R3Info Solutions

കൂടുതൽ തുക പിഎഫിലേക്ക് എത്തും; നിർണായക മാറ്റം, വേതന പരിധി ഉയർത്തി 15,000ൽ നിന്ന് 25,000 ആയി

ഡൽഹി: PF നിയമത്തിൽ നിർണായക മാറ്റം. PF വേതന പരിധി 15,000ൽ നിന്ന് 25,000 ആയി ഉയർത്തി. 15,000–25,000 ശമ്പള പരിധിയിലുള്ള 51 ലക്ഷം ജീവനക്കാർക്ക് ആനുകൂല്യം ലഭിക്കും. പദ്ധതിക്കായി കേന്ദ്രസർക്കാരിന് പ്രതിവർഷം ചെലവ് 11,339 കോടി രൂപയാണ്. ദീർഘകാല ആവശ്യത്തിനാണ് അംഗീകാരം നൽകിയതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഏകദേശം 51 ലക്ഷം ജീവനക്കാർക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കുമെന്നും ഇതിലൂടെ സർക്കാരിന് 11,339 കോടി രൂപയുടെ അധിക…

Read More

സംസ്ഥാനത്ത് നാല് ദിവസം മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത. നാളെ രണ്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഇടുക്കിയിൽ യെല്ലോ മുന്നറിയിപ്പ് നല‍കിയിട്ടുണ്ട്. ശനിയാഴ്ച കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഞായറാഴ്ച എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലും യെല്ലോ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന…

Read More

ആര്‍ക്കും പ്രത്യേക അധികാരമില്ല, അന്വേഷണവുമായി സഹകരിച്ചേ മതിയാകൂ; പി എസ് സിക്കെതിരേ മുഖ്യമന്ത്രി

തിരുവനന്തപുരം: പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പി എസ് സിക്കെതിരെ മുഖ്യമന്ത്രി വി ഡി സതീശൻ. പി എസ് സി ചെയർമാൻ ഉൾപ്പെടെ ആർക്കും പ്രത്യേക അധികാരമില്ലെന്നും അന്വേഷണവുമായി സഹകരിച്ചെ മതിയാകൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം നിയമോപദേശം ലഭിച്ചതിനുശേഷം ആയിരിക്കും പോലീസിന്റെ തുടർ നടപടി. പരീക്ഷ ക്രമക്കേടിലെ അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്നാണ് പി എസ് സി അംഗങ്ങളുടെ നിലപാട്. ഈ നിലപാടിനെ രൂക്ഷമായി വിമർശിച്ചാണ് മുഖ്യമന്ത്രി വി ഡി സതീശൻ…

Read More

വൈദ്യുത പ്രതിസന്ധി പരിഹരിക്കാൻ ഊർജിത ശ്രമം: ആണവ നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ KSEB ചെയർമാൻ ഡൽഹിയിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധി പരിഹരിക്കാൻ ഊർജിത ശ്രമം. ആണവ നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ കെഎസ്ഇബി ചെയർമാൻ എം ജി രാജമാണിക്യം ഡൽഹിയിലെത്തി എൻപിസിഐഎൽ സിഎംഡിയുമായി കൂടിക്കാഴ്ച നടത്തും. കൂടുതൽ നിരക്കിൽ വൈദ്യുതി വാങ്ങുന്നതടക്കമുളള കാര്യങ്ങളിൽ ഇന്നത്തെ മന്ത്രിസഭ യോഗം തീരുമാനമെടുക്കും. വൈദ്യുതി നിയന്ത്രണം ഇന്നും തുടരാനാണ് സാധ്യത. ഹിമാചലിൽ നിന്ന് 250 മെഗാവാട്ടും കേന്ദ്ര വിഹിതമായി 150 മെഗാ വാട്ടും ലഭിച്ചത് കേരളത്തിന് സഹായകരമാണ്. പക്ഷേ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ഇത് മതിയാകില്ല….

