Headlines

പ്രിയദര്‍ശിനി സൗജന്യ യാത്രയ്ക്ക് ഒരു മാസം; വന്‍ വിജയമാക്കി സ്ത്രീ യാത്രക്കാര്‍; വഴിമുട്ടി പ്രൈവറ്റ് ബസ് ഉടമകളും ജീവനക്കാരും

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഉറപ്പാക്കുന്ന പ്രിയദര്‍ശനി പദ്ധതി ആരംഭിച്ചിട്ട് ഇന്ന് ഒരു മാസം. ഇന്ദിര ഗ്യാരണ്ടിയിലെ ആദ്യ പ്രഖ്യാപനം വിജയകരം എന്ന് യാത്രക്കാരും ഗതാഗതമന്ത്രി സി പി ജോണും പറഞ്ഞു. സ്ത്രീ യാത്രക്കാരുടെ എണ്ണം പ്രതീക്ഷിച്ചതിനേക്കാള്‍ ഇരട്ടിയാകുകയാണ്. പദ്ധതി പ്രഖ്യാപനത്തില്‍ പ്രതീക്ഷിച്ചതില്‍ നിന്നും 30 കോടി രൂപ പ്രതിമാസം അധികം നല്‍കേണ്ടി വരുമെന്നത് സര്‍ക്കാരിന് മുന്നിലെ പ്രതിസന്ധി. അതേസമയം പ്രിയദര്‍ശിനി പദ്ധതി വിജയിച്ചതോടെ ജീവിതം വഴിമുട്ടിയെന്ന് പറയുകയാണ് പ്രൈവറ്റ് ബസ് ഉടമകളും ജീവനക്കാരും. ദിവസ ജോലിക്കാരും, വിദ്യാര്‍ത്ഥികളുമുള്‍പ്പടെ…

Read More

നിതിന്‍ രാജിന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന്; സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി

കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് ബിഡിഎസ് വിദ്യാര്‍ഥി ആര്‍ നിതിന്‍ രാജിന്റെ മരണത്തില്‍, അന്വേഷണം ക്രൈംബ്രാഞ്ചിന്. സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. അന്വേഷണ ഉദ്യോഗസ്ഥനെ ക്രൈം ബ്രാഞ്ച് മേധാവി തീരുമാനിക്കും. അതേസമയം, നിതിന്‍ രാജിന്റെ മരണത്തില്‍ ദളിത് സംഘടനകള്‍ നടത്തിയ ഹര്‍ത്താല്‍ നേരിടുന്നതില്‍ പൊലീസ് വീഴ്ചയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നു. പ്രതിഷേധസാധ്യത മുന്നില്‍ കണ്ട് മുന്നൊരുക്കം നടത്തിയില്ലെന്നാണ് റിപ്പോര്‍ട്ടിലെ കുറ്റപ്പെടുത്തല്‍. ഹര്‍ത്താലിന്റെ പേരില്‍ എടുത്ത കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി ആവശ്യപ്പെട്ടു.

Read More

രണ്ടാം ജയത്തോടെ റൗണ്ട് ഓഫ് 32ല്‍ അമേരിക്ക; ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു

ഫിഫ ലോകകപ്പില്‍ രണ്ടാം ജയത്തോടെ അമേരിക്ക റൗണ്ട് ഓഫ് 32ല്‍. ഓസ്‌ട്രേലിയയെ എതിരില്ലാത്ത രണ്ട് ഗോളിന് ആതിഥേയര്‍ തോല്‍പ്പിച്ചു. മത്സരത്തിലുടനീളം ദൃശ്യമായത് അമേരിക്കന്‍ ആധിപത്യമായിരുന്നു. അലക്സ് ഫ്രീമാനാണ് യുഎസ്എയുടെ ഒരു ഗോള്‍ നേടിയത്. ഓസ്ട്രേലിയന്‍ താരം കാമറോണ്‍ ബര്‍ജെസിന്റെ സെല്‍ഫ് ഗോളും യുഎസിന്റെ അക്കൗണ്ടിലെത്തി. മികച്ച മുന്നേറ്റങ്ങളുമായി ഓസ്‌ട്രേലിയയെ വിറപ്പിച്ചു. 11-ാം മിനിറ്റില്‍ യുഎസ് താരം ഫൊലാരിന്‍ ബലോഗണിന്റെ മുന്നേറ്റമാണ് ഓസ്‌ട്രേലിയയുടെ സെല്‍ഫ് ഗോളില്‍ കലാശിച്ചത്. പന്തുമായി ഇടതു വിങ്ങിലൂടെ കുതിച്ച ബലോഗണെ തടയാനുള്ള കാമറൂണ്‍ ബോര്‍ജസിന്റെ…

