125 ദിവസത്തെ തൊഴിൽ ഉറപ്പ് ; ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ഭേദഗതി ബിൽ ലോക്സഭയിൽ പാസാക്കി: ബിൽ അവതരിപ്പിച്ചത് കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ

ന്യൂഡൽഹി: 125 ദിവസത്തെ തൊഴിൽ ഉറപ്പ് നൽകുന്ന വികസിത് ഭാരത് – റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) — വിബി – ജി റാം ജി ബിൽ 2025 ലോക്സഭ പാസാക്കി. ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്.വിക്‌സിത് ഭാരത് @2047 എന്ന ദേശീയ ദർശനവുമായി പൊരുത്തപ്പെടുന്ന ഒരു ഗ്രാമവികസന ചട്ടക്കൂട് സ്ഥാപിക്കുകയാണ് ബിൽ ലക്ഷ്യമിടുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം, 2005 ന് പകരമായിരിക്കും ഈ നിയമനിർമ്മാണം.

Read More

കടമെടുപ്പ് പരിധിയിൽ നിന്ന് കേന്ദ്രം 5900 കോടി കൂടി കുറച്ചു, സർക്കാരിന്റെ അവസാന കാലത്ത് വലിയ പ്രതിസന്ധികൾ ഉണ്ടാക്കും; കെ എൻ ബാലഗോപാൽ

കേന്ദ്ര – സംസ്ഥാന ബന്ധങ്ങളിൽ ഓരോ ഉത്തരവാദിത്വത്തിൽ നിന്ന് കേന്ദ്രം പിന്മാറുന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഫിസ്കൽ ഫെഡറലിസത്തെ കേന്ദ്രം തകർക്കുന്നു. സംസ്ഥാനത്തിന് അധിക ബാധ്യത. കേന്ദ്രം സംസ്ഥാനങ്ങളുടെ വരുമാനം കവരുന്നു. ഇതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി പരുങ്ങലിലാക്കുന്ന തെറ്റായ സാമ്പത്തിക നയം. സാധാരണക്കാരുടെ പണം എടുത്തിട്ട് വൻകിടക്കാർക്ക് കൊടുക്കുന്ന സമീപനം. ഇന്നലെ രാത്രി കേന്ദ്രത്തിൽ നിന്ന് കത്തു വന്നു. കടമെടുപ്പ് പരിധിയിൽ നിന്ന് 5900 കോടി രൂപ കൂടി കുറച്ചു….

Read More

പി ഇന്ദിര കണ്ണൂർ കോർപ്പറേഷൻ മേയർ

പി ഇന്ദിര കണ്ണൂർ കോർപ്പറേഷൻ മേയർ ആകും. നിലവിലെ ഡെപ്യൂട്ടി മേയറാണ് ഇന്ദിര. ഉടൻ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. കെ സുധാകരന്റെ വാർത്ത സമ്മേളനത്തിൽ പ്രഖ്യാപനം ഉണ്ടാകും. പി ഇന്ദിര ജയിച്ചത് പയ്യാമ്പലത്ത് നിന്ന്. കോർപറേഷൻ രൂപീകരിച്ചത് മുതൽ കൗൺസിലർ ആണ്. നിലവിലെ ഡെപ്യൂട്ടി മേയർ പി. ഇന്ദിര മേയറാകുമെന്നതായിരുന്നു സ്ഥാനാർഥി നിർണയ ഘട്ടത്തിലെ പൊതുവായ ആലോചന. കടുത്ത മത്സരം നടന്ന പയ്യാമ്പലം ഡിവിഷനിൽ നിന്നും വിജയിച്ച ഇന്ദിര മൂന്നാം തവണയും കൗൺസിലറായി.

Read More

മുഴുവൻ സർവകലാശാലകളിലും സ്ഥിരം വിസി നിയമനത്തിന് സർക്കാർ; തീരുമാനം മുഖ്യമന്ത്രി- ഗവർണർ സമവായത്തിന് പിന്നാലെ

മുഖ്യമന്ത്രി- ഗവർണർ ധാരണ പ്രകാരം എല്ലാ സർവകലാശാലകളിലും സ്ഥിരം വിസി നിയമനവുമായി സർക്കാർ മുന്നോട്ട്. ഗവർണർ രൂപീകരിക്കുന്ന സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധികളെ നൽകാൻ സർവകലാശാലകൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. കാലിക്കറ്റ് വൈസ് ചാൻസലർ നിയമനത്തിൽ സെർച്ച് കമ്മറ്റി പ്രതിനിധിയെ സർവകലാശാല സെനറ്റ് ഇന്ന് നൽകും.

Read More

എയര്‍ ഇന്ത്യ എക്‌സ്പ്രസിൻ്റെ ടയറുകള്‍ പൊട്ടിത്തെറിച്ചു,കൊച്ചിയിൽ അടിയന്തരമായി ലാന്‍ഡിങ് ചെയ്തു

കൊച്ചി: കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടിത്തെറിച്ചതിനെ തുട‍ർന്നാണ് അടിയന്തരമായി ലാന്‍ഡിങ് ചെയ്തത്. തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്.ലാൻഡിങ് ഗിയറിൽ സാങ്കേതിക പ്രശ്നം ഉണ്ടായതിനെത്തുടർന്നാണ് കൊച്ചിയിലേക്ക് അടിയന്തര ലാൻഡിങ്ങിനു വിമാനം ശ്രമിച്ചത്. ജിദ്ദ – കരിപ്പൂർ വിമാനമാണ് അടിയന്തരമായി ലാന്‍ഡ് ചെയ്തത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന 160 യാത്രക്കാരും സുരക്ഷിതരാണെന്ന് സിയാല്‍ അറിയിച്ചു കഴിഞ്ഞു.

