നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടിന് ഓഫർ വിദേശയാത്ര, ഭാരവാഹികൾക്ക് വമ്പൻ വാഗ്ദാനം

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ തവനൂരിലെ യുഡിഎഫ് പ്രവർത്തകർക്ക് കൂടുതൽ വാഗ്ദാനങ്ങൾ നൽകി പാർട്ടി. യുഡിഎഫ് സ്ഥാനാർത്ഥി വി എസ് ജോയിക്ക് ലീഡ് കൂടുതൽ ലഭിക്കുന്ന ബൂത്ത് കമ്മിറ്റികൾക്ക് വിദേശയാത്രയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. മുസ്ലീം ലീംഗ് സംസ്ഥാന വെെസ് പ്രസിഡന്റ് സി പി ബാവ ഹാജിയാണ് ഇക്കാര്യം കഴിഞ്ഞ ദിവസം അറിയിച്ചത്. ഭാരവാഹികൾക്ക് 15 ദിവസത്തെ യാത്രയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. പഞ്ചായത്ത് കമ്മിറ്റിയ്ക്കും വിദേശയാത്ര വാഗ്ദാനം ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ അടക്കം ഈ ഓഫർ വലിയ രീതിയിൽ ചർച്ചയാകുന്നുണ്ട്.

Read More

എൽ ഡി എഫ് സ്ഥാനാർഥി പി പ്രദീപ് പര്യടനം തുടങ്ങി

വൈക്കം: വൈക്കത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി പി പ്രദീപ് മണ്ഡലത്തിൽ പ്രചാരണത്തിന് തുടക്കം കുറിച്ചു. ഞായറാഴ്ച വൈകിട്ട് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആണ് സ്ഥാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്

Read More

എൽഡിഎഫ് –യുഡിഎഫ് അഴിമതികൾക്ക് അന്ത്യം കുറിക്കും; കേരളത്തിന് വലിയൊരു മാറ്റം ആവശ്യം; വികസിത കേരളമാണ് ബിജെപിയുടെ ലക്ഷ്യം: പ്രധാനമന്ത്രി

പാലക്കാട്: കേരളത്തിന്റെ നെല്ലറയായ പാലക്കാട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രൗഢ ഗംഭീരമായ സ്വീകരണം. പതിനായിരങ്ങളാണ് നരേന്ദ്രമോദിയെ കാണാനും കേൾക്കാനുമായി കോട്ട മൈതാനത്ത് എത്തിയത്. കൽപ്പാത്തിയിലെ വിശാലക്ഷ്മി സമേത വിശ്വനാഥനെ നമസ്കരിച്ചുകൊണ്ട് മലയാളത്തിലാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ഒപ്പം നവോത്ഥാന നായകൻമാരെയും അദ്ദേഹം പേരെടുത്ത് പറഞ്ഞ് സ്മരിക്കുകയും ചെയ്തു. ഇടത്- വലത് മുന്നണികളെ കടന്നാക്രമിച്ച് കൊണ്ടാണ് അദ്ദേഹത്തിന്റെ വാക്കുകൾ പുരോഗമിച്ചത്.

