തിരഞ്ഞെടുപ്പ് ഹർജികൾ തീർപ്പാക്കി ഹൈക്കോടതി; പൊതുവായ ഉത്തരവ് ഇറക്കി

തിരഞ്ഞെടുപ്പ് ഹർജികൾ തീർപ്പാക്കി ഹൈക്കോടതി. അപായപ്പെടുത്താൻ സാധ്യതയുണ്ട്, കൂടുതൽ സുരക്ഷ വേണം, കേന്ദ്ര സേനയെ വിന്യസിക്കണം, വ്യാജവോട്ട് തടയണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള തിരഞ്ഞെടുപ്പ് ഹർജികൾ ഹൈക്കോടതി തീർപ്പാക്കി. വിവിധ സ്ഥാനാർഥികളും, പോളിങ് ഏജൻ്റുമാരുമാണ് ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തിൽ പൊതുവായ ഉത്തരവ് ഇറക്കിയാണ് ഹർജികൾ തീർപ്പാക്കിയത്. മതിയായ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട് എന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉറപ്പ് പരിഗണിച്ചാണ് കോടതി നടപടി. പ്രശ്നബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിങ് ഉണ്ടെന്ന വാദവും മുഖവിലക്കെടുത്തു. പ്രത്യേകമായ മറ്റു നിർദേശങ്ങൾ നൽകുന്നില്ലെന്ന് കോടതി…

Read More

രണ്ടരവർഷം, പഞ്ചായത്ത് ഭരണമില്ലാതെ ലക്ഷദ്വീപ്

ആലപ്പുഴ: കേരളം തദ്ദേശതിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോൾ പ‌ഞ്ചായത്ത് ഭരണസമിതിയില്ലാതെ ലക്ഷദ്വീപ്. 2023 ജനുവരി 17ന് വില്ലേജ് ദ്വീപ് പഞ്ചായത്തിന്റെയും 22ന് ജില്ലാ പഞ്ചായത്തിന്റെയും കാലാവധി അവസാനിച്ചതാണ്. വാർഡ് വിഭജനവുമായി ബന്ധപ്പെട്ട തർക്കം കോടതിയിലെത്തിയതാണ് തിരഞ്ഞെടുപ്പുകൾ നീണ്ടുപോകാൻ കാരണം. പഞ്ചായത്ത് ഭരണസ്തംഭനം കാരണം റോഡ് നിർമ്മാണം, നാളികേര സംഭരണ യൂണിറ്റുകൾ, ഫിഷിംഗ് യൂണിറ്റുകൾ എന്നിവയുടെ പ്രവർത്തനം അവതാളത്തിലാണ്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനോ,​ രാഷ്ട്രീയ പാർട്ടികളോ തിരഞ്ഞെടുപ്പിനായി ഒരു നീക്കവും നടത്തുന്നില്ലെന്ന് ദ്വീപുകാർ പറയുന്നു.

Read More

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്; എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകള്‍ ആവശ്യപ്പെട്ടുള്ള ഇ ഡി അപേക്ഷയെ എതിര്‍ത്ത് സിഎംആര്‍എല്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകള്‍ ആവശ്യപ്പെട്ടുള്ള ഇ ഡി അപേക്ഷയെ എതിര്‍ത്ത് സിഎംആര്‍എല്‍. രേഖകള്‍ വിട്ടുനല്‍കരുത് എന്നാണ് ആവശ്യം. അപേക്ഷയില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതി ഉടന്‍ വാദം കേള്‍ക്കും. സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് 134 രേഖകളാണ് ഇ ഡി ആവശ്യപ്പെട്ടത്. വീണ ടിയുടെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ്, എക്‌സാലോജിക്കിന്റെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് എന്നിവയുള്‍പ്പടെയാണ് ആവശ്യപ്പെട്ടത്. കേസ് ഹൈക്കോടതിയില്‍ സ്‌റ്റേ ചെയ്യപ്പെട്ട സാഹചര്യത്തില്‍…

