‘സതീശന് ആദ്യമായി ഒരു കാര്യം പറയുകയല്ലേ, മോദി ഫോണ് എടുത്ത് ഇ ഡി യെ വിളിച്ചു, പിണറായിയുടെ വീട് റെയ്ഡ് ചെയ്യണം എന്ന് പറയുമോ?’; പരിഹസിച്ച് വി ഡി സതീശൻ
മോദി വിഡി ഡീലാണ് റെയ്ഡെന്ന സിപിഐഎം ആരോപണത്തിൽ മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ. താന് ആദ്യമായി മോദിയെ കണ്ടപ്പോള് ഉടനെ പിണറായിയുടെ വീട്ടില് റെയ്ഡ് ചെയ്യണമെന്ന് പറഞ്ഞു. അതുകേട്ട പാടെ 12 ഇടങ്ങളില് റെയ്ഡ് നടത്താന് മോദി നിര്ദേശിക്കുകയായിരുന്നെന്ന് സതീശന് തമാശരൂപേണെ പറഞ്ഞു. മുന്മന്ത്രിമാരായവര് ഉള്പ്പടെയുള്ളവര് ഇക്കാര്യം പറഞ്ഞതുകേട്ടപ്പോള് ചിരിക്കണോ കരയണമോയെന്നറിയാത്ത അവസ്ഥയിലായി താനെന്നും എന്നാല് ഒരിക്കലും മുന് മുഖ്യമന്ത്രി പിണറായി വിജയന് അത്തരമൊരു അഭിപ്രായം പറയില്ലെന്നും സതീശന് പറഞ്ഞു. ഇഡി റെയ്ഡില് സംസ്ഥാന സര്ക്കാരിന്…


