Headlines

തൃശൂര്‍ വെടിക്കെട്ട് പുരയിൽ സ്‌ഫോടനം, 40 തൊഴിലാളികൾക്ക് പൊള്ളലേറ്റു; വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്

തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനത്തില്‍ പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കാവശ്യമായ ക്രമീകരണമൊരുക്കാന്‍ നിര്‍ദേശം നല്‍കി. സമീപത്തെ മറ്റ് ആശുപത്രികള്‍ക്കും സജ്ജമായിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനിവ് 108 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ മതിയായ ആംബുലന്‍സുകള്‍ സ്ഥലത്തെത്താനും നിര്‍ദേശം നല്‍കി. തൃശ്ശൂരിൽ മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. 40 ഓളം തൊഴിലാളികൾക്ക് പരുക്കേറ്റു. തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയാണ് കത്തിയത്. തൃശൂർ…

Read More

‘യുദ്ധം അവസാനിപ്പിക്കാൻ ധൃതിയില്ല; അന്തിമ കരാറിലെത്തുന്നത് വരെ ഹോർമുസിലെ ഉപരോധം തുടരും’; ട്രംപ്

ഇറാനുമായുള്ള വെടിനിർത്തൽ ധാരണ നാളെ അവസാനിക്കാനിരിക്കെ നിൽക്കെ കരാർ നീട്ടാൻ സാധ്യതയില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായി ഒരു അന്തിമ കരാറിലെത്തുന്നത് വരെ ഹോർമുസ് കടലിടുക്കിലെ ഉപരോധം തുടരും. യുദ്ധം അവസാനിപ്പിക്കാൻ തനിക്ക് യാതൊരു ധൃതിയുമില്ലെന്നും, കൂടുതൽ ചർച്ചകൾ വൈകാതെ തന്നെ പാക്കിസ്ഥാനിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ഒരു അന്തിമ കരാറിൽ എത്തുന്നതുവരെ തുടരുന്ന ഉപരോധം ഇറാനെ പൂർണ്ണമായും തകർക്കുകയാണെന്നും, അവർക്ക് പ്രതിദിനം 500 ദശലക്ഷം ഡോളറിന്റെ ഭീമമായ നഷ്ടമാണ് ഉണ്ടാകുന്നതെന്നും ട്രംപ്…

Read More

തിരഞ്ഞെടുപ്പ് ആവേശത്തിൽ തമിഴ്നാടും പശ്ചിമ ബംഗാളും; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

തമിഴ്നാ‌ട്ടിലും പശ്ചിമ ബംഗാളിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. വൈകീട്ട് ആറ് മണിവരെയാണ് പ്രചാരണത്തിനുള്ള സമയം. എല്ലാ രാഷ്ട്രീയ പാർട്ടികളും ഡോർ ടു ഡോർ കാമ്പയിനിലും വാഹനപ്രചാരണങ്ങളിലും സജീവമാണ്. തമിഴ്നാട്ടിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന് വൈകിട്ട് മൂന്ന് മണി മുതൽ പ്രചാരണം തുടങ്ങും. തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് ചെന്നെയിൽ പര്യടനം നടത്തും. രാവിലെ 10 മുതൽ 12 വരെ സോളിങ്കനല്ലൂരിലും ഉച്ചയ്ക്ക് രണ്ട് മുതൽ മൂന്ന് മണിവരെ സെയ്താപേട്ടിലുമാണ്…

Read More

മഞ്ഞക്കുറ്റിയുടെ ദുരിതം പേറി ഭൂവുടമകൾ: സർവ്വേ നടത്തിയ ഭൂമി ക്രയവിക്രയം ചെയ്യാൻ സാധിക്കുന്നില്ല

സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച മഞ്ഞക്കുറ്റി കാരണം വലയുകയാണ് ഇപ്പോഴും നിരവധിപേർ. സർവ്വേ നടത്തിയ ഭൂമി ക്രയവിക്രയം ചെയ്യാൻ സാധിക്കുന്നില്ലെന്ന് ഭൂമിയുടെ ഉടമകൾ ചൂണ്ടിക്കാട്ടുന്നു. റിയൽ എസ്റ്റേറ്റ് മാഫിയ ഭൂമിയുടെ വില കുത്തനെ ഇടിച്ചു താഴ്ത്തിയെന്നും ആക്ഷേപമുണ്ട്. മക്കളുടെ വിദ്യാഭ്യാസവും വിവാഹവും പ്രതിസന്ധിയിൽ നിന്ന് സർവേ ഭൂമി ഉടമകൾ. ഭൂമി വാങ്ങാനോ പണയം വയ്ക്കാനോ കഴിയാത്ത സ്ഥിതിയെന്ന് ഭൂ ഉടമകൾ പറയുന്നു. പത്ത് ലക്ഷത്തിന് മുകളിൽ വിലയുണ്ടായിരുന്ന ഭൂമിയ്ക്ക് നാല് ലക്ഷം രൂപ തരാമെന്നാണ് പറയുന്നത്….

