പടനയിച്ചവന്‍ നാടിനെ നയിക്കും! വിസ്മയമായി വിഡി, ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

പതിനൊന്നാം ദിവസം തീരുമാനമായി. പട നയിച്ചവന്‍ തന്നെ നാടിനെ നയിക്കും. കേരളത്തിന്റെ 13 ാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശനെ ഹൈക്കമാന്‍ഡ് തീരുമാനിച്ചെന്നാണ് വിവരം,ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി രാഹുല്‍ ഗാന്ധി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ആരെന്ന് അന്തിമ തീരുമാനമായത്. ഇതോടെ പ്രകടനങ്ങളും ഫ്ളക്സുകളും വാര്‍ത്തകല്‍ നിറഞ്ഞു നിന്ന ഉദ്വേഗജനകമായ കാത്തിരിപ്പിന് വിരാമമായി. കെ.സി. വേണുഗോപാലിന്റെ പേര് അവസാന നിമിഷം വരെ നിറഞ്ഞു നിന്നിരുന്നെങ്കിലും ഒടുവില്‍ രാഹുല്‍ ഗാന്ധിയുടെ അനുനയത്തിന് വഴങ്ങുകയായിരുന്നു. മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം പരിഗണിച്ചും…

Read More

‘ചിട്ടയായ പ്രവർത്തനമായിരുന്നു, ഇങ്ങനെപോയാൽ വിദ്യാഭ്യാസ വകുപ്പിൽ വലിയ പ്രതിസന്ധിയുണ്ടാകും’

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധിയെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വോട്ടെണ്ണൽ കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും പുതിയ മന്ത്രിസഭ നിലവിൽ വരാത്തത് വിദ്യാഭ്യാസ വകുപ്പിന്റെ സുഗമമായ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചുവെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. എസ്‌എസ്‌എൽസി ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ആശയക്കുഴപ്പങ്ങളാണ് നിലനിന്നത്. ലക്ഷക്കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും കാത്തിരിക്കുന്ന ഈ പ്രക്രിയയിൽ വ്യക്തമായ തീരുമാനങ്ങളെടുക്കാൻ മന്ത്രിയുടെ അഭാവം തടസമായി. സ്‌കൂളുകളുടെ ഫിറ്റ്‌നസ് ഉറപ്പാക്കുന്ന പ്രവർത്തനങ്ങളും ഇപ്പോൾ അവതാളത്തിലായിരിക്കുകയാണെന്നും ശിവൻകുട്ടി കുറിച്ചു.

Read More

സർക്കാർ രൂപീകരണം; സണ്ണി ജോസഫ് ഇന്ന് ഗവർണറെ കാണും, കൂടിക്കാഴ്ച 3 മണിയ്ക്ക്

സർക്കാർ രൂപികരണത്തിന് അവകാശവാദം ഉന്നയിക്കുന്നതിനായി കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കാണും. ഇന്ന് വൈകിട്ട് മൂന്ന് മണിയ്ക്ക് ശേഷം ഗവർണറെ കാണും. ഉച്ചയ്ക്ക് നടക്കുന്ന നിയമസഭാ കക്ഷിയോഗത്തിനും യുഡിഎഫ് യോഗത്തിനും ശേഷമായിരിക്കും ഗവർണറെ കാണുക. 102 എംഎൽഎമാരുടെ പിന്തുണയാണ് യുഡിഎഫിന് ലഭിച്ചിട്ടുള്ളത് ഇക്കാര്യം ഗവർണറെ അറിയിക്കും. സത്യപ്രതിജ്ഞയ്ക്കായുള്ള ഒരുക്കത്തിലേക്ക് കോൺഗ്രസ് കടക്കുകയാണ് അതിന്റെ ആദ്യ പടിയായാണ് ലോക്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തുന്നത്.