Read More

ഹിമാചലിൽ നിന്ന് 250 മെഗാവാട്ട് കറൻ്റ് കേരളത്തിലേക്ക്; കെ സി വേണുഗോപാലിൻ്റെ ഇടപെടലിൽ ധാരണ

കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ ഇടപെട്ട് കെ സി വേണുഗോപാൽ എം പി. ഹിമാചലിൽ നിന്ന് കറന്റ് കേരളത്തിലേക്ക് എത്തും. 250 മെഗാവാട്ട് കറൻ്റ് ആണ് എത്തുക. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയുമായി കെ സി വേണുഗോപാൽ സംസാരിച്ചു. തമിഴ്നാടിന് നൽകുന്ന വിഹിതം കുറച്ചാണ് കേരളത്തിന് 250 മെഗാവാട്ട് നൽകുക. കെ സി വേണുഗോപാലിൻ്റെ ഇടപെടലിനെ തുടർന്ന് ആണ് ധാരണ. കേരളത്തിൽ വൈദ്യുതിക്ഷാവമും പവർക്കട്ടും സർക്കാരിന് തലവേദനയാവുമ്പോള്‍ സമാന അവസ്ഥയാണ് അയൽസംസ്ഥാനമായ തമിഴ്നാട്ടിലും.സംസ്ഥാനവ്യാപകമായി അനുഭവപ്പെടുന്ന രൂക്ഷമായ വൈദ്യുതി മുടക്കത്തിനെതിരെ…

Read More

പീക്ക് സമയത്ത് 600 മെഗവാട്ട് വൈദ്യുതി വാങ്ങും; പുതിയ ടെൻഡർ ക്ഷണിച്ച് KSEB

തിരുവനന്തപുരം: വൈദ്യുതി വാങ്ങാൻ പുതിയ ടെൻഡർ ക്ഷണിച്ച് KSEB. ഒക്ടോബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി വാങ്ങാനാണ് കെഎസ്ഇബിയുടെ പുതിയ ടെൻഡർ. പീക്ക് സമയത്ത് 600 മെഗവാട്ട് വൈദ്യുതി വാങ്ങാനാണ് ടെൻഡർ ക്ഷണിച്ചത്. ഡീപ്പ് പോർട്ടൽ ബിഡിങ്ങ് വഴിയാണ് ടെൻഡർ ക്ഷണിച്ചത്. കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങാനായി റെഗുലേറ്ററി കമ്മീഷനെ കെഎസ്ഇബി സമീപിക്കും. ഉയർന്ന നിരക്ക് നൽകി നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ (എൻടിപിസി) നിന്ന് അടിയന്തരമായി വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ചേക്കും. യൂണിറ്റിന് 30 രൂപ എന്നനിരക്കിൽ…

Read More

മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില്‍ ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്‍ണം

കൊച്ചി: മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫെബീഷിന്റെ ലോക്കറില്‍ ഇ.ഡി പരിശോധന നടത്തി. ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം എത്രയെന്ന് തിട്ടപ്പെടുത്തി. 50 പവനോളം സ്വര്‍ണം ലോക്കറിലുണ്ട്. നേരത്തെ ഇ ഡി റെയ്ഡിന് ശേഷം ലോക്കര്‍ മരവിപ്പിച്ചിരുന്നു. ഇന്നലെയാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. സഹോദരിയുടെ സ്വര്‍ണമെന്നാണ് റിയാസിന്റെ സുഹൃത്തിന്റെ മൊഴി. അതേസമയം, ഡയറിയിലെ നിര്‍ണായ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ, പി നിഖില്‍ റിയാസിന്റെ വീട്ടിലെത്തി. അതേസമയം, സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാടില്‍ ചോദ്യം ചെയ്യല്‍ തുടരുന്നു. സിഎംആര്‍എല്‍ ചീഫ്…

