വർക്കലയിലെ ട്രെയിൻ അതിക്രമം; പെൺകുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

ട്രെയിനില്‍ നിന്നും തള്ളിയിട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിർദേശം. മെഡിക്കല്‍ കോളജ് സൂപ്രണ്ടിനാണ് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയത്. മെഡിക്കൽ കോളജിലെ ചികിത്സയിൽ തൃപ്തിയില്ലെന്നും വിദഗ്ദ ചികിത്സ ഉറപ്പാക്കണമെന്നും പെൺകുട്ടിയുടെ മാതാവ് ആവശ്യപ്പെട്ടിരുന്നു. പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി നിലവിൽ ഗുരുതരാവസ്ഥയിലാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. നിലവിൽ പെൺകുട്ടി അപകടാവസ്ഥ തരണം ചെയ്തിട്ടില്ല.തലച്ചോറിന് ഒന്നിൽ കൂടുതൽ ക്ഷതം സംഭവിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജിലെ വിദഗ്ദ…

Read More

സംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച നടൻ മമ്മൂട്ടി, മികച്ച നടി ഷംല ഹംസ

55മത് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മിച്ച നടനായി മമ്മൂട്ടിയെയും മികച്ച നടിയായി ഷംല ഹംസയെയും തിരഞ്ഞെടുത്തു. മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ജൂറി അധ്യക്ഷന്‍ പ്രകാശ് രാജിന്റെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം. ഭ്രമയു​ഗത്തിലെ പ്രകനത്തിനാണ് മമ്മൂട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തത്. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഷംല ഹംസയെ മികച്ച നടിയെ തിരഞ്ഞെടുത്തത്. മികച്ച ചിത്ര‌മായി മഞ്ഞുമ്മൽ ബോയ്സിനെയും മികച്ച രണ്ടാമത്തെ ചിത്രമായി ഫെമിനിച്ചി ഫാത്തിമയെയും തിരഞ്ഞെടുത്തു. ചിദംബരം മികച്ച സംവിധായകനുള്ള പുരസ്കാരം നേടി….

Read More

‘മെസി മാർച്ചിൽ എത്തും, ഇ മെയിൽ വന്നിട്ടുണ്ട്’; പ്രഖ്യാപനം ഉടനെന്ന് മന്ത്രി അബ്‌ദുറഹ്മാൻ

മലപ്പുറം: സൗഹൃദ മത്സരത്തിനായി അർജന്റീന ടീം അടുത്ത വർഷം മാർച്ചിൽ കേരളത്തിലെത്തുമെന്ന് കായികമന്ത്രി വി അബ്‌ദുറഹ്മാൻ. രണ്ട് ദിവസം മുമ്പ് അർജന്റീന ഫുട്‌ബോൾ ടീമിന്റെ മെയിൽ വന്നിരുന്നു. മാർച്ചിൽ വരുമെന്ന് ഉറപ്പ് നൽകിയതായും ഇത് സംബന്ധിച്ച പ്രഖ്യാപനം അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ (എഎഫ്‌എ) ഉടൻ നടത്തുമെന്നും മന്ത്രി അറിയിച്ചു. സ്റ്റേഡിയത്തിലെ അസൗകര്യങ്ങളാണ് നവംബറിലെ കളി മുടങ്ങാൻ കാരണമെന്നും മന്ത്രി പറഞ്ഞു

Read More

ശബരിമല തീര്‍ഥാടകര്‍ക്കായി നിലയ്ക്കലില്‍ അത്യാധുനിക സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വരുന്നു

പത്തനംതിട്ട നിലയ്ക്കലില്‍ അത്യാധുനിക സംവിധാനങ്ങളുള്ള സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ യാഥാര്‍ഥ്യമാകുന്നു. നാട്ടുകാര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും പ്രയോജനം വരത്തക്ക രീതിയിലാണ് സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വിഭാവനം ചെയ്തത്. നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡ് അനുവദിച്ച ഭൂമിയിലാണ് ആശുപത്രി നിര്‍മിക്കുന്നത്. 6.12 കോടി രൂപയോളം ചെലവഴിച്ചാണ് സ്പെഷ്യാലിറ്റി ആശുപത്രി സജ്ജമാക്കുന്നത്. ആശുപത്രിയുടെ നിര്‍മാണോദ്ഘാടനം നാളെ 12 മണിക്ക് മന്ത്രി വീണാ ജോര്‍ജ് നിർവഹിക്കും.

Read More

തീരാതെ ഫയൽ ഇഴച്ചിൽ; ‘നിറം’ നൽകി പരിഹരിക്കും

ഫയലുകൾക്ക് നിറം നൽകി ഫയൽനീക്കം വേഗത്തിലാക്കാനുള്ള നടപടിയുമായി സർക്കാർ. അടിയന്തരമായി തീർപ്പാക്കേണ്ട ഫയലുകൾ തിരിച്ചറിയാൻ സഹായിക്കുന്ന ഈ മാറ്റത്തിനായി ഇ ഓഫിസ് സോഫ്റ്റ്‌വെയറിലും മാറ്റങ്ങൾ കൊണ്ടുവരും. കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ സർക്കാർ നടത്തിയ ഫയൽ അദാലത്തിനു ശേഷവും ഫയൽ നീക്കം പഴയപടി ഇഴയുന്നത് പരിഹരിക്കാൻ ചീഫ് സെക്രട്ടറി ഡോ. എ.ജയതിലക് വിളിച്ച യോഗത്തിലാണ് തീരുമാനമെടുത്തത്.

