എറണാകുളം- ബം​ഗളൂരു വന്ദേഭാരത് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

കൊച്ചി: എറണാകുളം- ബം​ഗളൂരു വന്ദേഭാരത് ട്രെയിനിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ട്രെയിൻ സർവീസ് നാളെ ആരംഭിക്കും. 26652 എറണാകുളം-ബംഗളൂരു വന്ദേ ഭാരത് (26652 ) എസി ചെയർ കാറിന് (സിസി) 1,615 രൂപയും എക്സിക്യൂട്ടീവ് ചെയർ ചെയർ കാറിന് (ഇസി) 2,980 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കാറ്ററിംഗ് ചാർജുകളും ഇതിൽ ഉൾപ്പെടുന്നു. നവംബർ എട്ടിനാണ് പുതിയ വന്ദേ ഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാ​ഗ് ഓഫ് ചെയ്തത്. എറണാകുളം ജങ്ഷൻ- കെഎസ്ആർ ബംഗളൂരു ട്രെയിൻ കേരളത്തിലേക്കുള്ള…

Read More

ഇന്ത്യയിൽ നിർമിച്ച ഭാരമേറിയ ഉപഗ്രഹം സിഎംഎസ്-03 ബഹിരാകാശത്ത്; വിക്ഷേപണം വിജയം; 4400 കിലോഗ്രാം ഭാരം

ചെന്നൈ: ഐഎസ്‌ആർഒ ശ്രീഹരിക്കോട്ടയിൽനിന്ന്‌ വിക്ഷേപിച്ച ഏറ്റവും ആധുനിക വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ് –03 വിജയം. സതീഷ്‌ ധവാൻ സ്‌പെയ്‌സ്‌ സെന്ററിൽനിന്ന്‌ വൈകിട്ട്‌ 5.26നായിരുന്നു വിക്ഷേപണം. ക‍ൗണ്ട്‌ഡ‍ൗൺ ശനിയാഴ്ച വൈകിട്ട് തുടങ്ങിയിരുന്നു. 4400 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം കടലിലും കരയിലും ഏത്‌ കാലാവസ്ഥയിലും വാർത്താവിനിമയം സുഗമമാക്കും. മാറ്റഭ്രമണപഥ(ജിടിഒ)ത്തിലേക്ക്‌ ഇത്രയും ഭാരമുള്ള ഉപഗ്രഹം ഇന്ത്യൻ മണ്ണിൽനിന്ന്‌ വിക്ഷേപിക്കുന്നത്‌ ആദ്യമാണ്.

Read More

കപ്പ് തൂക്കി; വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്

ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് കിരീടനേട്ടം. ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് ചരിത്രനേട്ടം. ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ ടീം ലോകജേതാക്കളായിരിക്കുന്നത്. 299 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പ്രോട്ടീസ് വിമെന്‍ 246 റണ്‍സിന് പുറത്താകുകയായിരുന്നു. ഷഫാലി വര്‍മയുടെ ഓള്‍ റൗണ്ട് മികവാണ് ഇന്ത്യയ്ക്ക് ലോകകിരീടം സമ്മാനിച്ചിരിക്കുന്നത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും മികവ് കാട്ടിയ ഷഫാലി ഗംഭീര പ്രകടനം കൊണ്ട് ഇന്ത്യയെ ആദ്യത്തെ ലോകകിരീടം സമ്മാനിക്കുകയാണ്. കഴിഞ്ഞ രണ്ട് തവണയും കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട കിരീടമാണ് സ്വന്തം മണ്ണില്‍ ഇന്ത്യ…