Read More

അഴിമതി തടയാന്‍ പുതിയ കര്‍മപദ്ധതി; ഓപ്പറേഷന്‍ സീറോയുമായി സര്‍ക്കാര്‍

അഴിമതി തടയാന്‍ പുതിയ കര്‍മപദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ഓപ്പറേഷന്‍ തൂഫാന് പിന്നാലെ അഴിമതി തടയാന്‍ ഓപ്പറേഷന്‍ സീറോ വരുന്നു. പദ്ധതിയുടെ രൂപരേഖ വിജിലന്‍സ് മേധാവി തയാറാക്കി. എഐ ഉപയോഗിച്ച് സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ നിരീക്ഷണത്തിലാക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുക്കുന്ന ഉന്നതതലയോഗത്തില്‍ ചര്‍ച്ചചെയ്യും. പൊതുപ്രവര്‍ത്തകരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അഴിമതി തടയുകയാണ് ഈ കര്‍മ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

Read More

കോഴിക്കോട് സൗത്ത് ബീച്ചിൽ കടൽ 200 മീറ്ററോളം ഉൾവലിഞ്ഞു; ആശങ്കകൾക്കൊടുവിൽ തിരയിളക്കം, മുന്നറിയിപ്പ്

കോഴിക്കോട്: സൗത്ത് ബീച്ചിൽ കടൽ മീറ്ററുകളോളം ഉൾവലിഞ്ഞത് പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രിയാണ് കടൽ ഉൾവലിഞ്ഞു തുടങ്ങിയത്. ഇരുന്നൂറു മീറ്ററോളം കടൽ ഉൾവലിഞ്ഞതോടെ ഇത് കാണാൻ രാത്രി നിരവധി പേർ തീരത്തെത്തി. ഇവരെ പൊലീസ് എത്തിയാണ് തീരത്ത് നിന്ന് മാറ്റിയത്. കടൽ പിൻവാങ്ങിയതോടെ മീറ്ററുകളോളം ദൂരത്ത് ചെളിയും മറ്റ് മാലിന്യങ്ങളും രാവിലെ ദൃശ്യമായി. രാവിലെ ആയപ്പോഴേക്കും കടൽ പൂർവ സ്ഥിതിയിലേക്കായി. കള്ളക്കടൽ പ്രതിഭാസമാണ് സംഭവിച്ചതെന്നാണ് കണ്ടെത്തൽ.

Read More

പീക്ക് സമയത്ത് 600 മെഗവാട്ട് വൈദ്യുതി വാങ്ങും; പുതിയ ടെൻഡർ ക്ഷണിച്ച് KSEB

തിരുവനന്തപുരം: വൈദ്യുതി വാങ്ങാൻ പുതിയ ടെൻഡർ ക്ഷണിച്ച് KSEB. ഒക്ടോബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി വാങ്ങാനാണ് കെഎസ്ഇബിയുടെ പുതിയ ടെൻഡർ. പീക്ക് സമയത്ത് 600 മെഗവാട്ട് വൈദ്യുതി വാങ്ങാനാണ് ടെൻഡർ ക്ഷണിച്ചത്. ഡീപ്പ് പോർട്ടൽ ബിഡിങ്ങ് വഴിയാണ് ടെൻഡർ ക്ഷണിച്ചത്. കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങാനായി റെഗുലേറ്ററി കമ്മീഷനെ കെഎസ്ഇബി സമീപിക്കും. ഉയർന്ന നിരക്ക് നൽകി നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ (എൻടിപിസി) നിന്ന് അടിയന്തരമായി വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ചേക്കും. യൂണിറ്റിന് 30 രൂപ എന്നനിരക്കിൽ…

Read More

തലയോലപ്പറമ്പിലെ ത്രിദിന ആരോഗ്യസെമിനാർ ഇന്ന് സമാപിക്കും

തലയോലപ്പറമ്പ് : രോഗ പ്രതിരോധത്തിൽ ശ്രദ്ധയൂന്നി, ആരോഗ്യം മനുഷ്യന്റെ അവകാശമായി കണ്ട് ആരോഗ്യമുള്ള സമൂഹത്തിനായി കൈകോർക്കാനും ലക്ഷ്യമിട്ട് തലയോലപ്പറമ്പ് സെന്റ്‌ ജോർജ് പള്ളിയിൽ നടക്കുന്ന ജീവൻ ദർശൻ ആരോഗ്യ സംരക്ഷണ ത്രിദിന സെമിനാർ ഇന്ന് രാത്രി എട്ടിനു സമാപിക്കും. കോട്ടയം ഗവ. മെഡിക്കൽ കോളേജിലെ പ്രൊഫസർ ഡോ. സെബാസ്റ്റ്യൻ മലയിൽ ഇന്ന് ക്ലാസ് നയിക്കും. ഒന്നാം ദിനത്തിൽമെഡിക്കൽ ഓങ്കോളജി പ്രൊഫസർ ഡോ. വിനീത തോമസും, രണ്ടാം ദിനത്തിൽ ജനറൽ മെഡിസിൻ വിഭാഗം തലവൻ ഡോ. സിറിൽ ജേക്കബും…

