പാചക വാതക പ്രതിസന്ധി; പോണ്ടിച്ചേരി സർവകലാശാല അടച്ചുപൂട്ടുന്നു,പരീക്ഷകൾ നേരത്തെയാക്കി

പാചക വാതക പ്രതിസന്ധിയെ തുടർന്ന് പോണ്ടിച്ചേരി സർവകലാശാല അടച്ചുപൂട്ടുന്നു. അക്കാദമിക് വർഷം ഏപ്രിൽ 30ന് അവസാനിക്കുമെന്നാണ് സർവകലാശാല സർക്കുലർ. 15 ദിവസം മുൻപ് അക്കാദമിക് വർഷം അവസാനിപ്പിക്കുന്നതിൽ വിദ്യാർഥികൾ പ്രതിഷേധിച്ചു. പാചക വാതക പ്രതിസന്ധിയെ തുടർന്ന് കോളജുകളിലെ ഹോസ്റ്റലുകൾ പ്രവർത്തിക്കുന്നില്ല. ഏപ്രിൽ 30 നകം പരീക്ഷകൾ പൂർത്തീകരിക്കണം അസൈൻമെന്റ് ലാബ് തുടങ്ങിയവയും പൂർത്തിയാക്കണമെന്നും നിർദേശമുണ്ട്.

Read More

പ്രതിരോധ മന്ത്രി രാജ്നാഥ്സിംഗ് ഏപ്രിൽ 1 ന് പറവൂരിൽ

ഭാരതീയ ജനതാ പാർട്ടിയുടെ എറണാകുളം നൊർത്ത് ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പ്രചരണത്തിൻ്റെ ഭാഗമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ്സിംഗ് ഏപ്രിൽ ഒന്നിന് പറവൂരിൽ എത്തുന്ന കാര്യം അറിയിക്കുന്നതിനായി നോർത്ത് പറവൂർ പ്രസ്സ് ക്ലബിന് നൽകിയ പത്രസമ്മേളനത്തിൽ ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ എം.എ ബ്രഹ്മരാജ് മാധ്യമങ്ങളെ അറിയിച്ചു.മണ്ഡലം പ്രസിഡൻ്റ് സിന്ധു നാരായണൻകുട്ടി , ബിജെപി നിയേജകമണ്ഡലം ഭാരവാഹികളായ എം. എം. ഉല്ലാസ്കുമാർ, പ്രമോദ് തൃക്കാക്കര , ശശി പെരുമ്പടപ്പിൽ എന്നിവരും പങ്കെടുത്തു.

Read More

വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി കമ്പനികൾ

ദില്ലി: ക്ഷാമത്തിനിടെ വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി കമ്പനികൾ. 19 കിലോ സിലിണ്ടറിന് 195 രൂപ 50 പൈസയാണ് കൂട്ടിയത്. വില വർധന പ്രാബല്യത്തിൽ വന്നിട്ടുണ്ട്.കേരളത്തിലെ പുതിയ വില 2092 രൂപയാണ്. എന്നാൽ, ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല. അഞ്ച് കിലോയുടെ മിനി സിലിണ്ടറുകൾക്ക് 51 രൂപയും വർധിപ്പിച്ചിട്ടുണ്ട്.ദില്ലിയിലെ പുതുക്കിയ വില 2,078.50 രൂപയായും മുംബൈയിലേത് 2,031 രൂപയായും ഉയർന്നു. മാർച്ചിലുണ്ടായ 114.5 രൂപയുടെ വർധനവിന് പിന്നാലെയാണ് കുത്തനെയുള്ള വില വർദ്ധന.

Read More

‘ക്ഷേമപെൻഷൻ 3000 രൂപയാക്കും, എയിംസും അതിവേഗ റെയിലും യഥാര്‍ഥ്യമാക്കും; പ്രകടന പത്രിക പുറത്തിറക്കി BJP

കേരളത്തിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. NDA അധികാരത്തിൽ വരും. കേരളത്തിൽ UDF യും LDF ഉം മുഖ്യ എതിരാളികൾ. ഒരു നാണയത്തിന്റെ ഇരുവശമാണ് അവർ എന്നും അദ്ദേഹം വിമർശിച്ചു. വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി. ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം എന്ന് തലവാചകത്തോടെയാണ് ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കിയത്. കേരളത്തിൽ എയിംസ് യഥാര്‍ഥ്യമാക്കുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന പ്രഖ്യാപനം. തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ…

Read More

18 ഇന്ധന കപ്പലുകൾ കൂടി ഹോർമുസ് കടക്കും; രണ്ടെണ്ണം ഉടൻ മുംബൈയിലും മംഗളൂരുവിലും നങ്കൂരമിടും

ന്യൂഡൽഹി: ഭാരതത്തിലേക്ക് കൂടുതൽ എണ്ണ കപ്പലുകൾ ഇന്ന് എത്തും. BW TYR എണ്ണ കപ്പൽ മുംബൈ തീരത്തും BW ELM കപ്പൽ നാളെ മംഗളൂരുവിൽ എത്തും. 18 കപ്പൽ കൂടി ഉടൻ ഹോർമുസ് കടക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. നിലവിൽ രാജ്യത്ത് ഇന്ധന പ്രതിസന്ധികൾ ഇല്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.

