സംസ്ഥാനത്ത് ഇടത് വലത് മുന്നണികളിൽ വലിയ പൊട്ടിത്തെറിയാണ് നടക്കുന്നതെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അത് കൂടുതൽ രൂക്ഷമാകും. കേരളത്തിൽ NDA ക്ക് അനുകൂലമായ സാഹചര്യം. സംസ്ഥാനത്ത് ബിജെപി 35 ശതമാനം വോട്ട് പിടിക്കും. മഞ്ചേശ്വരത്ത് LDF ഫോർ UDF. UDFനെ പിന്തുണക്കുന്നത് LDFലെ വോട്ടർമാർ അംഗീകരിക്കില്ല. ഇടത് അണികൾ വലിയ അസംതൃപ്തിയിലാണ്. മഞ്ചേശ്വരത്ത് LDF ന്റെ അസ്ഥിത്വം ഇല്ലാതാക്കുകയാണ് എന്നാണ് പ്രവർത്തകരുടെ വികാരം. മുസ്ലീം ലീഗുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന് ഇത്തവണ ജനങ്ങൾ മറുപടി നൽകും. പ്രധാനമന്ത്രി കൊച്ചിയിൽ വന്നതോട് കൂടി ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. വികസിത കേരളം എന്ന ലക്ഷ്യത്തോടെയാണ് ബിജെപി തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്.
‘ഇടത് വലത് മുന്നണികളിൽ വലിയ പൊട്ടിത്തെറി, സംസ്ഥാനത്ത് ബിജെപി 35 ശതമാനം വോട്ട് പിടിക്കും’; കെ സുരേന്ദ്രൻ


