രാഷ്‌ട്രപതി ഇന്ന് കൊച്ചിയില്‍; രാവിലെ 10 മുതല്‍ ഉച്ചയ്‌ക്ക് 2 വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം

കൊച്ചി: രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ കേരള സന്ദര്‍ശനം തുടരുന്നു. രാഷ്‌ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ന് കൊച്ചിയിൽ രാവിലെ 10 മുതല്‍ ഉച്ചയ്‌ക്ക് 2 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കൊച്ചി നേവല്‍ ബേസ്, തേവര, എംജി റോഡ്, ജോസ് ജംഗ്ഷന്‍, ബിടിഎച്ച്, പാര്‍ക്ക് അവന്യൂ റോഡ്, മേനക, ഷണ്‍മുഖം റോഡ് എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണമുള്ളത്. രാഷ്‌ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയില്‍ക നത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

Read More

ദീപാരാധന സമയത്ത് മദ്യപിച്ചെത്തി ഇടയ്ക്ക കൊട്ടി; ക്ഷേത്രം ജീവനക്കാരന് സസ്പെൻഷൻ

ക്ഷേത്രത്തിൽ ദീപാരാധന സമയത്ത് മദ്യപിച്ചെത്തി ഇടയ്ക്ക കൊട്ടിയ ജീവനക്കാരന് സസ്പെൻഷൻ. എറണാകുളം വളഞ്ഞമ്പലം ക്ഷേത്രത്തിലെ ജീവനക്കാരൻ ദിലീപ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. കൊച്ചിൻ ദേവസ്വം ബോർഡിന്റേതാണ് നടപടി. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.ദീപാരാധന സമയത്ത് മദ്യപിച്ചെത്തി ശ്രീകോവിലിന് മുൻപിൽ ഉണ്ടായിരുന്ന ഇടയ്ക്ക എടുത്ത് കൊട്ടുകയും ചെയ്തത്. തുടർന്ന് ക്ഷേത്രത്തിലെ ശംഖ് എടുത്ത് ഊതുകയും ചെയ്തിരുന്നു. ഇത് ക്ഷേത്രത്തിലെ ജീവനക്കാരും ഭക്തരും ചോദ്യം ചെയ്തു. തുടർന്ന് സൗത്ത് സ്‌റ്റേഷനിൽ പരാതി നൽകുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഇയാളെ സസ്‌പെന്ഡ്…

Read More

ആകാംക്ഷയോടെ മലയാള സിനിമ ലോകം; സംസ്ഥാന ചലച്ചിത്ര അവാർഡ് 31ന് പ്രഖ്യാപിക്കും

സംസ്ഥാന സിനിമാ അവാർഡുകൾ ഈ മാസം 31ന് പ്രഖ്യാപിക്കും. 36 സിനിമകളാണ് അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്നത്. പ്രാഥമിക ജൂറിയുടെ പരിഗണനയിൽ വന്ന 36 സിനിമകളുടെ അവസാന ഘട്ട സ്ക്രീനിംഗാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്. നടൻ പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ജൂറി കമ്മിറ്റിയാണ് അവസാന ഘട്ട സ്ക്രീനിംഗിൽ സിനിമകൾ വിലയിരുത്തുന്നത്. മമ്മൂട്ടിയുടെ ഭ്രമയുഗം, ഫെമിനിച്ചി ഫാത്തിമ, അംഅ, വിക്ടോറിയ തുടങ്ങിയ ചിത്രങ്ങളും മികച്ച ചിത്ര പുരസ്കാരത്തിനായി പരിഗണിക്കുന്ന ചിത്രങ്ങളുടെ അവസാന പട്ടികയിലുണ്ട്. 2024 ലെ മികച്ച ചിത്രങ്ങൾക്ക് ഉള്ള…

Read More

നവംബർ ഒന്ന് മുതൽ കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനം

തിരുവനന്തപുരം:കേരളത്തെ അതി ദാരാദ്ര്യമുക്തമായി നവംബർ ഒന്നിന് മുഖ്യമന്ത്രി പ്രഖ്യാപിക്കും. കുടുംബശ്രീയുടെ സർവേയിലൂടെ മൂന്ന് വർഷം മുൻപ് അതിദരിദ്രരായി കണ്ടെത്തിയ 64,006 കുടുംബങ്ങളിൽ ശേഷിക്കുന്ന 59,277 കുടുംബങ്ങളെയാണ് പദ്ധതികളിലൂടെയും സഹായവും പിന്തുണയും വഴിയും ദാരിദ്ര്യമുക്തമാക്കുന്നതെന്ന് മന്ത്രിമാരായ എം.ബി രാജേഷും വി ശിവൻകുട്ടിയും അറിയിച്ചു. ഭക്ഷണം, ആരോഗ്യം, ഉപജീവനം, വാസസ്ഥലം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കി അതിജീവനം സാധ്യമല്ലാത്ത കുടുംബങ്ങളെയാണ് അതിദാരിദ്ര്യ കുടുംബങ്ങളായി കണക്കാക്കുന്നത്. സർക്കാർ സംവിധാനങ്ങളും വകുപ്പുകളും സന്നദ്ധ പ്രവർത്തകരും പൊതുജനങ്ങളും അണിനിരന്ന പ്രവർത്തനത്തിലൂടെയാണ് ഇത്രയും പേരെ അതിദാരിദ്ര്യമുക്തമാക്കിയത്. ആയിരം…