Read More

കേരള മുഖ്യമന്ത്രി പ്രഖ്യാപനം, നിർണ്ണായക കൂടിക്കാഴ്ച; രാഹുൽ- ഖർഗെ കൂടിക്കാഴ്ച വൈകിട്ട് 5.30 ന്

കേരള മുഖ്യമന്ത്രി പ്രഖ്യാപനം, ഖർഗയുടെ വസതിയിൽ നിർണ്ണായക ഇന്ന് കൂടിക്കാഴ്ച നടക്കും. രാഹുൽ ഗാന്ധി- മല്ലികാർജുൻ ഖർഗെ കൂടിക്കാഴ്ച ഇന്ന് വൈകിട്ട് 5.30 ന് നടക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ വൻവിജയം നേടിയിട്ടും ഇതുവരെ ആരാകും മുഖ്യമന്ത്രി എന്ന് പ്രഖ്യാപിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. വി.ഡി. സതീശനും കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും കസേരയ്ക്കുവേണ്ടി കടുംപിടിത്തം പിടിക്കുന്നതാണ് തീരുമാനത്തിലെത്തിച്ചേരാൻ വൈകുന്നതിന് കാരണം. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി കേരളത്തിലേക്ക് പുറപ്പെട്ടു. വൈകിട്ട് മൂന്നേകാലിനുള്ള വിമാനത്തിൽ…

Read More

ഒമാനില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം; രണ്ട് പ്രവാസികള്‍ കൊല്ലപ്പെട്ടു

ഒമാനിലെ സൊഹാറില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം. രണ്ട് പ്രവാസികള്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. അല്‍ അവാഹി വ്യാവസായ മേഖലയിലാണ് ആക്രമണമുണ്ടായത്. ഇന്ന് പുലര്‍ച്ചെ ഒമാനില്‍ ഇറാന്റെ രണ്ട് ഡ്രോണ്‍ ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഒരു ഡ്രോണ്‍ തകര്‍ത്തതിന്റെ അവശിഷ്ടവും മറ്റൊരു ഡ്രോണും പ്രദേശത്ത് പതിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ടത് ഒമാന്‍ സ്വദേശികളല്ലെന്നും വിദേശികളാണെന്നും ഒമാന്‍ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കൊല്ലപ്പെട്ടവരുടെ മറ്റ് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Read More

ആഭ്യന്തര അന്വേഷണം നേരിടുന്ന ജസ്റ്റിസ് യശ്വന്ത് വർമ്മ രാജി വച്ചു

ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയതിൽ അന്വേഷണം നേരിട്ട ജസ്റ്റിസ് യശ്വന്ത് വർമ്മ രാജി വച്ചു. രാജി രാഷ്ട്രപതിക്ക് കൈമാറി. ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാൻ കേന്ദ്രം നടപടികൾ ആരംഭിച്ചിരുന്നു. നേരത്തെ ഡൽഹി ഹൈക്കോടതിയിൽ നിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. നിലവിൽ ആഭ്യന്തര അന്വേഷണം നേരിടുകയാണ്. കഴിഞ്ഞ വർഷം മാർച്ചിലാണ് ഡൽഹിയിലെ ജസ്റ്റിസ് വർമ്മയുടെ ഔദ്യോഗിക വസതിയിലെ തീ പിടുത്തത്തെ തുടർന്ന് കണക്കിൽ പെടാത്ത പണം കണ്ടെത്തിയത്. ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ…

Read More

തമിഴ്നാട്ടിൽ അണ്ണാഡിഎംകെയ്ക്ക് തിരിച്ചടി: 3 എംഎൽഎമാർ രാജിവച്ചു, ടിവികെയിൽ ചേർന്നു

