രാഷ്‌ട്രപതി ദ്രൗപതി മുർമു 22 നു ശബരിമലയിൽ

ന്യൂഡൽഹി: രാഷ്‌ട്രപതി ദ്രൗപതി മുർമു ഈ മാസം 22 നു ശബരിമലയിൽ ദർശനത്തിനു എത്തുമെന്ന് സംസ്ഥാന സർക്കാരിനെ അറിയിച്ചു. 24 വരെ രാഷ്‌ട്രപതി കേരളത്തിൽ തുടരും. തുലാമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്‌ട്രപതി എത്തുന്നത്. തുലാമാസ പൂജകൾക്കായി ഒക്ടോബർ 16 നാണു ശബരിമല നട തുറക്കുന്നത്. രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായുള്ള ഒരുക്കങ്ങൾ ശബരിമലയിൽ ആരംഭിച്ചു കഴിഞ്ഞു.

Read More

ബി.ജെ.പി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി രക്ത ദാനത്തിനായുള്ള “നമോ ദാൻ” ആപ്പ് പുറത്തിറക്കി

കോട്ടയം: സേവാ പാക്ഷിക ഘോഷങ്ങളുടെയും വികസിത കേരളം ഹെൽപ് ഡെസ്‌ക് സംരംഭത്തിന്റെയും ഭാഗമായി ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തദാനത്തിനും രക്താവശ്യത്തിനുമുള്ള പുതിയ മൊബൈൽ ആപ്പ് “നമോ ദാൻ” പുറത്തിറക്കി.മുൻ കേന്ദ്രമന്ത്രി കൂടിയായ മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ വി. മുരളീധരൻ ആപ്പിൻ്റെ പ്രകാശനം നിർവ്വഹിച്ചു. ആപ്പ് വികസിപ്പിച്ചത് ജില്ലാ സെക്രട്ടറി രൂപേഷ് ആർ. മേനോൻ, ആണ്.രക്തദാതാക്കളും സ്വീകരിക്കുന്നവരും എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാവുന്ന സൗകര്യവും,ആവശ്യമായ ബ്ലഡ് ഗ്രൂപ്പ്, കാരണം, ആവശ്യത്തിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തി…

Read More

രാജ്യത്തെ 1000 സര്‍ക്കാര്‍ ഐടിഐകള്‍ നവീകരിക്കും; 62,000 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

രാജ്യത്തുടനീളം വിദ്യാഭ്യാസം, നൈപുണ്യ വികസനം, സംരംഭകത്വം എന്നിവയ്ക്ക് ഉത്തേജനം നല്‍കുന്ന വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി. വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്കായി 62,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ബീഹാറിന് വേണ്ടി നവീകരിച്ച ‘മുഖ്യമന്ത്രി നിശ്ചയ് സ്വയം സഹായത ഭട്ട യോജന’യ്ക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു. ഈ പദ്ധതി പ്രകാരം, എല്ലാ വര്‍ഷവും ഏകദേശം അഞ്ച് ലക്ഷം ബിരുദധാരികളായ യുവാക്കള്‍ക്ക് സൗജന്യ നൈപുണ്യ പരിശീലനത്തോടൊപ്പം രണ്ട് വര്‍ഷത്തേക്ക് പ്രതിമാസം ആയിരം രൂപ അലവന്‍സും ലഭിക്കും.

Read More

മഹാത്മാ ഗാന്ധിയുടെ 156ാം ജന്മ വാർഷിക ദിനം; ഗാന്ധി സ്മരണയിൽ രാജ്യം

ഇന്ന് ഗാന്ധി ജയന്തി. മഹാത്മാഗാന്ധിയുടെ 156ാം ജന്മവാര്‍ഷികദിനം. അഹിംസ ആയുധമാക്കി അധിനിവേശഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ എക്കാലത്തെയും വലിയ പ്രതീകമാണ്. മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ഇന്ന് അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുകയാണ്.

Read More

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

ഇന്ന് വിജയദശമി. ദുര്‍ഗാദേവി മഹിഷാസുരനെ വധിച്ച്, തിന്മയ്ക്കുമേല്‍ നന്മ വിജയം നേടിയതിന്റെ ആഘോഷമാണ് വിജയദശമി. അറിവിന്റെ ലോകത്തേക്ക് ആദ്യാക്ഷരം എഴുതി കുരുന്നുകൾ ചുവടു വെക്കുന്ന വിദ്യാരംഭം ഇന്നാണ്. ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും വീടുകളിലുമെല്ലാം വിദ്യാരംഭചടങ്ങുകള്‍ നടക്കും. വാദ്യ-നൃത്ത-സംഗീത കലകള്‍ക്ക് തുടക്കം കുറിക്കുന്നതും വിജയദശമി ദിനത്തിലാണ്. ദുര്‍ഗാഷ്ടമി നാളില്‍ പൂജ വച്ച് ആരാധിച്ച പുസ്തകങ്ങളും പണിയായുധങ്ങളും വിജയദശമി നാളില്‍ പൂജയ്ക്ക് ശേഷം ഉപയോഗിച്ചു തുടങ്ങുന്നു.

