രജത് പട്ടിദാറും യാഷ് റാത്തോഡും സെഞ്ച്വറി നേടി, ദുലീപ് ട്രോഫിയിൽ സെൻട്രൽ സോണിന് സൌത്ത് സോണിനെതിരെ വലിയ ലീഡ്

ദുലീപ് ട്രോഫി ഫൈനലിൽ സെൻട്രൽ സോണിന് തകർപ്പൻ ജയം. സൌത്ത് സോണിന്റെ ആദ്യ ഇന്നിങ്സ് സ്കോറായ 149 റൺസിന് മറുപടിയായി സെൻട്രൽ സോൺ രണ്ടാം ദിവസം അവസാനിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 384 റൺസ് നേടി. ക്യാപ്റ്റൻ രജത് പട്ടിദാറിൻ്റെയും യാഷ് റാത്തോഡിൻ്റെയും സെഞ്ച്വറികളുടെ മികവിലാണ് സെൻട്രൽ സോൺ വലിയ ലീഡ് നേടുന്നത്. 115 പന്തിൽ 101 റൺസെടുത്ത രജത് പട്ടിദാർ പുറത്തായപ്പോൾ 188 പന്തിൽ 137 റൺസുമായി യാഷ് റാത്തോഡ് ക്രീസിൽ ഉണ്ടായിരുന്നു. റാത്തോഡിനൊപ്പം 47…

Read More

സോഷ്യൽ മീഡിയ കീഴടക്കി നാനോ ബനാന ട്രെൻഡ്

നാനോ ബനാന എന്ന എ ഐ എന്ന ട്രെൻസ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഇൻസ്റ്റാഗ്രാം, ടിക് ടോക്, എക്സ് തുടങ്ങിയ പ്ലാറ്റുഫോമുകളിൽ ഈ ട്രെൻഡ് വലിയ ശ്രദ്ധ നേടി കഴിഞ്ഞു. ഗൂഗിളിന്റെ AI ടൂളായ ജെമിനി 2.5 ഫ്ലാഷ് ഇമേജ് ഉപയോഗിച്ച് സൃഷ്ടിക്കുന്ന മനോഹരമായ 3D ഫിഗറൈനുകൾക്കാണ് ഓൺലൈൻ ലോകം ഈ പേര് നൽകിയിരിക്കുന്നത്.ഏകദേശം 2 കോടിയോളം ചിത്രങ്ങൾ ഇതിനോടകം സൃഷ്ടിക്കപ്പെട്ടു.

Read More

അഷ്ടമിരോഹിണി ആഘോഷത്തിനായി ഒരുങ്ങി ഗുരുവായൂർ

ഗുരുവായൂർ: അഷ്ടമിരോഹിണി ആഘോഷത്തിനായി ഗുരുവായൂരിൽ ഒരുക്കങ്ങൾ പൂർത്തിയായി. 14 നു ആണ് അഷ്ടമിരോഹിണി. ക്ഷേത്രത്തിലെ ചടങ്ങുകൾക്കും സദ്യയ്ക്കുമായി 38.47 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഭരണസമിതി അംഗീകരിച്ചതായി ദേവസ്വം ബോർഡ് അറിയിച്ചു. രാവിലെ 6 മുതൽ വിഐപി ദർശനം ഇല്ല. ക്യൂ നിൽക്കുന്നവരെ കൊടിമരം വഴി നേരിട്ടു പ്രവേശിപ്പിക്കും. മുതിർന്ന പൗരന്മാർക്ക് രാവിലെ 4.30നും വൈകിട്ട് 5നും തുടങ്ങി ഒരു മണിക്കൂർ ദർശന സൗകര്യമുണ്ട്.

Read More

വോട്ടർപട്ടിക പരിഷ്കരണത്തിന് ഇനി ആധാർ ഉപയോഗിക്കാം; തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പുതിയ തീരുമാനം

തിരുവനന്തപുരം: വോട്ടർപട്ടികയിൽ പേര് ചേർക്കാനും വിവരങ്ങൾ തിരുത്താനും ഇനി ആധാർ കാർഡ് ഒരു രേഖയായി ഉപയോഗിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർപട്ടികയുടെ കൃത്യത ഉറപ്പാക്കുന്നതിനും വോട്ടർമാരുടെ വിവരങ്ങളിലെ ഇരട്ടിപ്പ് ഒഴിവാക്കുന്നതിനും വേണ്ടിയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഈ നിർദേശം നൽകിയിരിക്കുന്നത്. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായി സാധാരണയായി ഉപയോഗിക്കുന്ന 11 രേഖകൾക്ക് പുറമെ 12-ാമത്തെ രേഖയായിട്ടാണ് ആധാർ കാർഡ് കണക്കാക്കുന്നത്.

Read More

സിക്കിമിൽ ശക്തമായ മണ്ണിടിച്ചിലും മഴയും; നാല് മരണം, മൂന്ന് പേരെ കാണാനില്ല

ഗാങ്ടോക്ക്: സിക്കിമിലെ യാങ്‌താങ്ങിൽ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും നാല് പേർ മരിച്ചു. മൂന്ന് പേരെ കാണാതായി. പരിക്കേറ്റവരെ പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തിയത്. വീടുകൾക്ക് മുകളിൽ മണ്ണ് അടിഞ്ഞുകിടക്കുകയാണ്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഈ ആഴ്ചയിൽ ഇത് രണ്ടാം തവണയാണ് സിക്കിമിൽ മണ്ണിടിച്ചിൽ ഉണ്ടാകുന്നത്. പ്രദേശത്ത് മഴ തുടരുകയാണ്.

Read More

യുഎഇയിൽ ഗംഗാ ആരതി; അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിൽ നിന്നുള്ള വീഡിയോ വൈറൽ…

കാഴ്ചയിൽ അതിശയകരവും ഭക്തിപരവുമായ ഒരു ചടങ്ങാണ് ഗംഗാ ആരതി. വാരണാസി ഉൾപ്പെടെ ഗംഗ ഒഴുകുന്ന പല സ്ഥലങ്ങളിലും ഗംഗാ ആരതി നടക്കുന്നു. ഇപ്പോൾ, യുഎഇയിൽ നിന്നുള്ള ‘ഗംഗാ ആരതിയുടെ’ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. അബുദാബിയിലെ ബി. എ. പി. എസ് ഹിന്ദു ക്ഷേത്രത്തിൽ നിന്നുള്ളതാണ് വീഡിയോ. ബി അബുദാബിയിൽ. എ. പി. ഒരു ഹിന്ദു ക്ഷേത്രത്തിലാണ് വീഡിയോ ചിത്രീകരിച്ചത്. അടുത്തിടെ യുഎഇയിലെത്തിയ 24 കാരനാണ് വീഡിയോ ചിത്രീകരിച്ചത്.

Read More