ചെന്നൈ∙ അണ്ണാഡിഎംകെ വിമത വിഭാഗത്തിൽ നിന്ന് 3 എംഎൽഎമാർ രാജിവച്ചു. ഈറോഡ് ജില്ലയിലെ പെരുന്ധുരൈ എംഎൽഎ എസ്.ജയകുമാർ, ചെങ്കൽപേട്ട് ജില്ലയിലെ മധുരാന്തകം എംഎൽഎ മരകതം കുമാരവേൽ, തിരുപ്പൂർ ജില്ലയിലെ ധാരാപുരം എംഎൽഎ പി.സത്യഭാമ എന്നിവരാണ് രാജിവച്ചത്. സ്പീക്കർ ജെസിഡി പ്രഭാകർക്ക് മൂന്നുപേരും രാജിക്കത്ത് സമർപ്പിച്ചു. രാജിവച്ച ശേഷം മൂന്നുപേരും മന്ത്രിയും ടിവികെ നേതാവുമായ ആദവ് അർജുനയെ സന്ദർശിച്ചു. പിന്നാലെ ഇവർ ടിവികെയിൽ ചേർന്നു. ഇതോടെ സഭയിലെ അണ്ണാഡിഎംകെയുടെ അംഗസംഖ്യ 44 ആയി കുറഞ്ഞു.

Read More

ട്വന്റി 20 ലോകകപ്പ്: ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും, ചർച്ച വിജയം കണ്ടെന്ന് ഐസിസി

പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ബഹിഷ്കരണ നാടകം അവസാനിച്ചു. ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും. പാകിസ്താൻ ക്രിക്കറ്റ് ബോർഡുമായി നടത്തിയ ചർച്ച വിജയം കണ്ടെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ബംഗ്ലാദേശിൽ ലോകകപ്പിന് ഏർപ്പെടുത്തിയിരുന്ന പ്രദർശന വിലക്കും നീങ്ങും. ആരാധകർക്ക് ലോകകപ്പ് കാണുന്നതിന് ആവശ്യമായ സൗകര്യം ഒരുക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്‌ ഉറപ്പ് നൽകി. ഇന്ത്യ- പാക് മത്സരം ഞായറാഴ്ച നടക്കും.

Read More

‘ബെന്നി തോമസിനെ ബന്ധു എന്ന നിലയിൽ അല്ല നിയമിച്ചത്; രാഷ്ട്രീയ പ്രവർത്തനത്തിൽ നല്ല ട്രാക്ക് റെക്കോർഡ്’: ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്

പഴ്സൺ സ്റ്റാഫിൽ സഹോദരിയുടെ ഭർത്താവിനെ നിയമിച്ചതിനെ ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്. ബെന്നി തോമസിന് രാഷ്ട്രീയ പ്രവർത്തനത്തിൽ നല്ല ട്രാക്ക് റെക്കോർഡാണെന്നും ബന്ധു എന്ന നിലയിൽ അല്ല നിയമിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു. അപേക്ഷ വിളിച്ച്, പരീക്ഷ നടത്തി അഭിമുഖം നടത്തി എടുക്കുന്ന നിയമനമല്ല പഴ്സണൽ സ്റ്റാഫെന്നും മന്ത്രി പറഞ്ഞു. ദൗർഭാഗ്യകരമായ വിവാദമാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. പഴ്സണൽ സ്റ്റാഫിൽ എന്തെങ്കിലും യോഗ്യത മാനദണ്ഡമോ അയോഗ്യത മാനദണ്ഡമോ നിയമപരമായി ഇല്ല. ബന്ധപ്പെട്ട മന്ത്രിയാണ് അതിൽ തീരുമാനമെടുക്കുന്നത്. ഈ…

Read More

അഴിമതി തടയാന്‍ പുതിയ കര്‍മപദ്ധതി; ഓപ്പറേഷന്‍ സീറോയുമായി സര്‍ക്കാര്‍

അഴിമതി തടയാന്‍ പുതിയ കര്‍മപദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ഓപ്പറേഷന്‍ തൂഫാന് പിന്നാലെ അഴിമതി തടയാന്‍ ഓപ്പറേഷന്‍ സീറോ വരുന്നു. പദ്ധതിയുടെ രൂപരേഖ വിജിലന്‍സ് മേധാവി തയാറാക്കി. എഐ ഉപയോഗിച്ച് സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ നിരീക്ഷണത്തിലാക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുക്കുന്ന ഉന്നതതലയോഗത്തില്‍ ചര്‍ച്ചചെയ്യും. പൊതുപ്രവര്‍ത്തകരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അഴിമതി തടയുകയാണ് ഈ കര്‍മ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

Read More