6 മണിക്കൂറില്‍ 600 കിലോമീറ്റര്‍; 12 ജില്ലകളിലൂടെ യാത്ര, ചെലവ് 36,230 കോടി; ഗംഗ എക്സ്പ്രസ് വേ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു
ഉത്തര്‍പ്രദേശിലെ ഏറ്റവും ദൈര്‍ഘ്യമേറിയ എക്‌സ്പ്രസ് വേയും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗ്രീന്‍ഫീല്‍ഡ് റോഡ് പദ്ധതികളിലൊന്നുമായ ഗംഗ എക്സ്പ്രസ് വേ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു. ബംഗാളിൽ ആളുകൾ ഭയമില്ലാതെ വോട്ട് ചെയ്യുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ശക്തമായ പോളിംഗ് നടക്കുന്നു. ബംഗാളിൽ ബിജെപി തൂത്തുവാരാൻ പോവുകയാണ്. ഗംഗ എക്സ്പ്രസ് വേ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 60 വർഷത്തിനിടയിൽ ആദ്യമായാണ് ബംഗാളിലെ ജനം ഭയമില്ലാതെ വോട്ട് ചെയ്യുന്നത് എന്നും മോദി വ്യക്തമാക്കി. ഉത്തർപ്രദേശിലെ ഏറ്റവും വലിയ…


