പൂവരണി ഹെൽത്ത് സെന്റർ റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരമാകുന്നു

മീനച്ചിൽ പഞ്ചായത്തിലെ പൂവരണി ഹെൽത്ത് സെന്റർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് വാർഡ് മെമ്പർ ബിന്ദു ശശികുമാർ കേന്ദ്രമന്ത്രി ശ്രീ സുരേഷ് ഗോപിക്ക് നിവേദനം നൽകിയിരുന്നു.. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് (26/9/2025)തൃശൂർ കളക്ടറേറ്റിൽ വെച്ച് നടന്ന ദിശ മീറ്റിങ്ങിൽ പങ്കെടുക്കുകയും റോഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സംസാരിക്കുകയും ചെയ്തു.. തുടർന്ന് കേന്ദ്രമന്ത്രിയുടെ നിർദ്ദേശപ്രകാരം പ്രധാനമന്ത്രി ഗ്രാമീൺ സടക്ക് യോജന ഉദ്യോഗസ്ഥരുമായി നേരിട്ട് സംസാരിക്കുകയും പ്രശ്നത്തിന് ഉടൻതന്നെ പരിഹാരം കാണുന്നതിനുവേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രിയുടെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥർ ഉറപ്പ്…

Read More

നവരാത്രിക്ക് ഒരു ദിവസം കൂടി അവധി പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഈ മാസം 30 ചൊവ്വാഴ്ച സർക്കാർ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും എന്നാണ് സർക്കാരിന്റെ അറിയിപ്പ്.

Read More

കെ എസ് ആർ ടി സി ബസിൽ സാധനങ്ങൾ മറന്നു വെച്ചാൽ വൻ പിഴ ഈടാക്കില്ലെന്ന് മന്ത്രി ഗണേഷ്‌കുമാർ

കെഎസ്ആര്‍ടിസിയില്‍ സാധനങ്ങള്‍ കളഞ്ഞു പോയാല്‍ പണം ഈടാക്കുന്ന നിയമത്തിന് ഭേദഗതി വരുത്തുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍.കെഎസ്ആര്‍ടിസി ബസില്‍ മാലനഷ്ടപ്പെട്ടതിന് പതിനായിരം രൂപ പിഴ ഈടാക്കിയ സംഭവത്തിനു പിന്നാലെയാണ് മന്ത്രിയുടെ ഇടപെടൽ. മുന്‍ നിയമത്തില്‍ മാറ്റം കൊണ്ടുവരാന്‍ സിഎംഡിക്ക് നിര്‍ദേശം നല്‍കിയെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ വ്യക്തമാക്കി.

Read More

തെക്കൻ കേരളത്തിൽ കനത്ത മഴ; 8 ജില്ലകളിൽ ഇന്ന് യെല്ലോ അലെർട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ കനക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകൾക്ക് ഇന്ന് യെല്ലോ അലെർട് നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധം ആകാനും സാധ്യതയുള്ളതിനാല്‍ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Read More

ബിജെപി മീനച്ചിൽ പഞ്ചായത്ത് തല ശില്പശാല നടന്നു

ബിജെപി മീനച്ചിൽ പഞ്ചായത്ത് അധ്യക്ഷൻ ശ്രീ സജീവ് അധ്യക്ഷത വഹിച്ച ശില്പശാല ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു.. ബിജെപി കോട്ടയം വെസ്റ്റ് ജില്ല സെക്രട്ടറി ശ്രീ രൂപേഷ് ആർ മേനോൻ വിഷയാവതരണം നടത്തി. ബിജെപി ഭരണങ്ങാനം മണ്ഡലം അധ്യക്ഷൻ ശ്രീ ഷാനു വി എസ് ബിജെപി ഭരണങ്ങാനം മണ്ഡലം സെക്രട്ടറിയും, മീനച്ചിൽ പഞ്ചായത്ത് പ്രഭാരിയുമായ ശ്രീ അരുൺ സി മോഹന്‍, മഹിളാമോർച്ച ജില്ലാ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് അംഗവുമായ ശ്രീമതി ബിന്ദു ശശികുമാർ,…