Read More

കയറ്റിവിടില്ല പഞ്ചസാര; സെപ്റ്റംബര്‍ 30 വരെ കയറ്റുമതി നിരോധിച്ച് കേന്ദ്രം; നടപടി പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി

രാജ്യത്തെ പഞ്ചസാര കയറ്റുമതിക്ക് നിരോധനം. സെപ്റ്റംബര്‍ 30 വരെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെതുടര്‍ന്ന് രാജ്യത്തുണ്ടായ ഊര്‍ജപ്രതിസന്ധിയും അതിനൊപ്പം പ്രതീക്ഷിക്കുന്ന പണപ്പെരുപ്പം എന്നിവ നിയന്ത്രിക്കാന്‍ നിരവധി നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. അനാവശ്യമായി സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്നും ഇന്ധന ഉപഭോഗം കുറയ്ക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഹ്വാനം ചെയ്തിരുന്നു. പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് വഴി ആഭ്യന്തര വിപണിയില്‍ വിതരണം ഉറപ്പാക്കാന്‍ കഴിയുമെന്നും വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍…

Read More

ഡല്‍ഹിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തിലേക്ക്; നാല് മണിക്ക് നേതാക്കളെത്തും; പ്രഖ്യാപനം അതിനുശേഷം?

ഡല്‍ഹിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തിലേക്ക്. വൈകീട്ട് നാല് മണിക്ക് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും കേരളത്തിലെ സാഹചര്യങ്ങള്‍ മനസിലാക്കിയ നിരീക്ഷകരുമായ മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും ദീപാദാസ് മുന്‍ഷിയും എത്തുക. നേതാക്കള്‍ കൂടി കേരളത്തിലേക്ക് എത്തിയ ശേഷമാകും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. തിരുവനന്തപുരത്ത് ചാര്‍ട്ടേഡ് വിമാനം ലാന്‍ഡ് ചെയ്യാനുള്ള അനുമതി സിവില്‍ ഏവിയേഷന്‍ അധികൃതരോട് കോണ്‍ഗ്രസ് തേടിയിട്ടുണ്ട്. ഒരു മണിക്കാണ് നിയമസഭാ കക്ഷിയോഗം നടക്കുക. ഇതിന്…

Read More

കാത്തിരിപ്പിന് വിരാമം; കോൺഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്

പത്ത് ദിവസം നീണ്ട ചർച്ചകൾക്കും കൂടിയാലോചനകൾക്കൊടുവിൽ കേരളത്തിലെ മുഖ്യമന്ത്രിയെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് തിരുവനന്തപുരത്തെ ഇന്ദിരാഭവനിൽ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ചേരും. കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങളുടെ ആവർത്തനമായിരുന്നു ഇന്നലെയും. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും നടത്തിയ ചർച്ചയിൽ നേതൃത്വം ഒറ്റപേരിലേക്ക് എത്തിയെന്നാണ് സൂചന. പ്രഖ്യാപനത്തിന് മുൻപ് വരെ തീരുമാനം അതീവ രഹസ്യമാക്കി വെക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. ഘടകകക്ഷി എം എൽഎമാരോടും തിരുവനന്തപുരത്ത് എത്താൻ നിർദേശം…

Read More

‘രുചിയുടെ ഹൈക്കമാൻഡ്’; സപ്ലെെകോയുടെ പരസ്യവാചകം പിൻവലിക്കണമെന്ന് കോൺഗ്രസ് അനുകൂല സംഘടനകൾ

സപ്ലെെകോയുടെ പരസ്യവാചകത്തിനെതിരെ കോൺഗ്രസ് അനുകൂല സംഘടനകൾ രംഗത്ത്. ശബരി വെളിച്ചെണ്ണയുടെ പാക്കിൽ രുചിയുടെ ഹൈക്കമാൻഡ് എന്ന പരസ്യവാചകമാണ് വിവാദമായിരിക്കുന്നത്. സപ്ലൈകോ ഉത്പന്നമായ ശബരി വെളിച്ചെണ്ണയുടെ പുതിയ പാക്കിലെ പരസ്യവാചകമാണ് വിവാദമായത്. രുചിയുടെ ഹൈക്കമാൻഡ് എന്ന പരസ്യവാചകം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അനുകൂല സർവീസ് സംഘടനയായ എൻജിഒ അസോസിയേഷൻ രംഗത്തുവന്നു.