Read More

പവര്‍ കുറഞ്ഞാലും വേണ്ടില്ല പണം മുഖ്യം! എന്‍ടിപിസി വഴി ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയേക്കില്ല; വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം: എന്‍ടിപിസി വഴി വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയാല്‍ അത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം ഉപേക്ഷിക്കാന്‍ പോകുന്നത്. കേന്ദ്രത്തില്‍ നിന്ന് ഇന്നലെ മുതല്‍ 150 മെഗാ വാട്ട് വൈദ്യുതി കിട്ടിത്തുടങ്ങിയത് കെഎസ്ഇബിക്ക് നേരിയ തോതില്‍ ആശ്വാസമേകുന്നുണ്ട്. യൂണിറ്റിന് പത്ത് രൂപയില്‍ താഴെ മാത്രം നിരക്കില്‍ വൈദ്യുതി വാങ്ങാനുള്ള അനുമതിയാണ് റെഗുലേറ്ററി കമ്മീഷന്‍ നല്‍കിയത്. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് 30 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങിക്കൊണ്ടെങ്കിലും പ്രതിസന്ധി…

Read More

വീണയുടേതെന്ന് ഇ ഡി പറയുന്ന ഡയറിയില്‍ കോടികളുടെ ഞെട്ടിക്കുന്ന കണക്കുകള്‍; ഇത് മുഹമ്മദ് റിയാസ് കൈക്കൂലി വാങ്ങിയ പണമെന്ന് വാദം

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പൊലീസിന് അയച്ച കത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണയ്ക്കും ഭര്‍ത്താവും മുന്‍ മന്ത്രിയുമായ പി എ മുഹമ്മദ് റിയാസിനുമെതിരെ ഗുരുതര തെളിവുകള്‍. മെയ് 27ന് തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് കണ്ടെത്തിയ ഡയറിയില്‍ വീണ സ്വന്തം കൈപ്പടയില്‍ പണമിടപാട് വിവരങ്ങള്‍ എഴുതി സൂക്ഷിച്ചിരുന്നുവെന്നാണ് ഇ ഡി പറയുന്നത്. വീണ കുറിച്ചുവച്ച കണക്കുകള്‍ എന്ന പേരില്‍ ഇ ഡി ചൂണ്ടിക്കാട്ടുന്ന വിവരങ്ങളില്‍ കോടികളുടെ ഇടപാടുകളെക്കുറിച്ചാണ് പറയുന്നത്. ഈ രേഖകളുടെ…

Read More

സർക്കാർ ചടങ്ങിൽ വന്ദേ മാതരം പൂർണരൂപത്തിൽ ആലപിച്ച ഏക പ്രധാനമന്ത്രി മോദി: അമിത് ഷാ

മുംബൈ: ഇന്ത്യയുടെ സാംസ്കാരിക ദേശീയതയ്ക്ക് അടിത്തറയിട്ടത് വന്ദേ മാതരമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വന്ദേമാതരത്തെ വിഭജിക്കപ്പെട്ടു. വന്ദേ മാതരം പൂർണരൂപത്തിൽ സർക്കാർ ചടങ്ങിൽ ആലപിച്ച ഏക പ്രധാനമന്ത്രി മോദിയെന്നും അമിത് ഷാ വ്യക്തമാക്കി. വന്ദേ മാതരത്തിന്റെ 150-ാം വാർഷികത്തിൽ മുംബൈയിലാണ് അമിത് ഷായുടെ പരാമർശം. ഇന്ത്യയുടെ സാംസ്കാരിക, ദേശീയ സ്വത്വത്തിൽ വന്ദേമാതരത്തിന്റെ പങ്ക് അടിവരയിടുന്ന മഹത്വം പുനഃസ്ഥാപിക്കാൻ ഏകദേശം 80 വർഷമെടുത്തു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ ഈ ഗാനം പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും രാജ്യത്തിന്റെ…

Read More