Read More

ക്ലൗഡ് ഐഒടി ഹാക്കത്തോണുമായി തോഷിബ

കൊച്ചി: തോഷിബ സോഫ്റ്റ്‌വെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന് തോഷിബ ഡിജിറ്റൽ സൊല്യൂഷൻസ് കോർപ്പറേഷൻ 2026 ജനുവരി 31 മുതൽ ഫെബ്രുവരി 1 വരെ ബെംഗളൂരുവിൽ രണ്ട് ദിവസത്തെ ആദ്യ ഗ്രിഡ് ഡിബി ക്ലൗഡ് ഐഒടി ഹാക്കത്തോൺ പരിപാടി സംഘടിപ്പിക്കുന്നു. മൈക്രോസോഫ്റ്റ് അഷ്വർ മാർക്കറ്റ്പ്ലേസിൽ ലഭ്യമായ തോഷിബയുടെ പൂർണ്ണ നിയന്ത്രണത്തിലുള്ള ടൈം സീരീസ് ഡാറ്റാബേസായ ഗ്രിഡ് ഡിബി ക്ലൗഡ് ഉപയോഗിച്ച് തത്സമയ ഐഒടി ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്ന ചലഞ്ചിലേക്ക് സ്റ്റാർട്ടപ്പുകൾ, വിദ്യാർത്ഥികൾ, ഡെവലപ്പർമാർ എന്നിവരെയാണ് ക്ഷണിക്കുന്നത്.ഈ വർഷം ഏപ്രിൽ…

Read More

നെടുമ്പാശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ; നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി

കൊച്ചി വിമാനത്താവള യാത്രക്കാരുടെ ചിരകാല സ്വപ്നമായ നെടുമ്പാശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ പദ്ധതിയുടെ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിൻറെ അനുമതി ലഭിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം കേന്ദ്ര മന്ത്രി ജോർജ് കുര്യനെ അറിയിച്ചത്. വിമാനത്താവള യാത്രക്കാർക്ക് വളരെ സൗകര്യപ്രദമായ രീതിയിലാണ് റെയിൽവേ സ്റ്റേഷൻ നിർമാണം നടത്തുക. അങ്കമാലിക്കും ചൊവ്വരയ്ക്കും ഇടയിൽ വിമാനത്താവളത്തിന് സമീപമായിരിക്കും പുതിയ റെയിൽവേ സ്റ്റേഷൻ നിർമിക്കുക. റെയിൽവേ ബോർഡ് അനുമതി ലഭിച്ചതോടെ റെയിൽവേ സ്റ്റേഷൻ നിർമാണം ഉടൻ ആരംഭിച്ചേക്കും.

Read More

ക്ലൗഡ് സീഡിങ് ദൗത്യം ഫലം കണ്ടില്ല; ഡല്‍ഹിയില്‍ കൃത്രിമ മഴ പെയ്തില്ല

ഡല്‍ഹിയിലെ വായുമലിനീകരണം നിയന്ത്രിക്കാന്‍ കൃത്രിമ മഴയ്ക്കായി ആരംഭിച്ച ക്ലൗഡ് സീഡിങ് ദൗത്യം ഫലം കണ്ടില്ല. ഇന്നലെ ഉച്ചയോടെ ക്ലൗഡ് സീഡിങ് നടത്തിയെങ്കിലും മഴ പെയ്യിക്കാനായില്ല. മേഘങ്ങളിലെ ഈര്‍പ്പത്തിന്റെ അംശം 20 ശതമാനത്തില്‍ താഴെയായതിനാലാണ് കൃത്രിമ മഴ പെയ്യിക്കാന്‍ കഴിയാത്തത് എന്നാണ് ഐഐടി കാണ്‍പൂരിന്റെ വിശദീകരണം. ഇന്ന് നടത്താനിരുന്ന ക്ലൗഡ് സീഡിങ് ദൗത്യവും നിര്‍ത്തിവച്ചു. അന്തരീക്ഷത്തിലെ അനുകൂല സാഹചര്യ കടക്കിലെടുത്തായിരിക്കും ദൗത്യം നടത്തുക. ഒരു ക്ലൗഡ് സീഡിങ്ങിന് 64 ലക്ഷം രൂപയാണ് ചിലവ്.

Read More

റഫാലിൽ പറന്ന് രാഷ്ട്രപതി

ഇന്ത്യൻ വ്യോമസേനയുടെ അത്യാധുനിക പോർവിമാനമായ റഫാലിൽ പറന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഹരിയാനയിലെ അംബാല വ്യോമതാവളത്തിൽ നിന്നാണ് രാഷ്ട്രപതി റഫാൽ പറത്തിയത്. ഇതോടെ റഫാലിൽ പറക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രസിഡൻറ് എന്ന ചരിത്രനേട്ടമാണ് രാഷ്ട്രപതി സ്വന്തമാക്കിയത്. രാവിലെ അംബാല വ്യോമസേനത്താവളത്തിൽ എത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. 30 മിനിറ്റോളം നീണ്ട യാത്രയിൽ രാഷ്ട്രപതി ഇന്ത്യൻ വ്യോമസേനയുടെ പ്രതിരോധശേഷിയും, റഫാൽ വിമാനത്തിൻറെ മികവും അടുത്തറിഞ്ഞു.

