ബസ് കാത്തുനിന്ന കുട്ടികള്‍ക്ക് മുകളിലേക്ക് ടിപ്പര്‍ മറിഞ്ഞു; അപകടം കൊട്ടാരക്കര നീലേശ്വരത്ത്; മൂന്ന് പേര്‍ മരിച്ചു

കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പില്‍ കാത്തുനിന്ന കുട്ടികള്‍ക്ക് മുകളിലേക്ക് പാഞ്ഞുകയറി വന്‍ അപകടം. കുട്ടികള്‍ വാഹനത്തിനടിയില്‍ അകപ്പെട്ടു. കുട്ടികളെ പുറത്തെടുക്കാന്‍ നാട്ടുകാരും പൊലീസും ചേര്‍ന്ന് ഊര്‍ജിതമായ ശ്രമങ്ങള്‍ നടത്തിവരികയാണ്. മൂന്ന് പേര്‍ മരിച്ചു. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ടിപ്പര്‍ ലോറി അമിത വേഗതയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കുട്ടികളും രക്ഷിതാക്കളും ഉള്‍പ്പെടെ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മണ്ണ് കയറ്റി വരികയായിരുന്നു ടിപ്പര്‍ ലോറി. എത്ര പേരാണ് അപകടത്തില്‍പ്പെട്ടതെന്നതില്‍ അവ്യക്തത…

Read More

യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവച്ചു

യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവച്ചു. പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുന്നുവെന്ന് കെയർ സ്റ്റാർമർ എക്‌സിൽ കുറിച്ചു. ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും രാജിവച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമാണെന്ന് സ്റ്റാർമർ പറഞ്ഞു. 2025 ജൂലൈ 5നാണ് സ്റ്റാർമർ യുകെ പ്രധാനമന്ത്രിയായി അധികാരമേറ്റത്. യുകെ പാർലമെന്റിലെ മുൻ പ്രതിപക്ഷ നേതാവായിരുന്നു.തൻ്റെ തീരുമാനം ചാൾസ് മൂന്നാമനോട് അറിയിച്ചതായും പുതിയ പ്രധാനമന്ത്രി അധികാരമേൽക്കുംവരെ കാവൽ പ്രധാനമന്ത്രിയായി തുടരുമെന്നും കിയർ സ്റ്റാർമർ മാധ്യമങ്ങളോട് അറിയിച്ചു. സ്റ്റാർമറുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് ജനപിന്തുണയിൽ ഇടിവുണ്ടാകുകയും നേതൃമാറ്റത്തിനായി…

Read More

ജലപീരങ്കിയിൽ മലിന ജലം, അമീബിക് മസ്തിഷ്ക ജ്വരം പരത്തുന്ന വെള്ളമാകുമെന്ന് പിണറായി വിജയൻ; ഇനി ഇത് ആവർത്തിക്കാൻ പാടില്ലെന്ന് മുന്നറിയിപ്പ്

പി എം ശ്രീയിൽ AIYF-AISF സംഘടനകൾ നിയമസഭയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രവർത്തകർക്ക് നേരെ പൊലീസ് ചിറ്റിയത് മലിനജലമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കുപ്പിയിൽ വെള്ളവുമായി പിണറായി വിജയൻ നിയമസഭയിൽ എത്തി. മോശമായ കാര്യമെന്നും ആവർത്തിക്കാൻ പാടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രാവിലെ സഭയിൽ ചർച്ച ചെയ്തത് ആരോഗ്യ പ്രശ്നങ്ങൾ. അമീബിക് മസ്തിഷ്ക ജ്വരം പരത്തുന്ന വെള്ളമാകും.മോശമായ കാര്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ ആദ്യമായല്ല ജലപീരങ്കി പ്രയോഗിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മറുപടി നൽകി….

