എംകെ സ്റ്റാലിന്റെയും പ്രമുഖ അഭിനേതാക്കളുടെയും വീട്ടിൽ ബോംബ് ഭീഷണി, വ്യാപക പരിശോധന

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, പ്രമുഖ സിനിമാതാരങ്ങളായ അജിത് കുമാർ, അരവിന്ദ് സ്വാമി, നടിയും ബിജെപി നേതാവുമായ ഖുശ്‌‌ബു എന്നിവ‌ർക്ക് ബോംബ് ഭീഷണി. തമിഴ്‌നാട് ഡിജിപിയുടെ ഓഫീസിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. നാലുപേരുടെയും വസതിയിൽ ബോംബ് സ്ഥാപിക്കുമെന്നായിരുന്നു ഭീഷണി. തുടർന്ന് ബോംബ് സ്‌ക്വാഡ് അടക്കമുള്ളവരെത്തി പരിശോധന നടത്തി. ആരാണ് ഭീഷണി സന്ദേശമയച്ചതെന്ന് വ്യക്തമല്ല. പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് വിവരം.

Read More

വീണ്ടും തിരിച്ചടി; ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല

കൽപ്പറ്റ: അളവിൽ കൂടുതൽ മദ്യം വീട്ടിൽ സൂക്ഷിച്ച കേസിൽ ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യമില്ല. കോടതി കേസ് ചൊവ്വാഴ്ച പരിഗണിക്കും. ബത്തേരി കോടതി ജാമ്യം നിഷേധിച്ചതോടെ ആന്റോ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി ഇന്ന് നാല് മണിക്ക് പരിഗണിച്ചു. ജാമ്യം നിഷേധിച്ചതോടെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനായിരിക്കും എക്‌സൈ് നീക്കം. വിശദമായ ചോദ്യം ചെയ്യലിലാകും അളവില്‍ കവിഞ്ഞ മദ്യം കണ്ടെത്തിയതില്‍ ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുക.തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും, വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തര്‍ക്കങ്ങളുണ്ടെന്നും ആന്റോ അഗസ്റ്റിന്‍…

Read More

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; 8 പ്രതികളെയും കോടതിയിൽ ഹാജരാക്കി

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ എട്ടു പ്രതികളെയും കോടതിയിൽ ഹാജരാക്കി.ഫൈസാബാദ് കോടതിയിലാണ് ഹാജരാക്കിയത്. പ്രതിഷേധ സാധ്യത കണക്കിലെടുത്തുകൊണ്ട് കോടതിയിൽ സുരക്ഷ വർധിപ്പിച്ചു. കാണാതായ 60 കിലോ വെള്ളിക്കട്ടികൾ കണ്ടെത്തിയതായും സൂചനയുണ്ട്. വെള്ളക്കട്ടികൾ ഉരുക്കി സൂക്ഷിച്ച നിലയിൽ എന്ന് എസ്ഐടി വൃത്തങ്ങൾ അറിയിച്ചു. പ്രത്യേക അന്വേഷണസംഘം പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് കേസിൽ എട്ടു പേരെ അറസ്റ്റ് ചെയ്തത്. വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്റ്റ് ജനറൽ സെക്രട്ടറിയുമായ ചമ്പത്ത് റായുടെ സഹായി ടിന്നു യാദവിനെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിലെ…

Read More

സുഖോയ് വിമാനം തകര്‍ന്നുവീണുണ്ടായ അപകടം; രണ്ടു പൈലറ്റുമാര്‍ക്ക് വീരമൃത്യു

ഇന്നലെ അസമില്‍ വ്യോമസേനയുടെ സുഖോയ് വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുകള്‍ക്ക് വീരമൃത്യു. സ്‌ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ഫ്‌ലൈറ്റ് ലഫ്റ്റനന്റ് പുര്‍വേഷ് ദുരഗ്കര്‍ എന്നിവരാണ് വീര മൃത്യുവരിച്ചത്. ഇരുവരുടെയും വിയോഗത്തില്‍ വ്യോമസേന അനുശോചനം രേഖപ്പെടുത്തി.

Read More

പൂക്കളും പുസ്തകങ്ങളുമേന്തി മാസ്‌കുമിട്ട് നൂറുകണക്കിന് പാറ്റകള്‍ തെരുവിലിറങ്ങി; യുവാക്കളിനി ഒന്നിനും ഭയക്കേണ്ടെന്ന് മുദ്രാവാക്യങ്ങള്‍; തരംഗം സൃഷ്ടിച്ച് സിജെപി പ്രതിഷേധം

പരീക്ഷാക്രമക്കേടുകളില്‍ രാജ്യതലസ്ഥാനത്ത് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധം. കേന്ദ്രവിദ്യഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ നൂറ് കണക്കിന് പേരാണ് പങ്കെടുക്കുന്നത്. പ്രതിഷേധത്തിന് നേതൃത്വം നല്‍കാന്‍ സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ ഇന്ന് രാവിലെയാണ് അമേരിക്കയിലെ ബോസ്റ്റണില്‍ നിന്ന് ഡല്‍ഹിയിലെത്തിയത്. കനത്ത സുരക്ഷയില്‍ ഇന്ന് രാവിലെ ഡല്‍ഹി വിമാനത്താവളത്തിലെത്തിയ അഭിജീത് ദീപ്‌കെ, ഭരണഘടനാശില്‍പി ഡോക്ടര്‍ ബി ആര്‍ അംബേദ്കറുടെ ആത്മകഥ ഉയര്‍ത്തിയാണ് വിമാനത്താവളത്തിന് പുറത്തിറങ്ങിയത്. നേരത്തെ നിശ്ചയിച്ചതില്‍ നിന്നും വ്യത്യസ്തമായി, പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് പകരം…

