ട്വന്റി 20 ലോകകപ്പ്: ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും, ചർച്ച വിജയം കണ്ടെന്ന് ഐസിസി

പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ബഹിഷ്കരണ നാടകം അവസാനിച്ചു. ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും. പാകിസ്താൻ ക്രിക്കറ്റ് ബോർഡുമായി നടത്തിയ ചർച്ച വിജയം കണ്ടെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ബംഗ്ലാദേശിൽ ലോകകപ്പിന് ഏർപ്പെടുത്തിയിരുന്ന പ്രദർശന വിലക്കും നീങ്ങും. ആരാധകർക്ക് ലോകകപ്പ് കാണുന്നതിന് ആവശ്യമായ സൗകര്യം ഒരുക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്‌ ഉറപ്പ് നൽകി. ഇന്ത്യ- പാക് മത്സരം ഞായറാഴ്ച നടക്കും.

Read More

ആ​ഗോള അയ്യപ്പ സം​ഗമത്തിന്റെ കണക്കുകളിൽ പൊരുത്തക്കേട്; റിപ്പോർട്ട് സമർപ്പിക്കാൻ ഓഡിറ്റർക്ക് ഹൈക്കോടതി നിർദേശം

ആഗോള അയ്യപ്പ സംഗമത്തിൻ്റെ കണക്കുകളിൽ പൊരുത്തക്കേട് ഉണ്ടെന്ന് ഓഡിറ്റർ ഹൈക്കോടതിയിൽ. ദേവസ്വം ബെഞ്ചിന് മുന്നിൽ നേരിട്ട് എത്തിയാണ് വിജയൻ അസോസിയേറ്റ്സ് പൊരുത്തക്കേടുകളെ കുറിച്ച് വിശദീകരിച്ചത്. വ്യത്യസ്ത പ്രവർത്തനങ്ങൾക്കായി ചെലവായ തുകയുടെ യഥാർഥ ബില്ലുകൾ പരിശോധനയ്ക്കായി ഹാജരാക്കിയിട്ടില്ലെന്ന് ഓഡിറ്റർ അറിയിച്ചു. ക്രോഡീകരിച്ച ബില്ലുകൾ മാത്രമാണ് ലഭിച്ചത്. അതിനാൽ ബജറ്റിന് മുകളിൽ ചിലവ് വന്നത് സ്വതന്ത്രമായി പരിശോധിക്കാനോ, താരതമ്യം ചെയ്യാനോ സാധിച്ചില്ല. രേഖാമൂലം ആവശ്യപ്പെട്ടിട്ടും ആസ്തി റജിസ്റ്റർ ദേവസ്വം ബോർഡ് സമർപ്പിച്ചില്ലെന്നും ഓഡിറ്റർ വ്യക്തമാക്കി.

Read More

സംസ്ഥാനത്ത് മാർച്ച് ഒന്നുവരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മാർച്ച് ഒന്നുവരെ ഇടിമിന്നലോടുകൂടിയ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴിയുടെ സ്വാധീനത്താലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Read More

പാളയത്ത് പെട്രോള്‍ പമ്പില്‍ കവര്‍ച്ച; രണ്ട് ദിവസത്തെ കളക്ഷന്‍ തുകയായ ഒന്നരലക്ഷം രൂപ കവര്‍ന്നു

തിരുവനന്തപുരം പാളയത്ത് പെട്രോള്‍ പമ്പില്‍ കവര്‍ച്ച. രണ്ട് ദിവസത്തെ കളക്ഷന്‍ തുകയായ ഒന്നരലക്ഷം രൂപയാണ് പുലര്‍ച്ചെ ഓഫീസ് കുത്തിതുറന്നു കവര്‍ച്ച നടത്തിയത്. സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം നഗരത്തിന്റെ ഹൃദയ ഭാഗത്ത് പൊലീസ് നിരീക്ഷണങ്ങള്‍ക്ക് നടുവിലാണ് കവര്‍ച്ച നടന്നത്. രാത്രി പമ്പ് അടച്ചു പോയ ശേഷം ജീവനക്കാര്‍ ഉണ്ടായിരുന്നില്ല. പുലര്‍ച്ചെ രണ്ടു മണിക്ക് ശേഷമാണ് നടന്നെത്തിയ ഒരാള്‍ ഓഫീസ് മുറി കുത്തി തുറന്നു അകത്തു കയറി ഷെല്‍ഫിനുള്ളില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ചത്. അവധി…

Read More

മെയ് രണ്ടുവരെ വേനൽ മഴ സജീവമാകും! മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് 4 ജില്ലകൾക്ക് യെല്ലോ അലേർട്ട്

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് നാല് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട കോട്ടയം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് ആയിരിക്കും. ശനി പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലയിലും ഞായര്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ്. മെയ് രണ്ടുവരെ മഴ മുന്നറിയിപ്പുണ്ടാകുമെന്ന് കേന്ദ്ര…

Read More

നടനും സംവിധായകനുമായ ഇഎ രാജേന്ദ്രന്‍ അന്തരിച്ചു

നടനും സംവിധായകനും നാടക നടനുമായിരുന്ന ഇഎ രാജേന്ദ്രന്‍ അന്തരിച്ചു. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി ചികിത്സയിലായിരുന്നു. കളിയാട്ടം, പട്ടാഭിഷേകം, തച്ചിലേടത്ത് ചുണ്ടന്‍, നരസിംഹം, മീശമാധവന്‍ എന്നിവയുള്‍പ്പെടെ നിരവധി സിനിമകളില്‍ അഭിനയിച്ചു. ക്യാരക്ടര്‍ റോളും വില്ലന്‍ റോളും ഒരുപോലെ വഴങ്ങുന്ന നടനായിരുന്നു. അറുപതോളം ചലച്ചിത്രങ്ങളിലെ ശ്രദ്ധേയ വേഷങ്ങള്‍ക്ക് പുറമേ ടെലിവിഷന്‍ പരമ്പരകളിലെ പ്രധാന വേഷങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ കോര്‍പറേഷന്‍ ചെയര്‍മാനായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Read More

