Headlines

‘രത്തൻ യു ഖേൽക്കറുടെ നിയമനം സ്വാഭാവിക നടപടി; മലയിടംതുരുത്തിൽ മുൻ മന്ത്രിമാർ സമരത്തിന് ഇരുന്നത് അത്ഭുതം’; മുഖ്യമന്ത്രി ‌

രത്തന്‍ യു ഖല്‍ക്കറിനെ സെക്രട്ടറിയാക്കി നിയമിച്ച സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ. നിയമനം സ്വാഭാവിക നടപടിയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ബംഗാളിലെ സാഹചര്യമല്ല കേരളത്തിലേത് എന്ന് വിഡി സതീശൻ. മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി തന്നെ വിശദീകരിച്ചു. രമേശ് ചെന്നിത്തലയും പിന്തുണച്ചു. എന്തിനാണ് വിവാദം ഉണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. എന്തൊരു തമാശയാണ് നടക്കുന്നത് കേരളത്തിൽ. രത്തന്‍ യു ഖല്‍ക്കറാണോ യുഡിഎഫിനെ ജയിപ്പിച്ചത്. ബംഗാളിലെ സാഹചര്യവുമായി താരതമ്യം ചെയ്യാൻ കഴിയുന്നതാണോ ഇത്. ‌‌ബംഗാളിൽ വ്യാപകമായി ആളുകളെ വോട്ടർ പട്ടികയിൽ നിന്നും…

Read More

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം; ഒക്ടോബർ 22 നു പൊതുജനങ്ങൾക്ക് ദർശനത്തിനു അനുമതിയില്ല

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം. വെർച്യുൽ ക്യൂവിന് നിയന്ത്രണമേർപ്പെടുത്തി. ഒക്ടോബർ 21 ന് 25000 പേർക്ക് മാത്രമാണ് ദർശനം ഏർപ്പെടുത്തിയിരിക്കുന്നത്. ഉച്ചക്ക് ശേഷം മല കയറാനും നിയന്ത്രണം ഉണ്ട്. ഒക്ടോബർ 22 ന് പൊതു ജനങ്ങൾക്ക് ദർശനത്തിന് അനുമതി ഇല്ല. തുലമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി ക്ഷേത്രത്തിലെത്തുന്നത്. അന്ന് രാത്രി തന്നെ മലയിറങ്ങി തിരുവനന്തപുരത്തേക്ക് പോകുമെന്നാണ് റിപോർട്ടുകൾ പറയുന്നത്. ഒക്ടോബര്‍ 22 മുതല്‍ 24 വരെയാണ് രാഷ്ട്രപതി കേരളത്തിലുണ്ടാവുക. രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ സുരക്ഷാ മുന്നൊരുക്കങ്ങള്‍…

Read More

ശബരിമല സ്വർണ്ണക്കൊള്ള; സിപിഐഎം നേതാവ് എ പത്മകുമാർ അറസ്റ്റിൽ, മുൻ ദേവസ്വം പ്രസിഡന്റായിരുന്നു

ശബരിമല സ്വർണ്ണക്കൊള്ള,മുൻ ദേവസ്വം പ്രസിഡന്റ് എ പത്മകുമാർ അറസ്റ്റിൽ. എ പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. നിർണ്ണായക നീക്കവുമായി SIT. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിലായിരുന്നു ചോദ്യം ചെയ്യൽ. എസ്ഐടി തലവൻ എസ്‌പി ശശിധരൻ്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.നിലവിൽ സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് പദ്മകുമാർ. സ്വർണക്കൊള്ള കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനായി എ പത്മകുമാറിന് മുമ്പ് രണ്ട് തവണ എസ്ഐടി നോട്ടിസ് നൽകിയിരുന്നു. എൻ വാസു അറസ്റ്റിലായതിന് പിന്നാലെയാണ് പത്മകുമാറിന് രണ്ടാമതും നോട്ടിസ് അയച്ചത്….

