രാഹുൽ ഈശ്വറിന് ജാമ്യമില്ല; സെൻട്രൽ ജയിലിൽ തുടരും

രാഹുൽ ഈശ്വറിന് ജാമ്യമില്ല. തിരുവനന്തപുരം തിരു. JFM കോടതി 4 ജാമ്യപേക്ഷ തള്ളി. അതിജീവിതകൾക്കെതിരെ ഇട്ട പോസ്റ്റുകൾ ഡിലീറ്റ് ചെയ്‌തെന്ന് രാഹുൽ കോടതിയെ ബോധ്യപ്പെടുത്തി. ക്ലൗഡിൽ നിന്ന് പിൻവലിക്കാമെന്നും രാഹുൽ കോടതിയിൽ അറിയിച്ചു. നിരാഹാരമിരുന്നതിനാൽ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയായതിനാൽ 10 ന് കസ്റ്റഡി വേണം. ഫോണും ലാപ്ടോപ്പിന്റെ പാസ് വേർഡും നൽകിയില്ല. ഫോൺ വീണ്ടെടുക്കുന്നതിനിടക്കം കസ്റ്റഡി വേണമെന്നും ആവശ്യമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. അന്വേഷണത്തോട് രാഹുൽ സഹകരിക്കുന്നില്ല എന്ന പ്രോസിക്യൂഷന്റെ വാദം കോടതി…

Read More

കൊട്ടിക്കലാശം കഴിഞ്ഞു: ഇന്ന് നിശബ്ദ പ്രചാരണം, നാളെ വിധിയെഴുത്ത്

തദ്ദേശതിരഞ്ഞെടുപ്പില്‍ ആദ്യഘട്ടവോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം കൊട്ടിക്കലാശിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളാണ് നാളെ പോളിങ് ബൂത്തിലെത്തുക. തിരുവനന്തപുരം, കൊല്ലം, കൊച്ചി കോര്‍പ്പറേഷനുകളില്‍ ഉള്‍പ്പെടെ ഒരു മാസം നീണ്ട വാശിയേറിയ പ്രചാരണത്തിനാണ് സാക്ഷ്യം വഹിച്ചത്. വികസനം മുഖ്യചര്‍ച്ചയായ തദ്ദേശതിരഞ്ഞെടുപ്പില്‍, ഒന്നാംഘട്ട വോട്ടെടുപ്പിന്റെ വാശിയേറിയ പ്രചാരണത്തിനാണ് സമാപനമായിരിക്കുന്നത്. തിരുവനനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്. പലയിടത്തായി പലകേന്ദ്രങ്ങളില്‍ ആവേശത്തോടെ പ്രചാരണം കൊട്ടിക്കലാശിച്ചു.

Read More

സന്നിധാനത്ത് ഭക്തജന പ്രവാഹം; ഇന്ന് പുലർച്ചെ മുതൽ ഞായറാഴ്ചത്തേക്കാൾ തിരക്ക്

ശബരിമലയിൽ തിരക്ക് തുടരുന്നു. ഇന്ന് പുലർച്ചെ മുതൽ ഞായറാഴ്ചയിലേക്കാൾ തിരക്ക് വർധിച്ചു. ഇന്നലെ ദർശനം നടത്തിയത് 68,005 പേരാണ്. മണിക്കൂറിൽ 3,485 പേർ വീതമാണ് ഇന്നലെ പതിനെട്ടാംപടി ചവിട്ടിയത്. ഇന്ന് പുലർച്ചെ 12 മണി മുതൽ 2 മണി വരെ 9936 ഭക്തർ ദർശനം നടത്തി. ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതയായ പുല്ലുമേട് വഴി സന്നിധാനത്തേക്ക് എത്തുന്ന തീർഥാടകരുടെ എണ്ണത്തിലും വലിയ വർധനയാണ്‌. ഈ സീസണിൽ ശരാശരി 2,000 പേരാണ്‌ ദിവസേന ഈ പാത വഴി എത്തുന്നത്.

