രണ്ടാം ഇന്നിങ്സിൽ തകർത്തടിച്ച് മഹാരാഷ്ട്ര; രഞ്ജിയിൽ കേരളത്തിന് സമനില
തിരുവനന്തപുരം: രഞ്‌ജി ട്രോഫി ക്രിക്കറ്റിൽ കേരളവും മഹാരാഷ്ട്രയും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചു. രണ്ടാം ഇന്നിങ്സിൽ മഹാരാഷ്ട്ര രണ്ട് വിക്കറ്റ് നഷ്ടത്തിൽ 224 റൺസ് എടുത്തു നിൽക്കെ ഇരു ക്യാപ്റ്റന്മാരും സമനിലയ്ക്ക് കൈകൊടുക്കുകയായിരുന്നു. രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ പുതിയ സീസണിൽ മഹാരാഷ്‌ട്രക്കെതിരെ കേരളത്തിന് സ്വപ്ന തുല്യമായ തുടക്കമാണ്. സഞ്‌ജു സാംസൺ അർധസെഞ്ചുറി നേടിയെങ്കിലും കേരളത്തിന് ലീഡ് സാധ്യമായില്ല. സഞ്‌ജുവിന്റെ സംഭാവന 63 പന്തിൽ അഞ്ച് ഫോറും ഒരു സിക്‌സറുമടക്കം 54 റൺ. മൂന്ന് വിക്കറ്റിന് 35 റണ്ണെന്ന…