Read More

കണ്ണൂരിൽ KSU കരിങ്കൊടി പ്രതിഷേധം; മന്ത്രി വീണാ ജോർജിന് കഴുത്തിനും കൈയ്ക്കും പരുക്ക്, ആശുപത്രിയിലേക്ക് മാറ്റി

കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെഎസ്‍യു കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോ​ഗ്യമന്ത്രി വീണാ ജോർജിന്റെ കഴുത്തിന് പരുക്കേറ്റു. കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് സംഭവം. മന്ത്രിയുടെ കഴുത്തിനും കൈയ്യിലും പരുക്കേറ്റിട്ടുണ്ട്. പ്ലാറ്റ്ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടത്. കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക് മന്ത്രിയെ മാറ്റിയിരിക്കുകയാണ്. വന്ദേഭാരതിൽ യാത്ര ചെയ്യാനെത്തിയപ്പോള്‍ ടിക്കറ്റ് കൌണ്ടറിന് അടുത്തുവെച്ചാണ് പ്രതിഷേധമുണ്ടായത്. യാത്ര റദ്ദാക്കി. കണ്ണൂരിൽ പലയിടത്തും കഴിഞ്ഞ ദിവസങ്ങളിലായി മന്ത്രിക്കെതിരെ പ്രതിഷേധം നടന്നു കൊണ്ടിരിക്കുകയാണ്.

Read More

സി പി ഐ എം നേതാവ് ടി പി ദാസൻ അന്തരിച്ചു

കോഴിക്കോട്ടെ മുതിർന്ന സി പി ഐ എം നേതാവ് ടി പി ദാസൻ അന്തരിച്ചു. 76 വയസായിരുന്നു. വെള്ളിയാഴ്ച രാത്രി 11.30-ഓടെ കോഴിക്കോട്ടെ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. സിപിഐഎം മുൻ ജില്ലാ സെക്രട്ടേറിയറ്റംഗമായിരുന്നു. കോഴിക്കോട് കോർപ്പറേഷൻ മുൻ മേയറായും സംസ്ഥാന സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 1967ലാണ് ദാസൻ സിപിഐഎം അംഗമായത്. കെഎസ്‌എഫിലൂടെ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ ടിപി ദാസൻ സംഘടനയുടെ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു. 1980-ൽ ഡിവൈഎഫ്‌ഐ…

Read More

‘കേന്ദ്രവും സംസ്ഥാനവും ശത്രുക്കൾ അല്ല, ഒന്നിച്ച് പോകണം’; ​ഗവർണർ

രാജ്യത്തിന്റെ പുരോഗതിയ്ക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒന്നിച്ചുപ്രവർത്തിക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേന്ദ്രവും സംസ്ഥാനവും ശത്രുക്കളല്ല. വിയോജിപ്പുകളുണ്ടാകാമെങ്കിലും രാജ്യത്തിന്റെ പുരോഗതിയ്ക്ക് സൗഹൃദത്തോടെ മുന്നോട്ട് പോകണമെന്നും ഗവർണർ റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു.

Read More

സൂപ്പര്‍ ലീഗ് കേരള: മാറ്റിവെച്ച സെമി ഫൈനല്‍ പോരാട്ടങ്ങള്‍ 14നും 15നും

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് മാറ്റി വെച്ച സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സെമി ഫൈനല്‍ മത്സരങ്ങള്‍ ഈ മാസം പതിനാലിനും പതിനഞ്ചിനും നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. തൃശ്ശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സെമിയില്‍ തൃശ്ശൂര്‍ മാജിക് എഫ്‌സി മലപ്പുറം എഫ്‌സിയെ നേരിടും. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് രണ്ടാം സെമി. നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്‌സിയും കണ്ണൂര്‍ വാരിയേഴ്‌സും ഏറ്റുമുട്ടും. ഡിസംബര്‍ ഏഴിനും പത്തിനും നടക്കേണ്ടിയിരുന്ന മത്സരങ്ങളാണ് തെരഞ്ഞെടുപ്പ് തിരക്കുകള്‍ ചൂണ്ടിക്കാട്ടി പോലീസ് നിര്‍ദ്ദേശിച്ചതിനെ…

Read More

ബംഗാൾ ഉൾകടലിൽ ന്യൂന മർദ്ദം: സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. സീസണിലെ ആദ്യ ന്യൂന മർദ്ദം ബംഗാൾ ഉൾകടലിൽ ഒഡിഷ -പശ്ചിമ ബംഗാൾ തീരത്ത് രൂപപ്പെട്ടു. അടുത്ത 2-3 ദിവസങ്ങൾക്കുള്ളിൽ ഇത് കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 11 ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പ് നൽകി. കണ്ണൂർ കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ‌പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്,…

Read More