Read More

കൊച്ചിയിൽ പുതിയ മെട്രോ ഫീഡർ ബസ് സർവീസ് ആരംഭിച്ചു

കൊച്ചി: മെട്രോ യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിനായി കടവന്ത്ര–പനമ്പിള്ളി നഗർ–കെ.പി. വള്ളോൻ റോഡ് വഴി സർകുലർ ഫീഡർ ബസ് സർവീസ് ആരംഭിച്ചു.രാവിലെ 8 മണി മുതൽ വൈകിട്ട് 7.50 വരെ ഈ സർവീസ് ലഭ്യമാകും. പുതിയ സർവീസ് ആരംഭിക്കുന്നത് നഗരത്തിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്താനും മെട്രോ യാത്ര കൂടുതൽ എളുപ്പമാക്കാനുമാണ്.കടവന്ത്ര മെട്രോ സ്റ്റേഷൻ മുന്നിൽ നിന്ന് ബസ് യാത്ര ആരംഭിക്കും.

Read More

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ വിതരണം ചെയ്യും

ഒക്ടോബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 27 ന് വിതരണം തുടങ്ങും. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌.

Read More

ശബരിമല സ്വർണക്കൊള്ള; മുരാരി ബാബു അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ളയിൽ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റിൽ. ദ്വാരപാലക ശിൽപത്തിലെ സ്വർണ മോഷണക്കേസിലെ രണ്ടാം പ്രതിയാണ് മുരാരി ബാബു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആദ്യ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനാണ് മുരാരി ബാബു. 2019 മുതൽ 2024 വരെയുള്ള സ്വർണപാളികാലും കട്ടിളപാളിക്കളും കൊണ്ടുപോയ സംഭവത്തിലാണ് അറസ്റ്റ്. ഇന്നലെ രാത്രി പെരുന്നയിലെ വീട്ടിൽ നിന്നും ഇയാളെ കസ്റ്റഡിയിൽ എടുത്ത് തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. വിവാദങ്ങൾക്ക് പിന്നാലെ മുരാരി ബാബുവിനെ ദേവസ്വം ബോർഡ് സസ്‌പെൻഡ് ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ എസ്…

Read More

സമരം ശക്തമാക്കി ആശാ വര്‍ക്കേഴ്‌സ് അസോസിയേഷന്‍; മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് നടത്തി

സെക്രട്ടറിയേറ്റിന് മുന്നില്‍ തുടരുന്ന സമരം ശക്തമാക്കി ആശാ വര്‍ക്കേഴ്‌സ് അസോസിയേഷന്‍. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് നടത്തി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ എട്ട് മാസക്കാലമായി സമരം തുടരുകയാണ് ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍. ഓണാറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക, പെന്‍ഷന്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരം എട്ട് മാസം പിന്നിടുമ്പോഴാണ് ആശാ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പിഎംജി ജംഗ്ഷനില്‍ നിന്ന് തുടങ്ങി ക്ലിഫ് ഹൗസ് വരെയായിരുന്നു പ്രതിഷേധം.

Read More

ശബരിമല ദർശനം നടത്തി രാഷ്‌ട്രപതി; ഇരുമുടിക്കെട്ട് ക്ഷേത്രനടയിൽ സമർപ്പിച്ചു

അയ്യനെ തൊഴുത് രാഷ്ട്രപതി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദർശനം പൂർത്തിയാക്കിയിരിക്കുന്നത്. പമ്പയിലെത്തി പമ്പാസ്നാനത്തിന് ശേഷം 11.30 ഓടെയാണ് സന്നിധാനത്തേക്കുള്ള യാത്ര തിരിച്ചത്. സന്നിധാനത്ത് എത്തിയ രാഷ്ട്രപതിയെ കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിച്ചു. കനത്ത സുരക്ഷയില്‍ പ്രത്യേക വാഹനത്തിലാണ് മല കയറിയത്. ദർശനത്തിനുശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസിലാണ് വിശ്രമം. നിശ്ചയിച്ചതിലും നേരത്തെയാണ് രാഷ്ട്രപതി ശബരിമലയിലേക്ക് പുറപ്പെട്ടത്.

Read More

ശബരിമല സ്വര്‍ണക്കൊളള; അന്വേഷണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക്; മുരാരി ബാബുവിനെ അറസ്റ്റ് ചെയ്യും

ശബരിമല സ്വര്‍ണക്കൊളളയില്‍ അന്വേഷണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക്. കേസിലെ രണ്ടാം പ്രതി മുരാരി ബാബുവിനെ അറസ്റ്റ് ചെയ്യും. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് എസ്.ഐ.ടിയുടെ നീക്കം. അറസ്റ്റ് ഇന്നോ നാളെയോ ഉണ്ടാകുമെന്നാണ് സൂചന. പ്രതിപ്പട്ടികയിലുളള മറ്റ് ഉദ്യോഗസ്ഥര്‍ക്ക് എതിരേയും നടപടി ഉടനുണ്ടാകും. കേസില്‍ 2019 ലെ ദേവസ്വം ബോര്‍ഡ് മിനിട്‌സ് എസ്‌ഐടി കസ്റ്റഡിയിലെടുത്തു. സ്വര്‍ണ്ണം പൂശാന്‍ തീരുമാനിച്ച യോഗ വിവരങ്ങള്‍ അടങ്ങിയതാണ് മിനിറ്റ്‌സ്.

Read More