാകാവുന്ന വിലക്കയറ്റം മുന്‍കൂട്ടി കണ്ടാണ് തീരുമാനം. പശ്ചിമേഷ്യന്‍ സംഘര്‍ഷ സാഹചര്യത്തില്‍ ദീര്‍ഘകാല വീക്ഷണത്തോടെയായിരുന്നു നയപ്രഖ്യാപനം. ഭൗമ-രാഷ്ട്രീയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ മികച്ചതാണെന്ന് ധനനയക്കമ്മിറ്റി വിലയിരുത്തി. അടിസ്ഥാന നിരക്കുകള്‍ തത്കാലം മാറ്റുന്നില്ലെന്ന തീരുമാനത്തെ എല്ലാ കമ്മിറ്റി അംഗങ്ങളും അനുകൂലിച്ചെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.

Read More

ശബരിമല സ്വര്‍ണക്കൊള്ള; നിയമസഭയില്‍ വീണ്ടും പ്രതിപക്ഷ പ്രതിഷേധം; ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി

ശബരിമല സ്വര്‍ണക്കൊള്ള ഉന്നയിച്ച് നിയമസഭയില്‍ വീണ്ടും പ്രതിപക്ഷ പ്രതിഷേധം. ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി. തന്ത്രിയെ തെളിവില്ലാതെ ജയിലിലടച്ചുവെന്ന് കെ ബാബു എംഎല്‍എ ആരോപിച്ചു. കെ ബാബുവിന്റെ പ്രസ്താവന കോടതിയലക്ഷ്യമെന്നും അത് സഭാ രേഖകളില്‍ നിന്ന് നീക്കണമെന്നും മന്ത്രി പി രാജീവ് ആവശ്യപ്പെട്ടു. തന്ത്രിക്ക് എന്ത് പ്രത്യേകതയാണുള്ളതെന്ന് മന്ത്രി എം ബി രാജേഷ് ചോദിച്ചു.

Read More

പാളയത്ത് പെട്രോള്‍ പമ്പില്‍ കവര്‍ച്ച; രണ്ട് ദിവസത്തെ കളക്ഷന്‍ തുകയായ ഒന്നരലക്ഷം രൂപ കവര്‍ന്നു

തിരുവനന്തപുരം പാളയത്ത് പെട്രോള്‍ പമ്പില്‍ കവര്‍ച്ച. രണ്ട് ദിവസത്തെ കളക്ഷന്‍ തുകയായ ഒന്നരലക്ഷം രൂപയാണ് പുലര്‍ച്ചെ ഓഫീസ് കുത്തിതുറന്നു കവര്‍ച്ച നടത്തിയത്. സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം നഗരത്തിന്റെ ഹൃദയ ഭാഗത്ത് പൊലീസ് നിരീക്ഷണങ്ങള്‍ക്ക് നടുവിലാണ് കവര്‍ച്ച നടന്നത്. രാത്രി പമ്പ് അടച്ചു പോയ ശേഷം ജീവനക്കാര്‍ ഉണ്ടായിരുന്നില്ല. പുലര്‍ച്ചെ രണ്ടു മണിക്ക് ശേഷമാണ് നടന്നെത്തിയ ഒരാള്‍ ഓഫീസ് മുറി കുത്തി തുറന്നു അകത്തു കയറി ഷെല്‍ഫിനുള്ളില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ചത്. അവധി…

Read More

കര്‍ണാടകയെ ഇനി ഡി കെ ശിവകുമാര്‍ നയിക്കും; മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ

കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ. ഡി കെ ശിവകുമാറിന് പൂര്‍ണ പിന്തുണയും സിദ്ധരാമയ്യ പ്രഖ്യാപിച്ചു. പ്രഭാതഭക്ഷണ മന്ത്രിസഭാ യോഗത്തിലാണ് രാജി പ്രഖ്യാപനം. ഡി.കെ ശിവകുമാറിന് പരിപൂര്‍ണ്ണ പിന്തുണ നല്‍കണമെന്നും മന്ത്രിമാരോട് സിദ്ധരാമയ്യ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും രാഹുല്‍ ഗാന്ധിയെയും സിദ്ധരാമയ്യ കാണും. ഉച്ചയ്ക്കുശേഷം രാജി സമര്‍പ്പിക്കും. കാലങ്ങളായി നീണ്ടുനിന്ന കസേര കളികള്‍ക്കൊടുവില്‍ ഹൈക്കമാന്റിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് മുഖ്യമന്ത്രി സ്ഥാനം ഡികെ ശിവകുമാറിന് സിദ്ധരാമയ്യ വിട്ടുനല്‍കുന്നത്. മകന് സുരക്ഷിതസ്ഥാനം നല്‍കണമെന്ന ഉറപ്പിന്മേലാണ്…