കർണാടകയിൽ വീണ്ടും ട്വിസ്റ്റ്; രാജി പിൻവലിച്ചു, രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും

കർണാടകയിൽ വീണ്ടും ട്വിസ്റ്റ്. രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും. രാജി പിൻവലിച്ചെന്ന് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല അറിയിച്ചു. രാമലിംഗ റെഡ്ഡി പാർട്ടിയുടെ സ്വത്തെന്നും രൺദീപ് സിംഗ് സുർജേവാല. രാജി ചില തെറ്റിദ്ധാരണകളുടെ പുറത്തെന്നും സു‍ർജേവാല കൂട്ടിച്ചേർത്തു. നഗര വികസന വകുപ്പ് നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു രാമലിംഗ രാജി സന്നദ്ധത അറിയിക്കുകയാണ്. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെയായിരുന്നു മന്ത്രിയുടെ രാജി. വകുപ്പ് വിഭജനം പൂർത്തിയാക്കി മണിക്കൂറുകൾക്കുള്ളിലാണ് മന്ത്രി രാജി വെച്ചിരുന്നത്.

Read More

‘അതെ അയാൾ കാൽപ്പന്തിന്റെ രാജാവാണ്’; പിരമിഡ് പൊളിച്ച് അർജന്റീന ക്വാർട്ടറിലേക്ക്

ലോകകപ്പ് പ്രീക്വാർട്ടറിൽ അർജന്റീനയ്ക്ക് സൂപ്പർ ജയം. ഈജിപ്തിനെ തോൽപ്പിച്ചത് രണ്ടിനെതിരെ മൂന്ന് ഗോളിന്. അർജന്റീനയുടെ നാടകീയ തിരിച്ചുവരവ് രണ്ടാം പകുതിയിൽ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം. ഈ ജയത്തോടെ നിലവിലെ ചാമ്പ്യൻമാർ ക്വാർട്ടറിൽ പ്രവേശിച്ചു. യാസർ ഇബ്രാഹിമിന്റെയും സീക്കോയുടെയും ഗോളുകളിൽ മുന്നിലെത്തിയ ഈജിപ്ത് പൂർണമായും പ്രതിരോധത്തിലേക്കിറങ്ങിയത് മുതലെടുത്ത് എഴുപതാം മിനിറ്റിലായിരുന്നു ക്രിസ്ത്യൻ റൊമേരോയുടെ ഗോൾ. എൺപത്തി മൂന്നാം മിനിറ്റിൽ മെസ്സിയുടെ ഗംഭീര ഗോളിലൂടെ അർജന്റീന സമനിലപിടിച്ചു. പിന്നീടങ്ങോട്ട് ചരിത്രം.

Read More

കൊച്ചി നഗരം അനുഭവിച്ച വലിയ പ്രശ്നത്തിന് പരിഹാരം, 13 കോടി ചെലവിടാൻ സർക്കാരിന്റെ ഭരണാനുമതി

കൊച്ചി: കൊച്ചി നഗരത്തിന്റെയും നഗരത്തിലെത്തുന്ന ബസ് യാത്രക്കാരുടെയും കാത്തിരിപ്പിന് വിരാമമാകുന്നു. കാരിക്കാമുറിയിൽ 13കോടിരൂപ മുടക്കിൽ നിർമ്മിക്കുന്ന ബസ് സ്റ്റാൻഡിന്റെ രൂപരേഖയും വിശദമായപ്ലാനും തയ്യാറായി. പദ്ധതിക്കുള്ള ഭരണാനുമതി ലഭിച്ചാൽ ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ഭരണാനുമതി ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കെ എസ് ആർ ടി സി ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ധനമന്ത്രി അറിയിച്ചു.

Read More

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ട്; 25 വര്‍ഷത്തിലധികമായി വിദേശത്ത് ഒളിവില്‍

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ട്. 25 വര്‍ഷത്തിലധികമായി വിദേശത്ത് ഒളിവില്‍ കഴിയുന്നു. ഭാര്യയെയും മക്കളെയും നിരന്തരം ബന്ധപ്പെട്ടതിന് തെളിവുകള്‍. വിദേശത്ത് കണ്‍സ്ട്രക്ഷന്‍ മേഖലയിലാണ് ജോലി. വിദേശത്ത് ഒളിവ് ജീവിതം തുടങ്ങിയത് 1991 മുതലാണ്. ഒളിവ് ജീവിതം ഇന്ത്യക്കാരുമായി അകലം പാലിച്ചാണ്. ഒളിവ് ജീവിതം പൂര്‍ണമായും രൂപംമാറി. പരിചയക്കാരെ സമര്‍ത്ഥമായി കബളിപ്പിച്ചാണ് ജീവിതം. സുകുമാരക്കുറുപ്പ് ഇപ്പോവും ആരോഗ്യവാനാണ്. ഉള്ളത് പ്രായത്തിന്റെ അവശതകള്‍ മാത്രം.

Read More