വിശ്വമാമാങ്കത്തിന് കളമൊരുങ്ങി; 2026 ഫിഫ ലോകകപ്പിന്റെ മത്സരചിത്രം തെളിഞ്ഞു

2026 ഫിഫ ലോകകപ്പിന്റെ മത്സരചിത്രം തെളിഞ്ഞു.48 ടീമുകളെ A മുതൽ L വരെ നീളുന്ന 12 ഗ്രൂപ്പുകളിലായി നിരത്തിക്കഴിഞ്ഞു. ലോക ചാമ്പ്യന്മാരായ അർജന്റീന, സ്പെയിൻ, പോർച്ചുഗൽ, ജർമനി തുടങ്ങിയ വന്പന്മാർക്കെല്ലാം ആദ്യ റൗണ്ടിൽ കാര്യമായ വെല്ലുവിളികളില്ല. അർജന്റീനയുടെ ജെ ഗ്രൂപ്പിൽ അൾജീരിയ, ഓസ്ട്രിയ, ജോർദാൻ ടീമുകൾ. ബ്രസീലിനും ഇംഗ്ലണ്ടിനും പക്ഷെ കാര്യങ്ങൾ എളുപ്പമാകില്ല. 2026 ഫിഫ ലോകകപ്പിന്റെ മത്സരചിത്രം തെളിഞ്ഞു.48 ടീമുകളെ A മുതൽ L വരെ നീളുന്ന 12 ഗ്രൂപ്പുകളിലായി നിരത്തിക്കഴിഞ്ഞു. ലോക ചാമ്പ്യന്മാരായ അർജന്റീന,…

Read More

പിഎം ശ്രീ: മന്ത്രിസഭാ ഉപസമിതിയുടെ നിർണായക യോഗം ഇന്ന്

പിഎം ശ്രീ വിഷയത്തിൽ സർക്കാർ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയുടെ നിർണായക യോഗം ഇന്ന്. നാല് മന്ത്രിമാർ അടങ്ങുന്ന മന്ത്രിസഭ ഉപസമിതിയുടെ റിപ്പോർട്ട് കൂടി അടിസ്ഥാനമാക്കിയാകും സർക്കാർ ഈ വിഷയത്തിൽ നിലപാട് സ്വീകരിക്കുക. പദ്ധതിയിൽ നിന്ന് സംസ്ഥാനത്തിന് പിന്മാറാൻ ആകില്ലെന്ന് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. രാജ്യസഭയിൽ എം പിമാരായ ജെബി മേത്തറിന്റെയും പി വി അബ്ദുൽ വഹാബിന്റെയും ചോദ്യത്തിന് കേന്ദ്രസർക്കാർ നൽകിയ മറുപടിയാണ് പി എം ശ്രീ വീണ്ടും പ്രധാന ചർച്ചാവിഷയമാക്കി മാറ്റിയത്.

Read More

കരൂർ സന്ദർശിക്കാൻ അനുമതി തേടി വിജയ്; അഭിഭാഷകൻ ഡിജിപിയെ കണ്ടു

കരൂർ സന്ദർശിക്കാൻ അനുമതി തേടി ടിവികെ അധ്യക്ഷൻ വിജയ് യുടെ അഭിഭാഷകൻ ഡിജിപിയെ കണ്ടു. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളുമായി വിജയ് ഇന്നലെയും വീഡിയോ കോളിലൂടെ സംസാരിച്ചിരുന്നു. പൊലീസ് അനുമതി നൽകുന്ന തീയതിയിൽ നേരിട്ട് എത്താം എന്ന് വിജയ് കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്.

Read More

CMRL- എക്സാലോജിക് ഇടപാടിൽ മൂന്നാംഘട്ട ചോദ്യം ചെയ്യലിന് ED

തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് ഇടപാടിൽ മൂന്നാംഘട്ട ചോദ്യം ചെയ്യൽ തുടർന്ന് ഇ ഡി. അഴിമതി നിരോധന നിയമ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ സിഎംആർഎൽ ജീവനക്കാരെയാണ് ചോദ്യം ചെയ്യന്നത്. സർക്കാർ FIR ഇട്ടാൽ പിണറായി വിജയൻ, മുഹമ്മദ്‌ റിയാസ് എന്നിവർക്കെതിരെ PMLA പ്രകാരം കേസ് എടുക്കാക്കാനാണ് ആലോചന. നിയമോപദേശം 17ഓടെ ലഭിക്കുമെന്നാണ് വിലയിരുത്തൽ. അഡ്വക്കറ്റ് ജനറലും ഡിജിപിയുമാണ് നിയമോപദേശം നൽകുക. പ്രാഥമിക അന്വേഷണമെങ്കിലും നടത്തേണ്ടി വരുമെന്നാണ് വിവരം. ഹവാല ഇടപാടുകൾ ചൂണ്ടിക്കാട്ടി ഇഡി പുറത്തുവിട്ട റിപ്പോർട്ടിന് പിന്നാലെ…

Read More

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം നല്‍കി വിജിലന്‍സ് ഡയറക്ടര്‍

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം നല്‍കി വിജിലന്‍സ് ഡയറക്ടര്‍. വയനാട് യൂണിയനുമായി ബന്ധപ്പെട്ട് നടന്ന 10 ലക്ഷം രൂപയുടെ തട്ടിപ്പില്‍ അന്വേഷണം പൂര്‍ത്തിയായി. ഇക്കാര്യം അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. വെള്ളാപ്പള്ളി നടേശന്‍ അടക്കമുളവരാണ് പ്രതികളാണ്. രണ്ട് കേസുകളില്‍ കൂടി അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. ഇന്നലെ കേസ് പരിഗണിച്ച ഘട്ടത്തില്‍ കടുത്ത വിമര്‍ശനവും മുന്നറിയിപ്പുമാണ് ഹൈക്കോടതി ഉയര്‍ത്തിയത്. നിരന്തരം നിര്‍ദ്ദേശിച്ചിട്ടും അന്വേഷണോദ്യോഗസ്ഥന്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്…

