സിക്കിമിൽ ശക്തമായ മണ്ണിടിച്ചിലും മഴയും; നാല് മരണം, മൂന്ന് പേരെ കാണാനില്ല

ഗാങ്ടോക്ക്: സിക്കിമിലെ യാങ്‌താങ്ങിൽ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും നാല് പേർ മരിച്ചു. മൂന്ന് പേരെ കാണാതായി. പരിക്കേറ്റവരെ പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തിയത്. വീടുകൾക്ക് മുകളിൽ മണ്ണ് അടിഞ്ഞുകിടക്കുകയാണ്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഈ ആഴ്ചയിൽ ഇത് രണ്ടാം തവണയാണ് സിക്കിമിൽ മണ്ണിടിച്ചിൽ ഉണ്ടാകുന്നത്. പ്രദേശത്ത് മഴ തുടരുകയാണ്.

Read More

സി പി രാധാകൃഷ്ണൻ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി

ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി എൻ ഡി എ സ്ഥാനാർഥി സി പി രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. ആകെ പോൾ ചെയ്ത 750 വോട്ടുകളിൽ 452 വോട്ടുകൾ നേടിയാണ് സി പി രാധാകൃഷ്ണൻ വിജയിച്ചിരിക്കുന്നത്. നിലവിൽ മഹാരാഷ്ട്ര ഗവർണറാണ് അദ്ദേഹം. 40 വർഷമായി ബിജെപി യുടെ സജീവ പ്രവർത്തകനാണ് അദ്ദേഹം. 16 വയസു മുതൽ ബിജെപി ക്ക് വേണ്ടിയും ആർഎസ്എസ് നു വേണ്ടിയും സേവനമനുഷ്ഠിച്ചിട്ടുണ്ട്

Read More