ചാന്ദ്രദൗത്യം പൂര്‍ത്തിയാക്കി; ആര്‍ട്ടെമിസ് 2 ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

ചാന്ദ്രദൗത്യം പൂര്‍ത്തിയാക്കി ആര്‍ട്ടെമിസ് 2 ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. ഇന്ത്യന്‍ സമയം ഇന്നു രാത്രി 10.55 ഓടെ ചന്ദ്രമണ്ഡലത്തിന്റെ സ്വാധീനത്തില്‍ നിന്നും ഒറൈണ്‍ പേടകം പുറത്തു കടക്കും. ചന്ദ്രോപരിതലത്തില്‍ നിന്നും 6545 കിലോമീറ്റര്‍ അടുത്തുവരെയെത്തിയ പേടകത്തിലെ സഞ്ചാരികള്‍ സൂര്യഗ്രഹണത്തിനും സാക്ഷിയായി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ലൂണാര്‍ ഫ്ളൈബൈയ്ക്കുശേഷം യാത്രികരുമായി സംസാരിച്ചു. ഇന്നു പുലര്‍ച്ചെ ഇന്ത്യന്‍ സമയം പന്ത്രണ്ടേ കാലോടെയാണ് ആര്‍ട്ടെമിസ് 2 ദൗത്യത്തിലെ നാലു സഞ്ചാരികളെ വഹിക്കുന്ന ഒറൈണ്‍ പേടകം ലൂണാര്‍ ഫ്ളൈബൈ ആരംഭിച്ചത്. അതിനു…

Read More

തിരഞ്ഞെടുപ്പ് ഹർജികൾ തീർപ്പാക്കി ഹൈക്കോടതി; പൊതുവായ ഉത്തരവ് ഇറക്കി

തിരഞ്ഞെടുപ്പ് ഹർജികൾ തീർപ്പാക്കി ഹൈക്കോടതി. അപായപ്പെടുത്താൻ സാധ്യതയുണ്ട്, കൂടുതൽ സുരക്ഷ വേണം, കേന്ദ്ര സേനയെ വിന്യസിക്കണം, വ്യാജവോട്ട് തടയണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള തിരഞ്ഞെടുപ്പ് ഹർജികൾ ഹൈക്കോടതി തീർപ്പാക്കി. വിവിധ സ്ഥാനാർഥികളും, പോളിങ് ഏജൻ്റുമാരുമാണ് ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തിൽ പൊതുവായ ഉത്തരവ് ഇറക്കിയാണ് ഹർജികൾ തീർപ്പാക്കിയത്. മതിയായ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട് എന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉറപ്പ് പരിഗണിച്ചാണ് കോടതി നടപടി. പ്രശ്നബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിങ് ഉണ്ടെന്ന വാദവും മുഖവിലക്കെടുത്തു. പ്രത്യേകമായ മറ്റു നിർദേശങ്ങൾ നൽകുന്നില്ലെന്ന് കോടതി…

Read More

ആഭ്യന്തര, അന്തർദ്ദേശീയ വിമാന നിരക്കുകൾ വർദ്ധിപ്പിച്ച് എയർ ഇന്ത്യ

ഡല്‍ഹി: ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ആഭ്യന്തര, അന്തര്‍ദ്ദേശീയ സര്‍വീസുകളുടെ ഇന്ധന സര്‍ചാര്‍ജ് എയര്‍ ഇന്ത്യ പരിഷ്‌കരിച്ചു. ദൂരത്തിനനുസരിച്ചുള്ള പുതിയ സര്‍ചാര്‍ജ് നിരക്കുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്കും ഈ വര്‍ദ്ധനവ് ബാധകമായിരിക്കും.ആഭ്യന്തര യാത്രകള്‍ക്കായി നേരത്തെയുണ്ടായിരുന്ന ഏകീകൃത നിരക്കിന് പകരം സഞ്ചരിക്കുന്ന ദൂരത്തിനനുസരിച്ചുള്ള പുതിയ സ്ലാബ് രീതിയാണ് എയര്‍ ഇന്ത്യ അവതരിപ്പിച്ചിരിക്കുന്നത്. വിമാന ഇന്ധനത്തിന്റെ വിലവര്‍ദ്ധനവ് 25 ശതമാനമായി പരിമിതപ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണിത്.

