പിഎം ശ്രീ പദ്ധതി മരവിപ്പിക്കണം; കേന്ദ്രത്തിന് കത്തയച്ച് കേരളം

പിഎം ശ്രീ പദ്ധതി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒടുവിൽ കേന്ദ്രത്തിന് കത്തയച്ച് കേരളം. ഇന്ന് ഉച്ചയോടെയാണ് കത്തയച്ചത്. കത്ത് വൈകുന്നതിൽ അതൃപ്തി അറിയിക്കാൻ സിപിഐ മന്ത്രിമാർ രാവിലെ മുഖ്യമന്ത്രിയെ കണ്ടിരുന്നു. കത്ത് അയക്കുന്നത് വൈകുന്നതിനെതിരെ സിപിഐ രം​ഗത്തെത്തിയിരുന്നു. പിഎം ശ്രീ പദ്ധതി മരവിപ്പിക്കണം എന്ന് രണ്ടാഴ്ചയ്ക്ക് മുൻ‌പ് ചേർന്ന മന്ത്രി സഭാ യോ​ഗത്തിലാണ് തീരുമാനമെടുത്തിരുന്നത്. എന്നാൽ പദ്ധതി മരവിപ്പിക്കുന്നത് സംബന്ധിച്ച് കത്ത് കേന്ദ്രത്തിന് അയച്ചിരുന്നില്ല. തീരുമാനമെടുത്ത് 13 ദിവസങ്ങൾക്ക് ശേഷമാണ് കത്ത് അയക്കുന്നത്. രാവിലെ സിപിഐ മന്ത്രിമാർ മുഖ്യമന്ത്രിയെ…

Read More

നോര്‍വെ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ പ്രഗ്‌നാനന്ദ ചാമ്പ്യന്‍; ടൂര്‍ണമെന്റ് ജയിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍

നോര്‍വെ ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആര്‍. പ്രഗ്‌നാനന്ദ ചാമ്പ്യന്‍. 18 പോയിന്റ് നേടിയാണ് പ്രഗ്‌നാനന്ദയുടെ കിരീടനേട്ടം. ടൂര്‍ണമെന്റ് ജയിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് പ്രഗ്‌നാനന്ദ. ടൂര്‍ണമെന്റില്‍ 2 തവണ ലോക ഒന്നാം നമ്പര്‍ മാഗ്‌നസ് കാള്‍സനെയും പ്രഗ്‌നാന്ദ തോല്‍പ്പിച്ചിരുന്നു. ഫൈനല്‍ റൗണ്ടില്‍ ജര്‍മനിയുടെ വിന്‍സെന്റ് കെയ്മറെ പരാജയപ്പെടുത്തിയാണ് പ്രഗ്‌നാനന്ദയുടെ ചരിത്രവിജയം. ഇന്ത്യന്‍ ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദ്, നിലവിലെ ലോക ചാമ്പ്യന്‍ ഡി ഗുകേഷ് എന്നിവരെപ്പോലും മറികടന്ന നേട്ടമാണ് 20 വയസുകാരനമായ പ്രഗ്‌നാനന്ദ സ്വന്തമാക്കിയിരിക്കുന്നത്.

Read More

രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിക്കുന്നു; വീണ്ടും വില വര്‍ധിപ്പിക്കുമോ എന്ന ആശങ്കയില്‍ രാജ്യം

രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിക്കുകയാണ്. ബ്രെന്റ് ക്രൂഡ് ഓയില്‍ വിലയില്‍ 2 ശതമാനത്തിലധികം വര്‍ധനവ് രേഖപ്പെടുത്തി. ക്രൂഡ് ഓയില്‍ വില ബാരലിന് 1.93 ഡോളര്‍ ഉയര്‍ന്ന് 93.05 ഡോളറിലെത്തി. ലെബനോണില്‍ ഇസ്രായേല്‍ അധിനിവേശം തുടരുന്നതും ഇറാന്‍ – യുഎസ് സമാധാന കരാര്‍ അന്തിമമാക്കാത്തതുമാണ് എണ്ണ വില വര്‍ധിക്കാന്‍ കാരണം. ഓഗസ്റ്റില്‍ കാലാവധി അവസാനിക്കുന്ന ബ്രെന്റ് ഓയില്‍ ഫ്യൂച്ചേഴ്സ് ബാരലിന് 2.1% ഉയര്‍ന്ന് 92.99 ഡോളറിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (WTI) ക്രൂഡ്…

Read More

പ്രസിദ്ധ സസ്യശാസ്ത്രജ്ഞൻ പൽപ്പു പുഷ്പാംഗദൻ അന്തരിച്ചു

പത്മശ്രീ പുരസ്‌കാര ജേതാവും പ്രസിദ്ധ സസ്യശാസ്ത്രജ്ഞനുമായ പൽപ്പു പുഷ്പാംഗദൻ എന്ന ഡോ. പി. പുഷ്പാംഗദൻ (81) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. രാജ്യത്തെ പ്രശസ്ത ശാസ്ത്രസ്ഥാപനങ്ങളിൽ പ്രമുഖ പദവികൾ വഹിച്ചിട്ടുണ്ട്. വംശീയ സസ്യശാസ്ത്രത്തിൽ (എത്നോബോട്ടണി) വിലപ്പെട്ട സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞനാണ് അദ്ദേഹം.

