ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ഇരമ്പിയാര്ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; താമരശേരി ചുരത്തില് കര്ശന ഗതാഗത നിയന്ത്രണം
അതിരപ്പിള്ളി വിനോസഞ്ചാര കേന്ദ്രത്തില് സന്ദര്ശനത്തിന് വിലക്ക് ഏര്പ്പെടുത്തി. ജില്ലയില് റെഡ് അലര്ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. പീച്ചി ഡാമിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനത്തിനും മലയോര മേഖലയിലുള്ള രാത്രി യാത്രക്കും കലക്ടര് നിരോധനം ഏര്പ്പെടുത്തി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകള് കണക്കിലെടുത്തും കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്കല്ല്, മാര്മല അരുവി തുടങ്ങിയ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട- വാഗമണ് റോഡിലെ രാത്രികാല യാത്രയും ഓഗസ്റ്റ് നാലുവരെ നിരോധിച്ച്…