Read More

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക്; പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനലാപ്പിലേക്ക് കടന്നിരിക്കെ , പ്രവർത്തകർ ആവേശമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ. ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി വൈകിട്ട് 4 മണിയ്ക്ക് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിലെ എൻഡിഎ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. തിരികെ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി റോഡ് ഷോയിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് വീണ്ടും കേരളത്തിൽ എത്തും. ആലപ്പുഴ മണ്ഡലത്തിലാണ് ആദ്യ പരിപാടി. അതിന് ശേഷം കട്ടപ്പനയിലും പിന്നിട്…

Read More

സി ജോസഫ് വിജയ് സർക്കാർ ഇന്ന് നൂറാംദിനത്തിൽ; അടിയും തിരിച്ചടിയുമായി സർക്കാർ-പ്രതിപക്ഷ ബന്ധം മുന്നോട്ട്

ചെന്നൈ: തമിഴ് നാട്ടിലെ സി ജോസഫ് വിജയ് സർക്കാർ ഇന്ന് നൂറാംദിനത്തിൽ. ജനക്ഷേമ പദ്ധതികൾ നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പറയുമ്പോൾ, ഡിഎംകെ സർക്കാരിന്റെ പദ്ധതികളുടെ പേര് മാറ്റുക മാത്രമാണ് ചെയ്തതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. ഓരോ ദിവസവും അടിയും തിരിച്ചടിയുമായാണ് സർക്കാർ-പ്രതിപക്ഷ ബന്ധം മുന്നോട്ടുപോകുന്നത്. ദ്രവീഡിയൻ പാർട്ടികളെ തറപറ്റിച്ച് അധികാരം പിടിച്ച സി ജോസഫ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ട് ഇന്നേക്ക് നൂറാം നാൾ. 717 ടാസ്മാക് കടകൾ പൂട്ടി. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി സിങ്കപ്പെൺ സേന, ലഹരിമുക്ത തമിഴ്നാടിനായി…

Read More

മുംബൈ മെട്രോ 3 യാത്രയ്ക്ക് സജ്ജം, പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനംചെയ്യും

മുംബൈ: അക്വാലൈന്‍ എന്നുകൂടി അറിയപ്പെടുന്ന മെട്രൊ 3 പൂര്‍ണമായും യാത്രയ്ക്ക് സജ്ജമാകുന്നു. പ്രധാനമത്രി നരേന്ദ്രമോദി ഇന്ന് ഉദ്‌ഘാടനം ചെയ്യും. മുംബൈ നഗരവീഥികളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആദ്യ മെട്രോയാണിത്. 33.5 കിലോമീറ്റര്‍ ദൈർഖ്യമാണുള്ളത്. 27 സ്റ്റേഷനുകളുള്ള പാതയാണിത്. നഗരത്തിലുടനീളം തടസ്സമില്ലാത്ത കണക്റ്റിവിറ്റി നല്‍കാനാണ് പാത ലക്ഷ്യമിടുന്നത്.

Read More

ജയിച്ച് തുടങ്ങി ചാമ്പ്യന്‍മാര്‍; അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം; മെസിക്ക് ഹാട്രിക്

ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയയെ തോല്‍പ്പിച്ചു. ലിയോണല്‍ മെസിക്ക് ഹാട്രിക്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ക്ലോസെയുടെ റെക്കോര്‍ഡിനൊപ്പം മെസിയെത്തി. 7,60,76 മിനിറ്റുകളിലാണ് മെസിയുടെ ഗോളുകള്‍. 16 ഗോളുമായി ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരില്‍ ഒരാളായി മെസി. മെസ്സിയുടെ അന്താരാഷ്ട്ര കരിയറിലെ 120 ആം ഗോള്‍. പ്രൊഫഷണല്‍ ഫുട്ബോളിലെ 61ആം ഹാട്രിക്കാണിത്. അര്‍ജന്റീന കുപ്പായത്തിലെ 11ാം ഹാട്രിക്കും. ലോകകപ്പില്‍ ഹാട്രിക് നേടുന്ന പ്രായം കൂടിയ താരം…

Read More

കരാട്ടെ ഗ്രാൻഡ് മാസ്റ്റർ അത്ഭുതപ്പെടുത്തി ഡിഫറന്റ് ആർട് സെന്ററിലെ കുട്ടികൾ

തിരുവനന്തപുരം: ഇന്റർനാഷണൽ ഷോട്ടോക്കാൻ ഷോബുകാൻ കരാട്ടെ സംഘടനയുടെ സ്ഥാപകൻ ഗ്രാൻഡ് മാസ്റ്റർ കാൻചോ മസായാ കൊഹാമയെ അത്ഭുതപ്പെടുത്തി ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കാർ. കരാട്ടെയുടെ ആദ്യമുറകളായ പഞ്ചും കിക്കും ബ്ലോക്കുമൊക്കെ ആത്മവിശ്വാസത്തോടെ അനായാസം ചെയ്താണ് കുട്ടികൾ കാൻചോ മസായോയെ അമ്പരപ്പിച്ചത്. ഡിഫറന്റ് ആർട് സെന്ററിൽ ആരംഭിച്ച കരാട്ടെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.

Read More