Read More

‘സംസ്ഥാനത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരം, എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്റെ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കും’; മുഖ്യമന്ത്രി

സംസ്ഥാനത്ത് ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. നിയമസഭയിലെ ചോദ്യോത്തര വേളയിൽ മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്റെ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കും. ആരോഗ്യവകുപ്പിനെയും ധനകാര്യ വകുപ്പിനെയും പദ്ധതി നടത്തിപ്പ് ചുമതലപ്പെടുത്തി. സാധാരണ ജനങ്ങളുടെ ചികിത്സ ചിലവ് ലഘൂകരിക്കുന്നതിന് ഇത് പ്രയോജനപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതി നടപ്പിലാക്കിയാൽ സ്വകാര്യ ആശുപത്രികൾ വളരുകയും സർക്കാർ ആശുപത്രികൾ പൂട്ടുകയും ചെയ്യുമെന്നത് വിചിത്രമായ വാദം. നിലവിലും ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ നടപ്പിലാക്കുന്നത് സ്വകാര്യ…

Read More

പരിസ്ഥിതി ലോല പ്രദേശങ്ങളുടെ അതിർത്തി നിർണ്ണയം അന്തിമമാക്കാനും വിജ്ഞാപനം ചെയ്യാനും കേന്ദ്രം; ആദ്യം 3 സംസ്ഥാനങ്ങളിൽ

പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിർത്തി നിർണ്ണയം അന്തിമമാക്കാനും വിജ്ഞാപനം ചെയ്യാനും കേന്ദ്രം തയ്യാറെടുക്കുന്നു. ഗുജറാത്ത്, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേതാകും ആദ്യം വിജ്ഞാപനം ചെയ്യുക എന്നാണ് സൂചന. കേരളത്തിലെയും കർണാടകയിലെയും പരിസ്ഥിതി ലോല പ്രദേശങ്ങളുടെ വ്യാപ്തി വിദഗ്ധ സമിതി അന്തിമമാക്കിയിട്ടില്ല. അന്തിമ സമ്മതം നൽകിയ ഒരേയൊരു സംസ്ഥാനം ഗുജറാത്ത് മാത്രമാണ്. 64 ഗ്രാമങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 470 ചതുരശ്ര കിലോമീറ്ററോളമാണ് ഗുജറാത്തിലെ പരിസ്ഥിതി ലോലപ്രദേശം. 2024 ജൂലൈ 31 ന് പുറപ്പെടുവിച്ച അവസാന കരട് വിജ്ഞാപനത്തിന്റെ കാലാവധി…

Read More

ഖത്തറിൽ ഗ്യാസ് ഫാക്ടറിയിൽ സ്ഫോടനം; 18 പേരെ കാണാതായി, 54 പേർക്ക് പരുക്ക്

ഖത്തറിൽ ഗ്യാസ് ഫാക്ടറിയിൽ സ്ഫോടനം. അപകടത്തിൽ 18 ഓളം പേരെ കാണാതാവുകയും 54 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഖത്തർ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. കാണാതായവർക്കായി തിരച്ചിൽ നടത്താൻ ഖത്തർ ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ഗ്രൂപ്പിനെ വിന്യസിച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇന്നലെ രാത്രിയാണ് റാസ് ലഫാൻ വ്യവസായ മേഖലയിൽ സ്ഫോടനം ഉണ്ടായത്. ഖത്തർ എനർജിയുടെ നേരിട്ട് നിയന്ത്രണത്തിലുള്ള സ്ഥലമാണിത്. എൽഎൻജി നിർമാണം അടക്കമുള്ള കാര്യങ്ങൾ നടക്കുന്ന ഈ പ്രദേശത്തെ ഒരു പ്രാദേശിക ഗ്യാസ് വിതരണ…

Read More

സംസ്ഥാന ബജറ്റ്; പൊതുചർച്ച ഇന്ന് മുതൽ നിയമസഭയിൽ

മുഖ്യമന്ത്രി വി.ഡി സതീശൻ അവതരിപ്പിച്ച ബജറ്റിൻ മേലുള്ള പൊതു ചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും.സർക്കാരിന്റെ സ്വകാര്യ നിക്ഷേപ നയം,വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവടക്കമുള്ള വിഷയങ്ങൾ പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും. സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധം പരാജയപ്പെട്ടത് പ്രതിപക്ഷം അടിയന്തര പ്രമേയമായി സഭയിൽ ഉന്നയിക്കുമെന്നാണ് സൂചന. ഇന്ദിരാ ഗ്യാരൻ്റി, അതിവേഗ റെയിൽ കോറിഡോർ, തുടങ്ങിയവ ചോദ്യോത്തര വേളയിൽ സഭയിൽ ഉയർത്തിയേക്കും. വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് കൊണ്ടു വരാനുള്ള ബജറ്റ് പ്രഖ്യാപനത്തെ ചൊല്ലി യുഡിഎഫിലും പുറത്തും വിവാദം കത്തിപ്പടരുകയാണ്. വീര്യം…