Read More

നടിയെ ആക്രമിച്ച കേസിൽ വിധി ഇന്നറിയാം; ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത

നടിയെ ആക്രമിച്ച കേസിൽ വിധി ഇന്നറിയാം. നടൻ ദിലീപ് ഉൾപ്പെടെ 10 പ്രതികളും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാകും. കേരളത്തെ നടുക്കിയ കേസിൽ വിധി പറയുന്നത്, ഏഴര വർഷത്തെ വിചാരണയ്ക്ക് ശേഷം. പ്രോസിക്യൂഷൻ 261 സാക്ഷികളെയാണ് ഹാജരാക്കിയത്. കോടതിയിൽ 1700 ലധികം രേഖകളാണ് സമർപ്പിച്ചത്. നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത. 2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിൽ നടി ആക്രമിക്കപ്പെട്ടത്. ഫെബ്രുവരി 23-നാണ് കേസിലെ മുഖ്യപ്രതി പൾസർ സുനി അറസ്റ്റിലായത്. ആദ്യഘട്ടത്തിൽ…

Read More

രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി; രണ്ടാമത്തെ കേസിൽ അറസ്റ്റ് ചെയ്യാം, അറസ്റ്റ് തടയാതെ കോടതി

23 കാരിയെ ബലാത്സം​ഗം ചെയ്തെന്ന രണ്ടാമത്തെ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ‌ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ല സെഷൻസ് കോടതി അറസ്റ്റ് തടഞ്ഞില്ല. പൊലീസ് റിപ്പോർട്ട് ഹാജരാക്കണം. എട്ടാം തീയതി പൊലീസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി അറിയിച്ചു. ആദ്യ കേസിൽ ഹൈക്കോടതിയിൽ നിന്ന് അറസ്റ്റ് തടഞ്ഞ ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെയാണ് രാഹുൽ രണ്ടാമത്തെ കേസിൽ ജാമ്യ ഹർജി സമർപ്പിച്ചത്. ജാമ്യ ഹർജി തീർപ്പാക്കുന്നതുവരെ അറസ്റ്റ് തടയണമെന്ന് കോടതിയിൽ പെറ്റീഷൻ നൽകിയത്.

Read More

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടന്നതോടെ നാടും നഗരവും എല്ലാം തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടന്ന് കഴിഞ്ഞു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുളള ജില്ലകളിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. നാടിന്റെ മുക്കിലും മൂലയിലും തദ്ദേശ തിരഞ്ഞെടുപ്പിന്റെ അലയൊലികൾ എത്തിച്ച 20 ദിവസത്തോളം നീണ്ടുനിന്ന ആവേശം നിറഞ്ഞ പ്രചരണത്തിനാണ് നാളെ വൈകുന്നേരം തിരശീല വീഴുന്നത്. പ്രാദേശിക ഭരണകൂടങ്ങളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുളള തിരഞ്ഞെടുപ്പായിരുന്നെങ്കിലും പൊതു…

Read More

കോട്ടയത്ത് ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറിയിൽ കയറി തീകൊളുത്തി; മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് കസ്റ്റഡിയിൽ

കോട്ടയം: നിര്‍ത്തിയിട്ടിരുന്ന ഗ്യാസ് ലോറിയില്‍ കയറി തീകൊളുത്തി യുവാവ്. കമ്പികൊണ്ട് സിലിണ്ടര്‍ കുത്തിത്തുറന്ന ശേഷം തീകൊളുത്തുകയായിരുന്നു. ഇന്നലെ അര്‍ധരാത്രി തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കിലാണ് സംഭവം. കസ്റ്റഡിയിലെടുത്ത യുവാവ് മാനസിക പ്രശ്‌നങ്ങളുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. വെട്ടിക്കാട് മുക്കം സ്വദേശിയായ ഡ്രൈവര്‍ ഗ്യാസ് വാഹനം റോഡില്‍ പാര്‍ക്ക് ചെയ്ത് വീട്ടിലേക്ക് പോകുകയാണ് പതിവ്. ഇന്നലെ വാഹനം നിര്‍ത്തി ഡ്രൈവര്‍ വീട്ടിലേക്ക് പോയതിന് പിന്നാലെ വാഹനത്തില്‍ അതിക്രമിച്ചുകയറി യുവാവ് കൈയില്‍ കരുതിയ കമ്പി ഉപയോഗിച്ച് ഗ്യാസ് സിലിണ്ടര്‍ കുത്തിത്തുറന്ന ശേഷം തീ…

