മുല്ലപ്പെരിയാർ അണക്കെട്ടിന് ബോംബ് ഭീഷണി

ഇടുക്കി മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് തൃശ്ശൂർ കോടതിയിലേക്ക് ഇ-മെയിൽ വഴി സന്ദേശം ലഭിച്ചതിനെ തുടർന്ന്, കോടതി അധികൃതർ തൃശ്ശൂർ കളക്ടർക്ക് അത് കൈമാറുകയും തൃശ്ശൂർ കളക്ടർ, ഇടുക്കി കലക്ടറെ വിവരം അറിയിക്കുകയും ചെയ്തു. ഭീഷണിയുടെ അടിസ്ഥാനത്തിൽ ഇടുക്കിയിലെ ബോംബ് സ്കോഡും ഡോഗ് സ്ക്വാഡും, പോലീസും സംയുക്തമായി അണക്കെട്ടിൽ പരിശോധന നടത്തി. തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഷട്ടർ മെയിൻ ഡാം ബേബി ഡാം ഷട്ടർ എന്നിവിടങ്ങളിൽ ആണ് ഇവർ പരിശോധന നടത്തിയത്.

Read More

കൊല്ലം പുനലൂരിൽ ഉരുൾപൊട്ടൽ; കൃഷി നാശം

കൊല്ലം പുനലൂരിൽ കരവാളൂരിൽ കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടി വൻകൃഷി നാശം ഉണ്ടാവുകയും അഞ്ചോളം കുടുംബങ്ങൾ തലനാഴിരക്ക് രക്ഷപ്പെടുകയും ചെയ്തു. വെഞ്ചമ്പ് പച്ചയിൽകുന്നിൽ പിനാക്കിൾ പോയിന്റിൻറെ പറഞ്ഞാറ് 500 അടിയോളം ഉയരത്തിൽ സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഇന്നലെ രാത്രി ഉണ്ടായ ഉരുൾപൊട്ടൽ കനത്ത മഴയെ തുടർന്ന് പുറംലോകം അറിയുന്നത് ഇന്ന് രാവിലെയാണ്. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ ശക്തമായ വെള്ളപ്പാച്ചിലിൽ അടിവാരത്ത് സ്ഥിതി ചെയ്യുന്ന വീടുകളിൽ വെള്ളം കയറിയെങ്കിലും ആളെപായം ഒന്നും ഉണ്ടായില്ല. ഉരുൾപൊട്ടി എത്തിയ…

Read More

ശബരിമല സ്വർണമോഷണം; റാന്നി കോടതിയിൽ എഫ്ഐആർ സമർപ്പിച്ച് ക്രൈം ബ്രാഞ്ച്

ശബരിമല സ്വർണ മോഷണക്കേസിൽ എഫ്‌ഐആർ സമർപ്പിച്ച് ക്രൈംബ്രാഞ്ച്. പത്തനംതിട്ട റാന്നി കോടതിയിലാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റർ ചെയ്ത രണ്ട് എഫ്‌ഐആറുകളും സമർപ്പിച്ചത്. പ്രതികൾക്ക് വരുംദിവസങ്ങളിൽ നോട്ടീസ് നൽകി വിളിച്ചുവരുത്തും. ശബരിമലയുടെ പരിധിയിലുള്ള കോടതി ആയതിനാലാണ് റാന്നിയിൽ എഫ് ആർ സമർപ്പിച്ചത്. സ്വർണപ്പാളി കൈമാറ്റം ചെയ്യാൻ ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിച്ച ഹൈദരാബാദ് സ്വദേശി നാഗേഷിനെ കേന്ദീകരിച്ചും അന്വേഷണം നടത്തും. ശബരിമലയിൽ നിന്നുള്ള സ്വർണപാളികൾ ദിവസങ്ങളോളം സൂക്ഷിച്ചിരുന്നത് ഹൈദരാബാദിലുള്ള നാഗേഷിന്റെ സ്ഥാപനത്തിലായിരുന്നു. അവിടെവെച്ചാണ് പാളിയ്ക്ക് നാലര കിലോയോളം വ്യത്യാസം ഉണ്ടാകുന്നതും….