Read More

‘പെറ്റ് ഡിറ്റക്ടീവ്’ ഒക്ടോബർ 16-ന്

ഷറഫുദ്ദീൻ,അനുപമ പരമേശ്വരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിപ്രനീഷ് വിജയൻ സംവിധാനം ചെയ്യുന്ന പക്കാ ഫൺ ഫാമിലി കോമഡി എന്റർടെയ്നർ ചിത്രമായ “പെറ്റ് ഡിറ്റക്ടീവ് ” ഒക്ടോബർ 16-ന് ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. വിനയ് ഫോർട്ട്, രഞ്ജി പണിക്കർ, ജോമോൻ ജ്യോതിർ, വിനായകൻ, ഷോബി തിലകൻ, നിഷാന്ത് സാഗർ, ശ്യാം മോഹൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഗോകുലം ഗോപാലൻ സാരഥിയായ ശ്രീ ഗോകുലം മൂവീസിന്റെ പങ്കാളിത്തത്തോടെ ഷറഫുദ്ദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നടൻ ഷറഫുദ്ദീൻ നിർമ്മിക്കുന്ന“പെറ്റ് ഡിറ്റക്ടീവ്” എന്ന…

Read More

‘ക്ഷേമപെൻഷൻ 3000 രൂപയാക്കും, എയിംസും അതിവേഗ റെയിലും യഥാര്‍ഥ്യമാക്കും; പ്രകടന പത്രിക പുറത്തിറക്കി BJP

കേരളത്തിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. NDA അധികാരത്തിൽ വരും. കേരളത്തിൽ UDF യും LDF ഉം മുഖ്യ എതിരാളികൾ. ഒരു നാണയത്തിന്റെ ഇരുവശമാണ് അവർ എന്നും അദ്ദേഹം വിമർശിച്ചു. വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി. ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം എന്ന് തലവാചകത്തോടെയാണ് ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കിയത്. കേരളത്തിൽ എയിംസ് യഥാര്‍ഥ്യമാക്കുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന പ്രഖ്യാപനം. തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ…

Read More

താമരശ്ശേരിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ തീപിടുത്തം

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടുത്തം. താമരശ്ശേരിക്ക് സമീപം എലോക്കരയിലുള്ള പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്‍റിനാണ് തീപിടിച്ചത്. അര്‍ധരാത്രിക്കുശേഷമാണ് തീപിടുത്തമുണ്ടായത്. മുക്കം, നരിക്കുനി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നും ഫയര്‍ഫോഴ്സെത്തി ഇന്ന് പുലര്‍ച്ചെ 3.30യോടെയാണ് തീയണച്ചത്.രാവിലെ ആറോടെയാണ് തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തത്തിൽ ആര്‍ക്കും തന്നെ പരിക്കില്ല. ഓഫീസ് ഉള്‍പ്പെടുന്ന മൂന്നു നില കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു.

Read More

ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത നാളെ തലയോലപ്പറമ്പിൽ

വൈക്കം: എൻഡിഎ സ്ഥാനാർത്ഥി കെ അജിത്തിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകരാൻ ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത നാളെ തലയോലപ്പറമ്പിൽ എത്തും. ആയിരത്തിലധികം വരുന്ന എൻഡിഎയുടെ മഹിളാ പ്രവർത്തകരുടെ റാലിയിൽ പങ്കെടുക്കും.വൈകുന്നേരം 4 മണിക്ക് തലയോലപ്പറമ്പ് പള്ളിക്കവലയിൽ നിന്നാരംഭിക്കുന്ന മഹിളാ റാലി തലയോലപ്പറമ്പ് ടൗണിൽ അവസാനിക്കും ശേഷം നടക്കുന്ന പൊതു സമ്മേളനം ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത ഉദ്ഘാടനം ചെയ്യും. ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡൻറ് കെ.കെ ലേഖ അദ്ധ്യക്ഷത വഹിക്കും.പ്രീതി നടേശൻ മുഖ്യപ്രഭാഷണം…

Read More

കെഎസ്ആർടിസിയുടെ പുത്തൻ പദ്ധതി ‘ഓൺ’ ആയി; ‘കെഎൽ 15’ ബ്രാൻഡിൽ കുപ്പിവെള്ളം, ജീവനക്കാർക്ക് അധികവരുമാനം

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ ‘കെഎൽ 15’ എന്ന ബ്രാൻഡിൽ കുപ്പിവെള്ളം വിൽക്കാൻ പദ്ധതിയുമായി ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ. ഒരു കുപ്പി വെള്ളം 13 രൂപയ്ക്ക് വിൽക്കാനാണ് നീക്കം. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കുപ്പിവെള്ള ബ്രാൻഡായ ‘ഹില്ലി അക്വ’ ആണ് കെഎൽ 15 എന്ന ബ്രാൻഡിൽ നൽകുന്നത്. ഒരു കുപ്പി വെള്ളം വിറ്റാൻ രണ്ട് രൂപ കണ്ടക്ടർക്കും ഒരു രൂപ ഡ്രൈവർക്കും കമ്മിഷനായി ലഭിക്കും.

Read More