വനിതാ ഏകദിന ലോകകപ്പ്: ന്യൂസിലാൻഡിനെ കീഴടക്കി ഇന്ത്യ സെമിയിൽ

വനിതാ ഏകദിന ലോകകപ്പ് ഇന്ത്യ സെമിയിൽ. നിർണായക മത്സരത്തിൽ ന്യൂസിലാൻഡിനെ 53 റൺസിന് തോൽപ്പിച്ചു. മഴമൂലം 44 ഓവറിൽ 325 വേണ്ടിയിരുന്ന കിവീസിന് 271 റൺസ് നേടാനേ കഴിഞ്ഞുള്ളു. സെഞ്ചുറി നേടിയ സ്മൃതി മന്ഥനയാണ് കളിയിലെ താരം. മഴയെ തുടര്‍ന്ന് 49 ഓവറാക്കി കുറച്ച മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49 ഓവറില്‍ 340 റണ്‍സ് നേടിയിരുന്നു.

Read More

രാഷ്‌ട്രപതി ഇന്ന് കൊച്ചിയില്‍; രാവിലെ 10 മുതല്‍ ഉച്ചയ്‌ക്ക് 2 വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം

കൊച്ചി: രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ കേരള സന്ദര്‍ശനം തുടരുന്നു. രാഷ്‌ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ന് കൊച്ചിയിൽ രാവിലെ 10 മുതല്‍ ഉച്ചയ്‌ക്ക് 2 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കൊച്ചി നേവല്‍ ബേസ്, തേവര, എംജി റോഡ്, ജോസ് ജംഗ്ഷന്‍, ബിടിഎച്ച്, പാര്‍ക്ക് അവന്യൂ റോഡ്, മേനക, ഷണ്‍മുഖം റോഡ് എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണമുള്ളത്. രാഷ്‌ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയില്‍ക നത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

Read More

രാഷ്ട്രപതിയുടെ ശബരിമല ദർശനം; ക്രമീകരണങ്ങളിൽ മാറ്റം

രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ശബരിമല ദർശനം നടത്തും. തിരുവനന്തപുരത്തുനിന്ന് പ്രത്യേക ഹെലികോപ്റ്ററിൽ തിരിക്കുന്ന രാഷ്ട്രപതി ഒൻപത് മണിയ്ക്ക് പത്തനംതിട്ടയിലെ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലെ ഹെലിപാഡിൽ ഇറങ്ങി റോഡ് മാർഗം പമ്പയിലേക്ക് പോകും. 11. 50 ന് സന്നിധാനത്ത് എത്തും. ദേവസ്വം ബോർഡിന്റെ പ്രത്യേക ഗൂർഖാ ജീപ്പിലാണ് മലകയറ്റം. ഉച്ചപൂജ സമയത്ത് രാഷ്ട്രപതി പതിനെട്ടാംപടി കയറി ദർശനം നടത്തും. രാഷ്ട്രപതി നിലയ്ക്കലിൽ നിന്ന് മടങ്ങിയ ശേഷമായിരിക്കും ഭക്തരെ കടത്തിവിടുക. രാത്രിയോടെ തിരിച്ച് തിരുവനന്തപുരത്ത് എത്തും. വെള്ളിയാഴ്ചയാണ് രാഷ്ട്രപതി…

Read More

ദീപാവലി 2025 : പ്രകാശത്തിന്റെ പാതയിൽ ഇന്ത്യ

ഇന്ത്യ മുഴുവൻ ഇന്ന് പ്രകാശത്തിന്റെതിരമാലയാൽ നിറഞ്ഞിരിക്കുന്നു. ദീപാവലി, ഇരുട്ടിനെ തോൽപ്പിച്ച് പ്രതീക്ഷയുടെ വെളിച്ചം പകരുന്ന ഉത്സവം, 2025-ലും ആനന്ദത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി മാറിയിരിക്കുന്നു. വീടുകൾ മിന്നുന്ന ദീപങ്ങളാൽ അലങ്കരിക്കപ്പെടുമ്പോൾ, നഗരങ്ങളുടെയും ഗ്രാമ-ങ്ങളുടെയും ആകാശം ആഘോഷത്തിന്റെ നിറങ്ങളിൽ തെളിഞ്ഞു നിൽക്കുന്നു. ദീപാവലി മതാചാരങ്ങളിലൊതുങ്ങുന്ന ഒരു ഉത്സവമല്ല; അത് മനുഷ്യജീവിതത്തിന്റെനന്മയെ ഉയർത്തിപ്പിടിക്കുന്ന ഒരു ആത്മീയ പാഠമാണ്. പുരാണങ്ങൾ പറയുന്നത് പോലെ, ശ്രീരാമൻ രാവണനെ തോൽപ്പിച്ച് അയോധ്യയിലേക്ക് മടങ്ങിയ ദിനത്തിന്റെഓർമ്മയായി, ജനങ്ങൾ ദീപങ്ങൾ തെളിച്ച് അദ്ദേഹത്തെ വരവേൽക്കുകയായിരുന്നു.