Read More

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; നിയന്ത്രണങ്ങൾ കടുപ്പിക്കും

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. വായു ഗുണനിലവാര സൂചിക പലയിടങ്ങളിലും വളരെ മോശം അവസ്ഥയിലാണുള്ളത്. ആർ കെ പുരം, ആനന്ദ് വിഹാർ എന്നിവിടങ്ങളിൽ 300 നു മുകളിലാണ് വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തിയിരിക്കുന്നത്. ദീപാവലിയ്ക്ക് ശേഷം ഉയർന്ന വായു മലിനീകരണ തോത് ഇതുവരെ കുറഞ്ഞിട്ടില്ല. എന്നാൽ മലിനീകരണ തോത് ഉയർന്നതോടെ ക്ലൗഡ് സീഡിംഗ് നടത്തിയെങ്കിലും കൃത്രിമ മഴ പെയ്യിക്കാൻ ഇതുവരെ കഴിഞ്ഞില്ല. ഇന്നലെ ഖേക്ര, ബുരാരി, മയൂര്‍ വിഹാര്‍, കരോള്‍ബാഗ് എന്നിവിടങ്ങളിലാണ് ക്ലൗഡ് സീഡിംഗ് നടന്നത്….

Read More

കേരള സന്ദർശനം പൂർത്തിയാക്കി രാഷ്‌ട്രപതി മടങ്ങി

എറണാകുളം : നാല് ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി രാഷ്‌ട്രപതി ദ്രൗപദി മുർമു ഡൽഹിയിലേക്ക് മടങ്ങി. കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ഉച്ചക്ക് 2.15ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഡൽഹിയിലേക്ക് മടങ്ങിയത്. നാലുദിവസത്തെ സന്ദർശനത്തിനായി ചൊവ്വാഴ്ച വൈകീട്ടാണ് പ്രത്യേകവിമാനത്തിൽ രാഷ്‌ട്രപതി കേരളത്തിൽ എത്തിയത്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ സന്ദർശനം പൂർത്തിയാക്കി രാവിലെയാണ് കൊച്ചിയിൽ എത്തിയത്. എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാനാണ് രാഷ്‌ട്രപതി കൊച്ചിയിലേക്ക് എത്തിയത്.

Read More

അഭിമാനം : കൊച്ചിൻ ഷിപ്പ്‌യാർഡ് നിർമിച്ച ‘ഐഎൻഎസ് മാഹി’ നാവികസേനയ്‌ക്ക് കൈമാറി

കൊച്ചി: തദ്ദേശീയമായി വികസിപ്പിച്ച് അത്യാധുനിക സാങ്കേതികത്തികവോടെ നിർമിച്ച ‘ഐഎൻഎസ് മാഹി’ അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പൽ നാവികസേനയ്‌ക്ക് കൈമാറി കൊച്ചിൻ ഷിപ്പ്‌യാർഡ്. നാവികസേനയ്‌ക്കുവേണ്ടി കൊച്ചി കപ്പൽശാല നിർമിക്കുന്ന 8 അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പലുകളിൽ ആദ്യത്തേതാണ് ഐഎൻഎസ് മാഹി. മണിക്കൂറിൽ 25 നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ള കപ്പലിൽ അത്യാധുനിക അണ്ടർവാട്ടർ സെൻസറുകൾ, വെള്ളത്തിൽനിന്നും വിക്ഷേപിക്കാവുന്ന സ്വയം നിയന്ത്രിത ടോർപ്പിഡോകൾ, റോക്കറ്റുകൾ, മൈനുകൾ വിന്യസിക്കാനുള്ള സംവിധാനം എന്നിവ ഒരുക്കിയിട്ടുണ്ട്.

Read More