മുഖ്യമന്ത്രി ആരെന്ന കാത്തിരിപ്പിന് വിരാമം: പ്രഖ്യാപനം ഇന്ന് ഉണ്ടാകും, പ്രഖ്യാപനം വൈകേണ്ടെന്ന് ധാരണ

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന കാത്തിരിപ്പിന് ഇന്ന് അവസാനമായേക്കും. വൈകിട്ട് ഏഴ് മണിക്ക് മുഖ്യമന്ത്രിയെ കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിക്കുമെന്നാണ് വിവരം. ഡൽഹിയിലേക്ക് വിളിപ്പിച്ച മുൻ കെപിസിസി അധ്യക്ഷന്മാരും മുതിർന്ന നേതാക്കളും വർക്കിംഗ് പ്രസിഡന്റുമാരുമായി ഹൈക്കമാൻഡ് ഉടൻ ചർച്ച നടത്തും. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ പാർട്ടിയ്ക്കുള്ളിലും മുന്നണിയിലും അതൃപ്തി ശക്തമാകുന്നതിനാൽ, ഇനി പ്രഖ്യാപനം വൈകേണ്ടെന്നാണ് ധാരണ. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അവകാശവാദമുന്നയിക്കുന്ന കെ സി വേണുഗോപാലും വി ഡി സതീശനും രമേശ് ചെന്നിത്തലയും പ്രതീക്ഷയിലാണ്.

Read More

കരുതലിന്റെയും ആത്മസമർപ്പണത്തിന്റെയും പര്യായമായി ഭൂമിയിലെ മലാഖമാർ; ഇന്ന് രാജ്യാന്തര നഴ്സസ് ദിനം

ഇന്ന് രാജ്യാന്തര നഴ്സസ് ദിനം. കരുതലിന്റെയും അചഞ്ചലമായ ആത്മസമർപ്പണത്തിന്റെയും പര്യായമായി മാറിയ നഴ്‌സുമാർക്ക്‌ ആദരമർപ്പിക്കുകയാണ് ഈ രാജ്യാന്തര നഴ്സസ് ദിനത്തിൽ. ആധുനിക നഴ്‌സിങ്ങിന്റെ സ്ഥാപകയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫ്‌ളോറൻസ്‌ നൈറ്റിങ്‌ഗേലിന്റെ ജന്മവാർഷിക ദിനമാണ് രാജ്യാന്തര നഴ്സസ് ദിനമായി ആചരിക്കുന്നത്. അതേസമയം അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് രാജ്യാന്തര നഴ്സസ് ദിനത്തിൽ കേരളത്തിലെ ഒരു വിഭാ​ഗം നഴ്സുമാർ.

Read More

മുഖ്യമന്ത്രിയെ കണ്ടെത്താൻ ചർച്ച തുടർന്ന് ഹൈക്കമാൻഡ്

കോൺഗ്രസ് മുഖ്യമന്ത്രിയെ കണ്ടെത്താൻ ചർച്ച തുടർന്ന് ഹൈക്കമാൻഡ്. ഡൽഹിയിലേക്ക് വിളിപ്പിച്ച മുൻ കെപിസിസി അധ്യക്ഷന്മാരും മുതിർന്ന നേതാക്കളും വർക്കിംഗ് പ്രസിഡന്റുമാരുമായി ഹൈക്കമാൻഡ് ചർച്ച നടത്തും. മുഖ്യമന്ത്രിയെ സംബന്ധിച്ച സംസ്ഥാനത്തെ പൊതുവികാരം വിലയിരുത്താൻ ഹൈക്കമാൻഡ് കേരളത്തിലേക്ക് അയച്ച രഹസ്യനിരീക്ഷകർ ഇന്ന് റിപ്പോർട്ട് നൽകിയേക്കും. മുഖ്യമന്ത്രി ചർച്ചയിൽ നാളെ തീരുമാനം ഉണ്ടാകുമെന്ന് കെ മുരളീധരൻ പറഞ്ഞു. കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കൂടുതൽ ചർച്ചകളിലേക്ക് ഹൈക്കമാൻഡ്. മുതിർന്ന നേതാക്കളുമായും മുൻ കെപിസിസി പ്രസിഡന്റുമാരുമായും ഇന്ന് ഡൽഹിയിൽ കൂടിക്കാഴ്ച. കെ സുധാകരൻ, കെ…

Read More

ഇന്ധന വില വർധിപ്പിക്കാനൊരുങ്ങി എണ്ണ കമ്പനികൾ: രണ്ട് ദിവസത്തിനകം പ്രഖ്യാപനം?