Read More

ശബരിമല സ്വര്‍ണ്ണക്കൊള്ള: മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീക്ക് താത്ക്കാലിക ആശ്വാസം; അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. അടുത്ത മാസം അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 30 വരെ നീട്ടി. ദ്വാരപാലക സ്വര്‍ണ്ണപ്പാളി കേസിലാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്.

Read More

ദിലീപിന് ആശ്വാസം; പാസ്പോർട്ട് തിരിച്ചു നൽകും

നടിയെ ആക്രമിച്ച കേസിൽ ദിലീപിൻ്റെ പാസ്പോർട്ട് തിരിച്ചു നൽകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് തീരുമാനം. ദിലീപിൻ്റെ അപേക്ഷ അംഗീകരിച്ചു. പുതിയ സിനിമ ഇന്ന് റിലീസായെന്നും ഇതിൻ്റെ പ്രമോഷൻ ആവശ്യത്തിനായി വിദേശത്തേക്ക് പോകേണ്ടിവരുമെന്നും ദിലീപ് അറിയിച്ചു. കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യ ബോണ്ടുകൾ അവസാനിച്ചെന്ന് കോടതി വ്യക്തമാക്കി.ഇത് പരിഗണിച്ചാണ് പാസ്പോർട്ട് തിരികെ നൽകാനുള്ള തീരുമാനം. ശിക്ഷാവിധി വന്ന ദിവസം ഈ ഹര്‍ജി കോടതിയ്ക്ക് മുന്നിലെത്തിയിരുന്നുവെങ്കിലും ഡിസംബര്‍ 18ന് പരിഗണിക്കാമെന്ന് കോടതി പറയുകയായിരുന്നു. തൊഴിലിന്റെ ഭാഗമായി വിദേശത്ത് പോകേണ്ടതുണ്ട് എന്നുള്‍പ്പെടെയുള്ള വാദങ്ങളാകും…

Read More

എസ്ഐആർ ഫോം നൽകാനുള്ള അവസാന ദിവസം ഇന്ന്

വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ (എസ്‌ഐആര്‍) എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ചുനല്‍കേണ്ട സമയം ഇന്ന് അവസാനിക്കും. വിതരണം ചെയ്ത ഫോമുകളില്‍ 99.9 ശതമാനത്തോളവും പൂരിപ്പിച്ചുകിട്ടിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കരട് വോട്ടര്‍പട്ടിക 23ന് പ്രസിദ്ധീകരിക്കും.മുമ്പ് വോട്ടര്‍ പട്ടികയിലുണ്ടായിരുന്ന 25 ലക്ഷത്തിലേറെപ്പേരെ കണ്ടെത്താനായില്ലെന്ന് കമ്മീഷന്‍ അറിയിച്ചു. രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രതിനിധികളായ ബിഎല്‍എമാരുമായിച്ചേര്‍ന്ന് ഇവരെ കണ്ടെത്താന്‍ ശ്രമിക്കും. കണ്ടെത്താനായില്ലെങ്കില്‍ കരട് പട്ടികയില്‍ ഉണ്ടാവില്ല. ഫോം പൂരിപ്പിച്ചു നല്‍കിയവരെല്ലാം കരട് പട്ടികയില്‍ ഉണ്ടാകും. അതിനിടെ സമഗ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) വഴി പട്ടികയിൽനിന്നു പുറത്താകുന്ന 24.95…

Read More

ഇന്നു മുതൽ പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനമില്ല; പഴയ വാഹനങ്ങൾക്ക് പ്രവേശനമില്ല; ക‍ർശന നടപടിയുമായി ഡൽഹി സർക്കാർ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായു മലിനീകരണത്തിനെതിരെ നടപടി ശക്തമാക്കി ഡൽഹി സർക്കാർ. നടപടികളുടെ ഭാഗമായി ബിഎസ്-6 എഞ്ചിനുകൾ ഇല്ലാത്ത പഴയ വാഹനങ്ങൾക്ക് ഇന്ന് മുതൽ തലസ്ഥാന ന​ഗരിയിലേക്ക് പ്രവേശനമില്ല. കൂടാതെ പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ന് മുതൽ പമ്പുകൾ ഇന്ധനം നൽകില്ല. ഡൽഹി പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഗുരുഗ്രാം, ഗാസിയാബാദ്, ഫരീദാബാദ്, നോയിഡ എന്നിവിടങ്ങളിലെ 12 ലക്ഷത്തോളം വാഹനങ്ങളിൽ ബിഎസ്-6 എഞ്ചിനുകളില്ലെന്നാണ് കണക്ക്. ശൈത്യകാലത്ത് വായു മലിനീകരണത്തിന്റെ 25…

Read More

അതിജീവിതയെ അധിക്ഷേപിച്ച് വിഡിയോ, മാര്‍ട്ടിന്‍ ആന്റണിക്കെതിരെ കേസെടുത്തു

അതിജീവിത നല്‍കിയ സൈബര്‍ ആക്രമണ പരാതിയില്‍ നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂര്‍ സിറ്റി പൊലീസാണ് കേസെടുത്തിരിക്കുന്നത്. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയെന്നും സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. അധിക്ഷേപ വിഡിയോ ഷെയര്‍ ചെയ്തവരും കേസില്‍ പ്രതികളാവും.

Read More