Headlines

സംസ്ഥാനത്ത് കൊടുംചൂടിന് ശമനമില്ല; പാലക്കാട്, കൊല്ലം ജില്ലകളിൽ താപനില ഉയർന്നേക്കും

സംസ്ഥാനത്ത് ശക്തമായ ചൂട് ഇന്നും തുടർന്നേക്കും. ഇന്ന് പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ ജില്ലകളിൽ സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്. നിലവിൽ ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ…

Read More

രാഘവ്  ഛദ്ദ ഉൾപ്പെടെ ആം ആദ്‌മിയുടെ എംപിമാർ ബിജെപിയിലേക്ക്

ന്യൂഡൽഹി: രാജ്യസഭാംഗമായ രാഘവ് ഛദ്ദ ഉൾപ്പെടെ മൂന്ന് ആം ആദ്‌മി പാർട്ടി നേതാക്കൾ പാർട്ടിവിട്ട് ബിജെപിയിലേക്ക്. രാജ്യസഭാംഗങ്ങളായ അശോക് മിത്തൽ, സന്ദീപ് പഥക് എന്നിവരാണ് മറ്റ് രണ്ടുപേർ. ഇത് ആം ആദ്‌മിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. വാർത്താസമ്മേളനത്തിലാണ് ഇവർ ഇക്കാര്യം അറിയിച്ചത്.

Read More

വിരുദുനഗർ പടക്ക നിർമ്മാണശാല സ്ഫോടനം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

തമിഴ്നാട് വിരുദുനഗർ കട്ടുന്നാർപട്ടിയിലെ പടക്ക നിർമ്മാണശാല സ്ഫോടനത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. തമിഴ്നാട് ചീഫ് സെക്രട്ടറി, വിരുദുനഗർ എസ്പി എന്നിവർക്ക് നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകാനാണ് കമ്മീഷന്റെ നിർദേശം. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ 25 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 21 പേർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരുതര പരുക്കേറ്റ ആറുപേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഫോടനം നടന്ന സമയത്ത് ജോലിയിലുണ്ടായിരുന്ന തൊഴിലാളികൾക്കാണ് പരുക്കേറ്റത്. രക്ഷാപ്രവർത്തനത്തിനിടെയുണ്ടായ സ്ഫോടനത്തിലാണ് പൊലീസുകാർ ഉൾപ്പെടെ 15 പേർക്കാണ് പരുക്കേറ്റത്. സ്ഫോടനം…

Read More

നിരത്തിലെ കൊട്ടാരം, കെഎസ്ആര്‍ടിസി വേറേ വൈബ്! പുതിയ ബസിന്റെ വിശേഷങ്ങളുമായി മന്ത്രി

കെഎസ്ആര്‍ടിസി പുതുതായി അവതരിപ്പിച്ച ബിസിനസ് ക്ലാസ് ബസോടിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ശുചിമുറി, കഫെറ്റീരിയ, പാന്‍ട്രി തുടങ്ങിയ സൗകര്യങ്ങളുള്ള ആഡംബര ബസുകള്‍ ഉടന്‍ നിരത്തിലിറങ്ങും. നിലവില്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെ സര്‍വീസ് നടത്തുന്ന ബസ് റോഡ് പണി പൂര്‍ത്തിയായാല്‍ തൃശൂര്‍ വരെ നീട്ടുമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ ഇതൊരു കള്‍ച്ചര്‍ ആയി മാറും എന്നാണ് തന്റെ വിശ്വാസമെന്ന് മന്ത്രി പറഞ്ഞു. നമ്മള്‍ ഇനി ഒരുപാട് വണ്ടികള്‍ ഇതുപോലെ വാങ്ങണം. ഇതൊരു വലിയ സൗകര്യമാണ്….