Read More

രണ്ടാം ഇന്നിങ്സിൽ തകർത്തടിച്ച് മഹാരാഷ്ട്ര; രഞ്ജിയിൽ കേരളത്തിന് സമനില

തിരുവനന്തപുരം: രഞ്‌ജി ട്രോഫി ക്രിക്കറ്റിൽ കേരളവും മഹാരാഷ്ട്രയും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചു. രണ്ടാം ഇന്നിങ്സിൽ മഹാരാഷ്ട്ര രണ്ട് വിക്കറ്റ് നഷ്ടത്തിൽ 224 റൺസ് എടുത്തു നിൽക്കെ ഇരു ക്യാപ്റ്റന്മാരും സമനിലയ്ക്ക് കൈകൊടുക്കുകയായിരുന്നു. രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ പുതിയ സീസണിൽ മഹാരാഷ്‌ട്രക്കെതിരെ കേരളത്തിന് സ്വപ്ന തുല്യമായ തുടക്കമാണ്. സഞ്‌ജു സാംസൺ അർധസെഞ്ചുറി നേടിയെങ്കിലും കേരളത്തിന്‌ ലീഡ്‌ സാധ്യമായില്ല. സഞ്‌ജുവിന്റെ സംഭാവന 63 പന്തിൽ അഞ്ച്‌ ഫോറും ഒരു സിക്‌സറുമടക്കം 54 റൺ. മൂന്ന് വിക്കറ്റിന് 35 റണ്ണെന്ന…

Read More

നെടുമ്പാശേരിയിൽ റെയിൽവേ സ്റ്റേഷൻ ഉടൻ; നിർമാണം ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കും, ഉറപ്പ് നൽകി അശ്വിനി വൈഷ്ണവ്

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിന് സമീപം റെയിൽവേ സ്റ്റേഷൻ നിർമാണം ഉടൻ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. കേന്ദ്ര മന്ത്രി ജോർജ് കുര്യനുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ ഉറപ്പ് നൽകിയത്. അയർപോർട് യാത്രക്കാരുടെ സ്വപ്നമാണ് എയർപോർട്ട് റെയിൽവേ സ്റ്റേഷൻ പദ്ധതി.

Read More

ഡൽഹിയിൽ എം പി മാരുടെ വസതിയിൽ തീപ്പിടുത്തം

ഡൽഹിയിൽ എം പി മാരുടെ വസതിയിൽ തീപ്പിടുത്തം. ബ്രഹ്മപുത്ര ഫ്ലാറ്റ്സിലാണ് തീപിടുത്തമുണ്ടായത്. പാർലമെന്റിൽ നിന്നും 200 മീറ്റർ മാത്രം അകലെയുള്ള കെട്ടിടത്തിലാണ് തീപിടുത്തം. രാജ്യസഭ എംപിമാർക്ക് അനുവദിച്ചതാണ് കെട്ടിടം. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പാർക്കിങ്ങിൽ നിന്നാണ് തീ പടർന്ന് പിടിച്ചത്. മൂന്ന് ഫ്ലാറ്റുകളിലേക്ക് പടരുകയായിരുന്നു. ബാൽക്കെണി പൂർണമായി കത്തി നശിച്ചു. എം.പി മാർ മാത്രം താമസിക്കുന്ന ഫ്ലാറ്റുകളാണിത്. പാർലമെൻ്റ് സമ്മേളന കാളയളവ് അല്ലാത്തതിനാൽ എം.പി മാരിൽ പലരും സ്ഥലത്തില്ലായിരുന്നു.

Read More

ശക്തനിൽ ശക്തൻ, ശത്രുക്കളെ അവരുടെ മണ്ണിൽ കയറി തീർക്കും; യുപിയിൽ നിർമിച്ച ബ്രഹ്മോസ് മിസൈലുകൾ സൈന്യത്തിന് കൈമാറി

ആത്മനിര്‍ഭര്‍ ഭാരതത്തിന് കീഴില്‍ ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ നിര്‍മിച്ച ബ്രഹ്മോസ് മിസൈലുകളുടെ ആദ്യ ബാച്ച് സൈന്യത്തിന് കൈമാറി. സരോജിനി നഗറിലെ ബ്രഹ്മോസ് എയ്‌റോസ്‌പേസ് യൂണിറ്റിൽ നിർമിച്ച ബ്രഹ്മോസ് മിസൈലുകളുടെ ആദ്യ ബാച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിം​ഗും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. പ്രതിരോധ മന്ത്രാലയത്തിന്റെ ശക്തി വർദ്ധിപ്പിക്കുന്നതിനായി നിർമിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലാണിത്. ആക്രമണങ്ങളെ അടപടലം തകർത്തെറിയാനും ബ്രഹ്മോസ് മിസൈലിന് സാധിക്കും.

Read More

വായു ഗുണനിലവാര സൂചിക 300ന് മുകളിൽ; ഡൽഹി വായുമലിനീകരണത്തിലേക്ക്

തിങ്കളാഴ്ച ദീപാവലി ആഘോഷിക്കുന്നതിനാൽ, വരാനിരിക്കുന്ന ദീപാവലി വാരാന്ത്യത്തിനായി ദേശീയ തലസ്ഥാനം ഒരുങ്ങുമ്പോൾ ഇന്ന് രാവിലെ ന്യൂഡൽഹിയിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) വളരെ മോശം വിഭാഗത്തിൽ തന്നെ തുടർന്നു. പലയിടത്തും വായു ഗുണനിലവാര സൂചിക 300ന് മുകളിൽ. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (CPCB) കണക്കനുസരിച്ച്, രാവിലെ 8 മണിക്ക് AQI 367 ആയി കാണപ്പെട്ടു.

Read More

‘ഇന്ത്യ ഇനി റഷ്യൻ എണ്ണ വാങ്ങില്ല, മോദി ഉറപ്പുനൽകി’; ഡോണൾഡ് ട്രംപ്

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനൽകിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിലെ ഒരു വലിയ ചുവടുവയ്പായിരിക്കുമിതെന്നും ട്രംപ് വ്യക്തമാക്കി. ചൈനയെയും അതു തന്നെ ചെയ്യാൻ പ്രേരിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. കയറ്റുമതി ഉടൻ അവസാനിപ്പിക്കാൻ ഇന്ത്യയ്ക്ക് കഴിയില്ല. അതിന് ഒരു ചെറിയൊരു പ്രക്രിയയുണ്ടെന്നും അധികം വൈകാതെ അത് അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു.

Read More