Read More

എംകെ സ്റ്റാലിന്റെയും പ്രമുഖ അഭിനേതാക്കളുടെയും വീട്ടിൽ ബോംബ് ഭീഷണി, വ്യാപക പരിശോധന

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, പ്രമുഖ സിനിമാതാരങ്ങളായ അജിത് കുമാർ, അരവിന്ദ് സ്വാമി, നടിയും ബിജെപി നേതാവുമായ ഖുശ്‌‌ബു എന്നിവ‌ർക്ക് ബോംബ് ഭീഷണി. തമിഴ്‌നാട് ഡിജിപിയുടെ ഓഫീസിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. നാലുപേരുടെയും വസതിയിൽ ബോംബ് സ്ഥാപിക്കുമെന്നായിരുന്നു ഭീഷണി. തുടർന്ന് ബോംബ് സ്‌ക്വാഡ് അടക്കമുള്ളവരെത്തി പരിശോധന നടത്തി. ആരാണ് ഭീഷണി സന്ദേശമയച്ചതെന്ന് വ്യക്തമല്ല. പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് വിവരം.

Read More

ക്രിസ്മസിന്, 25 രൂപ നിരക്കില്‍ 20 കിലോ അരി, 500 രൂപയ്ക്ക് 12 ഇന കിറ്റ്

സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുറയുമെന്ന് മന്ത്രി ജി ആർ അനിൽ. സപ്ലൈകോ നോൺ സബ്‌സിഡി വെളിച്ചെണ്ണയ്ക്ക് 20 രൂപ കുറയ്ക്കും. 329 രൂപയ്ക്ക് ഒരു ലിറ്റർ ശബരി വെളിച്ചെണ്ണ സപ്ലൈകോ വഴി നൽകും. നേരെത്തെ നോൺ സബ്‌സിഡി വെളിച്ചെണ്ണക്ക് ഉണ്ടായിരുന്നത് 349 രൂപയാണ്.സബ്‌സിഡി വെളിച്ചെണ്ണക്ക് 10 രൂപ കുറയും, 309 രൂപക്ക് നൽകും. വിലവർധനയുടെ ഭാരം ജനങ്ങൾ അനുഭവിക്കാതിരിക്കാനാണ് ഇത്തരം ഫെയറുകൾ നടത്തുന്നത്. ഓണക്കാലത്തെ ഇടപെടൽ കണ്ടതാണ്. 386 കോടിയുടെ വിൽപ്പന സപ്ലൈകോ വഴി ഉണ്ടായത്.

Read More

ഡൽഹി സ്ഫോടന സ്ഥലം സന്ദർശിച്ച് അമിത് ഷാ; സ്ഥിതിഗതികൾ വിലയിരുത്തി

ആഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹി സ്ഫോടനത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്താൻ സംഭവസ്ഥലം സന്ദർശിച്ചു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിലെ പുരോഗതിയും പ്രാഥമിക നിരീക്ഷണങ്ങളും ഉദ്യോഗസ്ഥരോട് അദ്ദേഹം ചോദിച്ചറിഞ്ഞു. നേരത്തെ എൽ.എൻ.ജെ.പി. ആശുപത്രിയിലെത്തി പരുക്കേറ്റവരെ അമിത് ഷാ കണ്ടിരുന്നു. അതിനിടെ സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവിട്ടു. അന്വേഷണം വേഗത്തിലാക്കാൻ ഡൽഹി പൊലീസിനും എൻഐഎയ്ക്കും നിർദേശം നൽകി. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമിത്ഷായുമായി സംസാരിച്ചു. അമിത് ഷാ നിലവിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രിയെ അറിയിച്ചു. ഡൽഹി ചെങ്കോട്ടയ്ക്ക്…

Read More

കോട്ടയത്ത് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി തെരഞ്ഞെടുപ്പില്‍ കെഎസ്‌യുവിന് ഉജ്ജ്വല വിജയം

കോട്ടയം: കോട്ടയത്ത് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(ആര്‍ഐടി) തെരഞ്ഞെടുപ്പില്‍ കെഎസ്‌യുവിന് ഉജ്ജ്വല വിജയം. മാഗസിന്‍ എഡിറ്റര്‍ ഒഴികെയുള്ള മറ്റെല്ലാ പോസ്റ്റുകളിലും കെഎസ്‌യു വിജയിച്ചു.കൗശിക് ആണ് ചെയര്‍പേഴ്‌സണ്‍. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ക്യാംപസില്‍ കെഎസ്‌യു യൂണിയന്‍ പിടിക്കുന്നത്.

