നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം ഘട്ട പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ. ചങ്ങനാശ്ശേരിയിൽ എൻഎൻഎസ് ഹിന്ദു കോളേജിൽ ഹെലികോപ്റ്റർ ഇറങ്ങിയ പ്രധാനമന്ത്രി റോഡ് മാർഗം തിരുവല്ലയിൽ എത്തി. കേരളത്തിൽ ബിജെപി അനുകൂല തരംഗമെന്ന് പ്രധാനമന്ത്രി പറഞ്ഞു. NDA യോടുള്ള ഈ സ്നേഹം കേരളം മുഴുവൻ കാണുന്നു. കേരളം ഏറ്റവും വലിയ പരിവർത്തനത്തിന് തയ്യാറായിരിക്കുന്നു. മേയ് 4ന് NDA സർക്കാർ അധികാരത്തിലേറാനുള്ള കൗണ്ട് ഡൗൺ തുടങ്ങിക്കഴിഞ്ഞു. കേരളത്തിൽ ആദ്യമായി BJP അധികാരത്തിലെത്തും. കേരളത്തിലെ ഏറ്റവും വലിയ ചരിത്രത്തിലെ മാറ്റം ഉണ്ടാകാൻ പോകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
‘കൗണ്ട്ഡൗൺ തുടങ്ങിക്കഴിഞ്ഞു, മെയ് 4ന് കേരളത്തിൽ NDA സർക്കാർ അധികാരത്തിൽ വരും’; പ്രധാനമന്ത്രി തിരുവല്ലയിൽ