Read More

സ്റ്റേഡിയം നേരിൽ കണ്ട് അർജന്റീന ടീം മാനേജർ; സുരക്ഷാ ക്രമീകരണങ്ങളിൽ പൂർണ തൃപ്തി

കൊച്ചി: ലയണൽ മെസ്സിയും അർജന്റീന ടീമും കേരളത്തിൽ എത്തുന്നതിന്റെ ഭാഗമായുള്ള ഒരുക്കങ്ങൾ വിലയിരുത്തി അർജന്റീന ടീം മാനേജർ. സ്റ്റേഡിയം, താമസം, സുരക്ഷാ ക്രമീകരണങ്ങൾ എല്ലാം തൃപ്തികരമാണെന്ന് അദ്ദേഹം അറിയിച്ചു. അർജന്റീന ടീം മാനേജർ ഹെക്ടർ ഡാനിയൽ കബ്രേര ഇന്ന് തിരികെ അർജന്റീനയിലേക്ക് മടങ്ങും. നവംബറിൽ മത്സരം നടക്കും. സാധാരണക്കാർക്കും മത്സരം കാണാൻ അവസരമൊരുക്കുന്ന രീതിയിലായിലായിരിക്കും ക്രമീകരണം. റോഡ് ഷോയുടെ കാര്യത്തിലും അന്തിമ തീരുമാനം ഉടൻ ഉണ്ടാകും.

Read More

ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം ഏറ്റു വാങ്ങി മോഹൻലാൽ

ന്യൂഡൽഹി: രാഷ്‌ട്രപതി ദ്രൗപതി മുർമുവിൽ നിന്നും ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം ഏറ്റു വാങ്ങി മോഹൻലാൽ. ഡൽഹിയിലെ വിജ്ഞാൻ ഭവനിലായിരുന്നു ചടങ്ങ് നടന്നത്. ഭാര്യയും മറ്റ് കുടുംബാംഗങ്ങളും പങ്കെടുത്തു. മികച്ച ദേശീയ നടനുള്ള പുരസ്‌കാരം വിജയരാഘവനും സഹനടിക്കുള്ള പുരസ്‌കാരം ഉർവ്വശിയും ഏറ്റു വാങ്ങി. ഇത്തരമൊരു നിമിഷം സ്വപ്‌നത്തിൽ പോലും പ്രതീക്ഷിച്ചില്ലെന്ന് മോഹൻലാൽ പറഞ്ഞു. ഫാൽക്കെ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ മലയാളിയാണ് ഇദ്ദേഹം.

Read More

മൾട്ടി പ്ലെക്സിൽ കുടിവെള്ളം സൗജന്യമായി നൽകണം; ഉത്തരവുമായി ഉപഭോക്തൃ കോടതി

കൊച്ചി: മൾട്ടിപ്ലക്‌സ് തീയേറ്ററുകളിൽ സൗജന്യ കുടിവെള്ളം ഉറപ്പാക്കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്ത്യ കോടതി അറിയിച്ചു. മൾട്ടിപ്ലെക്സിൽ പുറത്തു നിന്ന് കൊണ്ട് വരുന്ന ഭക്ഷണ പാനീയങ്ങൾ കൊണ്ടുപോകുന്നത് നിരോധിച്ചതിനും ഭക്ഷണ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതിനും എതിരെയുള്ള പരാതിയിന്മേലാണ് ഇങ്ങനൊരു നടപടി.

Read More

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ ഡിസംബർ മാസങ്ങളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ- ഡിസംബർ മാസങ്ങളിൽ നടത്താൻ തീരുമാനിച്ചു. വോട്ടർ പട്ടിക ഒരു തവണ കൂടി പുതുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കേരളത്തില്‍ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം മാറ്റിവെച്ചേക്കുമെന്നും സൂചനയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് പരിഷ്‌കരണം നീട്ടുന്നത്.

Read More

‘ ഓപ്പറേഷൻ നംഖോർ ‘; ദുൽഖർ സൽമാന്റെയും പ്രിത്വിരാജിന്റെയും വീടുകളിൽ റെയ്‌ഡ്‌

ദുല്‍ഖര്‍, പൃഥ്വിരാജ് എന്നിവരുടെ വീട്ടിൽ കസ്റ്റംസ് മിന്നൽ പരിശോധന. രാജ്യാവ്യാപകമായി നടക്കുന്ന ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടൻമാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ റെയ്ഡ്. ഭൂട്ടാൻ വഴി വാഹനങ്ങൾ നികുതി വെട്ടിച്ച് ഇന്ത്യയിൽ എത്തിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. കേരളത്തിലെ അഞ്ച് ജില്ലകളിലായി 30 ഇടങ്ങളിൽ പരിശോധന നടക്കുന്നു.വ്യവസായികളുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്.

Read More