Read More

നിതിന്‍ രാജിന്റെ മരണം; പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്ന് നിതിന്‍ രാജ് കരഞ്ഞു കൊണ്ട് ഇറങ്ങി പോകുന്ന ദൃശ്യങ്ങള്‍ പൊലീസിന്

ആര്‍ എല്‍ നിതിന്‍ രാജിന്റെ മരണത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്. പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്ന് നിതിന്‍ രാജ് കരഞ്ഞു കൊണ്ട് ഇറങ്ങി പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. നിതിന്‍ രാജ് കരഞ്ഞുകൊണ്ട് പുറത്തേക്ക് വരുന്നത് കണ്ടെന്ന് ദൃക്‌സാക്ഷികളുടെ മൊഴിയും പൊലീസിന് ലഭിച്ചു. മരണത്തിന് തൊട്ടുമുന്‍പ് നിതിന്‍ രാജിനെ പ്രിന്‍സിപ്പല്‍ ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. ഇത് വിദ്യാര്‍ഥികള്‍ സമ്മതിക്കുന്നുണ്ട്. അതിനുമുന്‍പ് റാം എന്ന അധ്യാപകനുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. അതിന് പിന്നാലെയാണ് പ്രിന്‍സിപ്പാള്‍ ഓഫീസിലേക്ക് വിളിപ്പിച്ചത്. ഓഫീസില്‍ പ്രിന്‍സിപ്പല്‍ വിനോദ് മോനിയും മറ്റൊരു…

Read More

പശ്ചിമേഷ്യൻ സംഘർഷം; കൊവിഡ് കാലത്തിന് സമാനമായ നിയന്ത്രണങ്ങൾ പാലിക്കണം, പെട്രോൾ – ഡീസൽ ഉപയോഗം നിയന്ത്രിക്കണം, പ്രധാനമന്ത്രി

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ നിർദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് കാലത്തിന് സമാനമായ നിയന്ത്രണങ്ങൾ പാലിക്കണം. വിദേശയാത്രകൾ കുറയ്ക്കണം, പെട്രോളിന്റെയും ഡീസലിന്റെയും ഉപയോഗം നിയന്ത്രിക്കണം ഇതിനായി ‘വർക്ക് ഫ്രം ഹോം’പോലുള്ള രീതികൾ വീണ്ടും പ്രോത്സാഹിപ്പിക്കണമെന്നും കർണാടകയിലെ പൊതുപരിപാടിക്കിടെ പ്രധാനമന്ത്രിയുടെ ആഹ്വാനം ചെയ്തു. വിവാഹത്തിനും അവധിക്കാലത്തിനുമായി വിദേശ യാത്രകൾ നടത്തുന്നതിന് പകരം രാജ്യത്തെ തന്നെ വിനോദ സഞ്ചാര ഇടങ്ങളിലേക്ക് യാത്ര പോകാൻ ശ്രമിക്കുന്നത് രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, ഇറാനെതിരായ യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി…

Read More

2022-ന് ശേഷം ഏറ്റവും കൂടുതല്‍ ആളുകളെ പിരിച്ചുവിടാനൊരുങ്ങി ആമസോണ്‍; 30,000 പേര്‍ക്ക്‌ ജോലി നഷ്ടപ്പെടും

30,000 കോര്‍പ്പറേറ്റ് ജോലികള്‍ വെട്ടിക്കുറയ്ക്കാനൊരുങ്ങി ആമസോണ്‍. ചൊവ്വാഴ്ച മുതല്‍ ഇതുമായി ബന്ധപ്പെട്ട ഇമെയിലുകള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചുതുടങ്ങും. ആമസോണിലെ ആകെ ജീവനക്കാരുടെ എണ്ണം 1.55 ദശലക്ഷമാണ്. ഇതിന്റെ ചെറിയൊരു ശതാമാനമാണെങ്കിലും, ആകെയുള്ള കോര്‍പ്പറേറ്റ് തെഴിലാളികളുടെ പത്ത് ശതമാനം തൊഴിലാളികളെ ഇത് ബാധിക്കും. കൊറോണക്കാലത്ത് ഉണ്ടായ ആവശ്യത്തെത്തുടര്‍ന്ന് നടത്തിയ അധിക നിയമനങ്ങള്‍ കുറയ്ക്കാനും ചെലവ് ചുരുക്കുന്നതിന്റെയും ഭാഗമായിട്ടാണ് ഈ തീരുമാനം. 2022-ന്റെ അവസാനത്തില്‍ ഏകദേശം 27,000 തസ്തികകള്‍ ഒഴിവാക്കിയതിനുശേഷം ആമസോണില്‍ നടക്കുന്ന ഏറ്റവും കൂടിയ തൊഴില്‍ വെട്ടിക്കുറയ്ക്കല്‍ ആയിരിക്കും ഇത്.

Read More