Read More

കെഎസ്ആർടിസി പെൻഷൻ വിതരണത്തിന് 74.34 കോടി രൂപ അനുവദിച്ചു

കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിന്‌ 74.34 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട സഹായമാണ് അനുവദിച്ചത്. ഈ വർഷം ഇതിനകം 933.34 കോടി രൂപ കെഎസ്ആർടി സിയ്ക്ക് നൽകി. പ്രത്യേക സഹായമായി 350 കോടി രൂപയും, പെൻഷൻ വിതരണത്തിന് 583.44 കോടി രൂപയുമാണ് ലഭിച്ചത്. ഈ വർഷം ബജറ്റ് വകയിരുത്തൽ 900 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ബജറ്റിൽ അനുവദിച്ചിരുന്ന 900 കോടി രൂപയ്‌ക്കുപുറമെ 676 കോടി…

Read More

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലെ ലേഡീസ് കമ്പാര്‍ട്‌മെന്റിൽ നിന്ന് മധ്യവയസ്‌ക്കൻ യുവതിയെ തള്ളിയിട്ടു

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ ലേഡീസ് കമ്പാര്‍ട്‌മെന്റില്‍ അതിക്രമം. കമ്പാര്‍ട്‌മെന്റില്‍ കയറിയ മധ്യവയസ്‌ക്കൻ യുവതിയെ തള്ളിയിട്ടു വര്‍ക്കലയിലാണ് സംഭവം. തിരുവനന്തപുരം ഭാഗത്തേക്ക് പോയിരുന്ന കേരള എക്‌സ്പ്രസിലെ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് വര്‍ക്കല അയന്തി ഭാഗത്ത് വെച്ച് യുവതിയെ തള്ളിയിട്ടത്. അക്രമി മദ്യലഹരിയിലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. എറണാകുളത്ത് നിന്ന് കയറിയ രണ്ട് യുവതികളില്‍ ഒരാളെ മദ്യലഹരിയില്‍ സുരേഷ് ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന യുവതി ഒച്ചവച്ചതോടെയാണ് മറ്റ് യാത്രക്കാര്‍ വിവരമറിഞ്ഞത്. പാളത്തിലേക്ക് തെറിച്ചുവീണ യുവതിയെ നാട്ടുകാരും ട്രെയിനിലെ യാത്രക്കാരും…

Read More

എഴുത്തച്ഛൻ പുരസ്കാരം കെ .ജി. ശങ്കരപിള്ളയ്‌ക്ക്

തിരുവനന്തപുരം : എഴുത്തച്ഛൻ പുരസ്കാരം കവി കെ ജി ശങ്കരപിള്ളയ്‌ക്ക്. 2025 ലെ എഴുത്തച്ഛൻ പുരസ്കാരമാണ് പ്രഖ്യാപിച്ചത്. സമഗ്ര സംഭാവനക്കാണ് പുരസ്കാരം .5 ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവുമാണ് സമ്മാനം. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. എൻ എസ് മാധവൻ ചെയർമാനും, കെ ആർ മീര, ഡോ. കെ എം അനിൽ അംഗങ്ങളും, കേരള സാഹിത്യ അക്കാദമി സെക്രെട്ടറി പ്രൊഫ. സി പി അബൂബക്കർ മെമ്പർ സെക്രട്ടറിയുമായ സമിതിയാണ് പുരസ്കാര ജേതാവിനെ…

Read More

ശബരിമല മണ്ഡല – മകരവിളക്ക് തീർത്ഥാടനം; വെർച്ച്വൽ ക്യൂ ബുക്കിംഗ് ഇന്ന് മുതൽ

ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന്റെ ഭാഗമായി ഭക്തർക്കായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് നവംബർ ഒന്നിന് വൈകിട്ട് 5 മുതൽ ആരംഭിക്കും. sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ദർശനത്തിനായുള്ള സ്ലോട്ട് ബുക്ക് ചെയ്യേണ്ടത്.ഒരു ദിവസം 70,000 പേർക്കാണ് വെർച്വൽ ക്യൂ വെബ്സൈറ്റ് വഴി സ്ലോട്ട് ബുക്ക് ചെയ്യാൻ സാധിക്കുക.

Read More

നിയമസഭ പ്രത്യേക സമ്മേളനം ഇന്ന്

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരും. കേരളപിറവിയുടെ 69-ാം വാർഷിക ദിനത്തിലാണ് സമ്മളനം ചേരുന്നത്. രാവിലെ 9 ന് സമ്മളനം ആരംഭിക്കും. അതിദാരിദ്ര്യ മുക്ത കേരളം സംബന്ധിച്ച ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവന നടത്തും. സാധാരണ നടപടി ക്രമങ്ങൾ ഉണ്ടാകില്ല.

Read More