Read More

മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്രയ്ക്ക് കേന്ദ്രത്തിന്റെ അനുമതി; ആദ്യ പരിപാടി ഒക്ടോബര്‍ 16ന് ബഹ്‌റൈനില്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയ്ക്ക് കേന്ദ്രത്തിന്റെ അനുമതി. ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 9 വരെയാണ് മുഖ്യമന്ത്രിയുടെ വിദേശ പര്യടനം. വിദേശകാര്യമന്ത്രാലയമാണ് അനുമതി നല്‍കിയിരിക്കുന്നത്. ബഹ്റൈനില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ പര്യടനം ആരംഭിക്കുക. 16ന് ബഹ്റൈന്‍ കേരളീയ സമാജത്തിലാണ് പൊതുപരിപാടി നിശ്ചയിച്ചിരുന്നത്. പ്രവാസികള്‍ക്കായി ഇടതുസര്‍ക്കാര്‍ ചെയ്ത കാര്യങ്ങളും പുതിയ പദ്ധതികളും വിശദീകരിക്കുക, നോര്‍ക്ക, മലയാളം മിഷന്‍ പരിപാടികളില്‍ പങ്കെടുക്കുക എന്നിവയായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യം.

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് മുതല്‍

തദ്ദേശ തെരഞ്ഞെടുപ്പിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് ആരംഭിക്കും. ഈ മാസം 21 വരെയാണ് സംവരണ നറുക്കെടുപ്പ് നടക്കുക. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവര്‍ഗ സ്ത്രീ, പട്ടികജാതി, പട്ടികവര്‍ഗം എന്നീ സംവരണങ്ങളാണ് നിശ്ചയിക്കുക. 941 പഞ്ചായത്തുകളിലേക്ക് ഇന്ന് മുതല്‍ 16 വരെയാണ് നറുക്കെടുപ്പ്.

Read More

മുളക്കുളം പ്രാഥമിക ആരോഗ്യകേന്ദ്രം ഫാമിലി ഹെൽത്ത് സെന്റർ ആയി ഉയർത്തുന്നു

പെരുവ: മുളക്കുളം ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം ഫാമിലി ഹെൽത്ത് സെൻറർ ആയി ഉയർത്തുവാൻ ദേശീയ ആരോഗ്യ മിഷ്യൻ രണ്ടുകോടി രൂപ അനുവദിച്ചു. ഇതിനുവേണ്ട പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയതായി മുളക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ. വാസുദേവൻ നായർ അറിയിച്ചു. നിലവിൽ ആശുപത്രി സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് പുതിയ ആശുപത്രി കെട്ടിടം നിർമ്മിക്കുന്നത്. നിലവിൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ രാവിലെ മാത്രമാണ് ഡോക്ടറുടെ സേവനം ലഭ്യമായിട്ടുള്ളത്. എന്നാൽ ഫാമിലി ഹെൽത്ത് സെൻ്റർ ആയി ഉയർത്തിയാൽ ആവശ്യമെങ്കിൽ ഉച്ചക്ക് ശേഷവും ഒ.പി…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു,കേരളത്തിൻറെ വിവിധ ആവശ്യങ്ങൾ ഉന്നയിക്കാൻ വേണ്ടി. ഇത്തവണ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് ഉപഹാരമായി കൈമാറിയത് ഭൈരവൻ തെയ്യത്തിന്റെ ശില്പമായിരുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ സെവൻ ലോക് കല്യാൺ മാർഗിൽ വച്ച് നടന്ന കൂടിക്കാഴ്ചയിൽ മലബാറിലെ പ്രശസ്തമായ ഭൈരവൻ തെയ്യത്തിന്റെ ശില്പം മോദിക്ക് കൈമാറുകയും ഭൈരവൻ തെയ്യത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് മുഖ്യമന്ത്രി അദ്ദേഹത്തോട് വിശദീകരിക്കുകയും ചെയ്തു. മലബാറിൽ 400 ൽ അധികം തെയ്യങ്ങൾ ഉണ്ടെന്നും കണ്ണൂർ കാസർഗോഡ് ജില്ലകളിലെ ക്ഷേത്രങ്ങളിലും കാവുകളിലും ഭൈരവൻ…