Read More

‘സര്‍ അധ്വാനിച്ചതിന് ഫലം കിട്ടി’; 25 വര്‍ഷമായി വി ഡി സതീശനൊപ്പം; സാരഥി ജെയിംസ്

25 വര്‍ഷമായി വി ഡി സതീശനൊപ്പം പ്രവര്‍ത്തിക്കുകയാണ് അദ്ദേഹത്തിന്റെ സാരഥി ജെയിംസ്. ഇന്ന് വി ഡി മുഖ്യമന്ത്രി കസേരയിലേക്ക് നടന്നടുക്കുമ്പോള്‍ സന്തോഷം പങ്കുവെക്കുകയാണ് ജെയിംസ്. സത്യപ്രതിജ്ഞയ്ക്കും വി ഡി പോകുന്നത് ഈ വാഹനത്തിലാണ്. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമെന്ന് ജെയിംസ് പറഞ്ഞു. സര്‍ അധ്വാനിച്ചതിനുള്ള ഫലം കിട്ടി. സറുമായി 25 വര്‍ഷമായിട്ടുള്ള ബന്ധമാണ്. അഞ്ച് വര്‍ഷമായി അദ്ദേഹത്തിന്റെ സ്റ്റാഫാണ്. എന്റെ ജീവിതത്തില്‍ കിട്ടാവുന്ന ഏറ്റവും വലിയ കാര്യമാണ് ഇന്നത്തെ ദിവസം.

Read More

യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവച്ചു

യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവച്ചു. പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുന്നുവെന്ന് കെയർ സ്റ്റാർമർ എക്‌സിൽ കുറിച്ചു. ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും രാജിവച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമാണെന്ന് സ്റ്റാർമർ പറഞ്ഞു. 2025 ജൂലൈ 5നാണ് സ്റ്റാർമർ യുകെ പ്രധാനമന്ത്രിയായി അധികാരമേറ്റത്. യുകെ പാർലമെന്റിലെ മുൻ പ്രതിപക്ഷ നേതാവായിരുന്നു.തൻ്റെ തീരുമാനം ചാൾസ് മൂന്നാമനോട് അറിയിച്ചതായും പുതിയ പ്രധാനമന്ത്രി അധികാരമേൽക്കുംവരെ കാവൽ പ്രധാനമന്ത്രിയായി തുടരുമെന്നും കിയർ സ്റ്റാർമർ മാധ്യമങ്ങളോട് അറിയിച്ചു. സ്റ്റാർമറുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് ജനപിന്തുണയിൽ ഇടിവുണ്ടാകുകയും നേതൃമാറ്റത്തിനായി…

Read More

പിതൃസ്മരണയില്‍…; ഇന്ന് കര്‍ക്കടകവാവ്; ആലുവ മണപ്പുറത്ത് ബലി തര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി

പിതൃസ്മരണയില്‍ ഇന്ന് കര്‍ക്കടകവാവ്. ആലുവ മണപ്പുറത്ത് പുലര്‍ച്ചെ മുതല്‍ ബലി തര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി. തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുകയാണ്. ആലുവ മണപ്പുറത്ത് ഉച്ചയ്ക്ക് മൂന്ന് മണിവരെ ബലിതര്‍പ്പണം നടത്താം. ആലുവ മണപ്പുറത്ത് പുലര്‍ച്ചെ നാലുമണി മുതലാണ് പിതൃകര്‍മങ്ങള്‍ ആരംഭിക്കുന്നത്. ബലിയിടുന്നതിനായി ഇന്നലെ സന്ധ്യമുതല്‍ തന്നെ ഭക്തര്‍ എത്തിത്തുടങ്ങിയിരുന്നു. പിതൃനമസ്‌കാരവും പൂജകളും പുരോഗമിക്കുകയാണ്. കര്‍ക്കടക വാവിന്…

Read More

തിരുവോണം ബമ്പർ നറുക്കെടുപ്പ് ശനിയാഴ്‌ച

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് നാളെ അറിയാം. തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ്‌ ശനിയാഴ്‌ച പകൽ രണ്ടിന്‌ തിരുവനന്തപുരത്ത് നടക്കും. ചരക്കു സേവന നികുതിയുടെ മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത മഴയിലും ടിക്കറ്റുകള്‍ പൂര്‍ണമായും വില്പന നടത്താൻ കഴിയാത്ത സാഹചര്യത്തിൽ നേരത്തെ നറുക്കെടുപ്പ് തീയതി മാറ്റി വെച്ചിരുന്നു.