Read More

ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം ഏറ്റു വാങ്ങി മോഹൻലാൽ

ന്യൂഡൽഹി: രാഷ്‌ട്രപതി ദ്രൗപതി മുർമുവിൽ നിന്നും ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം ഏറ്റു വാങ്ങി മോഹൻലാൽ. ഡൽഹിയിലെ വിജ്ഞാൻ ഭവനിലായിരുന്നു ചടങ്ങ് നടന്നത്. ഭാര്യയും മറ്റ് കുടുംബാംഗങ്ങളും പങ്കെടുത്തു. മികച്ച ദേശീയ നടനുള്ള പുരസ്‌കാരം വിജയരാഘവനും സഹനടിക്കുള്ള പുരസ്‌കാരം ഉർവ്വശിയും ഏറ്റു വാങ്ങി. ഇത്തരമൊരു നിമിഷം സ്വപ്‌നത്തിൽ പോലും പ്രതീക്ഷിച്ചില്ലെന്ന് മോഹൻലാൽ പറഞ്ഞു. ഫാൽക്കെ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ മലയാളിയാണ് ഇദ്ദേഹം.

Read More

ജി എസ് ടി പരിഷ്‌കാരം; ഇന്നു മുതൽ അവശ്യ വസ്തുക്കൾക്ക് വില കുറയും

ന്യുഡൽഹി: ജി എസ് ടി യിലെ ഏറ്റവും വലിയ പരിഷ്കരണം പ്രാബല്യത്തിലായി. 90 ശതമാനം വസ്തുക്കളുടെയും വില കുറയും. ഇളവുകൾ ജനങ്ങൾക്കുള്ള നവരാത്രി സമ്മാനമെന്ന് പ്രധാനമന്ത്രി അറിയിച്ചു. 5ശതമാനം 12ശതമാനം 18ശതമാനം 28ശതമാനം എന്നീ നാല് ജിഎസ്ടി സ്ലാബുകൾ ഇന്നു മുതൽ പഴങ്കഥയാവുകയാണ്. ഇനി മുതൽ അഞ്ച് ശതമാനവും പതിനെട്ട് ശതമാനവും മാത്രമാണ് ജിഎസ്ടി സ്ലാബുകൾ. സൗന്ദര്യ വർദ്ധക വസ്തുക്കൾക്കും ഇല്ക്ട്രോണിക് ഉത്പ്പന്നങ്ങൾക്കും വലിയതോതിൽ വിലകുറയും. സോണിയും സാംസങ്ങും എൽജിയും ഉൾപ്പടെയുള്ള മുൻനിര കമ്പനികൾ ഇതിനകം തന്നെ…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 75 ആം പിറന്നാൾ

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 75 ആം ജന്മദിനം. 1950 സെപ്തംബര്‍ 17ല്‍ ഗുജറാത്തിലെ വഡ്‌നഗറില്‍ ജനിച്ച നരേന്ദ്ര ദാമോദര്‍ ദാസ് മോദി ആര്‍ എസ് എസ് പ്രവര്‍ത്തകനായാണ് പൊതുജീവിതം ആരംഭിച്ചത്. 1987-ല്‍ ബി ജെ പി ഗുജറാത്ത് ഘടകത്തിന്റെ ഓര്‍ഗനൈസിങ് സെക്രട്ടറിയായി. 2001 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായശേഷം, 2014ലാണ് പ്രധാനമന്ത്രിപദത്തിലെത്തുന്നത്. പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലെത്തിയിട്ട് 11 വർഷമായി. ജന്മദിനമായ ഇന്ന് മോദിയുടെ കുട്ടിക്കാലം ആസ്പദമാക്കിയുള്ള ഹ്രസ്വചിത്രം ചലോ ജീത്തെ ഹെ അഞ്ഞൂറ് തിയറ്ററുകളിൽ ഇന്ന് വീണ്ടും റിലീസ്…

Read More

അഷ്ടമിരോഹിണി ആഘോഷത്തിനായി ഒരുങ്ങി ഗുരുവായൂർ

ഗുരുവായൂർ: അഷ്ടമിരോഹിണി ആഘോഷത്തിനായി ഗുരുവായൂരിൽ ഒരുക്കങ്ങൾ പൂർത്തിയായി. 14 നു ആണ് അഷ്ടമിരോഹിണി. ക്ഷേത്രത്തിലെ ചടങ്ങുകൾക്കും സദ്യയ്ക്കുമായി 38.47 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഭരണസമിതി അംഗീകരിച്ചതായി ദേവസ്വം ബോർഡ് അറിയിച്ചു. രാവിലെ 6 മുതൽ വിഐപി ദർശനം ഇല്ല. ക്യൂ നിൽക്കുന്നവരെ കൊടിമരം വഴി നേരിട്ടു പ്രവേശിപ്പിക്കും. മുതിർന്ന പൗരന്മാർക്ക് രാവിലെ 4.30നും വൈകിട്ട് 5നും തുടങ്ങി ഒരു മണിക്കൂർ ദർശന സൗകര്യമുണ്ട്.

Read More

സിക്കിമിൽ ശക്തമായ മണ്ണിടിച്ചിലും മഴയും; നാല് മരണം, മൂന്ന് പേരെ കാണാനില്ല

ഗാങ്ടോക്ക്: സിക്കിമിലെ യാങ്‌താങ്ങിൽ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും നാല് പേർ മരിച്ചു. മൂന്ന് പേരെ കാണാതായി. പരിക്കേറ്റവരെ പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തിയത്. വീടുകൾക്ക് മുകളിൽ മണ്ണ് അടിഞ്ഞുകിടക്കുകയാണ്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഈ ആഴ്ചയിൽ ഇത് രണ്ടാം തവണയാണ് സിക്കിമിൽ മണ്ണിടിച്ചിൽ ഉണ്ടാകുന്നത്. പ്രദേശത്ത് മഴ തുടരുകയാണ്.

Read More