Read More

5 വയസ് വരെയുള്ള കുഞ്ഞുങ്ങൾക്ക് പോളിയോ തുള്ളിമരുന്ന് വിതരണം ഒക്ടോബർ 12ന്

പോളിയോ വൈറസ് നിർമ്മാർജനം ലക്ഷ്യമിട്ടു നടത്തുന്ന പൾസ്‌ പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ഒക്ടോബർ 12 ഞായറാഴ്ച്ച സംസ്ഥാനത്ത് നടക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. 5 വയസ്സിന് താഴെയുളള കുഞ്ഞുങ്ങൾക്കാണ് തുളളിമരുന്ന് നൽകുന്നത്. എല്ലാ രക്ഷാകർത്താക്കളും 5 വയസ്സുവരെയുളള എല്ലാ കുഞ്ഞുങ്ങൾക്കും പോളിയോ തുളളിമരുന്ന് നൽകി പോളിയോ നിർമ്മാർജ്ജന തീവ്രയജ്ഞത്തിൽ പങ്കാളികളാകണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. സ്‌കൂളുകള്‍, അങ്കണവാടികള്‍, വായനശാലകള്‍, സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെ ബൂത്തുകള്‍ ഒക്ടോബർ 12-ന് രാവിലെ 8 മുതൽ വെെകുന്നേരം…

Read More

മെസിപ്പടക്കായി സ്റ്റേഡിയമൊരുങ്ങുന്നു; 70 കോടി ചെലവിട്ട് പുതുക്കിപ്പണിയുമെന്ന് അധികൃതർ

മെസിയുടെയും അർജന്റീനയുടെയും കേരളത്തിലേക്കുള്ള വരവിനോടനുബന്ധിച്ച് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് പുതുക്കിപ്പണിയുമെന്ന് അധികൃതർ അറിയിച്ചു. ഇതിനായി 70 കോടി ചിലവിടുമെന്നും ഇതിനോടകം തന്നെ യുദ്ധകാലാടിസ്ഥാനത്തിൽ നിർമാണപ്രവർത്തികൾ തുടങ്ങിയിട്ടുണ്ടെന്നും അറിയിച്ചു. ‘ഫിഫ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഭാവിയിൽ ഫിഫ മത്സരങ്ങൾ സംഘടിപ്പിക്കാവുന്ന തരത്തിലാണ് നിർമാണം. പിച്ച് രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തും. അത്യാധുനിക ലൈറ്റിങ് സംവിധാനമാണ് സജ്ജമാക്കുന്നതെന്നും അറിയിച്ചു.

Read More

ശബരിമലയിലെ സ്വർണവും ചെമ്പു പാളിയും മറിച്ചു വിറ്റു, ഉണ്ണികൃഷ്ണൻ പോറ്റി ഇടനിലക്കാരൻ; ദേവസ്വം വിജിലൻസ് റിപ്പോർട്ട്

ശബരിമലയിലെ സ്വര്‍ണ്ണവും ചെമ്പ് പാളിയും മറിച്ചു വിറ്റുവെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്. വില്‍പ്പന നടത്തിയത് ബാംഗ്ലൂരിലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലക്കാരനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അല്‍പ്പ സമയം മുന്‍പാണ് ഹൈക്കോടതിയില്‍ ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സ്വര്‍ണവും ചെമ്പുപാളികളും ബാംഗ്ലൂരില്‍ എത്തിച്ച് വില്‍പ്പന നടത്തിയതിന്റെ നിര്‍ണായക വിവരങ്ങള്‍ ദേവസ്വം വിജിലന്‍സിന് ലഭിച്ചു എന്നുള്ള കാര്യങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും വ്യക്തമാകുന്നു.

Read More