Read More

‘ട്രെയിൻ യാത്ര ഒഴിവാക്കണം, റെയിൽവെ ട്രാക്കിൽ നിന്ന് മാറിനിൽക്കണം’, ഇറാൻ ജനതയ്‌ക്ക് മുന്നറിയിപ്പുമായി ഇസ്രയേൽ

ടെഹ്‌റാൻ: ട്രെയിനിലെ യാത്ര ഒഴിവാക്കണമെന്നും റെയിൽവെ പാളങ്ങളിൽ നിന്നും അകലം പാലിക്കണമെന്നും ഇറാൻ ജനതയ്‌‌ക്ക് അടിയന്തര മുന്നറിയിപ്പുമായി ഇസ്രയേൽ. ‘നിങ്ങളുടെ സുരക്ഷയ്‌ക്കായി ഇപ്പോൾ മുതൽ ഇറാൻ സമയം രാത്രി 9 മണിവരെ രാജ്യത്തുടനീളം ട്രെയിനുകൾ ഉപയോഗിക്കുന്നതോ അതിൽ യാത്രചെയ്യുന്നതോ ആയ കാര്യങ്ങൾ നിങ്ങൾ ഉപേക്ഷിക്കണെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു’. എന്നാണ് ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ‘ട്രെയിനിലോ റെയിൽവേ ട്രാക്കിന് സമീപമോ നിങ്ങളുടെ സാന്നിദ്ധ്യമുണ്ടായാൽ ജീവൻ നഷ്‌ടമാകാം. സൈന്യം മുന്നറിയിപ്പ് സന്ദേശത്തിൽ വ്യക്തമാക്കുന്നു.

Read More

തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികളുടെ സൂക്ഷ്മപരിശോധന ഇന്ന്; സമര്‍പ്പിക്കപ്പെട്ടത് 4574 പത്രികകള്‍

തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും.ഇന്നലെ വൈകിട്ട് മൂന്ന് മണി വരെയായിരുന്നു പത്രികാ സമര്‍പ്പണത്തിനുള്ള സമയം. 234 മണ്ഡലങ്ങളിലുമായി 4574 പത്രികകളാണ് സമര്‍പ്പിയ്ക്കപ്പെട്ടത്.ഒന്‍പതാണ് പത്രിക പിന്‍വലിയ്ക്കാനുള്ള അവസാന തീയതി. എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസാമി, മുന്‍മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം, ഡിഎംഡികെ അധ്യക്ഷ പ്രേമലത വിജയകാന്ത്, കേന്ദ്രമന്ത്രി എല്‍ മുരുകന്‍, മുന്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍, ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ തുടങ്ങിയ പ്രമുഖര്‍ ഇന്നലെയാണ് പത്രിക സമര്‍പ്പിച്ചത്. കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ്…

Read More

ശബരിമലയിലെ അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശനം അനുവദിച്ചാല്‍ ആരാധനാ സ്വഭാവം മാറും; കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി തെറ്റെന്ന് കേന്ദ്ര സര്‍ക്കാര്‍. യുവതീ പ്രവേശനം അനുവദിച്ചാല്‍ ആരാധനാ സ്വഭാവം മാറുമെന്ന് വാദം. വിശ്വാസ വിഷയത്തില്‍ കോടതികള്‍ ഇടപെടരുതെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ വാദങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ എഴുതി നല്‍കി. യുവതീ പ്രവേശന ഹര്‍ജികളില്‍ വിശാല ഭരണഘടനാ ബെഞ്ചില്‍ ഇന്നുമുതല്‍ വാദം കേള്‍ക്കും. യുവതീ പ്രവേശനം അനുവദിച്ച വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ വാദം മറ്റന്നാള്‍ വരെ തുടരും.

