‘ഇന്ന് രാജ്യത്തിന് ചരിത്ര ദിനം; വനിതാ സംവരണ ബില്ലിനെ പരാജയപ്പെടുത്താൻ എന്തെങ്കിലും ഒഴിവുകഴിവ് പറയരുത്’; കിരൺ റിജിജു

വനിതാ സംവരണ ബില്ലിനെ പരാജയപ്പെടുത്താൻ പ്രതിപക്ഷം എന്തെങ്കിലും ഒഴികഴിവ് പറയരുതെന്ന് കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു. ‌ഇന്ന് രാജ്യത്തിന് ചരിത്ര ദിനമെന്നും എല്ലാ പാർട്ടികളും ബില്ലിനെ പിന്തുണയ്ക്കുമെന്ന് കരുതുന്നുവെന്നും കിരൺ റിജിജു പറഞ്ഞു. മണ്ഡല പുനർനിർണയത്തെ കുറിച്ച് തെറ്റായ പ്രചാരണങ്ങൾ നടത്തരുത് എന്നും ദക്ഷിണേന്ത്യയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും പ്രതിപക്ഷത്തോട് അഭ്യർത്ഥിക്കുന്നതായി കിരൺ റിജിജു പറഞ്ഞു.

Read More

ശബരിമല സ്വർണ്ണ മോക്ഷണം; വിരമിച്ച രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

ശബരിമല സ്വർണ്ണ മോഷണത്തിൽ കൂടുതൽ പേർക്കെതിരെ നടപടി. വിരമിച്ച മറ്റ് രണ്ട് പേർക്കെതിരെയാണ് ദേവസ്വം നടപടി. മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ്, തിരുവാഭരണം കമ്മീഷണർ കെഎസ് ബൈജു എന്നിവർക്കെതിരെയാണ് നടപടി. വിരമിക്കൽ ആനുകൂല്യം തടയാൻ ദേവസ്വം കമ്മീഷണറോട് നിർദ്ദേശിക്കും. ഇതുവരെ കൈപ്പറ്റിയ വിരമിക്കൽ ആനുകൂല്യങ്ങൾ തിരിച്ചുപിടിക്കാനും ആലോചനയുണ്ട്. ഉദ്യോ​ഗസ്ഥ വീഴ്ചയുണ്ടായെന്ന് ദേവസ്വം വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.

Read More

വനിതാ സംവരണ ബില്ല് ഇന്ന് പാർലമെന്റിൽ

ലോക്സഭയിലെ സീറ്റ് എണ്ണം 850 ആക്കി ഉയർത്തി വനിതാ സംവരണം നടപ്പിലാക്കാനുള്ള ഭേദഗതി ബില്ല് ഇന്ന് പാർലമെന്റിൽ. കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘവാള്‍ ബില്ല് ലോക്സഭയിൽ അവതരിപ്പിക്കും.വനിതാ സംവരണ ഭേദഗതി ബില്ല് ,മണ്ഡല പുനർനിർണയ ബില്ല് , കേന്ദ്രഭരണ നിയമ ഭേദഗതി എന്നിങ്ങനെ മൂന്ന് ബില്ലുകൾ ആണ് കേന്ദ്രം കൊണ്ടുവരുന്നത്.3 ബില്ലിനെയും എതിർത്ത് വോട്ട് ചെയ്യാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉണ്ടെങ്കിലേ ബില്ല് പാസാക്കാൻ ആകൂ.അത് കൊണ്ട് തന്നെ…

Read More

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം; ഒക്ടോബർ 22 നു പൊതുജനങ്ങൾക്ക് ദർശനത്തിനു അനുമതിയില്ല

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം. വെർച്യുൽ ക്യൂവിന് നിയന്ത്രണമേർപ്പെടുത്തി. ഒക്ടോബർ 21 ന് 25000 പേർക്ക് മാത്രമാണ് ദർശനം ഏർപ്പെടുത്തിയിരിക്കുന്നത്. ഉച്ചക്ക് ശേഷം മല കയറാനും നിയന്ത്രണം ഉണ്ട്. ഒക്ടോബർ 22 ന് പൊതു ജനങ്ങൾക്ക് ദർശനത്തിന് അനുമതി ഇല്ല. തുലമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി ക്ഷേത്രത്തിലെത്തുന്നത്. അന്ന് രാത്രി തന്നെ മലയിറങ്ങി തിരുവനന്തപുരത്തേക്ക് പോകുമെന്നാണ് റിപോർട്ടുകൾ പറയുന്നത്. ഒക്ടോബര്‍ 22 മുതല്‍ 24 വരെയാണ് രാഷ്ട്രപതി കേരളത്തിലുണ്ടാവുക. രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ സുരക്ഷാ മുന്നൊരുക്കങ്ങള്‍…

Read More

ഉത്തരാഖണ്ഡിൽ കനത്ത മഴ; മണ്ണിടിച്ചിൽ മുന്നറിയിപ്പ് , ചാർധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവെച്ചു

ഉത്തരാഖണ്ഡിലെ കനത്ത മഴയിൽ മണ്ണിടിച്ചിൽ മുന്നറിയിപ്പ് നൽകി ഭരണകൂടം. ചാർധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവെച്ചു. സംസ്ഥാനത്ത് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയിരിക്കുകയാണ് കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്തെ പല ജില്ലകളിലും കനത്തതോ അതിശക്തമായതോ ആയ മഴയ്ക്കും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും (flash floods) സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയിൽ സംസ്ഥാനത്തുടനീളം റോഡുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൂടാതെ, ചാർധാം യാത്രാ പാതയിലെ പലയിടങ്ങളിലും ഉരുൾപൊട്ടൽ കാരണം ഗതാഗതം തടസ്സപ്പെട്ടു. ഈ സാഹചര്യത്തിൽ,…

