സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പുനര്‍ മൂല്യനിര്‍ണയം; സ്വകാര്യ ഏജന്‍സിയായ കോഎംപ്റ്റ് തുടരും

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പുനര്‍ മൂല്യനിര്‍ണയത്തില്‍ സ്വകാര്യ ഏജന്‍സിയായ കോഎംപ്റ്റ് തുടരും. മൂല്യനിര്‍ണയത്തിനായി ഒഎസ്എം പ്ലാറ്റ്ഫോം ഉപയോഗിക്കും. കോഎംപ്റ്റ് സെര്‍വറുകളില്‍ നിന്ന് ഉത്തരക്കടലാസിന്റെ വിവരങ്ങളും രേഖകളും സിബിഎസ്ഇ സെര്‍വറുകളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. പുനര്‍ മൂല്യനിര്‍ണയ പോര്‍ട്ടലിലെ സൈബര്‍ ആക്രമണത്തില്‍ സിബിഎസ്ഇ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സൈബര്‍ യൂണിറ്റായ ഇന്റലിജന്‍സ് ഫ്യൂഷന്‍ & സ്ട്രാറ്റജിക് ഓപ്പറേഷന്‍സില്‍ (ഐഎഫ്എസ്ഒ) ആണ് പരാതി നല്‍കിയത്. പോര്‍ട്ടലില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ആവര്‍ത്തിച്ചുള്ള സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായി….

Read More

പ്രതിരോധ മന്ത്രി രാജ്നാഥ്സിംഗ് ഏപ്രിൽ 1 ന് പറവൂരിൽ

ഭാരതീയ ജനതാ പാർട്ടിയുടെ എറണാകുളം നൊർത്ത് ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പ്രചരണത്തിൻ്റെ ഭാഗമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ്സിംഗ് ഏപ്രിൽ ഒന്നിന് പറവൂരിൽ എത്തുന്ന കാര്യം അറിയിക്കുന്നതിനായി നോർത്ത് പറവൂർ പ്രസ്സ് ക്ലബിന് നൽകിയ പത്രസമ്മേളനത്തിൽ ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ എം.എ ബ്രഹ്മരാജ് മാധ്യമങ്ങളെ അറിയിച്ചു.മണ്ഡലം പ്രസിഡൻ്റ് സിന്ധു നാരായണൻകുട്ടി , ബിജെപി നിയേജകമണ്ഡലം ഭാരവാഹികളായ എം. എം. ഉല്ലാസ്കുമാർ, പ്രമോദ് തൃക്കാക്കര , ശശി പെരുമ്പടപ്പിൽ എന്നിവരും പങ്കെടുത്തു.

Read More

വൈബ് 4 വെൽനെസ് ക്യാമ്പയിൻ

.നോർത്ത് പറവൂർ: പറവൂർ നഗരസഭയുടെയും ഗവൺമെൻ്റ് ആയുർവേദ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ ആരോഗ്യം ആനന്ദം എന്ന ജനകീയ ക്യാമ്പയിൻ്റെ രണ്ടാം ഘട്ടത്തിൽ സുസ്ഥിതി അഥവാ വെൽനെസിന് ഊന്നൽ നൽകികൊണ്ട് വൈബ് 4 വെൽനെസ് ക്യാമ്പയിൻ പറവൂർ മുനിസിപ്പൽ ടൗൺഹാളിൽ വച്ച് നടന്നു. നഗരസഭ ചെയർമാൻ രമേഷ് ഡി.കുറുപ്പ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ലൈജി ബിജു അദ്ധ്യക്ഷയായി. പ്രതിപക്ഷ കൗൺസിൽ ലീഡർ സി.എ.രാജീവ്, കൗൺസിലർ ആശ മുരളി, ഷെമി മോൾ, നഗരസഭ സെക്രട്ടറി പി.ബി കൃഷ്ണകുമാരി, യോഗ ഡെമോൺസ്ട്രേറ്റർ…