Read More

നീറ്റ് യുജി പുനഃപരീക്ഷ നാളെ; ഒരു വിദ്യാര്‍ഥി കൂടി ആത്മഹത്യ ചെയ്തു; ഇന്ന് രാജ്യവ്യാപക മോക്ക് ഡ്രില്‍; ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം

നീറ്റ് യുജി പുനഃപരീക്ഷ നാളെ നടക്കാനിരിക്കെ, തിരഞ്ഞെടുക്കപ്പെടുന്ന നഗരങ്ങളില്‍ നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സി ഇന്ന് മോക്ക് ഡ്രില്‍ നടത്തും. രണ്ട് ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥര്‍ മോക്ക്ഡ്രില്ലിന്റെ ഭാഗമാകും. പരീക്ഷയ്ക്ക് മുന്നോടിയായി ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുകയാണ് ലക്ഷ്യം. പരീക്ഷാ കേന്ദ്രങ്ങളില്‍ ത്രിതല സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരീക്ഷാ കേന്ദ്രങ്ങളെല്ലാം നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. രാജ്യത്തെ 5000ത്തിലധികം പരീക്ഷാ കേന്ദ്രങ്ങളിലും രാജ്യത്തിന് പുറത്തു ഉള്ള 14 കേന്ദ്രങ്ങളിലുമായി 23 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് നീറ്റ് പുനപരീക്ഷ എഴുതുക….

Read More

എബോള ആശങ്ക ഒഴിയുന്നു; സൗത്ത് സുഡാനില്‍ നിന്നെത്തിയ സ്ത്രീയുടെ പരിശോധനാഫലം നെഗറ്റീവ്

സൗത്ത് സുഡാനില്‍ നിന്ന് കേരളത്തില്‍ എത്തിയ സ്ത്രീയുടെ എബോള പരിശോധനാഫലം നെഗറ്റീവ്. കോട്ടയം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലായിരുന്ന സ്ത്രീയെ ഡിസ്ചാര്‍ജ് ചെയ്തു. പരിശോധനയ്ക്കായി പൂനയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ച രക്ത സാമ്പിളുകളുടെ ഫലമാണ് നെഗറ്റീവ് ആയത്. അതേസമയം, സംസ്ഥാനത്ത് പകര്‍ച്ച വ്യാധികളുമായി ബന്ധപ്പെട്ട് ആശങ്ക തുടരുകയാണ്. ഇന്നലെ പകര്‍ച്ചപ്പനി ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടിയത് 13539 പേര്‍. പനി വ്യാപനം കൂടുതല്‍ മലപ്പുറത്താണ്. 2734 പേര്‍ മലപ്പുറത്ത് ചികിത്സ തേടി. ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്…

Read More

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം നല്‍കി വിജിലന്‍സ് ഡയറക്ടര്‍

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം നല്‍കി വിജിലന്‍സ് ഡയറക്ടര്‍. വയനാട് യൂണിയനുമായി ബന്ധപ്പെട്ട് നടന്ന 10 ലക്ഷം രൂപയുടെ തട്ടിപ്പില്‍ അന്വേഷണം പൂര്‍ത്തിയായി. ഇക്കാര്യം അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. വെള്ളാപ്പള്ളി നടേശന്‍ അടക്കമുളവരാണ് പ്രതികളാണ്. രണ്ട് കേസുകളില്‍ കൂടി അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. ഇന്നലെ കേസ് പരിഗണിച്ച ഘട്ടത്തില്‍ കടുത്ത വിമര്‍ശനവും മുന്നറിയിപ്പുമാണ് ഹൈക്കോടതി ഉയര്‍ത്തിയത്. നിരന്തരം നിര്‍ദ്ദേശിച്ചിട്ടും അന്വേഷണോദ്യോഗസ്ഥന്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്…

Read More