Read More

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; കൊട്ടിക്കലാശം ആഘോഷമാക്കാന്‍ ഒരുങ്ങി മുന്നണികള്‍; മറ്റന്നാള്‍ വിധിയെഴുത്ത്

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകിട്ട് 6 മണിവരെയാണ് പരസ്യപ്രചാരണം. പ്രചാരണത്തിന്റെ അവസാന ദിവസം കൊട്ടിക്കലാശത്തോടെ ആഘോഷമാക്കാന്‍ മുന്നണികള്‍ ഒരുങ്ങി കഴിഞ്ഞു. 48 മണിക്കൂര്‍ മുമ്പുള്ള നിശബ്ദ പ്രചാരണ കാലയളവില്‍ മണ്ഡലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടെലിവിഷന്‍, റേഡിയോ, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ തിരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് അനുവദനീയമല്ല. പത്രങ്ങളില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കുന്നതിന് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്.

Read More

വൈക്കത്ത് സിപിഐ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നില്‍ കര്‍ഷകന്‍ തൂങ്ങി മരിച്ചു; പുളിക്കാശേരി ചെല്ലപ്പന്‍ ജീവനൊടുക്കിയത് സിപിഐക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടശേഷം

വൈക്കത്ത് തലയാഴം സിപിഐ ഓഫീസിന് മുന്നില് കര്‍ഷകന്‍ തൂങ്ങിമരിച്ചു. കര്‍ഷകനായ പുളിക്കാശേരി ചെല്ലപ്പനാണ് മരിച്ചത്. സിപിഐക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടശേഷമാണ് ജീവനൊടുക്കിയത്. കൃഷിയുമായി മുന്നോട്ടു പോകാന്‍ സിപിഐ തടസം നിന്നെന്നും, എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി സിപിഐ ആണെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റ്. എന്നയാളെ ആണ് തലയാഴത്തെ സിപിഐയുടെ ഇലക്ഷന്‍ ഓഫീസിനു മുന്നില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രശ്‌നങ്ങള്‍ ഉണ്ടാക്കി സിപിഐ കൃഷി തടസപ്പെടുത്തി. ഒരുപാട് തിക്താനുഭവങ്ങള്‍ സിപിഐയുടെ ഭാഗത്ത് നിന്നുണ്ടായി. അനവധി സമരങ്ങള്‍ അഴിമതി ചെയ്തവര്‍ക്ക് എതിരെ നടത്തി. പണത്തിന്…

Read More

ടെഹ്റാനിൽ കെട്ടിടത്തിന് നേരെ ആക്രമണം; 13 മരണം

ടെഹ്റാനിലെ കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് ടെഹ്‌റാന്റെ തെക്ക് ഭാഗത്തുള്ള എസ്ലാംഷഹറിൽ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ വ്യോമാക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ അമേരിക്കയോ ഇസ്രയേലോ ഏറ്റെടുത്തിട്ടില്ല . ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നില്ലെങ്കിൽ ഇറാനെ നശിപ്പിക്കുമെന്നും ആക്രമണം അഴിച്ചുവിടുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണം ഉണ്ടായത്.ഷരീഫ് സർവകലാശാലയ്ക്ക് നേരെയും ആക്രമണം ഉണ്ടായി. ഷരീഫ് യൂണിവേഴ്സിറ്റിക്ക് സമീപത്തുള്ള പ്രകൃതി വാതക…

Read More

മുദ്രാവാക്യം വിളിച്ച് അമിത് ഷാ, ഏറ്റുചൊല്ലി ജനക്കൂട്ടം

കോലഞ്ചേരി: സമയം വൈകിട്ട് 3.44 നു സെന്റ് പീറ്റേഴ്സ് കോളേജ് ഗ്രൗണ്ട് നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടത്തിലേക്കാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ കടന്നുവന്നത്. ഈ സമയം ഉയർന്ന മുദ്രാവാക്യം വിളികൾ അദ്ദേഹം കൈയുയർത്തി നിശബ്‌ദമാക്കി. ഇനി തന്റെ ഊഴമെന്നു പറഞ്ഞ അദ്ദേഹം ‘ഭാരത് മാതാ കീ ജയ് ” എന്ന് വിളിച്ചു. പ്രവർത്തകർ ഏറ്റു വിളിച്ചു. വേദിയിൽ അഖിൽ മാരാർ ഒഴികെയുള്ള എല്ലാ എൻ ഡി എ സ്ഥാനാർത്ഥികളും പ്രമുഖ നേതാക്കളും ഉണ്ടായിരുന്നു.

Read More