Read More

‘ക്ഷമയുടെ യുഗം അവസാനിച്ചിരിക്കുന്നു, ഇനി ഇസ്രയേലിനെതിരെ തുറന്ന യുദ്ധം’; ഭീഷണിയുമായി ഹിസ്ബുല്ല

ഇസ്രയേലിനെതിരെ തുറന്ന യുദ്ധം നടത്തുമെന്ന ഭീഷണിയുമായി ഹിസ്ബുല്ല. ക്ഷമയുടെ യുഗം അവസാനിച്ചെന്നും ഇനി ഇസ്രയേലിനെതിരെ തുറന്ന യുദ്ധമായിരിക്കുമെന്നുമാണ് ഹിസ്ബുല്ല പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്. ഇസ്രയേല്‍ ഇങ്ങനെയൊരു യുദ്ധം ആഗ്രഹിക്കുന്നുവെന്നും തങ്ങള്‍ക്ക് പ്രതിരോധിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നുമാണ് ഹിസ്ബുല്ല വ്യക്തമാക്കിയിരിക്കുന്നത്.

Read More

ESI ആശുപത്രിയിലെ ഡോക്ടേഴ്സിന്റെ തർക്കം; മാറ്റിവെച്ച ശസ്ത്രക്രിയകൾ ഇന്ന് നടത്താൻ തീരുമാനം

തിരുവനന്തപുരം പേരൂർക്കട ഇ എസ് ഐ ആശുപത്രിയിൽ ഡോക്ടേഴ്സിന്റെ തർക്കത്തെ തുടർന്ന് മാറ്റിവെച്ച ശസ്ത്രക്രിയകൾ ഇന്ന് നടത്താൻ തീരുമാനം. അനസ്തേഷ്യ, സർജറി ഡോക്ടർമാർ തമ്മിലുള്ള തർക്കത്തിൽ അഞ്ച് ശസ്ത്രക്രീയ മുടങ്ങിയിരുന്നു. ട്വന്റിഫോർ വാർത്തയെ തുടർന്ന് വിഷയത്തിൽ അന്വേഷണത്തിന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി ഉത്തരവിട്ടിരുന്നു. കഴിഞ്ഞദിവസം തിയേറ്ററിനുള്ളിൽ വച്ചായിരുന്നു ഡോക്ടർമാർ തമ്മിൽ വാക്കേറ്റം ഉണ്ടായത്.

Read More

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: സർക്കാർ പിൻമാറുമെന്ന സൂചന നൽകി തിരുവഞ്ചൂർ

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറുമെന്ന സൂചന നൽകി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ജനസമൂഹത്തിന്റെ ശബ്ദം യു.ഡി.എഫ് കേൾക്കും എന്ന് തന്നെയാണ് തന്റെ വിശ്വാസമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. വിഷയം യുഡിഎഫിൽ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ തന്നെ പറഞ്ഞിട്ടുണ്ടെന്നും സ്പീക്കർ പ്രതികരിച്ചു. മുഖ്യമന്ത്രി ഈ വിഷയം സഭയിൽ പറഞ്ഞതാണ്. വീര്യം കുറഞ്ഞ മദ്യം പോലെയുള്ള ചില വിഷയങ്ങൾ ഒരു വശത്തുണ്ട്. അതിനെ കൂടി ഇല്ലാതാക്കാനുള്ള മാസ് മൊമെന്റാണ് ഇപ്പോൾ നടക്കുന്നതെന്ന് സ്പീക്കർ തിരുവഞ്ചൂർ…

Read More

യു.ഡി.എഫ് സ്ഥാനാർത്ഥി കെ ബിനിമോൻ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും

ഐക്യ ജനാധിപത്യ മുന്നണി വൈക്കം നിയോജക മണ്ഡലം സ്ഥാനാർഥി കെ ബിനിമോൻ ഇന്ന് രാവിലെ 10ന് വൈക്കം താലൂക്ക് ഓഫീസിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. മൂന്ന് സെറ്റ് പത്രികയാണ് സമർപ്പിക്കുക. ബിനിമോന് നാമനിർദ്ദേശ പത്രികയോടൊപ്പം കെട്ടിവെക്കാനുള്ള പണം കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷനും മുൻ നിയമസഭാ സെക്രട്ടറി അഡ്വ.പി.ഡി.ശാരങധരനുമാണ് നൽകുന്നത്.