ഇന്ധന വില വർധിപ്പിക്കാനൊരുങ്ങി പൊതുമേഖല എണ്ണ കമ്പനികൾ. കേന്ദ്ര സർക്കാരിൽ നിന്ന് കമ്പനികൾക്ക് അനുമതി ലഭിച്ചതായി സൂചന. രണ്ട് ദിവസത്തിനകം പ്രഖ്യാപനം ഉണ്ടായേക്കും. പെട്രോളിനും ഡീസലിനും ലിറ്ററിന് അഞ്ച് രൂപ കൂട്ടാനാണ് സാധ്യത. ഗാർഹിക ഉപയോഗത്തിനുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിലും അൻപത് രൂപ വരെ വർധന ഉണ്ടായേക്കും. രാജ്യത്തെ സാമ്പത്തിക ആഘാതം നിയന്ത്രിക്കുന്നതിന് സാധ്യമായ നടപടികളെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലെയും ധനകാര്യ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ റിസർവ് ബാങ്കുമായി കൂടിയാലോചനകൾ നടത്തിയിരുന്നു. അവശ്യവസ്തുക്കൾ അല്ലാത്തവയുടെ ഇറക്കുമതി നിയന്ത്രിക്കുന്നതും പരിഗണനയിലുണ്ട്. രാജ്യത്ത്…

Read More

മദ്യ വിൽപന ശാലകൾ പൂട്ടാൻ തമിഴ്നാട്: 717 വിൽപന കേന്ദ്രങ്ങൾ അടയ്ക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി വിജയ്

തമിഴ്നാട് സർക്കാരിന്റെ കീഴിലുള്ള മദ്യവിൽപനാ കേന്ദ്രമായ ടാസ്മാകിന്റെ 717 ഔട്ട്‍ലറ്റുകൾ പൂട്ടാൻ ടിവികെ സർക്കാർ. ഇതിനായി മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉത്തരവിറക്കി. ആരാധനാലയങ്ങൾ, സ്കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപത്തെ വിൽപന ശാലകളാണ് അടയ്ക്കുക. 500 മീറ്റർ ദൂരപരിധിയിലുള്ള കടകൾക്കാണ് പൂട്ട് വീഴുക. സാമൂഹിക ക്ഷേമത്തിനും പൊതുജനങ്ങളുടെ താൽപ്പര്യങ്ങൾക്കും മുൻഗണന നൽകുമെന്ന അദ്ദേഹത്തിന്റെ വാഗ്ദാനങ്ങൾക്കിടയിലാണ് ഈ നീക്കം. നിശ്ചിത പരിധിക്കുള്ളിലെ 4,765 കടകളിൽ നടത്തിയ സമഗ്ര പരിശോധനയ്ക്ക് ശേഷമാണ് നടപടി. ആരാധനാലയങ്ങൾക്ക് സമീപമുള്ള 276 വിൽപന…

Read More

പനോരമിക് സൺറൂഫുള്ള ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ കാർ: നെക്സോണിന്റെ പുതിയ വേരിയന്റ് എത്തിച്ച് ടാറ്റ

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ എസ്‌യുവികളിൽ ഒന്നാണ് ടാറ്റ നെക്‌സോൺ. പത്ത് ലക്ഷത്തിലധികം യൂണിറ്റ് എസ്‌യുവികൾ വിറ്റഴിക്കപ്പെട്ടിരുന്നു. ഇതിന്റെ ഭാ​​ഗമായി ടാറ്റ എസ്‌യുവിയുടെ പുതിയ വേരിയന്റ് പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. പുതിയ പ്യുവർ പ്ലസ് പിഎസ് വേരിയന്റിൽ പനോരമിക് സൺറൂഫ് അവതരിപ്പിക്കുന്നു. 10 ലക്ഷം രൂപയിൽ താഴെയാണ് വാഹനത്തിന് വില വരുന്നത്. ഈ വേരിയന്റ് ഒന്നിലധികം പവർട്രെയിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. കൂടാതെ നിരവധി പ്രീമിയം സവിശേഷതകളുമായാണ് ഇത് വരുന്നത്. പ്യുവർ പ്ലസ് പിഎസിന്റെ വില 9.59 ലക്ഷം രൂപയിൽ നിന്ന്…

Read More

സ്റ്റാലിനെ കണ്ട് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്; കെട്ടിപ്പിടിച്ച് സ്വാഗതം ചെയ്ത് ഉദയനിധി

തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി സി ജോസഫ് വിജയ്. ആൽവാർപേട്ടിലെ വസതിയിലെത്തിയ മുഖ്യമന്ത്രി വിജയ്‌യെ എം കെ സ്റ്റാലിനും മകനും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനും ചേർന്ന് സ്വീകരിച്ചു. വസതിയിലെത്തിയ വിജയ്‌യെ ഉദയനിധി ഹസ്തദാനം നൽകി ആലിം​ഗനം ചെയ്താണ് വരവേറ്റത്. തുടർന്ന് എം കെ സ്റ്റാലിനും വിജയ്‌യെ ആലിം​ഗനം ചെയ്ത് സ്വീകരിച്ചു. ഇരുനേതാക്കളും പരസ്പരം പൊന്നാടയണിയിച്ചും പൂച്ചെണ്ടുകൾ നൽകിയും ആദരവ് പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സ്റ്റാലിനുമായി…

Read More

മുഖ്യമന്ത്രി ചർച്ച, പൊതുവികാരം അറിയാൻ AICCയുടെ 3 രഹസ്യനിരീക്ഷകർ കേരളത്തിൽ

മുഖ്യമന്ത്രി ചർച്ച, കേരളത്തിൽ AICCയുടെ സീക്രട്ട് ഒബ്സർവേഴ്സ്. മൂന്ന് രഹസ്യ നിരീക്ഷകർ കേരളത്തിൽ എത്തും. സംസ്ഥാനത്തെ പൊതുവികാരം വിലയിരുത്തി ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകുന്നതിനാണ് രഹസ്യ നീരക്ഷകരെ നിയോഗിച്ചത്. അതേസമയം കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിൽ ഹൈക്കമാൻഡിൽ വീണ്ടും ചർച്ചയ്ക്ക് ഒരുങ്ങി. കെപിസിസി മുൻ അധ്യക്ഷൻമാരെ എഐസിസി അടിയന്തരമായി ഡൽഹിക്ക് വിളിപ്പിച്ചു. കെ. സുധാകരനും കെ. മുരളീധരനും നാളെ ഹൈക്കമാൻഡുമായി ചർച്ച നടത്തും. ഇരുവരോടും ഉടൻ ഡൽഹിയിൽ എത്താനാണ് രാഹുൽ ഗാന്ധിയുടെ നിർദേശം. അതേസമയം, വിളിപ്പിച്ചത് തീരുമാനം സുധാകരനെ ബോധ്യപ്പെടുത്താൻ…

Read More

‘രാജ്യത്ത് ഇന്ധന പ്രതിസന്ധി ഇല്ല; ആവശ്യത്തിന് ക്രൂഡ് ഓയിൽ ശേഖരമുണ്ട്’: പെട്രോളിയം മന്ത്രാലയം

രാജ്യത്ത് ഇന്ധന പ്രതിസന്ധി ഇല്ലെന്ന് പെട്രോളിയം മന്ത്രാലയം. ആവശ്യത്തിന് ക്രൂഡ് ഓയിൽ ശേഖരമുണ്ടെന്നും അന്തർ മന്ത്രാലയ വാർത്താസമ്മേളനത്തിൽ ജോയിന്റ് സെക്രട്ടറി സുജാത ശർമയുടെ മറുപടി. പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദേശം വന്നതിന് തൊട്ടു പിന്നാലെയാണ് പെട്രോളിയം മന്ത്രാലയം വ്യക്തത വരുത്തിയത്. അന്തർ മന്ത്രാലയ വാർത്താസമ്മേളനത്തിൽ ആയിരുന്നു മറുപടി. ഹോർമുസ് കടലിടുക്ക് പ്രതിസന്ധിക്കിടെ വീണ്ടും എണ്ണ വിലയിൽ വർധനവുണ്ടായി. തിങ്കളാഴ്ച എണ്ണവില ബാരലിന് 3 ഡോളർ ഉയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില…

Read More

സ്വർണം വാങ്ങരുതെന്നും വർക്ക് ഫ്രം ഹോം വേണമെന്നും മോദി; പ്രഖ്യാപിച്ചത് ആരും പ്രതീക്ഷിക്കാത്ത വലിയൊരു ലക്ഷ്യം മുന്നിൽക്കണ്ട്, അറിയാം ചില കാര്യങ്ങൾ

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ നിർദേശങ്ങൾ കഴിഞ്ഞ ദിവസമാണ് മുന്നോട്ടുവച്ചത്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ഓരോ പൗരനും ജാഗ്രതയോടെ പ്രവർത്തിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. അതിർത്തിയിൽ ജീവൻ ബലികഴിക്കുന്നത് മാത്രമല്ല, ദൈനംദിന ജീവിതത്തിൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്നതും രാജ്യസ്നേഹമാണെന്ന് അദ്ദേഹം പറഞ്ഞു.

Read More