Read More

കേരള മുഖ്യമന്ത്രി പ്രഖ്യാപനം, നിർണ്ണായക കൂടിക്കാഴ്ച; രാഹുൽ- ഖർഗെ കൂടിക്കാഴ്ച വൈകിട്ട് 5.30 ന്

കേരള മുഖ്യമന്ത്രി പ്രഖ്യാപനം, ഖർഗയുടെ വസതിയിൽ നിർണ്ണായക ഇന്ന് കൂടിക്കാഴ്ച നടക്കും. രാഹുൽ ഗാന്ധി- മല്ലികാർജുൻ ഖർഗെ കൂടിക്കാഴ്ച ഇന്ന് വൈകിട്ട് 5.30 ന് നടക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ വൻവിജയം നേടിയിട്ടും ഇതുവരെ ആരാകും മുഖ്യമന്ത്രി എന്ന് പ്രഖ്യാപിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. വി.ഡി. സതീശനും കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും കസേരയ്ക്കുവേണ്ടി കടുംപിടിത്തം പിടിക്കുന്നതാണ് തീരുമാനത്തിലെത്തിച്ചേരാൻ വൈകുന്നതിന് കാരണം. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി കേരളത്തിലേക്ക് പുറപ്പെട്ടു. വൈകിട്ട് മൂന്നേകാലിനുള്ള വിമാനത്തിൽ…

Read More

വിഡി സതീശന് ഐക്യദാർഢ്യം: വീട്ടിലേക്ക് നേതാക്കളുടെയും അണികളുടെയും ഒഴുക്ക്

മുഖ്യമന്ത്രി ചർച്ചകൾ അനിശ്ചിതമായി തുടരുന്നതിനിടെ വിഡി സതീശന് ഐക്യദാർഢ്യവുമായി അദ്ദേഹത്തെ എറണാകുളം ദേശത്തെ വീട്ടിലേക്ക് നേതാക്കളുടെയും അണികളുടെയും ഒഴുക്ക്. മുൻ എം എൽ എ എൽദോസ് കുന്നപ്പിള്ളി വി ഡി സതീശനെ സന്ദർശിച്ചു. നിയുക്ത എം എൽ എമാരായ മുഹമ്മദ് ഷിയാസും വി ഇ അബ്ദുൾ ഗഫൂറും നേരത്തെ വി ഡി സതീശനെ കാണാനെത്തിയിരുന്നു. അതേസമയം മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ അതൃപ്തി പരസ്യമാക്കി യുഡിഎഫ് ഘടക കക്ഷികൾ. തീരുമാനം വൈകുന്നതിൽ പാണക്കാട്ട് ചേർന്ന് മുസ്ലിം ലീഗ് നേതൃയോഗം…

Read More

CBSE പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 82.50 % വിജയം, മുന്നിൽ തിരുവനന്തപുരം

ഈ വർഷത്തെ സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. cbse.gov.in results, cbse.nic.in വെബ്സൈറ്റിലൂടെ ഫലം ലഭ്യമാണ്. 82.50 % വിജയം. മുന്നിൽ തിരുവനന്തപുരം മേഖല. കഴിഞ്ഞ തവണത്തേക്കാൾ വിജയ ശതമാനം ഇക്കൊല്ലം കുറഞ്ഞു. വിജയശതമാനത്തിൽ മുന്നിൽ പെൺകുട്ടികളാണ് 88.86 ശതമാനം ആണ് വിജയം. ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെ നടന്ന പ്ലസ്ടു പരീക്ഷയിൽ 18,59,551 വിദ്യാർഥികളാണ് പങ്കെടുത്തത്. കഴിഞ്ഞ വർഷം മെയ് 13നായിരുന്നു പ്ലസ്ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്. cbse.gov.in, results.cbse.nic.in, cbseresults.nic.in,…

Read More