Read More

30th IFFK ൽ ഇന്നും സിനിമകൾ മുടങ്ങും; സിസ്സാക്കോ ചിത്രമടക്കം ഒൻപത് സിനിമകൾ പ്രദർശിപ്പിക്കില്ല

ഐ എഫ് എഫ് കെയിൽ കേന്ദ്ര സർക്കാർ സെൻസർ എക്സംഷൻ സർട്ടിഫിക്കറ്റ് അനുവദിക്കാത്തതിനെ തുടർന്ന് ഇന്ന് ഒൻപത് ചിത്രങ്ങൾ മേളയിൽ നിന്ന് ഒഴിവാക്കി. ഇസ്രായേലിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥ പറയുന്ന ചിത്രം യെസ്, ഈ വർഷത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ മൗറിത്താനിയൻ സംവിധായകനും തിരക്കഥാകൃത്തുമായ അബ്ദുർറഹ്‌മാൻ സിസ്സാക്കോയുടെ ടിംബുക്തു (TIMBUKTU)എന്നീ ചിത്രങ്ങൾ അടക്കമുള്ളവയുടെ പ്രദർശനമാണ് ഇന്ന് ഒഴിവാക്കിയിരിക്കുന്നത്.

Read More

2027 ലെ ജനസംഖ്യാ കണക്കെടുപ്പ്; സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

2027 ലെ ജനസംഖ്യാ കണക്കെടുപ്പിൻെറ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും. സെൻസസിൻെറ പോർട്ടലിൽ നാളെ മുതൽ 15 ദിവസം കുടുംബവുമായി ബന്ധപ്പെട്ട വിവരങ്ങൾ രേഖപ്പെടുത്താം. വീടുകളിലെത്തിയുളള കണക്കെടുപ്പ് ജൂലൈ 1 മുതൽ 30വരെയാണ്. എവിടെയാണോ താമസിക്കുന്നത് അവിടത്തെ വിവരങ്ങളാണ് ജനസംഖ്യാ കണക്കെടുപ്പിൻെറ ഭാഗമായി കൈമാറേണ്ടത്. സ്വാതന്ത്ര്യം ലഭിച്ച ശേഷം നടക്കുന്ന എട്ടാം ജനസംഖ്യാ കണക്കെടുപ്പിനാണ് നാളെ മുതൽ തുടക്കം കുറിക്കുന്നത്. സെൻസസ് ചരിത്രത്തിൽ ആദ്യമായിട്ടാണ് ഡിജിറ്റൽ സംവിധാനം വഴി വിവരങ്ങൾ സമർപ്പിക്കാൻ അവസരം ഒരുക്കുന്നത്. ഡിജിറ്റൽ…

Read More

നിയമസഭാ തിരഞ്ഞെടുപ്പ്; തൃശൂരില്‍ വിഎസ് സുനില്‍കുമാറിനെ പരിഗണിക്കാതെ സിപിഐ

പൂരം കലക്കല്‍ വിവാദത്തിലെ പ്രതികരണത്തിന് പിന്നാലെ പാര്‍ട്ടി ശാസന നേരിട്ട വി എസ് സുനില്‍ കുമാറിനെ സ്ഥാനാര്‍ഥിയായി പരിഗണിക്കാതെ സിപിഐ. തൃശൂര്‍ മണ്ഡലത്തില്‍ പി ബാലചന്ദ്രന്‍ മാറുകയാണെങ്കില്‍ വിഎസ് പ്രിന്‍സിന്റെ പേരിലാണ് പ്രധാന പരിഗണന.

Read More