Read More

വേനലിൽ അമീബിക് മസ്‌തിഷ്ക ജ്വരം വർധിക്കാൻ സാധ്യത; ജാഗ്രത നിർദേശം നൽകി ആരോഗ്യ വകുപ്പ്

വേനൽക്കാലത്ത് അമീബിക് മസ്‌തിഷ്ക ജ്വരം വർധിക്കാൻ സാധ്യത. ശുദ്ധമല്ലാത്ത വെള്ളത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുതെന്ന് ആരോഗ്യവകുപ്പിന്റെ ജാഗ്രത നിർദേശം. പൊതുസ്ഥലങ്ങളിൽ വെള്ളത്തിൻറെ ഗുണനിലവാരം ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിക്കുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം. ജലസ്രോതസ്സുകൾ വൃത്തിയായി സൂക്ഷിക്കണം, കിണറുകളും, ടാങ്കുകളും,നീന്തൽ കുളങ്ങളും ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിർദേശം. അമീബിക് മസ്തിഷ്ക ജ്വരം കണ്ടെത്താനുള്ള പരിശോധനകൾ കൂടി നടത്താൻ ആരോഗ്യവകുപ്പിന്റെ നിർദേശമുണ്ട്. മസ്തിഷ്ക ജ്വരത്തിൻറെ രോഗലക്ഷണങ്ങൾ കാണുന്നവർ എത്രയും വേഗം ചികിത്സ തേടണമെന്നും വിഷയത്തിൽ ആരോഗ്യവകുപ്പ്…

Read More

ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ പറന്നു ; കേസെടുത്ത് പമ്പ പൊലീസ്

ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിൻ്റെ മുകളിലൂടെ സൈനിക ഹെലികോപ്റ്റർ പറന്നു. ഇന്നലെ രാവിലെ 11 മണിയോടെയാണ് കോസ്റ്റ് ഗാർഡിന്റെ ചേതക് ഹെലികോപ്റ്റർ താഴ്ന്നു പറന്നത്. സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സ്പെഷ്യൽ കമ്മീഷണർ എഡിജിപി എസ് ശ്രീജിത്തിന് നിർദേശം നൽകി. അന്തരീക്ഷം മേഘാവൃതമായപ്പോൾ താഴ്ന്നു പറന്നതാണെന്നാണ് കോസ്റ്റ് ഗാർഡിൻ്റെ വിശദീകരണം. സംഭവത്തിൽ പമ്പ പൊലീസ് കേസ് എടുത്തു. നിലയ്ക്കലും പമ്പയും ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശവും അതീവ സുരക്ഷാ മേഖലയാണ്. മുമ്പൊരിക്കലും ഏതെങ്കിലും ഒരു സേന അനുമതി…

Read More

മണിപ്പൂരിൽ വീണ്ടും അശാന്തം; സുരക്ഷ വർധിപ്പിച്ചു

മണിപ്പൂർ വീണ്ടും അശാന്തം. ഉക്രുലിൽ – കുക്കി സായുധ സേനയുടെ ആക്രമണത്തിൽ നാഗ വില്ലേജ് ഗാർഡ് കൊല്ലപ്പെട്ടു. 29 കാരനായ ഹോർഷോക്മി ജമാങ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന്‌ പിന്നാലെ ഉക്രുൽ ജില്ലയിൽ സുരക്ഷ വർധിപ്പിച്ചു. അതിനിടെ ബോംബ് ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിലും പ്രതിഷേധം തുടരുകയാണ്. ഇംഫാലിൽ ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി പ്രതിഷേധം നടത്തി. നാഗാ സ്റ്റുഡന്റ്‌സ് ഫെഡറേഷൻ മെഴുകുതിരി മാർച്ചും സംഘടിപ്പിച്ചു.കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധത്തിൽ ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, തൗബൽ, കാക്ചിംഗ്, ബിഷ്ണുപൂർ…

Read More

ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകള്‍ തിരികെ എത്തിക്കാന്‍ ഇന്ത്യ; സുരക്ഷിത പാതയൊരുക്കാന്‍ ഇറാനോട് ആവശ്യപ്പെടും

ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകള്‍ തിരികെ എത്തിക്കാന്‍ ഇന്ത്യ. സുരക്ഷിത പാത ഒരുക്കാന്‍ ഇറാനോട് ആവശ്യപ്പെടും. 14 ഇന്ത്യന്‍ കപ്പലുകളാണ് കുടുങ്ങിക്കിടക്കുന്നത്. ഈ കപ്പലുകളെ രാജ്യത്ത് എത്തിക്കാന്‍ ആണ് ഇന്ത്യയുടെ ശ്രമം. ആഗോള സാമ്പത്തിക പാതയായ ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി വ്യാപാര കപ്പലുകളുടെ ഗതിയെ തന്നെ ബാധിച്ചു. ഹോര്‍മുസ് കടലിടുക്കില്‍ സുരക്ഷിത പാത ഒരുക്കാന്‍ ആവിശ്യപ്പെടുന്നതുമായി ബന്ധപ്പെട്ട് ഇറാനുമായി അടുത്ത ബന്ധം പുലര്‍ത്തുകയാണ് ഇന്ത്യ. ഹോര്‍മുസിലെ മറ്റ് വിദേശ കപ്പലുകളില്‍ ഉള്ള ഇന്ത്യന്‍ നാവികരുടെ സുരക്ഷ സംബന്ധിച്ച…

Read More

ഹോർമുസിൽ കപ്പലിന് നേരെ വീണ്ടും ആക്രമണം

ഹോർമുസ് കടലിടുക്കിൽ കപ്പലിനു നേരെ വീണ്ടും ആക്രമണം. ഇറാന്റെ തീരത്ത് നിന്ന് ഏകദേശം ആറ് നോട്ടിക്കൽ മൈൽ അകലെയാണ് ആക്രമണം നടന്നത്. ഹോർമുസ് കടലിടുക്കിൽ രണ്ട് കപ്പലുകൾ പിടിച്ചെടുത്തതായി ഐആർജിസി വ്യക്തമാക്കി. ഇന്ന് മൂന്നാമത്തെ കപ്പലിന് നേരെയാണ് ആക്രമണം നടന്നത്. കപ്പലിനോട് നങ്കൂരമിടാൻ ഐആർജിസി നിർദേശിച്ചിരിക്കുകയാണ്. അമേരിക്കയുടെ നേതൃത്വത്തിൽ ഇറാൻ തുറമുഖങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം പിൻവലിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന ഇറാന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ പുതിയ സംഭവം.

Read More

പോളിങ് ഉദ്യോഗസ്ഥർക്കു ഭക്ഷണം വിളമ്പി കുടുംബശ്രീ നേടിയത് 2.44 കോടി

തിരുവനന്തപുരം: കേരളത്തിൽ നിയമസഭതിരഞ്ഞെടുപ്പിലെ പോളിങ് ഉദ്യോഗസ്ഥർക്കു ഭക്ഷണം വിളമ്പിയപ്പോൾ കുടുംബശ്രീ നേടിയത് 2.44 കോടി രൂപ. പാചകവാതക ക്ഷാമത്തെ തുടർന്ന് സംസ്ഥാ നത്തെ ഹോട്ടലുകൾ പലതും അടച്ചിടേണ്ടി വന്നപ്പോഴാണ് കുടുംബശ്രീക്ക് ഈ വരുമാനം നേടാനായത്. പോളിംഗ് സ്‌റ്റേഷനുകളിൽ പോളിങ് ഉദ്യോഗസ്ഥർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ഭക്ഷണവിതരണം നടത്തിയാണ് ഈമികച്ച വരുമാനം നേടിയത്. കഫേ യൂണിറ്റുകൾ, അയൽക്കൂട്ടങ്ങൾ എന്നിവ വഴിയായിരുന്നു കുടുംബശ്രീയുടെ ഭക്ഷണ വിതരണം. സംസ്ഥാനത്താകെ പ്രവർത്തിച്ച 11,272 പോളിങ് ബൂത്തുകളിലും 85 സ്വീകരണ കേന്ദ്രങ്ങളിലും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയവർക്കും കുടുംബശ്ര…

Read More