ആന്‍ഡി റോബര്‍ട്ട്‌സണ്‍ ലിവര്‍പൂള്‍ വിടുന്നു; ക്ലബ്ബിനായി ഇതുവരെ കളിച്ചത് 373 മത്സരങ്ങള്‍
ലിവര്‍പൂള്‍ പ്രതിരോധക്കോട്ട കാത്ത മിന്നുംതാരം ആന്‍ഡി റോബര്‍ട്ട്സണ്‍ ഈ സീസണ്‍ അവസാനത്തോടെ ക്ലബ് വിടും. ക്ലബ്ബിന്റെ സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡിലെ ഒമ്പത് മികച്ച വിജയങ്ങളില്‍ ടീമിന്റെ ഭാഗമായി നിന്ന സ്‌കോട്ട്‌ലന്‍ഡ് ക്യാപ്റ്റന്‍ ഈ വേനല്‍ക്കാലത്ത് കരാര്‍ കാലാവധി അവസാനിക്കുന്നതോടെ ക്ലബ് വിടുമെന്നാണ് റിപ്പോര്‍ട്ട്. ലിവര്‍പൂളിനായി ഇതുവരെയുള്ള 373 മത്സരങ്ങളിലൂടെ സമീപ വര്‍ഷങ്ങളിലെ ക്ലബ്ബിന്റെ വിജയങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ചാണ് റോബര്‍ട്ട്‌സണ്‍ ലിവര്‍പൂള്‍ വിടുന്നത്. 2017-ല്‍ ഹള്‍ സിറ്റിയില്‍ നിന്ന് ലിവര്‍പൂളിലെത്തിയ റോബര്‍ട്ട്‌സണ്‍ രണ്ട് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍,…