Read More

വണ്ടാനം മെഡിക്കല്‍ കോളജില്‍ ജീവനക്കാരുടെ കുറവ് നികത്താന്‍ നടപടി; നഴ്‌സിങ് അസിസ്റ്റന്റുമാരെ അടിയന്തരമായി നിയമിക്കും

വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സാപ്പിഴവിന് പിന്നാലെ നടപടി തുടങ്ങി ആരോഗ്യവകുപ്പ്. ജീവനക്കാരുടെ ഒഴിവുകള്‍ നികത്താനാണ് അടിയന്തര നടപടി. ജീവനക്കാരുടെ എണ്ണത്തിലെ കുറവാണ് ഉദരത്തില്‍ മെഡിക്കല്‍ ഉപകരണം മറന്നു വെച്ചതിലെ ന്യായീകരണമായി ആശുപത്രി അധികൃതരും ഡോക്ടേഴ്‌സും പറഞ്ഞിരുന്നത്. തൊട്ടുപിന്നാലെ പ്രശ്‌നം പരിഹരിക്കാന്‍ നടപടി തുടങ്ങി ആരോഗ്യവകുപ്പ്. കുറവുള്ള ജീവനക്കാരുടെ എണ്ണം അറിയിക്കാനും ഒഴിവുകള്‍ നികത്താനുള്ള ഇടപെടല്‍ നടത്താനും വണ്ടാനം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സര്‍ക്കുലര്‍ ഇറക്കി. നഴ്‌സിംഗ് അസിസ്റ്റന്റുമാരെ അടിയന്തരമായി നിയമിക്കണമെന്നും വകുപ്പ് മേധാവിമാര്‍ക്ക് നിര്‍ദേശം.

Read More

കായികമേളയില്‍ ജേതാക്കളാകുന്ന ജില്ലയ്ക്ക് 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ്; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം:സം സ്ഥാന സ്‌കൂള്‍ കായികമേളയില്‍ ജേതാക്കളാകുന്ന ജില്ലയ്ക്ക് 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ് സമ്മാനമായി നല്കാൻ സർക്കാർ. ശാസ്ത്രമേളയ്ക്ക് ഒരു കിലോ തൂക്കമുള്ള സ്വര്‍ണക്കപ്പ് നിര്‍മിക്കാന്‍ 1 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ കയ്യിൽ നിന്ന് ഒരു രൂപ വെച്ച് പിരിച്ചിരുന്നു. എന്നാല്‍ ഈ തുക ഇതുവരെ വിനിയോഗിച്ചിട്ടില്ല. ഈ വർഷം തിരുവനന്തപുരത്താണ് കായികമേള നടക്കുന്നത്.

Read More

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലെ ലേഡീസ് കമ്പാര്‍ട്‌മെന്റിൽ നിന്ന് മധ്യവയസ്‌ക്കൻ യുവതിയെ തള്ളിയിട്ടു

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ ലേഡീസ് കമ്പാര്‍ട്‌മെന്റില്‍ അതിക്രമം. കമ്പാര്‍ട്‌മെന്റില്‍ കയറിയ മധ്യവയസ്‌ക്കൻ യുവതിയെ തള്ളിയിട്ടു വര്‍ക്കലയിലാണ് സംഭവം. തിരുവനന്തപുരം ഭാഗത്തേക്ക് പോയിരുന്ന കേരള എക്‌സ്പ്രസിലെ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് വര്‍ക്കല അയന്തി ഭാഗത്ത് വെച്ച് യുവതിയെ തള്ളിയിട്ടത്. അക്രമി മദ്യലഹരിയിലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. എറണാകുളത്ത് നിന്ന് കയറിയ രണ്ട് യുവതികളില്‍ ഒരാളെ മദ്യലഹരിയില്‍ സുരേഷ് ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന യുവതി ഒച്ചവച്ചതോടെയാണ് മറ്റ് യാത്രക്കാര്‍ വിവരമറിഞ്ഞത്. പാളത്തിലേക്ക് തെറിച്ചുവീണ യുവതിയെ നാട്ടുകാരും ട്രെയിനിലെ യാത്രക്കാരും…

Read More