Read More

ഇൻഡിഗോ പ്രതിസന്ധി; അടിയന്തര നടപടിയുമായി റെയിൽവേ; 37 ട്രെയിനുകളിലായി 11 6 അധിക കോച്ചുകൾ വിന്യസിച്ചു

ന്യൂഡൽഹി: ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയ സാഹചര്യത്തിൽ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ നടപടിയുമായ റെയിൽവേ. രാജ്യത്തുടനീളം 37 പ്രീമിയം ട്രെയിനുകളിലായി 116 അധിക കോച്ചുകൾ റെയിൽവേ വിന്യസിച്ചു. വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുകയതോടെ ആയിരക്കണക്കിന് യാത്രക്കാർക്ക് ബദൽ യാത്രാമാർഗങ്ങൾ തേടേണ്ട സ്ഥിതിയായി. ഇതോടെയാണ് റെയിൽവേയുടെ അടിയന്തര ഇടപെടൽ. ദക്ഷിണ റെയിൽവേയുടെ കീഴിൽ സർവ്വീസ് നടത്തുന്ന ട്രെയിനുകളിലാണ് കൂടുതലായും കോച്ചുകൾ അനുവദിച്ചത്. ഇവിടെ 18 ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിച്ചതായി റെയിൽവേ മന്ത്രാലയത്തിന്റെ പത്രക്കുറിപ്പിൽ പറഞ്ഞു. അധിക കോച്ചുകളിൽ സ്ലീപ്പർ, എ.സി….

Read More

രാ​ഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; ലൈംഗിക പീഡന കേസിൽ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ലൈം​ഗിക പീഡന കേസിൽ രാ​ഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. പരാതി രാഷ്ട്രീയപ്രേരിതമെന്നും അറസ്റ്റ് തടയണമെന്നുമായിരുന്നു രാഹുലിന്റെ വാദം. രാഹുലിന് വേണ്ടി അഡ്വക്കേറ്റ് എസ് രാജീവാണ് ഹാജരായത്. തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. അതിജീവിത പരാതി നൽകിയത് ശരിയായ ദിശയിലല്ലെന്നും പരാതി നൽകാൻ വൈകിയെന്നും ഹർജിയിൽ പറയുന്നു. അന്വേഷണവുമായി സഹകരിക്കും. താൻ നിരപരാധിയാണെന്നും ഹർജിയിൽ‌ പറയുന്നു.

Read More

വിശ്വമാമാങ്കത്തിന് കളമൊരുങ്ങി; 2026 ഫിഫ ലോകകപ്പിന്റെ മത്സരചിത്രം തെളിഞ്ഞു

2026 ഫിഫ ലോകകപ്പിന്റെ മത്സരചിത്രം തെളിഞ്ഞു.48 ടീമുകളെ A മുതൽ L വരെ നീളുന്ന 12 ഗ്രൂപ്പുകളിലായി നിരത്തിക്കഴിഞ്ഞു. ലോക ചാമ്പ്യന്മാരായ അർജന്റീന, സ്പെയിൻ, പോർച്ചുഗൽ, ജർമനി തുടങ്ങിയ വന്പന്മാർക്കെല്ലാം ആദ്യ റൗണ്ടിൽ കാര്യമായ വെല്ലുവിളികളില്ല. അർജന്റീനയുടെ ജെ ഗ്രൂപ്പിൽ അൾജീരിയ, ഓസ്ട്രിയ, ജോർദാൻ ടീമുകൾ. ബ്രസീലിനും ഇംഗ്ലണ്ടിനും പക്ഷെ കാര്യങ്ങൾ എളുപ്പമാകില്ല. 2026 ഫിഫ ലോകകപ്പിന്റെ മത്സരചിത്രം തെളിഞ്ഞു.48 ടീമുകളെ A മുതൽ L വരെ നീളുന്ന 12 ഗ്രൂപ്പുകളിലായി നിരത്തിക്കഴിഞ്ഞു. ലോക ചാമ്പ്യന്മാരായ അർജന്റീന,…

Read More