Read More

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്; രാത്രി സമയം അരമണിക്കൂർ വരെ നിയന്ത്രണം

സംസ്ഥാനത്ത് രാത്രി സമയം അരമണിക്കൂർ വരെ ലോഡ് ഷെഡ്ഡിങ്. വൈകിട്ട് ആറ് മുതൽ രാത്രി പന്ത്രണ്ട് വരെയാണ് നിയന്ത്രണം. കെഎസ്ഇബി ഉന്നതതലയോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡിലാണ്. ചൂട് അതികഠിനമായി തുടരുന്നതിനിടെ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ വൻ കുതിപ്പാണ്. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ അഡിഷ്ണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ ഐഎസിന്റെ അധ്യക്ഷതയിൽ ഉന്നതല യോഗത്തിന്റെ അനുമതി നൽകി. സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്റർ ചീഫ് എൻജിനീയർക്കാണ് യോഗം അനുമതി നൽകിയത്. സ്ഥിതീകതികൾ…

Read More

പരിസ്ഥിതി ലോല പ്രദേശങ്ങളുടെ അതിർത്തി നിർണ്ണയം അന്തിമമാക്കാനും വിജ്ഞാപനം ചെയ്യാനും കേന്ദ്രം; ആദ്യം 3 സംസ്ഥാനങ്ങളിൽ

പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിർത്തി നിർണ്ണയം അന്തിമമാക്കാനും വിജ്ഞാപനം ചെയ്യാനും കേന്ദ്രം തയ്യാറെടുക്കുന്നു. ഗുജറാത്ത്, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേതാകും ആദ്യം വിജ്ഞാപനം ചെയ്യുക എന്നാണ് സൂചന. കേരളത്തിലെയും കർണാടകയിലെയും പരിസ്ഥിതി ലോല പ്രദേശങ്ങളുടെ വ്യാപ്തി വിദഗ്ധ സമിതി അന്തിമമാക്കിയിട്ടില്ല. അന്തിമ സമ്മതം നൽകിയ ഒരേയൊരു സംസ്ഥാനം ഗുജറാത്ത് മാത്രമാണ്. 64 ഗ്രാമങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 470 ചതുരശ്ര കിലോമീറ്ററോളമാണ് ഗുജറാത്തിലെ പരിസ്ഥിതി ലോലപ്രദേശം. 2024 ജൂലൈ 31 ന് പുറപ്പെടുവിച്ച അവസാന കരട് വിജ്ഞാപനത്തിന്റെ കാലാവധി…

Read More

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ മന്ത്രിമാർക്ക് മുഖ്യമന്ത്രിയുടെ നിർദേശം

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ മന്ത്രിമാർക്ക് മുഖ്യമന്ത്രിയുടെ നിർദേശം. മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ നിർദേശം. രണ്ട് മാസത്തിനകം വികസന പദ്ധതികൾ പൂർത്തിയാക്കണമെന്നും പദ്ധതികൾ യുദ്ധകാലടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ മന്ത്രിമാർ നേരിട്ട് മേൽനോട്ടം വഹിക്കണമെന്നുമാണ് നിർദേശം. ജില്ലകളിലെ വികസന പദ്ധതികൾ പൂർത്തിയാക്കുന്നതിനും ചുമതലപ്പെട്ട മന്ത്രിമാർ പ്രത്യേക ശ്രദ്ധചെലുത്തണമെന്നും നിർദേശമുണ്ട്. മാർച്ചിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന കണക്കുകൂട്ടലിലാണ് നിർദേശം. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനാകുമെന്ന ഉറപ്പിലാണ് കോണ്‍ഗ്രസും ബിജെപിയും. മുഴുവൻ സീറ്റും പിടിക്കാനാകുമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്കുകൂട്ടല്‍….

Read More