Read More

അഭിമാനം : കൊച്ചിൻ ഷിപ്പ്‌യാർഡ് നിർമിച്ച ‘ഐഎൻഎസ് മാഹി’ നാവികസേനയ്‌ക്ക് കൈമാറി

കൊച്ചി: തദ്ദേശീയമായി വികസിപ്പിച്ച് അത്യാധുനിക സാങ്കേതികത്തികവോടെ നിർമിച്ച ‘ഐഎൻഎസ് മാഹി’ അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പൽ നാവികസേനയ്‌ക്ക് കൈമാറി കൊച്ചിൻ ഷിപ്പ്‌യാർഡ്. നാവികസേനയ്‌ക്കുവേണ്ടി കൊച്ചി കപ്പൽശാല നിർമിക്കുന്ന 8 അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പലുകളിൽ ആദ്യത്തേതാണ് ഐഎൻഎസ് മാഹി. മണിക്കൂറിൽ 25 നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ള കപ്പലിൽ അത്യാധുനിക അണ്ടർവാട്ടർ സെൻസറുകൾ, വെള്ളത്തിൽനിന്നും വിക്ഷേപിക്കാവുന്ന സ്വയം നിയന്ത്രിത ടോർപ്പിഡോകൾ, റോക്കറ്റുകൾ, മൈനുകൾ വിന്യസിക്കാനുള്ള സംവിധാനം എന്നിവ ഒരുക്കിയിട്ടുണ്ട്.

Read More

ESI ആശുപത്രിയിലെ ഡോക്ടേഴ്സിന്റെ തർക്കം; മാറ്റിവെച്ച ശസ്ത്രക്രിയകൾ ഇന്ന് നടത്താൻ തീരുമാനം

തിരുവനന്തപുരം പേരൂർക്കട ഇ എസ് ഐ ആശുപത്രിയിൽ ഡോക്ടേഴ്സിന്റെ തർക്കത്തെ തുടർന്ന് മാറ്റിവെച്ച ശസ്ത്രക്രിയകൾ ഇന്ന് നടത്താൻ തീരുമാനം. അനസ്തേഷ്യ, സർജറി ഡോക്ടർമാർ തമ്മിലുള്ള തർക്കത്തിൽ അഞ്ച് ശസ്ത്രക്രീയ മുടങ്ങിയിരുന്നു. ട്വന്റിഫോർ വാർത്തയെ തുടർന്ന് വിഷയത്തിൽ അന്വേഷണത്തിന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി ഉത്തരവിട്ടിരുന്നു. കഴിഞ്ഞദിവസം തിയേറ്ററിനുള്ളിൽ വച്ചായിരുന്നു ഡോക്ടർമാർ തമ്മിൽ വാക്കേറ്റം ഉണ്ടായത്.

Read More

ഡൽഹിയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് വൻ ഇളവുകൾ: പുതിയ ഇവി നയം പ്രഖ്യാപിച്ചു ഡൽഹി സർക്കാർ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പുതിയ ഇലക്ട്രിക് വാഹന നയം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. 2030 മാർച്ച് 31 വരെ പ്രാബല്യമുള്ള ഈ പുതിയ നയത്തിലൂടെ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്ക് വൻ സാമ്പത്തിക ആനുകൂല്യങ്ങളും സബ്സിഡികളുമാണ് സർക്കാർ വാഗ്ദാനം ചെയ്യുന്നത്. ടു-വീലറുകൾക്ക് 30,000 രൂപ വരെ സബ്സിഡി. (ബാറ്ററി ശേഷി അനുസരിച്ച് കിലോവാട്ടിന് 10,000 രൂപ വീതം പരമാവധി 30,000 രൂപ വരെ).​ഇ-ഓട്ടോകൾക്ക് 50,000 രൂപ വരെയും ചരക്ക് വാഹനങ്ങൾക്ക് ഒരു ലക്ഷം രൂപ വരെയും…

Read More

ബഹ്‌റൈനിലും കുവൈത്തിലും വീണ്ടും ആക്രമണശ്രമം; വിജയകരമായി പ്രതിരോധിച്ചതായി കുവൈത്ത്

ബഹ്‌റൈനിലും കുവൈത്തിലും വീണ്ടും ആക്രമണശ്രമം. ഇന്ന് പുലര്‍ച്ചെ കുവൈത്തിന്റെ വ്യോമാതിര്‍ത്തിയിലേക്ക് വന്ന മിസൈലുകളെയും ഡ്രോണുകളെയും വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തകര്‍ത്തതായി കുവൈത്ത് സൈന്യം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേട്ട സ്‌ഫോടന ശബ്ദങ്ങള്‍ പ്രതിരോധ സംവിധാനങ്ങള്‍ നടത്തിയ തടയല്‍ നടപടികളുടെ ഫലമായിരുന്നുവെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സൈന്യം അറിയിച്ചു. സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും ആക്രമണത്തില്‍ തകര്‍ന്ന മിസൈല്‍, ഡ്രോണ്‍ അവശിഷ്ടങ്ങള്‍ അല്ലെങ്കില്‍ തിരിച്ചറിയാത്ത വസ്തുക്കള്‍ കണ്ടാല്‍ അവയുടെ സമീപത്തേക്ക് പോകരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി….

Read More

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ വിതരണം ചെയ്യും

ഒക്ടോബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 27 ന് വിതരണം തുടങ്ങും. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌.

Read More