Read More

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ്

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയിൽ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ്. ചെന്നൈ കൊളത്തൂരിലെ പ്രചാരണത്തിനെതിരെ, തിരഞ്ഞെടുപ്പ് നിരീക്ഷകൻ കുമാർ ആണ് പരാതി നൽകിയത്. ഡിഎംകെയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ടിവികെ രംഗത്തെത്തി. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ പ്രചാരണം ഇന്ന് ആരംഭിയ്ക്കും. പെരമ്പൂരിലെ പത്രികാ സമർപ്പണത്തിന് ശേഷം കൊളത്തൂരിൽ വിജയ് നടത്തിയ പ്രചാരണത്തിനെതിരെയാണ് കേസ്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ പ്രചാരണം നടത്തി. ആംബുലൻസിന് മാർഗതടസമുണ്ടാക്കി, പൊതുനിരത്തുകൾ പ്രചാരണത്തിന് ഉപയോഗിച്ചു തുടങ്ങിയ കാര്യങ്ങളാണ്…

Read More

ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത നാളെ തലയോലപ്പറമ്പിൽ

വൈക്കം: എൻഡിഎ സ്ഥാനാർത്ഥി കെ അജിത്തിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകരാൻ ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത നാളെ തലയോലപ്പറമ്പിൽ എത്തും. ആയിരത്തിലധികം വരുന്ന എൻഡിഎയുടെ മഹിളാ പ്രവർത്തകരുടെ റാലിയിൽ പങ്കെടുക്കും.വൈകുന്നേരം 4 മണിക്ക് തലയോലപ്പറമ്പ് പള്ളിക്കവലയിൽ നിന്നാരംഭിക്കുന്ന മഹിളാ റാലി തലയോലപ്പറമ്പ് ടൗണിൽ അവസാനിക്കും ശേഷം നടക്കുന്ന പൊതു സമ്മേളനം ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത ഉദ്ഘാടനം ചെയ്യും. ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡൻറ് കെ.കെ ലേഖ അദ്ധ്യക്ഷത വഹിക്കും.പ്രീതി നടേശൻ മുഖ്യപ്രഭാഷണം…

Read More

കെ.എസ്.ആർ.ടി.സി. സ്മാർട്ട് കാർഡിന്റെ റീച്ചാർജ് പരിധി ഉയർത്തി

പാലക്കാട്: കെ.എസ്.ആർ.ടി.സി. സ്മാർട്ട് കാർഡിന്റെ (ട്രാവൽ കാർഡ്) റീ-ചാർജ് പരിധി മൂവായിരത്തിൽ നിന്ന് 5,000 രൂപയായി ഉയർത്തി. യാത്രക്കാർക്ക് ടിക്കറ്റിന് പണംനൽകുന്നതിന് പകരം കാർഡ് ഉപയോഗിക്കാം.എ.ടി.എം. കാർഡുകൾ സൈ്വപ്പ് ചെയ്യുന്നതിന് സമാനമായ സംവിധാനമാണ് സ്മാർട്ട് കാർഡിലും ഉള്ളത്.1,000 രൂപ മുതൽ 1,999 രൂപവരെയുള്ള റീച്ചാർജിന് 40 രൂപ അധികം ലഭിക്കും.2,000 മുതൽ 100 രൂപയും 3,000 രൂപമുതൽ 150 രൂപയും 4,000 രൂപ മുതൽ 200 രൂപയും കൂടുതലായി ലഭിക്കും.

Read More

എസ്.എസ്.എല്‍.സി പരീക്ഷകള്‍ ഇന്ന് അവസാനിക്കും

കോട്ടയം : സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും.ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകളുടെ പരീക്ഷ ചൊവ്വാഴ്ചയും പൂര്‍ത്തിയാകും. വിദ്യാലയങ്ങള്‍ മധ്യവേനലവധിയിലേക്ക് നീങ്ങുകയാണ്. ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷ ശനിയാഴ്ച പൂര്‍ത്തിയായിരുന്നു. അതേസമയം, ഗള്‍ഫ് നാടുകളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കും ആശങ്കയിലാണ്.

Read More

ഐതിഹ്യ പെരുമയിൽ അരയൻകാവ് പൂരം നാളെ

വൈക്കം: വൈക്കം അരയൻകാവ് ക്ഷേത്രത്തിലെ പൂരം ആഘോഷങ്ങൾക്ക് നാളെ സമാപനമാകും. ഗരുഡൻ തൂക്കത്തോടെയാണ് സമാപനമാകുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ ഗരുഡൻ തൂക്കങ്ങൾ വഴിപാടായി നടത്തുന്ന ക്ഷേത്രമെന്ന പ്രത്യേകതയുള്ള അരയൻകാവിൽ ഇത്തവണ മുന്നൂറോളം തൂക്കങ്ങളാണ് വഴിപാടായി നടത്തുന്നത്.

Read More