Read More

പശ്ചിമേഷ്യയില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് ഇന്ത്യയും ദക്ഷിണകൊറിയയും

പശ്ചിമേഷ്യയില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് ഇന്ത്യയും ദക്ഷിണകൊറിയയും. ദക്ഷിണ കൊറിയന്‍ പ്രസിഡന്റും പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ആഹ്വാനം. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജെ മ്യുങുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷമുള്ള സംയുക്ത പ്രസ്താവനയിലാണ് ഇരു രാജ്യങ്ങളുടെയും സമാധാനത്തിനായുള്ള ആഹ്വാനം. പശ്ചിമേഷ്യയില്‍ ഇരുരാജ്യങ്ങളും സമാധാനത്തിന് ഉള്ള സന്ദേശം നല്‍കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ദക്ഷിണ കൊറിയയും ഇന്ത്യയും സമാധാനത്തിനായി നിലകൊള്ളുന്നു എന്നും നരേന്ദ്രമോദി പറഞ്ഞു. ഇരു രാജ്യങ്ങളും വിവിധ മേഖലകളിലെ സഹകരണം…

Read More

സുനാമി ഭീതിയിൽ വടക്കൻ തീരം; ജപ്പാനിൽ 7.5 തീവ്രതയിൽ ഭൂചലനം; അതീവ ജാഗ്രത

വടക്കൻ ജപ്പാനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ രാജ്യത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മൂന്ന് മീറ്റർ (10 അടി) വരെ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു. തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നരം 4.53-ഓടെയാണ് ഭൂചലനം ഉണ്ടായത്. അധികൃതർ സാഹചര്യം നിരീക്ഷിച്ചുവരുകയാണ്. ആളുകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തീരപ്രദേശത്തുള്ളവർ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും നിർദേശമുണ്ട്. വടക്കൻ ഇവേറ്റ് പ്രിഫെക്ചറിനടുത്തുള്ള പസഫിക് സമുദ്രത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. നൂറുകണക്കിന്…

Read More

ചൂട് അതിരൂഷം, കുപ്പിവെള്ളവും ഐസും സൂക്ഷിക്കണം…; സംസ്ഥാന വ്യാപകമായി പരിശോധന; 510 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ്

സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ നടത്തി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുടിവെള്ളം, ജ്യൂസ് കടകള്‍, ജ്യൂസ് നിര്‍മ്മാണ യൂണിറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധനകള്‍ നടത്തുന്നത്. മാര്‍ച്ച് 1 മുതല്‍ 3641 പരിശോധനകളാണ് നടത്തിയത്. 291 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 219 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി. ജ്യൂസ്, കൂള്‍ ഡ്രിംഗ്‌സ്, സോഫ്റ്റ് ഡ്രിംഗ്‌സ് എന്നിവയുടെ 506 സര്‍വൈലന്‍സ് സാമ്പിളുകളും കുടിവെള്ളം, കുപ്പിവെള്ളം എന്നിവയുടെ 118…

Read More

ഇന്ത്യൻ നിരത്തുകളിലേക്ക് പുതിയ എംപിവി മോഡൽ എത്തിച്ച് വിൻഫാസ്റ്റ്; വിഎഫ് എംപിവി 7 പുറത്തിറക്കി

ഇന്ത്യൻ നിരത്തുകളിലേക്ക് പുതിയ എംപിവി മോഡൽ എത്തിച്ച് വിയറ്റ്നാമീസ് കാർ നിർമാതാക്കളായ വിൻഫാസ്റ്റ്. വിഎഫ് എംപിവി 7 എന്ന ഏഴ് സീറ്റർ ഇലക്ട്രിക് വാഹനമാണ് പുറത്തിറക്കിയത്. 24.49 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. കിയ കാരെൻസ് ക്ലാവിസ് ഇവി, ബിവൈഡി ഇമാക്സ് 7, മഹീന്ദ്ര എക്സ്ഇവി 9എസ് തുടങ്ങിയവ ഉൾപ്പെടുന്ന എംപിവി സെഗ്‌മെന്റിലേക്കാണ് വിഎഫ് എംപിവി 7ന്റെ വരവ്. ഇന്ത്യയിൽ എത്തിയിട്ടുള്ള ഇലക്ട്രിക് എംപിവികളിൽ ഉയർന്ന റേഞ്ചാണ് വിഎഫ് എംപിവി 7 വാ​ഗ്ദാനം നൽ‌കുന്നത്. 517…

Read More

നാവിക ഉപരോധം തുടർന്ന് അമേരിക്ക; ഹോർമുസ് കടലിടുക്ക് വീണ്ടും ഇറാൻ അടച്ചു

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ. യുഎസ് നാവിക ഉപരോധം തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് ഇറാന്റെ നടപടി. ഹോർമുസ് വീണ്ടും തുറന്നത് ഇന്നലെ ആയിരുന്നു. ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള ഉപരോധം അമേരിക്ക തുടർന്നാൽ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് വ്യക്തമാക്കിയിരുന്നു. ഹോർമുസ് തുറന്നതോടെ ഇന്ത്യയിലേക്കുൾപ്പടെ കപ്പലുകൾ അവശ്യസാധനങ്ങളുടെ എത്തുകയുണ്ടായിരുന്നു. കൂടാതെ എണ്ണ വില 120 ഡോളറിൽ നിന്ന് കുറഞ്ഞതുമായിരുന്നു.

Read More

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷവാര്‍ത്ത, ശമ്പളത്തില്‍ വലിയ മാറ്റം വരും; ക്ഷാമബത്ത 2% വർധിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2 ശതമാനം ക്ഷാമബത്ത വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ ആകെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 58 ശതമാനത്തില്‍ നിന്നും 60 ശതമാനമായി ഉയരും. പണപ്പെരുപ്പ നിരക്ക് പരിഗണിച്ച്‌, വ്യാവസായിക തൊഴിലാളികളുടെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയാണ് ഈ വര്‍ധന നിശ്ചയിച്ചിരിക്കുന്നത്.

Read More