Read More

തെക്കൻ കേരളത്തിൽ കനത്ത മഴ; 8 ജില്ലകളിൽ ഇന്ന് യെല്ലോ അലെർട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ കനക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകൾക്ക് ഇന്ന് യെല്ലോ അലെർട് നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധം ആകാനും സാധ്യതയുള്ളതിനാല്‍ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Read More

എയര്‍ ഇന്ത്യ എക്‌സ്പ്രസിൻ്റെ ടയറുകള്‍ പൊട്ടിത്തെറിച്ചു,കൊച്ചിയിൽ അടിയന്തരമായി ലാന്‍ഡിങ് ചെയ്തു

കൊച്ചി: കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടിത്തെറിച്ചതിനെ തുട‍ർന്നാണ് അടിയന്തരമായി ലാന്‍ഡിങ് ചെയ്തത്. തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്.ലാൻഡിങ് ഗിയറിൽ സാങ്കേതിക പ്രശ്നം ഉണ്ടായതിനെത്തുടർന്നാണ് കൊച്ചിയിലേക്ക് അടിയന്തര ലാൻഡിങ്ങിനു വിമാനം ശ്രമിച്ചത്. ജിദ്ദ – കരിപ്പൂർ വിമാനമാണ് അടിയന്തരമായി ലാന്‍ഡ് ചെയ്തത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന 160 യാത്രക്കാരും സുരക്ഷിതരാണെന്ന് സിയാല്‍ അറിയിച്ചു കഴിഞ്ഞു.

Read More

മുദ്രാവാക്യം വിളിച്ച് അമിത് ഷാ, ഏറ്റുചൊല്ലി ജനക്കൂട്ടം

കോലഞ്ചേരി: സമയം വൈകിട്ട് 3.44 നു സെന്റ് പീറ്റേഴ്സ് കോളേജ് ഗ്രൗണ്ട് നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടത്തിലേക്കാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ കടന്നുവന്നത്. ഈ സമയം ഉയർന്ന മുദ്രാവാക്യം വിളികൾ അദ്ദേഹം കൈയുയർത്തി നിശബ്‌ദമാക്കി. ഇനി തന്റെ ഊഴമെന്നു പറഞ്ഞ അദ്ദേഹം ‘ഭാരത് മാതാ കീ ജയ് ” എന്ന് വിളിച്ചു. പ്രവർത്തകർ ഏറ്റു വിളിച്ചു. വേദിയിൽ അഖിൽ മാരാർ ഒഴികെയുള്ള എല്ലാ എൻ ഡി എ സ്ഥാനാർത്ഥികളും പ്രമുഖ നേതാക്കളും ഉണ്ടായിരുന്നു.

Read More

സെക്രട്ടറിയേറ്റിൽ മാധ്യമ നിയന്ത്രണം തുടരുന്നു; മുഖ്യമന്ത്രിയുടെ ഓഫീസിലേക്കുള്ള നിയന്ത്രണം മറ്റു മന്ത്രിമാരുടെ ഓഫീസിലും വ്യാപിപ്പിച്ചു

സെക്രട്ടറിയേറ്റിൽ മാധ്യമ നിയന്ത്രണം തുടരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുള്ള നോർത്ത് ബ്ലോക്കിൽ നേരത്തെ നിയന്ത്രണം ഉണ്ടായിരുന്നു. മറ്റു മന്ത്രിമാരുടെ ഓഫീസിലേക്കും ഇത് വ്യാപിപ്പിച്ചു. വകുപ്പുകളിൽ നിന്നും അറിയിപ്പില്ലാതെ അക്രഡിറ്റഡ് മാധ്യമ പ്രവർത്തകർക്കും പ്രവേശനം ഇല്ലെന്നു സുരക്ഷ ജീവനക്കാർ വ്യക്തമാക്കി. നേരത്തെ സന്ദർശക സമയം 3 മുതൽ 5 വരെ ആക്കിയിരുന്നു. മുൻ സർക്കാർ നടപ്പിലാക്കിയ മാധ്യമ നിയന്ത്രണം അന്നത്തെ പ്രതിപക്ഷം വലിയ രീതിയിൽ വിമർശിച്ചിരുന്നു. ബന്ധപ്പെടേണ്ട വകുപ്പിൽ നിന്നുള്ള പ്രത്യേക ശിപാർശ കത്ത് ഇല്ലാതെ, സർക്കാർ ഔദ്യോഗികമായി നൽകിയിട്ടുള്ള…

Read More